പി. നരേന്ദ്രനാഥ്: മലയാള ബാലസാഹിത്യകാരൻ

മലയാളത്തിലെ പ്രശസ്ത ബാലസാഹിത്യകാരനാണ് പി.

നരേന്ദ്രനാഥ്.നോവലുകളും നാടകങ്ങളും ബാലസാഹിത്യവുമായി 30-ൽ പരം കൃതികളുടെ കർത്താവാണ് ഇദ്ദേഹം.

പി. നരേന്ദ്രനാഥ്
ജനനംപൂമരത്തിൽ നരേന്ദ്രനാഥൻ
18 ജൂലൈ 1934
നെല്ലായ, മലബാർ ജില്ല, മദ്രാസ് പ്രസിഡൻസി, ബ്രിട്ടീഷ് ഇന്ത്യ
മരണംനവംബർ 3, 1991(1991-11-03) (പ്രായം 57)
ഭാഷമലയാളം
ദേശീയതഇന്ത്യ
വിദ്യാഭ്യാസംസാമ്പത്തികശാസ്ത്രത്തിലും ബാങ്കിങ്ങിലും ബിരുദം
Genreബാലസാഹിത്യം
പങ്കാളിഅമൃതകുമാരി
കുട്ടികൾഅനിത, വിനീത, മോഹൻദാസ്, സുനിത നെടുങ്ങാടി


1934-ൽ പാലക്കാട്ടെ പട്ടാമ്പിക്കടുത്ത് നെല്ലായ പൊട്ടച്ചിറ എന്ന ഗ്രാമത്തിൽ പൂമരത്തിൽ എന്ന തറവാട്ടിൽ നരേന്ദ്രനാഥ് ജനിച്ചു. രാഷ്ട്രീയപ്രവർത്തകനും ഇൻഷുറൻസ് ഏജന്റുമായിരുന്ന എം.കെ. നമ്പൂതിരി ആയിരുന്നു പിതാവ്. അമ്മ: പൂമരത്തിൽ കുഞ്ഞിക്കുട്ടി കോവിലമ്മ.

മുത്തശ്ശി കുഞ്ഞിക്കാവു കോവിലമ്മയിൽ നിന്ന് ചെറുപ്പത്തിലേ നരേന്ദ്രനാഥിന് സാഹിത്യവാസന ലഭിച്ചു. വിദ്യാഭ്യാസം തൃശ്ശൂരിലായിരുന്നു. സാമ്പത്തിക ബുദ്ധിമുട്ടുകൾ കാരണം കലാലയ വിദ്യാഭ്യാസം പൂർത്തിയാക്കുവാൻ കഴിഞ്ഞില്ല. 19-ആം വയസ്സിൽ കൊച്ചിൻ കമേഴ്സ്യൽ ബാങ്കിൽ ഗുമസ്തനായി ജോലിയിൽ പ്രവേശിച്ചു. സ്വപരിശ്രമം കൊണ്ട് ധനശാസ്ത്രം, ബാങ്കിംഗ് എന്നിവയിൽ വിജ്ഞാനവും ബിരുദങ്ങളും നേടി. 1963 മുതൽ കാനറാ ബാങ്കിൽ‍ ജോലി ചെയ്തു.

ആദ്യകൃതിയായ നുറുങ്ങുന്ന ശൃംഖലകൾ 18-ആം വയസ്സിൽ പ്രസിദ്ധീകരിച്ചു. ആദ്യത്തെ ബാലസാഹിത്യകൃതി വികൃതിരാമനായിരുന്നു. ഇതിന് കേരള സാഹിത്യ അക്കാദമിയുടെ അവാർഡ് ലഭിച്ചു. കുഞ്ഞിക്കൂനൻ എന്ന ബാലസാഹിത്യ ഗ്രന്ഥത്തിന് കേന്ദ്ര വിദ്യാഭ്യാസ വകുപ്പ് അവാർഡും അന്ധഗായകന് സാഹിത്യ പ്രവർത്തക സഹകരണ സംഘം പുരസ്കാരവും ലഭിച്ചു. വികൃതിരാമൻ, കുഞ്ഞിക്കൂനൻ, അന്ധഗായകൻ എന്നീ കൃതികൾക്ക് ഹിന്ദി, തമിഴ് പരിഭാഷകൾ ഉണ്ടായിട്ടുണ്ട്.

