അബൂ താലിബ്

ഇസ്‌ലാം മതം

വിശ്വാസങ്ങൾ

അല്ലാഹു - ദൈവത്തിന്റെ ഏകത്വം
മുഹമ്മദ് നബിയുടെ പ്രവാചകത്വം
പ്രവാചകന്മാർഅന്ത്യനാൾ

അനുഷ്ഠാനങ്ങൾ

വിശ്വാസംപ്രാർഥന
വ്രതംസകാത്ത്തീർത്ഥാടനം

ചരിത്രവും നേതാക്കളും

മുഹമ്മദ്‌ ബിൻ അബ്ദുല്ല
അബൂബക്ർ സിദ്ദീഖ്‌
‌ഉമർ ബിൻ ഖതാബ്‌
‌ഉസ്‌മാൻ ബിൻ അഫ്ഫാൻ
‌അലി ബിൻ അബീത്വാലിബ്‌‌
‌സ്വഹാബികൾസലഫ്
‌‌പ്രവാചകന്മാർ
അഹ്‌ലുൽ ബൈത്ത്

ഗ്രന്ഥങ്ങളും നിയമങ്ങളും

ഖുർആൻനബിചര്യഹദീഥ്
ഫിഖ്‌ഹ്ശരീഅത്ത്‌

മദ്ഹബുകൾ

ഹനഫിമാലികി
ശാഫിഹംബലി

പ്രധാന ശാഖകൾ

സുന്നിശിയ
സൂഫിസലഫി പ്രസ്ഥാനം

പ്രധാന മസ്ജിദുകൾ

മസ്ജിദുൽ ഹറംമസ്ജിദുന്നബവി
മസ്ജിദുൽ അഖ്സ

സംസ്കാരം

കല • തത്വചിന്ത
വാസ്തുവിദ്യമുസ്‌ലിം പള്ളികൾ
ഹിജ്‌റ വർഷംആഘോഷങ്ങൾ

ഇതുംകൂടികാണുക

ഇസ്ലാമും വിമർശനങ്ങളും

ഇസ്ലാം കവാടം

മുഹമ്മദുനബിയുടെ പിതൃവ്യനായിരുന്നു അബൂ താലിബ് ‎ (549 – 619). ശരിയായ പേര് അബ്ദു മനാഫ് ഇബ്നു അബ്ദുൽമുത്തലിബ് (അറബിൿ: أبو طالب بن عبد المطلب‎) എന്നാണ്. നബിയുടെ ജാമാതാവായിരുന്ന അലി ബിൻ അബീത്വാലിബ്, ഇദ്ദേഹത്തിന്റെ പുത്രനാണ്. പിതാമഹനായ അബ്ദുൽ മുത്തലിബ് നിര്യാതനായപ്പോൾ 10 വയസ്സു മാത്രമുള്ള നബിയുടെ രക്ഷാകർത്തൃത്വം ഏറ്റെടുത്തത് അബൂ താലിബ് ആയിരുന്നു. സഹോദര പുത്രനോട് നിസ്സീമമായ വാത്സല്യമാണ് ഇദ്ദേഹത്തിനുണ്ടായിരുന്നത്. ഇദ്ദേഹത്തോടൊപ്പം നബി വ്യാപാരാർഥം സിറിയയിൽ സഞ്ചരിച്ചിട്ടുണ്ട്. മുഹമ്മദ് തന്റെ പ്രവാചകത്വം പ്രഖ്യാപിക്കുകയും അറബികളുടെ വിഗ്രഹാരാധനയെയും പ്രാകൃതസമ്പ്രദായങ്ങളെയും എതിർക്കുകയും ചെയ്തപ്പോൾ മക്കാ നിവാസികളായ ഖുറൈഷികൾ കുപിതരായി അദ്ദേഹത്തെയും അനുയായികളെയും പല പ്രകാരത്തിൽ ദ്രോഹിച്ചു. ഈ സമയത്ത് അബൂ താലിബ് നബിക്കു നല്കിയ സഹായവും സംരക്ഷണവും ഖുറൈഷികൾക്ക് ഇഷ്ടപ്പെട്ടില്ല. തന്റെ വംശജരായ ഖുറൈഷികൾ അബൂ താലിബിനെ ഇതിൽനിന്നും പിന്തിരിപ്പിക്കുവാൻ പ്രയോഗിച്ച ഉപായങ്ങളെല്ലാം നിഷ്ഫലമാകുകയാണുണ്ടായത്. ഖുറൈഷികൾ കോപാന്ധരായി. അവർ ഇദ്ദേഹത്തിനും കുടുംബമായ നൂഹാഷിമിനും എതിരെ സാമൂഹികബഹിഷ്കരണം പ്രഖ്യാപിച്ചു. മക്കയിലെ ഒരു താഴ്വരയിൽ രണ്ടര വർഷം ബഹിഷ്കൃതനായി ജീവിക്കേണ്ടി വന്നുവെങ്കിലും അബൂ താലിബിന്റെ നിശ്ചയദാർഢ്യം ഇളക്കമറ്റതായിരുന്നു. മുഹമ്മദിന്റെ മതത്തോടുള്ള കൂറുകൊണ്ടല്ല മുഹമ്മദിനോടുള്ള വാത്സല്യംകൊണ്ടാണ് ഈ ത്യാഗമെല്ലാം ഇദ്ദേഹം ചെയ്തത്. അബൂ താലിബിന്റെ നിര്യാണം പ്രവാചകന് നികത്താനാവാത്ത ഒരു നഷ്ടമായിരുന്നുവെങ്കിൽ ഖുറൈഷികൾക്ക് അതൊരു ആശ്വാസമായിരുന്നഅബൂതാലിബ് മുസ്ലിം ആയിരുന്നോ എന്ന കാര്യത്തിൽ മുസ്ലിം പണ്ഡിതന്മാർക്കിടയിൽ ഭിന്നാഭിപ്രായമുണ്ട്.

