ഇനിഡ് മേരി ബ്ലൈറ്റൺ

എനിഡ് മേരി ബ്ലേറ്റൺ (ജീവിതകാലം: 11 ആഗസ്റ്റ് 1897 – 28 നവംബർ 1968) കുട്ടികളുടെ പുസ്തകങ്ങളുടെ രചയിതാവായ ഇംഗ്ലീഷ്‍ എഴുത്തുകാരിയാണ്.

1930 കൾ മുതൽ അവരുടെ പുസ്തകങ്ങൾ ലോകവ്യാപകമായി ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്നു. അവരുടെ ഗ്രന്ഥങ്ങളുടെ ഏകദേശം 600 മില്ല്യൺ കോപ്പികളിലധികം വിറ്റഴിക്കപ്പെട്ടതായി കണക്കാക്കപ്പെടുന്നു. അവരുടെ പുസ്തകങ്ങൾ ഇക്കാലത്തും അറിയപ്പെടുന്നവയാണ്. എനിഡ് മേരിയുടെ പുസ്തകങ്ങൾ 90 ഭാഷകളിലേയ്ക്കു വിവിർത്തനം ചെയ്യപ്പെട്ടിട്ടുണ്ട്. അവരുടെ ആദ്യം പ്രസിദ്ധീകരിക്കപ്പെട്ട കൃതി 1922 ലെ “Child Whispers” എന്ന പേരിലുള്ള 24 പേജുകളുള്ള കവിതാസമാഹാരമായിരുന്നു. ചരിത്രം, വിദ്യാഭ്യാസം, നിഗൂഢത, ഫാൻറസി തുടങ്ങി വിവിധവിഷയങ്ങലെ ആസ്പദമാക്കി അനേകം ഗ്രന്ഥങ്ങൾ രചിച്ചിരുന്നു.

ഇനിഡ് മേരി ബ്ലൈറ്റൺ
പ്രമാണം:Enid Blyton.jpg
ജനനംഎനിഡ് മേരി ബ്ലേറ്റൺ
(1897-08-11)11 ഓഗസ്റ്റ് 1897
ഈസ്റ്റ് ഡൾവിച്ച്, ലണ്ടൻ, ഇംഗ്ലണ്ട്
മരണം28 നവംബർ 1968(1968-11-28) (പ്രായം 71)
ഹാംപ്സ്റ്റഡ്, ലണ്ടൻ, ഇംഗ്ലണ്ട്
അന്ത്യവിശ്രമംഗോൾഡേർസ് ഗ്രീൻ ക്രിമറ്റോറിയം
തൂലികാ നാമംMary Pollock
തൊഴിൽ
  • നോവലിസ്റ്റ്
  • കവയിത്രി
  • അദ്ധ്യാപിക
Period1922–1968
Genreകുട്ടികളുടെ സാഹിത്യം:
  • അഡ്വഞ്ചർ
  • മിസ്റ്ററി
  • ഫാൻറസി
ശ്രദ്ധേയമായ രചന(കൾ)
  • ദ ഫേമസ് ഫൈവ്
  • സീക്രട്ട് സെവൻ
  • നോഡ്ഡി
അവാർഡുകൾBoys' Club of America for The Island of Adventure
പങ്കാളി
  • ഹഗ്ഗ് അലക്സാണ്ടർ പൊള്ളോക്ക് (1924–1942)
  • കെന്നത്ത് ഫ്രാസർ ഡാരെൽ വാട്ടേർസ് (1943–1967)
കുട്ടികൾ
  • ഗില്ലിയൻ ബാവെർസ്റ്റോക്ക്
  • ഇമോജെൻ മേരി സ്മാൾവുഡ്
ബന്ധുക്കൾ
  • കാരി, ഹാൻലി ബ്ലേറ്റൺ
വെബ്സൈറ്റ്
www.enidblytonsociety.co.uk

അവരുടെ ആദ്യകാലനോവലുകളായ “Adventures of the Wishing Chair” (1937), ഠThe Enchanted Wood” (1939) എന്നിവ വളരെയധികം വിജയിച്ച നോവലുകളായിരുന്നു. ഒരു വർഷത്തിൽ 50 പുസ്തകങ്ങൾവരെ രചിച്ചിട്ടുണ്ട്.

