ആരാച്ചാർ

നിയമാനുസൃതമായി വധശിക്ഷ നടപ്പാക്കുന്ന ആൾക്കാരെയാണ് ആരാച്ചാർ എന്നു വിളിക്കുന്നത്.

തൂക്കിലേറ്റപ്പെടുന്നവരുടെ മുഖം കറുത്ത തുണികൊണ്ടു മറയ്ക്കുന്നതും കഴുത്തിൽ കയറിടുന്നതും തൂക്കിലിടുന്നതും ആരാച്ചാരന്മാരുടെ ജോലിയായിരുന്നു.

ആരാച്ചാർ
ആരാച്ചാരുടെ കൃത്രിമരൂപം

കേരളത്തിൽ

തിരുവിതാംകൂറിന്റെ രാജഭരണകാലത്ത് വളരെ ശക്തനായ ഒരു ഉദ്യോഗസ്ഥനായിരുന്നു അരാച്ചാർ എന്നത്. അനിഴം തിരുനാൾ മാർത്താണ്ഡവർമ്മയുടെ കാലഘട്ടത്തിലെ മതിലകം രേഖകളിൽ മുതൽ ആരാച്ചാരന്മാരെ പറ്റിയുള്ള രേഖകൾ ലഭ്യമാണ്. വട്ടിയൂർക്കാവിലും ചാലയിലുമായിരുന്നു ആരാച്ചരന്മാർ താമസിച്ചിരുന്നത്. വധശിക്ഷയ്ക്കു വിധിക്കപ്പെട്ട കുറ്റവാളികളെ വിലങ്ങിട്ടു സൂക്ഷിക്കാനും മറ്റും സ്വന്തം വീട്ടിനോടനുബന്ധിച്ചു തന്നെ അവർക്കു സൗകര്യങ്ങളുണ്ടായിരുന്നു. തൂക്കിലേറ്റലുകൾ ആദ്യകാലങ്ങളിൽ കാടുകളിൽ നടത്തപ്പെട്ടിരുന്നെങ്കിലും ജയിലുകളുടെ വരവോടു കൂടി തൂക്കിലിടലും ജയിലുകൾക്കുള്ളിലേക്കു മാറി.

അരാച്ചാരന്മാരുടെ യാത്ര കറുത്ത വില്ലുവണ്ടിയിൽ ഉടുക്കും കൊട്ടിയായിരുന്നെന്നു പറയപ്പെടുന്നു. യമധർമ്മന്റെ പ്രതിരൂപമായി കണക്കാക്കപ്പെട്ടിരുന്ന അക്കാലത്തെ ആരാച്ചാരന്മാരുടെ ജയിലിലേക്കുള്ള വരവു പോക്കുകൾ വളരെ ഭീതിദമായി ആൾക്കാർക്കു തോന്നിയിരുന്നതായും; അവരെ കാണുന്നതു പോലും ഭയമുളവാക്കുന്നതിനാൽ സ്ത്രീകളും കുട്ടികളും അവരെ കാണാൻ കൂട്ടാക്കിയിരുന്നില്ലന്നും ചരിത്രകാരന്മാർ രേഖപ്പെടുത്തിയിരിക്കുന്നു. 1944 നവംബർ 11-ന് മഹാരാജാവ് ചിത്തിര തിരുനാൾ ബാലരാമവർമ്മ തിരുവിതാംകൂറിൽ വധശിക്ഷനിർത്തലാക്കിയപ്പോൾ ആരാച്ചാർന്മാരുടെ തസ്തിക നിർത്തലായി. സ്വാതന്ത്ര്യാനന്തരം വീണ്ടും വധശിക്ഷ ഇന്ത്യയിൽ നിലവിൽ വരുകയും ആരാച്ചാരന്മാരുടെ തസ്തികവീണ്ടും ഉണ്ടാകുകയും ചെയ്തു. ഇപ്പോൾ ആരാച്ചാർ എന്നത് ജയിലിലെ ഒരു പ്രത്യേക തസ്തിക അല്ല. വധശിക്ഷ നടപ്പിലാക്കുന്നതാരായാലും അവരെയാണ് ആരാച്ചാർ എന്ന് വിളിക്കപ്പെടുന്നത്. ജയിലിലെ സ്ഥിരം ജീവനക്കാർ വധശിക്ഷനടപ്പാക്കാൻ വൈമനസ്യം കാണിച്ചാൽ പുറത്തുനിന്നുള്ള-ഇതിനു തയാറുള്ള ആരെയെങ്കിലും ഇതിനായി നിയോഗിക്കുകയാണ് പതിവ്.

