അറിവ്

ഒരു വസ്തു, പ്രതിഭാസം, പ്രക്രിയ, വിഷയം എന്നിവയെക്കുറിച്ച് അനുഭവത്തിലൂടയോ പഠനത്തിലൂടെയോ ഉണ്ടാവുന്ന പരിചയം ആണ് ജ്ഞാനം.

ഈ പരിചയത്തെ വസ്തുത, വിവരണം, വർണ്ണന, വൈദഗ്ദ്ധ്യം എന്നിങ്ങനെ തരം തിരിക്കാം. ഈ പരിചയം അനുഭവം, അപഗ്രഥനം എന്നിവ വഴിയാണ് ഉണ്ടാവുക. ജ്ഞാനത്തെ കുറിച്ചുള്ള പഠനത്തെ വിജ്ഞാനശാസ്ത്രം (Epistemology) എന്ന് പറയുന്നു. പ്ലേറ്റോ ജ്ഞാനത്തെ "ന്യായീകരിക്കാവുന്ന വിശ്വാസം" എന്ന് വിശേഷിപ്പിച്ചു. പക്ഷെ, എന്താണ് വിശ്വാസം, എന്താണ് ന്യായീകരണം എന്നീ കാര്യങ്ങളിൽ അവ്യക്തത (ambiguity) ഉണ്ടാവാം, അതിനാൽ ജ്ഞാനം എന്ത് എന്ന കാര്യത്തിൽ വ്യക്തമായ ഒരു ധാരണയിൽ എത്തുക ബുദ്ധിമുട്ടാണ്. ബെർട്രാൻഡ് റസ്സൽ "തിയറി ഒഫ് നോലജ്" (Theory of Knowledge) എന്ന ലേഖനത്തിൽ ഈ ബുദ്ധിമുട്ടിനെ ഇപ്രകാരം വിശദീകരിച്ചു "യാഥാർത്ഥ്യവുമായി പൊരുത്തമുള്ള വിശ്വാസത്തെ നമുക്ക് ജ്ഞാനം എന്ന് പറയാം, പക്ഷെ എന്താണ് വിശ്വാസം എന്താണ് യാഥാർത്ഥ്യം എന്ന് ആർക്കും അറിയില്ല. വിശ്വാസവും യാഥാർത്ഥ്യവുമായി ഏതു തരത്തിലുള്ള പൊരുത്തമാണ് വിശ്വാസത്തെ സത്യമാക്കുന്നത് എന്ന് ആർക്കും അറിയില്ല" [൧] പ്ലേറ്റോ "ന്യായീകരിക്കാവുന്ന വിശ്വാസം" (Justified True Belief) തത്ത്വമനുസരിച്ച് ഒരു പ്രസ്താവനയെ ജ്ഞാനമായി കരുതണമെങ്കിൽ അതിനു മൂന്ന് വ്യവസ്ഥകൾ പാലിക്കേണ്ടതുണ്ട്, ഒന്ന് അത് ന്യായീകരിക്കപ്പെടണം, രണ്ട് അത് സത്യമായിരിക്കണം, മൂന്ന് അത് വിശ്വസിക്കപ്പെടണം. ചില തത്ത്വശാസ്ത്രജ്ജന്മാർ ഇതിനോട് വിയോജിച്ചു. പ്രധാനമായും എഡ്മണ്ട് ഗെറ്റിയർ (Edmund Gettier) തന്റെ "Is Justified True Belief Knowledge?" എന്നു ശീർഷകമുള്ള ഉപന്യാസത്തിൽ പ്ലേറ്റോയുടെ "ന്യായീകരിക്കാവുന്ന വിശ്വാസം" തത്ത്വത്തിന്റെ അപര്യാപ്തത ചൂണ്ടിക്കാട്ടി

അറിവ് നേടിയെടുക്കുന്നതിനെ പഠനം എന്നു പറയാം. അറിവ് എന്നത് ഒരു പ്രവൃത്തി യഥാവിധി ചെയ്യുവാനുള്ള ആത്മവിശ്വാസത്തെയും കഴിവിനെയും സൂചിപ്പിക്കുന്നതിനും ഉപയോഗിക്കാറുണ്ട്.

