പ്രതീക്ഷാ മുനമ്പ്‌

ആഫ്രിക്കൻ വൻകരയുടെ തെക്കെ അറ്റത്തായി സ്ഥിതിചെയ്യുന്ന മുനമ്പുകളിലൊന്നിനെയാണ്‌ പ്രതീക്ഷാ മുനമ്പ്‌ അഥവാ കേപ്പ്‌ ഓഫ്‌ ഗുഡ്‌ ഹോപ്പ്‌ എന്ന്‌ വിളിക്കുന്നത്‌.

ഈജിപ്‌തിനു സമീപത്തിലൂടെയുള്ള സൂയസ്‌ കനാൽ നിർമ്മിക്കുന്നതിന്‌ മുമ്പ്‌ പോർച്ചുഗീസുകാരും മറ്റു വിദേശീയരും ഏഷ്യൻ പ്രദേശങ്ങളിലേക്ക്‌ സഞ്ചരിച്ചിരുന്നത്‌ അറ്റ്‌ലാന്റിക്‌ സമുദ്രത്തിലൂടെ വന്ന്‌ ആഫ്രക്ക വഴിയായിരുന്നു. തെക്കുപടിഞ്ഞാറൻ ആഫ്രിക്കൻ തീരം കപ്പലുകൾക്ക്‌ അപകടങ്ങൾ ഉണ്ടാക്കുന്ന സ്ഥലമായിരുന്നു. ഇവിടത്തെ ശക്തമായ കാറ്റിലും തിരയിലുംപെട്ട്‌ കപ്പലുകൾ തകർന്നുപോകുന്നതും സാധാരണമായിരുന്നു. എന്നാൽ ആഫ്രിക്കയുടെ തെക്കെ അറ്റത്ത്‌ എത്തുന്നതോടെ രംഗം ശാന്തമാകും. അതിനാലാണ്‌ ആഫ്രിക്കയുടെ തെക്കെ അറ്റത്തുള്ള ഈ മുനമ്പിനെ പ്രതീക്ഷയുടെ മുനമ്പ്‌ എന്ന്‌ വിളിച്ചുപോരുന്നത്‌. 1488-ൽ പോർച്ചുഗീസ്‌ നാവികനായ ബർത്തലോമിയോ ഡയസ്‌ ഈ മുനമ്പിലെത്തി. കൊടുങ്കാറ്റിന്റെ മുനമ്പ്‌ എന്നാണ്‌ ഡയസ്‌ ഇതിനെ വിശേഷിപ്പിച്ചത്‌.

പ്രതീക്ഷാ മുനമ്പ്‌
പ്രതീക്ഷാ മുനമ്പ്‌

ഭൂമിശാസ്‌ത്രം

കേപ് ഉപദ്വീപിന്റെ തെക്കു പടിഞ്ഞാറെ കോണിൽ കേപ് പോയിന്റിനു അല്പം തെക്കോട്ട്മാറിയും 2.4 കിലോമീററർ പടിഞ്ഞാറുമായിട്ടാണ് പ്രത്യാശാ മുനമ്പിന്റെ സ്ഥാനം. 34°21′29″(ദ) 18°28′19″(പൂ). ഇവിടെ നിന്നും 50 കിലോമീററർ ദൂരെയാണ് കേപ് ടൗൺ. സുപ്രസിദ്ധ ടേബിൾ മലനിരയും, ടേബിൾ ഉൾക്കടലും കേപ് ഉപദ്വീപിന്റെ ഭാഗമാണ്. മണൽപ്പാറകളാണ് ഇവിടെ പ്രധാനമായും കണ്ടുവരുന്നത്. 1994- ൽ കേപ് ഉപദ്വീപ് മൂന്നു പ്രവിശ്യകളായി വിഭജിക്കപ്പെട്ടു പശ്ചിമകേപ്, ഉത്തരകേപ്, പൂർവ്വകേപ്. അല്പം ചില ഭാഗങ്ങൾ ഉത്തരപശ്ചിമ പ്രവിശ്യയിലും ചേർക്കപ്പെട്ടു. ഭൂമിശാസ്‌ത്രപരമായി ഈ രണ്ട്‌ മുനമ്പുകൾക്കിടയിലും പാറകൾ കാണപ്പെടുന്നുണ്ട്‌.