വധശിക്ഷ നടപ്പാക്കുന്നയാൾക്ക് 500 ഇന്ത്യൻ രൂപ മാത്രമായിരുന്നു 2014 വരെ പ്രതിഫലം ഇത് വളരെ അനാകർഷകമായതിനാൽ വധശിക്ഷനടപ്പാക്കാൻ ആളെ കിട്ടുക ബുദ്ധിമുട്ടായിരുന്നു. എന്നാൽ 2014 ജൂലൈയിലെ വരുത്തിയ ഒരു ചട്ട-ഭേദഗതി പ്രകാരം ഇതിന് 2 ലക്ഷം രൂപ പ്രതിഫലമായി നിശ്ചയിക്കപ്പെട്ടു.

ചിത്രശാല

അവലംബങ്ങൾ

Tags:

വധശിക്ഷ

🔥 Trending searches on Wiki മലയാളം:

ഉസ്‌മാൻ ബിൻ അഫ്ഫാൻഐക്യ അറബ് എമിറേറ്റുകൾതൃക്കടവൂർ ശിവരാജുലിംഫോസൈറ്റ്ചക്രം (ചലച്ചിത്രം)ഇസ്‌ലാം മതം കേരളത്തിൽമലയാറ്റൂർകേരളത്തിലെ ജാതി സമ്പ്രദായംതൃശൂർ പൂരംകൂട്ടക്ഷരംഅന്തർമുഖതചിക്കുൻഗുനിയഡീഗോ മറഡോണവി.ടി. ഭട്ടതിരിപ്പാട്അഷിതവയലാർ രാമവർമ്മയൂസുഫ്ജി. ശങ്കരക്കുറുപ്പ്Algeriaപത്ത് കൽപ്പനകൾചിക്കൻപോക്സ്റഫീക്ക് അഹമ്മദ്താപ്സി പന്നുപത്രോസ് ശ്ലീഹാഭാരതീയ സ്റ്റേറ്റ് ബാങ്ക്കരിങ്കുട്ടിച്ചാത്തൻചുരം (ചലച്ചിത്രം)രണ്ടാം ലോകമഹായുദ്ധംബിരിയാണി (ചലച്ചിത്രം)ഇന്ത്യാചരിത്രംരാജസ്ഥാൻ റോയൽസ്മഞ്ഞപ്പിത്തംകെ.ആർ. മീരസംഘകാലംശുഭാനന്ദ ഗുരുപപ്പായഗദ്ദാമആസ്പെർജെർ സിൻഡ്രോംലളിതാംബിക അന്തർജ്ജനംഫുട്ബോൾ ലോകകപ്പ് 2014ഓടക്കുഴൽ പുരസ്കാരംവിനീത് ശ്രീനിവാസൻപാർക്കിൻസൺസ് രോഗംആഗ്നേയഗ്രന്ഥികാളിദാസൻഅക്കാദമി അവാർഡ്സെറ്റിരിസിൻഎ.കെ. ഗോപാലൻപത്തനംതിട്ട ജില്ലകൽക്കി (ചലച്ചിത്രം)മലപ്പുറം ജില്ലപ്രധാന ദിനങ്ങൾമെസപ്പൊട്ടേമിയമയാമികോയമ്പത്തൂർ ജില്ലരാമൻനക്ഷത്രം (ജ്യോതിഷം)അന്താരാഷ്ട്ര ലഹരിവിരുദ്ധദിനംവേലുത്തമ്പി ദളവയൂട്യൂബ്നറുനീണ്ടിസ്വരാക്ഷരങ്ങൾതിരുവനന്തപുരം പത്മനാഭസ്വാമിക്ഷേത്രംകാരീയ-അമ്ല ബാറ്ററി2+2 മന്ത്രിതല സംഭാഷണംവീണ പൂവ്അമ്മഖുറൈഷിപഞ്ചവത്സര പദ്ധതികൾ (ഇന്ത്യ)ജുമുഅ (നമസ്ക്കാരം)മഹാത്മാ ഗാന്ധിഇന്ത്യയുടെ രാഷ്ട്രപതിമാരുടെ പട്ടികആരോഗ്യംതോമാശ്ലീഹാശിവൻദേശാഭിമാനി ദിനപ്പത്രം🡆 More