പദ ഉപയോഗം

വിദ്യ, വിജ്ഞാനം, അവബോധം, അഭിജ്ഞാനം, പഠിത്തം, പ്രജ്ഞ, പാണ്ഡിത്യം, ഗ്രാഹ്യം, ബോധം, ജ്ഞാതം, ജ്ഞാനം, ബോധം, എട്ടുംപൊട്ടും, എത്തുംപിടിയും എന്നീപദങ്ങളും അറിവിന് പകരമായി സാധാരണ ഉപയോഗിച്ചുവരുന്നു.

കുറിപ്പുകൾ

^ "Knowledge might be defined as belief which is in agreement with the facts. The trouble is that no one knows what a belief is, no one knows what a fact is, and no one knows what sort of agreement between them would make a belief true." smite

അവലംബം

Tags:

പ്ലേറ്റോബെർട്രാൻഡ് റസ്സൽയാഥാർത്ഥ്യംവിജ്ഞാനശാസ്ത്രം

🔥 Trending searches on Wiki മലയാളം:

ക്രിയാറ്റിനിൻഅക്കിത്തം അച്യുതൻ നമ്പൂതിരിപ്ലേറ്റ്‌ലെറ്റ്നിസ്സഹകരണ പ്രസ്ഥാനംചണ്ഡാലഭിക്ഷുകിഎൽ നിനോകുഴിയാനമനോജ് കെ. ജയൻസ്വർണംഇ.എം.എസ്. നമ്പൂതിരിപ്പാട്ഈലോൺ മസ്ക്കേരള കോൺഗ്രസ്തിരഞ്ഞെടുപ്പ് ബോണ്ട്അറബി ഭാഷാസമരംവിമോചനസമരംസി.ആർ. മഹേഷ്കേരള സാഹിത്യ അക്കാദമിആറ്റിങ്ങൽ കലാപംകോഴിക്കോട്കുഞ്ഞുണ്ണിമാഷ്ശ്രീനിവാസൻപിത്താശയംകയ്യോന്നിഅരവിന്ദ് കെജ്രിവാൾസി.എം. മുഹമ്മദ്‌ അബൂബക്കർ മുസ്ലിയാർപുകവലിയുടെ ആരോഗ്യ ഫലങ്ങൾകാലൻകോഴികോശംദേശീയ പട്ടികവർഗ്ഗ കമ്മീഷൻഉഭയവർഗപ്രണയിപ്രേമലുതെസ്‌നിഖാൻശ്യാം പുഷ്കരൻകെ. സുരേന്ദ്രൻ (രാഷ്ട്രീയ പ്രവർത്തകൻ)ന്യുമോണിയചാത്തൻവേലുത്തമ്പി ദളവശ്വസനേന്ദ്രിയവ്യൂഹംഒബ്സെസ്സിവ് കംപൾസിവ് ഡിസോർഡർസ്വാതി പുരസ്കാരംചാർമിളലൈംഗികന്യൂനപക്ഷംആഗോളവത്കരണംദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിസമസ്ത കേരള ജംഇയ്യത്തുൽ ഉലമകറുകഇന്ത്യൻ പൗരത്വനിയമംകേരളത്തിലെ നിയമസഭാമണ്ഡലങ്ങളുടെ പട്ടികപൂരംവെള്ളിക്കെട്ടൻഐക്യരാഷ്ട്രസഭപ്രിയങ്കാ ഗാന്ധിആൻ‌ജിയോപ്ലാസ്റ്റികൊച്ചി മെട്രോ റെയിൽവേഇൻഡോർവിഷാദരോഗംഹോം (ചലച്ചിത്രം)മതേതരത്വംബൈബിൾസഞ്ജു സാംസൺബ്രിട്ടീഷ് ഇന്ത്യയിലെ നാട്ടുരാജ്യങ്ങൾചെ ഗെവാറസ്ത്രീ സുരക്ഷാ നിയമങ്ങൾജ്ഞാനപീഠ പുരസ്കാരംഓന്ത്നെഫ്രോട്ടിക് സിൻഡ്രോംതൃശൂർ പൂരംവോട്ട്മോഹിനിയാട്ടംപഴശ്ശി സമരങ്ങൾമഹാത്മാ ഗാന്ധിവോട്ടർ വെരിഫയബിൾ പേപ്പർ ഓഡിറ്റ് ട്രയൽഗുൽ‌മോഹർശ്രീകുമാരൻ തമ്പികുമാരനാശാൻ🡆 More