ജീവിതരേഖ

എനിഡ് ബ്ലേറ്റൺ 1897 ആഗ്സ്റ്റ് 11 ന് തെക്കൻ ലണ്ടനിലെ ഈസ്റ്റ് ഡൾവിച്ചിലാണ് ജനിച്ചത്. മാതാപിതാക്കൾ തോമസ് കാരേ ബ്ലേറ്റണും (1870–1920), തെരേസ മേരിയുമായിരുന്നു (1874–1950). മാതാപിതക്കളുടെ മൂന്നുകുട്ടികളിൽ മൂത്തയാളായിരുന്നു എനിഡ്. 1907 മുതൽ 1915 വരെയുള്ള കാലത്ത് അവർ ബെക്കൻഹാമിലെ സെൻറ് ക്രിസ്റ്റഫേർസ് സ്കൂളിൽ വിദ്യാഭ്യാസം ചെയ്തിരുന്നു. അവർ ഒരു സംഗീതജ്ഞയാകണമെന്ന് ആഗ്രഹിച്ചിരുന്ന പിതാവ് അവരെ പിയാനോ വായിക്കാൻ പഠിപ്പിക്കുകയും അവർ അതിൽ അഗ്രഗണ്യയാകുകയും ചെയ്തു. ഗ്വിൽഡ്ഹാൾ സ്കൂൾ ഓഫ് മ്യൂസിക്കിൽ പഠനത്തിനു ചേർന്നുവെങ്കിലും തനിക്കു യോജിച്ചത് എഴുത്തിൻറെ ലോകമാണെന്ന് അവർ മനസ്സിലാക്കുകയും താമസിയാതെ സാഹിത്യരചനയിലേയ്ക്കു തിരിയുകയും ചെയ്തു. 

അവലംബം

Adams, Stephen (15 November 2009), "BBC Banned Enid Blyton For 30 Years", The Telegraph, retrieved 20 January 2014 }}

Tags:

🔥 Trending searches on Wiki മലയാളം:

കേരള സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻക്രൊയേഷ്യസ്മിനു സിജോപ്രോക്സി വോട്ട്മലയാളം മിഷൻമാത്യു തോമസ്സൗരയൂഥംഹിന്ദുമതംപൾമോണോളജിസാം പിട്രോഡഎയ്‌ഡ്‌സ്‌തണ്ണിമത്തൻയയാതിപൊന്നാനി ലോക്‌സഭാ നിയോജകമണ്ഡലംകേരള നിയമസഭമലബന്ധംദേശീയ മനുഷ്യാവകാശ കമ്മീഷൻ (ഇന്ത്യ)നിയമസഭനാഷണൽ എലിജിബിലിറ്റി കം എൻട്രൻസ് ടെസ്റ്റ് (നീറ്റ്)ആർത്തവവിരാമംപ്രാചീനകവിത്രയംസുൽത്താൻ ബത്തേരിന്യൂനമർദ്ദംമനഃശാസ്ത്രത്തിലെ വ്യത്യസ്ത സമീപനങ്ങൾസ്വവർഗ്ഗലൈംഗികതദുർഗ്ഗമണ്ണാർക്കാട്ജയൻകാസർഗോഡ് ലോക്‌സഭാ നിയോജകമണ്ഡലംനിർജ്ജലീകരണംകുണ്ടറ വിളംബരംഉള്ളൂർ എസ്. പരമേശ്വരയ്യർകന്നി (നക്ഷത്രരാശി)പൊയ്‌കയിൽ യോഹന്നാൻകൊച്ചുത്രേസ്യതെങ്ങ്എലിപ്പനിമാഞ്ചസ്റ്റർ യുണൈറ്റഡ് എഫ്.സി.സ്വപ്ന സ്ഖലനംതാജ് മഹൽകാസർഗോഡ്കാലൻകോഴിസി.എച്ച്. മുഹമ്മദ്കോയബാങ്കുവിളിരാഹുൽ മാങ്കൂട്ടത്തിൽശംഖുപുഷ്പംഅരവിന്ദ് കെജ്രിവാൾഫിറോസ്‌ ഗാന്ധിബദ്ർ യുദ്ധംഅയക്കൂറകർണ്ണൻഅൽഫോൻസാമ്മകുഞ്ഞുണ്ണിമാഷ്ഫ്രാൻസിസ് ഇട്ടിക്കോരമെറ്റാ പ്ലാറ്റ്ഫോമുകൾവിശുദ്ധ ഗീവർഗീസ്എം.കെ. രാഘവൻചലച്ചിത്രംകേരള കോൺഗ്രസ്വിഭക്തിഹരപ്പസുപ്രഭാതം ദിനപ്പത്രംഓടക്കുഴൽ പുരസ്കാരംമഞ്ജു വാര്യർവധശിക്ഷകൊളസ്ട്രോൾസൂര്യാഘാതംസൈനികസഹായവ്യവസ്ഥപോളി സിസ്റ്റിക്‌ ഓവറി ഡിസീസ്‌നാഡീവ്യൂഹംമലയാളംബംഗാൾ വിഭജനം (1905)കെ. അയ്യപ്പപ്പണിക്കർഗർഭഛിദ്രംഇസ്രയേൽദുൽഖർ സൽമാൻപൊട്ടൻ തെയ്യം🡆 More