വധശിക്ഷ സൊമാലിയയിൽ

സൊമാലിയയിൽ വധശിക്ഷ നിയമവിധേയമാണ്.

ഏറ്റവും ഉയർന്ന ശിക്ഷാരീതിയാണിത്.

രീതികൾ

തൂക്കിക്കൊല്ലൽ, കല്ലെറിഞ്ഞു കൊല്ലൽ, ഫയറിംഗ് സ്ക്വാഡുപയോഗിച്ചുള്ള വധശിക്ഷ എന്നീ രീതികൾ ഉപയോഗിക്കാറുണ്ട്. തൂക്കിക്കൊല്ലലാണ് സാധാരണക്കാർക്ക വധശിക്ഷ നൽകാനുള്ള മാർഗം. ബലാത്സംഗം, വിവാഹേതര ലൈംഗികബന്ധം, ഗുദരതി തുടങ്ങിയ ലൈംഗികക്കുറ്റങ്ങൾക്ക് കല്ലെറിഞ്ഞുള്ള കൊലയാണ് നടപ്പിലാക്കാറ്. ഫയറിംഗ് സ്ക്വാഡുപയോഗിക്കുന്നത് രാജ്യദ്രോഹം, അട്ടിമറി, ഒളിച്ചോട്ടം, കലാപം തുടങ്ങിയ സൈനിക-രാഷ്ട്രീയ കുറ്റങ്ങൾക്കാണ്.

വധശിക്ഷയർഹിക്കുന്ന കുറ്റങ്ങൾ

  • കൊലപാതകം
  • അക്രമത്തോടെയുള്ള ബലാത്സംഗം
  • ഗുദരതി
  • അക്രമത്തോടെ തട്ടിക്കൊണ്ടുപോകൽ
  • സ്വവർഗരതി
  • വിവാഹേതര ലൈംഗികബന്ധം
  • രാജ്യദ്രോഹം
  • ചാരവൃത്തി
  • വലിയ തോതിൽ മയക്കുമരുന്ന് കടത്തുക
  • വംശഹത്യ
  • തീവ്രവാദം
  • കടൽക്കൊള്ള
  • വിമാനം തട്ടിക്കൊണ്ടുപോകൽ
  • കലാപം
  • വസ്തുക്കൾക്ക് കേടുപാടുകൾ വരുത്തുക
  • ഒളിച്ചോട്ടം

അടുത്തകാലത്തെ സംഭവങ്ങൾ

2008 ഒക്ടോബറിൽ അയിഷോ ഇബ്രാഹിം ധുഹ്ലോ എന്ന ഒരു പെൺകുട്ടിയെ സൊമാലിയയിലെ ഒരു ഫുട്ബോൾ സ്റ്റേഡിയത്തിൽ കഴുത്തുവരെ കുഴിച്ചിട്ടശേഷം ആയിരത്തോളം ആൾക്കാരുടെ സാനിദ്ധ്യത്തിൽ കല്ലെറിഞ്ഞു കൊന്നു. ഇസ്ലാമിക തീവ്രവാദികൾ നിയന്ത്രിച്ചിരുന്ന കിസ്മായോ നഗരത്തിലെ ശരിയ കോടതിയിൽ വിവാഹേതര ലൈംഗികബന്ധക്കുറ്റം സമ്മതിച്ച ശേഷമാണ് ശിക്ഷ നടപ്പാക്കിയത് എന്നായിരുന്നു വാദം. തീവ്രവാദികളുടെ വാദത്തിൽ അവൾ ശരിയ നിയമമനുസരിച്ച് ശിക്ഷ വിധിക്കണമെന്ന് ആവശ്യപ്പെട്ടുവത്രേ. മറ്റു സ്രോതസ്സുകൾ നൽകിയ വിവരം പെൺകുട്ടി കരയുകയായിരുന്നുവെന്നും ദയയ്ക്കായി യാചിക്കുന്നുണ്ടായിരുന്നുവെന്നുമാണ്. ബലം പ്രയോഗിച്ചാണ് അവളെ കഴുത്തു വരെ കുഴിയിൽ മൂടിയതത്രേ. ആമ്നസ്റ്റി ഇന്റർനാഷണൽ എന്ന സംഘടന പിന്നീട് മനസ്സിലാക്കിയത് ആ പെൺകുട്ടിക്ക് 13 വയസ്സേ ഉണ്ടായിരുന്നുള്ളൂ എന്നും അൽ-ഷഹാബ് തീവ്രവാദികൾ അവളെ തടവിലാക്കുന്നതിനു മുൻപ് മൂന്നാണുങ്ങൾ അവളെ കൂട്ടബലാത്സംഗം ചെയ്തിരുന്നു എന്നുമാണ്.