പ്രതീക്ഷാ മുനമ്പ്‌ 

ചരിത്രം

1488ൽ പോർച്ചുഗീസ്‌ നാവികനായ ബർത്തലോമിയോ ഡയസ്‌ ആണ്‌ ആദ്യമായി ഈ മുനമ്പിൽ എത്തിയത്‌. കൊടുങ്കാറ്റിന്റെ മുനമ്പ്‌ എന്നാണ്‌ അദ്ദേഹം ഈ പ്രദേശത്തിന്‌ നാമകരണം ചെയ്‌തത്‌. ഇന്ത്യയിലേക്കും കിഴക്കൻ രാജ്യങ്ങളിലേക്കും എത്തിച്ചേരാൻ ഈ കടൽപാത വഴി സാധിക്കുമെന്ന ശുഭപ്രതീക്ഷകൊണ്ട്‌ മറ്റൊരു പോർച്ചുഗീസ്‌ നാവികനായ ജോൺ രണ്ടാമൻ ആണ്‌ ഇതിനെ പ്രതീക്ഷാ മുനമ്പ്‌ അഥവാ "Cape of Good Hope" എന്ന്‌ വിളിച്ചത്‌.

Tags:

ആഫ്രിക്കഈജിപ്റ്റ്ബർത്തലോമിയോ ഡയസ്‌

🔥 Trending searches on Wiki മലയാളം:

മുപ്ലി വണ്ട്റാന്നിമരട്ചാലക്കുടികോന്നിനീതി ആയോഗ്നിസ്സഹകരണ പ്രസ്ഥാനംകേരളചരിത്രംമാമ്പഴം (കവിത)പിറവംകേരളത്തിലെ നാടൻപാട്ടുകൾകുറ്റിച്ചൽ ഗ്രാമപഞ്ചായത്ത്രക്താതിമർദ്ദംഎരുമപെരുമ്പടപ്പ് ഗ്രാമപഞ്ചായത്ത്ജ്ഞാനപീഠ പുരസ്കാരംപത്ത് കൽപ്പനകൾരാമനാട്ടുകരസുസ്ഥിര വികസന ലക്ഷ്യങ്ങൾമുതുകുളംനെടുമങ്ങാട്മലയാളം അക്ഷരമാലഓടക്കുഴൽ പുരസ്കാരംസുഗതകുമാരിവരാപ്പുഴകാഞ്ഞങ്ങാട്കൊല്ലംചിറയിൻകീഴ്കുടുംബശ്രീമംഗളാദേവി ക്ഷേത്രംഇന്ത്യൻ ഭരണഘടനയുടെ ആമുഖംഒന്നാം ലോകമഹായുദ്ധംകുട്ടിക്കാനംഡെങ്കിപ്പനിഅരുവിപ്പുറം പ്രതിഷ്ഠമഞ്ചേശ്വരംപെരിയാർ കടുവ സംരക്ഷിത പ്രദേശംവി.എസ്. അച്യുതാനന്ദൻപാലക്കുഴ ഗ്രാമപഞ്ചായത്ത്കാപ്പാട്ഇലന്തൂർഎസ്.കെ. പൊറ്റെക്കാട്ട്എരിമയൂർ ഗ്രാമപഞ്ചായത്ത്തവനൂർ ഗ്രാമപഞ്ചായത്ത്മങ്കടപഴഞ്ചൊല്ല്ആനമുടിഇന്ത്യനെടുങ്കണ്ടംമൂസാ നബിഒറ്റപ്പാലംരണ്ടാം ലോകമഹായുദ്ധംപാവറട്ടിതോമാശ്ലീഹാഅഴീക്കോട്, കണ്ണൂർവിഭക്തിബേക്കൽമലപ്പുറംചെറുശ്ശേരികവിത്രയംഅഗ്നിച്ചിറകുകൾചളവറ ഗ്രാമപഞ്ചായത്ത്വിശുദ്ധ യൗസേപ്പ്ആഗ്നേയഗ്രന്ഥിഒഞ്ചിയം വെടിവെപ്പ്ബാലചന്ദ്രൻ ചുള്ളിക്കാട്തുമ്പമൺ ഗ്രാമപഞ്ചായത്ത്പഴയന്നൂർതെന്മലഅന്തിക്കാട്നെയ്തലക്കാവ് ഭഗവതിക്ഷേത്രംകേരളകലാമണ്ഡലംപാലോട്മറയൂർതൊളിക്കോട്ഇന്ത്യയുടെ ദേശീയപ്രതീകങ്ങൾവെള്ളാങ്ങല്ലൂർ ഗ്രാമപഞ്ചായത്ത്ജവഹർലാൽ നെഹ്രു🡆 More