നാഗവള്ളി ആർ.എസ്. കുറുപ്പ്

നോവലിസ്റ്റ്, കഥാകാരൻ എന്നീ നിലകളിൽ പ്രശസ്തനായ ഒരു മലയാളം സാഹിത്യകാരനായിരുന്നു നാഗവള്ളി ആർ.

നാഗവള്ളി ആർ.എസ്. കുറുപ്പ് ഈ ലേഖനത്തിനു മിഴിവേകാൻ ചിത്രങ്ങൾ ചേർക്കുന്നത് നന്നായിരിക്കും. താങ്കളുടെ കൈവശം സ്വതന്ത്ര ചിത്രങ്ങൾ ഉണ്ടെങ്കിൽ ദയവായി അത് വിക്കിപീഡിയയിലേക്ക് അപ്‌ലോഡ് ചെയ്യുകയും ലേഖനത്തിൽ ചേർക്കുകയും ചെയ്യുക.

ശ്രീധരക്കുറുപ്പ് എന്ന നാഗവള്ളി ആർ.എസ്. കുറുപ്പ് . ചലച്ചിത്രനടൻ, പിന്നണിപ്രവർത്തകൻ എന്നീ നിലകളിലും ഇദ്ദേഹം ശ്രദ്ധേയനായിരുന്നു. പ്രമുഖ ചലച്ചിത്രനടനായിരുന്ന വേണു നാഗവളളി ഇദ്ദേഹത്തിന്റെ പുത്രനാണ്.

നാഗവള്ളി ആർ.എസ്. കുറുപ്പ്
ജനനം1917
മരണം2003 ഡിസംബർ 27
പങ്കാളിഎൻ.രാജമ്മ
കുട്ടികൾനടൻ വേണു നാഗവളളി അടക്കം 4 മക്കൾ

വ്യക്തിജീവിതം

രാമക്കുറുപ്പിന്റെയും കുട്ടിയമ്മയുടെയും മകനായി 1917-ൽ ആലപ്പുഴ ജില്ലയിലെ കുട്ടനാട്ടിൽ ജനിച്ചു. 1937-ൽ ബി.എ.ബിരുദം നേടി. ആദ്യം ഇന്ത്യൻ ബാങ്കിൽ ഉദ്യോഗസ്ഥനായി ജോലിയിൽ പ്രവേശിച്ചു. പിന്നീട്‌ ആലപ്പുഴ എസ്‌.ഡി. വിദ്യാലയത്തിൽ അധ്യാപകനും, എസ്‌.ഡി.കോളേജിൽ മനഃശാസ്‌ത്ര വിഭാഗം ലക്‌ചററും ആയി ജോലി നോക്കി. 1956-ൽ ആകാശവാണി തിരുവനന്തപുരം നിലയത്തിൽ ജോലിയിൽ പ്രവേശിച്ചു. 1977-ൽ വിരമിച്ചു. ശശിധരൻ, ചന്ദ്രിക, ന്യൂസ്‌പേപ്പർബോയ് എന്നീ ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്.രണ്ടുജന്മം എന്ന ഒരു ചിത്രം സംവിധാനം ചെയ്തിട്ടുമുണ്ട്. 2003 ഡിസംബർ 27-ന്‌ അന്തരിച്ചു.

എൻ.രാജമ്മയാണ് ഭാര്യ. വേണു നാഗവളളി അടക്കം 4 മക്കൾ.

കൃതികൾ

നാടകങ്ങളും ലേഖനങ്ങളുമായി 27-ൽ പരം പുസ്തകങ്ങളുടെ കർത്താവാണിദ്ദേഹം. അനേകം ചിത്രങ്ങൾക്കു വേണ്ടി കഥയും തിരക്കഥയും രചിച്ചിട്ടുണ്ട്.

  • ആണുംപെണ്ണും
  • രണ്ടുലോകം
  • ചുമടുതാങ്ങി
  • നാഴികമണി
  • ദലമർമ്മരം
  • പമ്പവിളക്ക്‌
  • മിണ്ടാപ്രാണികൾ
  • കല്യാണം കളിയല്ല
  • പൊലിഞ്ഞ ദീപം
  • ആഭിജാത്യം
  • ശവപ്പെട്ടി
  • ഇന്ത്യയുടെ മറുപടി
  • ആരുടെ വിജയം
  • ചലച്ചിത്രകല
  • സോഷ്യലിസത്തിലേക്ക്‌ ഒരെത്തിനോട്ടം
  • കഥ
  • ഡകാമറൺ (ഇറ്റാലിയൻ ചെറുകഥാസമാഹാരത്തിന്റെ തർജ്ജമ)
  • വ്യാസൻ, വാല്‌മീകി
  • തോട്ടി

പുരസ്കാരങ്ങൾ

സമഗ്രസംഭാവനയ്ക്കുള്ള 1997-ലെ കേരള സാഹിത്യ അക്കാദമി പുരസ്കാരം.