പ്രവാചകനോടുള്ള സ്നേഹം

ഒരിക്കൽ കച്ചവടവാശ്യാർഥം അബൂതാലിബ് യാത്രപോയപ്പോൾ അദ്ദേഹത്തെ വേർപിരിയുന്ന അവസ്ഥ സഹിക്കാനാവാതെ കുട്ടിയായിരുന്ന മുഹമ്മദ് വാവിട്ട് കരഞ്ഞിരുന്നു.ഈ സമയം അദ്ദേഹം പറഞ്ഞു."ഓ ദൈവമേ.. ഞാനവിനെയും കൊണ്ടുപോകുകയാണ്.ഞങ്ങൾ വേർപിരിഞ്ഞുനിൽക്കാനാവില്ല"

സാമ്പത്തികമായി അബൂതാലിബ് വളരെ പ്രയാസം നേരിട്ട കാലത്ത് മുഹമ്മദ് നബി അദ്ദേഹത്തിൻറെ ഒരു മകനെ സംരക്ഷിച്ചിരന്നു.അലിയായിരുന്നു ആ മകൻ.

പ്രവാചകനെ സംരക്ഷിക്കൽ

മുസ്ലിം മതവിശ്വാസിയല്ലാതിരുന്നിട്ടും അബൂ താലിബ് , മുഹമ്മദിനെ സംരക്ഷിച്ചിരുന്നു.ഇതിന് അബൂതാലിബ് വലിയ വിലകൊടുക്കേണ്ടി വന്നിട്ടുണ്ട്. അബൂതാലിബിന് പല ഗോത്രങ്ങളിൽ നിന്നും വിലക്കും കിട്ടി.അബൂതാലിബ് നിരന്തരമായി മുഹമ്മദിന് പിന്തുണ നൽകുന്നത് അറേബ്യയിലെ വിവിധ ഗോത്രക്കാർക്കിടയിൽ അതൃപ്തിയുണ്ടായിരുന്നു. അബൂതാലിബിന് കോഴകൊടുക്കാനും ശ്രമിച്ചിരുന്നെങ്കിലും അതൊന്നും അദ്ദേഹം വകവെച്ചില്ല.തുടർന്ന് ഖുറൈശ് ഗോത്രം മറ്റുഗോത്രങ്ങളുമായി ബന്ധപ്പെട്ട് അബുതാലിബിൻറെ ഗോത്രമായ ബനൂ ഹാശിമുമായി വ്യാപാര ബന്ധം ബഹിഷ്ക്കരിച്ചു.കൂടാതെ ബനൂഹാശിം കുടുംബവുമായി വിവാഹ ബന്ധംപോലുള്ള ബന്ധംപോലും ഉപേക്ഷിച്ചു.മുഹമ്മദ് നബിക്ക് പ്രവാചകത്വം ലഭിച്ച ആദ്യത്തെ ഏഴ് വർഷത്തോളം ഈ ബഹിഷ്ക്കരണം അവർ അബൂതാലിബിൻറെ കുടുംബത്തോട് ചെയ്തിരുന്നു.