1991 നവംബർ 3-ന് 57-ആം വയസ്സിൽ തിരുവനന്തപുരത്തെ ഒരു സ്വകാര്യ ആശുപത്രിയിൽ വച്ച് അദേഹം അന്തരിച്ചു. മരണസമയത്ത് അദ്ദേഹം കാനറാ ബാങ്ക് തിരുവനന്തപുരം ശാഖയിൽ ഉദ്യോഗസ്ഥനായി തുടരുകയായിരുന്നു. അമൃതകുമാരിയായിരുന്നു ഭാര്യ. മോഹൻദാസ്, അനിത, പ്രമുഖ നർത്തകിയായ വിനീത നെടുങ്ങാടി, ഗസൽ ഗായിക സുനിത നെടുങ്ങാടി എന്നിവരാണ് മക്കൾ.

കൃതികൾ

  • നുറുങ്ങുന്ന ശൃംഖലകൾ (നാടകം)
  • പറയിപെറ്റ പന്തിരുകുലം

ബാലസാഹിത്യം

  • കുഞ്ഞിക്കൂനൻ
  • വികൃതിരാമൻ
  • അന്ധഗായകൻ
  • ഉണ്ടത്തിരുമേനി
  • ഇത്തിരിക്കുഞ്ഞൻ
  • മനസ്സറിയും യന്ത്രം



അവലംബം

Tags:

ബാലസാഹിത്യംമലയാളം

🔥 Trending searches on Wiki മലയാളം:

റോസ്‌മേരിബോധേശ്വരൻചേനത്തണ്ടൻപുകവലിയുടെ ആരോഗ്യ ഫലങ്ങൾഎവർട്ടൺ എഫ്.സി.ഇന്ത്യയിലെ തിരഞ്ഞെടുപ്പ് നിയമങ്ങൾവോട്ടിംഗ് യന്ത്രംഉലുവനക്ഷത്രവൃക്ഷങ്ങൾഅഡ്രിനാലിൻകേരള ശാസ്ത്രസാഹിത്യ പരിഷത്ത്മുപ്ലി വണ്ട്വി.എസ്. സുനിൽ കുമാർപുലയർഎം.എസ്. സ്വാമിനാഥൻനാഴികചിയ വിത്ത്മുരുകൻ കാട്ടാക്കടരാജ്‌മോഹൻ ഉണ്ണിത്താൻയാൻടെക്സ്കേരള നിയമസഭാ തിരഞ്ഞെടുപ്പ് (2021)തൊണ്ടിമുതലും ദൃക്സാക്ഷിയുംഅനിഴം (നക്ഷത്രം)നെറ്റ്ഫ്ലിക്സ്വള്ളത്തോൾ നാരായണമേനോൻവാട്സ്ആപ്പ്കേരളത്തിലെ തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പ് 2020ദമയന്തിവയലാർ രാമവർമ്മഇറാൻഗുരുവായൂർ സത്യാഗ്രഹംആനന്ദം (ചലച്ചിത്രം)ബിഗ് ബോസ് (മലയാളം സീസൺ 4)മാറാട് കൂട്ടക്കൊലവാസ്കോ ഡ ഗാമമലയാളം വിക്കിപീഡിയരാഷ്ട്രീയ സ്വയംസേവക സംഘംമിഷനറി പൊസിഷൻസി. രവീന്ദ്രനാഥ്യോനിദേശീയ മനുഷ്യാവകാശ കമ്മീഷൻ (ഇന്ത്യ)വി. ജോയ്ആൽബർട്ട് ഐൻസ്റ്റൈൻമലമുഴക്കി വേഴാമ്പൽഇന്ത്യാചരിത്രംകുഞ്ഞുണ്ണിമാഷ്ചെ ഗെവാറചിങ്ങം (നക്ഷത്രരാശി)കേരളത്തിലെ ലോകസഭാമണ്ഡലങ്ങൾabb67ഒരു സങ്കീർത്തനം പോലെകോട്ടയംഅണ്ണാമലൈ കുപ്പുസാമിപത്തനംതിട്ട ജില്ലനി‍ർമ്മിത ബുദ്ധിവെള്ളെരിക്ക്അരിമ്പാറനക്ഷത്രം (ജ്യോതിഷം)കണ്ണൂർ ലോക്സഭാമണ്ഡലംകെ. മുരളീധരൻമാതൃഭൂമി ദിനപ്പത്രംമരപ്പട്ടിഗുരുവായൂർ ശ്രീകൃഷ്ണസ്വാമിക്ഷേത്രംഗർഭഛിദ്രംതിരഞ്ഞെടുപ്പ് ബോണ്ട്പ്രകാശ് ജാവ്‌ദേക്കർനാടകംതമിഴ്സുപ്രീം കോടതി (ഇന്ത്യ)റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർഓന്ത്ഇന്ത്യൻ തിരഞ്ഞെടുപ്പ് കമ്മീഷൻടെസ്റ്റോസ്റ്റിറോൺപാർവ്വതിവൈലോപ്പിള്ളി സംസ്കൃതി ഭവൻവേദം🡆 More