2009 ഡിസംബറിൽ മൊഹമ്മദ് അബുകർ ഇബ്രാഹിം എന്നയാൾ വിവാഹേതര ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടു എന്ന് ഹിസ്ബുൾ ഇസ്ലാം തീവ്രവാദ സംഘടന ആരോപിച്ച് കല്ലെറിഞ്ഞുള്ള വധശിക്ഷ നടപ്പാക്കുകയുണ്ടായി.

അവലംബം

പുറത്തേക്കുള്ള കണ്ണികൾ

Tags:

വധശിക്ഷ സൊമാലിയയിൽ രീതികൾവധശിക്ഷ സൊമാലിയയിൽ വധശിക്ഷയർഹിക്കുന്ന കുറ്റങ്ങൾവധശിക്ഷ സൊമാലിയയിൽ അടുത്തകാലത്തെ സംഭവങ്ങൾവധശിക്ഷ സൊമാലിയയിൽ അവലംബംവധശിക്ഷ സൊമാലിയയിൽ പുറത്തേക്കുള്ള കണ്ണികൾവധശിക്ഷ സൊമാലിയയിൽവധശിക്ഷസൊമാലിയ

🔥 Trending searches on Wiki മലയാളം:

അന്തർമുഖതഹൃദയാഘാതംആനടെസ്റ്റോസ്റ്റിറോൺസ്വരാക്ഷരങ്ങൾഅസ്സീസിയിലെ ഫ്രാൻസിസ്നരേന്ദ്ര മോദിപാലക്കാട്കാക്കഭാരതീയ സ്റ്റേറ്റ് ബാങ്ക്അവിട്ടം (നക്ഷത്രം)മോസില്ല ഫയർഫോക്സ്ആർത്തവചക്രവും സുരക്ഷിതകാലവുംകമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ (മാർക്സിസ്റ്റ്)വിവിധ രാജ്യങ്ങളിലെ ഔദ്യോഗിക ഭാഷകളുടെ പട്ടികഅയമോദകംഔവർ ലേഡി ഓഫ് അസംപ്ഷൻ ദേവാലയം, പൂങ്കാവ്ജീവപരിണാമംതിരുമാന്ധാംകുന്ന് ഭഗവതിക്ഷേത്രംഹിന്ദുമതംമേരി സറാട്ട്പ്രധാന ദിനങ്ങൾസ്ത്രീ സുരക്ഷാ നിയമങ്ങൾപൂരം (നക്ഷത്രം)ബി.സി.ജി വാക്സിൻഖസാക്കിന്റെ ഇതിഹാസംഇന്ത്യയുടെ ദേശീയപതാകവിശുദ്ധ ഗീവർഗീസ്ലളിതാംബിക അന്തർജ്ജനംമസ്ജിദുന്നബവിമലക്കോളജിമൗലികാവകാശങ്ങൾമസാല ബോണ്ടുകൾമാതളനാരകംഹെപ്പറ്റൈറ്റിസ്ഇന്തോനേഷ്യചതയം (നക്ഷത്രം)കേരള സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻകൊളസ്ട്രോൾഉഹ്‌ദ് യുദ്ധംനെന്മാറ വല്ലങ്ങി വേലചട്ടമ്പിസ്വാമികൾശോഭനഇന്ത്യയിലെ അടിയന്തരാവസ്ഥ (1975)മലബന്ധംകേരളത്തിലെ നാടൻപാട്ടുകൾആറന്മുള ശ്രീ പാർത്ഥസാരഥിക്ഷേത്രംകിലിയൻ എംബാപ്പെഗുരു (ചലച്ചിത്രം)കെ. സുരേന്ദ്രൻ (രാഷ്ട്രീയ പ്രവർത്തകൻ)സാറാ ജോസഫ്ബദ്ർ ദിനംസ്മിനു സിജോമലയാളചലച്ചിത്രംവൈലോപ്പിള്ളി ശ്രീധരമേനോൻപരിശുദ്ധ കുർബ്ബാനസ്വയംഭോഗംകാസർഗോഡ് ജില്ലആലത്തൂർ ലോക്‌സഭാ നിയോജകമണ്ഡലംഇൻശാ അല്ലാഹ്വല്ലഭായി പട്ടേൽബദ്ർ യുദ്ധംമേരി ജാക്സൺ (എഞ്ചിനീയർ)ചന്ദ്രയാൻ-3വയനാട് ലോക്‌സഭാ നിയോജകമണ്ഡലംറോസ്‌മേരിപാമ്പ്‌ഡെൽഹി ക്യാപിറ്റൽസ്വരുൺ ഗാന്ധിവി.എസ്. അച്യുതാനന്ദൻഖൈബർ യുദ്ധംകൈലാസംജൂതൻമലയാള മനോരമ ദിനപ്പത്രംസ്വഹാബികളുടെ പട്ടികകുവൈറ്റ്🡆 More