അബൂ താലിബ് കടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർ‌വ്വവിജ്ഞാനകോശത്തിലെ അബൂ താലിബ് എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം.

Tags:

ഇസ്‌ലാം മതം

🔥 Trending searches on Wiki മലയാളം:

അബൂ ജഹ്ൽആർത്തവവിരാമംമഞ്ഞപ്പിത്തംഇന്ത്യാചരിത്രംരാമേശ്വരംഉലുവശുഭാനന്ദ ഗുരുകേരളംചലച്ചിത്രംമദ്ധ്യകാലംമസ്തിഷ്കംപെസഹാ (യഹൂദമതം)ശുഐബ് നബിഡീഗോ മറഡോണഋഗ്വേദംതൃശൂർ പൂരംമൂസാ നബിഹൃദയാഘാതംപ്രധാന ദിനങ്ങൾഭാരതംപഴഞ്ചൊല്ല്മലബന്ധംപുതിയ ഏഴു ലോകാത്ഭുതങ്ങൾഫ്രഞ്ച് വിപ്ലവംആറന്മുള ശ്രീ പാർത്ഥസാരഥിക്ഷേത്രംകൃസരിമഹാഭാരതംറോസ്‌മേരിമഹാത്മാഗാന്ധിയുടെ കൊലപാതകംകേരള സാഹിത്യ അക്കാദമി പുരസ്കാരം 2009മൗര്യ രാജവംശംകുരുമുളക്ഓശാന ഞായർശ്രീമദ്ഭാഗവതംമരുഭൂമിമിറാക്കിൾ ഫ്രൂട്ട്ചെറൂളകശകശഇന്ത്യവദനസുരതംചക്കപി. കുഞ്ഞിരാമൻ നായർപലസ്തീൻ (രാജ്യം)ഇന്ത്യയിലെ സംസ്ഥാനങ്ങളും കേന്ദ്രഭരണപ്രദേശങ്ങളുംചരക്കു സേവന നികുതി (ഇന്ത്യ)നിവർത്തനപ്രക്ഷോഭംവൃക്കകലാനിധി മാരൻമലയാളസാഹിത്യംസ്വഹീഹുൽ ബുഖാരിഇസ്ലാമിലെ പ്രവാചകന്മാർജൂതവിരോധംഷമാംവടകര ലോക്‌സഭാ നിയോജകമണ്ഡലംബിഗ് ബോസ് മലയാളംദന്തപ്പാലഓം നമഃ ശിവായവാഴUnited States Virgin Islandsസന്ധിവാതംതറാവീഹ്വൈക്കം സത്യാഗ്രഹംഎം.ടി. വാസുദേവൻ നായർവയനാട് ലോക്‌സഭാ നിയോജകമണ്ഡലംമനുഷ്യൻവിനീത് ശ്രീനിവാസൻകടുക്കവന്ധ്യതമൂന്നാർവീണ പൂവ്അൽ ബഖറചട്ടമ്പിസ്വാമികൾഓഹരി വിപണികുര്യാക്കോസ് ഏലിയാസ് ചാവറമുഹാജിറുകൾകോട്ടയം🡆 More