പുറത്തേയ്ക്കുള്ള കണ്ണികൾ

അവലംബം

Tags:

നാഗവള്ളി ആർ.എസ്. കുറുപ്പ് വ്യക്തിജീവിതംനാഗവള്ളി ആർ.എസ്. കുറുപ്പ് കൃതികൾനാഗവള്ളി ആർ.എസ്. കുറുപ്പ് പുരസ്കാരങ്ങൾനാഗവള്ളി ആർ.എസ്. കുറുപ്പ് പുറത്തേയ്ക്കുള്ള കണ്ണികൾനാഗവള്ളി ആർ.എസ്. കുറുപ്പ് അവലംബംനാഗവള്ളി ആർ.എസ്. കുറുപ്പ്വേണു നാഗവളളി

🔥 Trending searches on Wiki മലയാളം:

മുസ്ലീം ലീഗ്ശാലിനി (നടി)അഞ്ചകള്ളകോക്കാൻപ്ലീഹപത്തനംതിട്ട ലോക്‌സഭാ നിയോജകമണ്ഡലംപ്രേമലുകാസർഗോഡ് ലോക്‌സഭാ നിയോജകമണ്ഡലംരാജസ്ഥാൻ റോയൽസ്നസ്ലെൻ കെ. ഗഫൂർവോട്ടിംഗ് മഷിഡൊമിനിക് സാവിയോലക്ഷദ്വീപ്ഒന്നാം ഇന്ത്യൻ സ്വാതന്ത്ര്യ സമരം (1857)റിയൽ മാഡ്രിഡ് സി.എഫ്മാവ്എറണാകുളം ലോക്‌സഭാ നിയോജകമണ്ഡലംവൈകുണ്ഠസ്വാമിചങ്ങമ്പുഴ കൃഷ്ണപിള്ളഎ.പി.ജെ. അബ്ദുൽ കലാംഓടക്കുഴൽ പുരസ്കാരംമുഴക്കുന്ന് മൃദംഗശൈലേശ്വരി ക്ഷേത്രംകൃഷ്ണഗാഥഅൽഫോൻസാമ്മകോഴിക്കോട്ക്രിയാറ്റിനിൻകമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യകൊട്ടിയൂർ ശിവക്ഷേത്രങ്ങൾപക്ഷിപ്പനികുടജാദ്രിബോർഡർലൈൻ പേഴ്സണാലിറ്റി ഡിസോർഡർഏർവാടിജെ.സി. ഡാനിയേൽ പുരസ്കാരംമുടിയേറ്റ്ആയില്യം (നക്ഷത്രം)കൊടിക്കുന്നിൽ സുരേഷ്ദേശീയ മനുഷ്യാവകാശ കമ്മീഷൻ (ഇന്ത്യ)ഭാരതീയ റിസർവ് ബാങ്ക്മലയാളം വിക്കിപീഡിയആത്മഹത്യയോഗി ആദിത്യനാഥ്അമേരിക്കൻ ഐക്യനാടുകൾകൃസരിവിരാട് കോഹ്‌ലിദിലീപ്ലോക മലേറിയ ദിനംഗുരുവായൂർ ശ്രീകൃഷ്ണസ്വാമിക്ഷേത്രംശ്വാസകോശ രോഗങ്ങൾചമ്പകംകേരള നിയമസഭാ തിരഞ്ഞെടുപ്പ് (2016)തരുണി സച്ച്ദേവ്ഏങ്ങണ്ടിയൂർ ചന്ദ്രശേഖരൻപറയിപെറ്റ പന്തിരുകുലംകൂദാശകൾനിർമ്മല സീതാരാമൻരാമായണംമിലാൻഅരവിന്ദ് കെജ്രിവാൾസിറോ-മലബാർ സഭമുരിങ്ങരണ്ടാം ലോകമഹായുദ്ധംആറ്റിങ്ങൽ ലോക്സഭാമണ്ഡലംബെന്യാമിൻകെ.കെ. ശൈലജഇന്ത്യയുടെ രാഷ്ട്രപതിമാരുടെ പട്ടികവിഷ്ണുമഹാഭാരതംകേരള വനിതാ കമ്മീഷൻശങ്കരാചാര്യർഖുർആൻഇന്ത്യൻ നാഷണൽ കോൺഗ്രസ്ഗോകുലം ഗോപാലൻഇന്ത്യയിലെ സംസ്ഥാനങ്ങളും കേന്ദ്രഭരണപ്രദേശങ്ങളുംകോടിയേരി ബാലകൃഷ്ണൻസഞ്ജു സാംസൺതിരുവോണം (നക്ഷത്രം)ഇങ്ക്വിലാബ് സിന്ദാബാദ്മെറീ അന്റോനെറ്റ്🡆 More