ദലീപ് സിങ്

സിഖ് സാമ്രാജ്യത്തിലെ അവസാനത്തെ രാജാവായിരുന്നു ദലീപ് സിങ് (ജീവിതകാലം: 1838 സെപ്റ്റംബർ 6, ലാഹോർ – 1893 ഒക്ടോബർ 22, പാരീസ്).

സാമ്രാജ്യത്തിലെ ആദ്യരാജാവായിരുന്ന രഞ്ജിത് സിങ്ങിന് അദ്ദേഹത്തിന്റെ ഇളയ ഭാര്യയായ ജിന്ദൻ കൗറിൽ പിറന്ന പുത്രനായിരുന്നു ദലീപ്. രാജാവായിരുന്നെങ്കിലും സ്വതന്ത്രമായി ഭരണം നടത്താനുള്ള അവസരം ഒരിക്കലും ദലീപിന് ലഭിച്ചിരുന്നില്ല.

ദലീപ് സിങ്
ദലീപ് സിങ്
ദലീപ് സിങ് ഔപചാരികവേഷത്തിൽ - 1861-ലെ ചിത്രം.
പിതാവ് രഞ്ജിത് സിങ്
മാതാവ് ജിന്ദ് കൗർ
തൊഴിൽ സിഖ് സാമ്രാജ്യത്തിലെ രാജാവ്
മതം സിഖ്

1843-ൽ രാജാവായിരുന്ന സഹോദരൻ ഷേർ സിങ്ങിന്റെ മരണത്തെത്തുടർന്ന് അഞ്ചാംവയസിലാണ് ദലീപ് രാജാവായത്. പ്രായപൂർത്തിയാകാത്തതിനാൽ അമ്മയായ ജിന്ദനാണ് റീജന്റായി ഭരണം നടത്തിയത്. പഞ്ചാബിൽ ബ്രിട്ടീഷ് നിയന്ത്രണമാരംഭിച്ചതിനുശേഷം 1846 ഡിസംബറിൽ നിലവിൽ വന്ന ഭൈരോവൽ കരാർ പ്രകാരം ജിന്ദൻ ഭരണത്തിൽനിന്നു പുറത്താക്കപ്പെടുകയും അവർ പിന്നീട് നാടുകടത്തപ്പെടുകയും ചെയ്തു. ദലീപിന്റെ സംരക്ഷണം ബ്രിട്ടീഷ് റെസിഡന്റിന്റെ ചുമതലയിലാകുകയും ഭരണം, റെസിഡന്റിന്റെ കീഴിലുള്ള ഭരണസമിതിയുടെ ചുമതലയിലാകുകയും ചെയ്തു. രണ്ടാം ആംഗ്ലോ-സിഖ് യുദ്ധത്തിന്റെ ഫലമായി പഞ്ചാബ്, ബ്രിട്ടീഷ് സാമ്രാജ്യത്തോട് കൂട്ടിച്ചേർക്കപ്പെട്ടതോടെ ദലീപിനെയും ബ്രിട്ടീഷുകാർ നാടുകടത്തി. ഇദ്ദേഹം പിന്നീട് ക്രിസ്തുമതം സ്വീകരിച്ചു. പിന്നീട് മാതാവിൻറെ ഉപദേശം സ്വീകരിച്ച് ക്രിസ്തുമതം ഉപേക്ഷിച്ച് സ്വന്തം അസ്തിത്വമായ  സിഖ് മതത്തിലേക്ക് തന്നെ മടങ്ങി.

അവലംബം

Tags:

ജിന്ദൻപാരീസ്രഞ്ജിത് സിങ്ലാഹോർസിഖ് സാമ്രാജ്യം

🔥 Trending searches on Wiki മലയാളം:

തൃശൂർ പൂരംമലക്കോളജിവേലുത്തമ്പി ദളവപഴനി സുബ്രഹ്മണ്യസ്വാമിക്ഷേത്രംകോട്ടയം ലോക്‌സഭാ നിയോജകമണ്ഡലംബൈബിൾമദീനയുടെ ഭരണഘടനഅബൂ താലിബ്സംസംമക്ക വിജയംകെ.ഇ.എ.എംകേരളത്തിലെ നാടൻപാട്ടുകൾ2+2 മന്ത്രിതല സംഭാഷണംഅബ്‌ദുല്ലാഹ് ഇബ്‌നു അബ്‌ദുൽ മുത്തലിബ്കേന്ദ്ര മന്ത്രിസഭരാമായണംഒമാൻദുഃഖശനിപി. ഭാസ്കരൻമേരി ജാക്സൺ (എഞ്ചിനീയർ)ഗായത്രീമന്ത്രംതോമസ് അക്വീനാസ്ബ്ലെസിബദർ പടപ്പാട്ട്വെള്ളെരിക്ക്ആത്മഹത്യമൂസാ നബിഇറ്റലിആനമാലിദ്വീപ്അമോക്സിലിൻമലയാറ്റൂർഹൗലാന്റ് ദ്വീപ്ആഴിമല ശിവ ക്ഷേത്രംമദ്ഹബ്വാസ്കോ ഡ ഗാമഉമ്മു അയ്മൻ (ബറക)മുഹമ്മദ്കാസർഗോഡ്എ.ആർ. റഹ്‌മാൻബിഗ് ബോസ് (മലയാളം സീസൺ 4)ശശി തരൂർഎലിപ്പനിആടുജീവിതംഉള്ളൂർ എസ്. പരമേശ്വരയ്യർവടകര ലോക്‌സഭാ നിയോജകമണ്ഡലംഹജ്ജ്ആർത്തവവിരാമംപഴഞ്ചൊല്ല്സ്ഖലനംപാലക്കാട് ജില്ലമാത ഹാരിതീയർമാപ്പിളത്തെയ്യംലോകാത്ഭുതങ്ങൾഹൃദയാഘാതംപ്രതിപക്ഷ നേതാവ് (ഇന്ത്യ)വെള്ളാപ്പള്ളി നടേശൻചാത്തൻകൂദാശകൾരാഹുൽ മാങ്കൂട്ടത്തിൽമലൈക്കോട്ടൈ വാലിബൻഭാരതംസൗദി അറേബ്യമണിപ്രവാളംക്ഷയംവിക്കിപീഡിയകടുക്കകൊൽക്കത്ത നൈറ്റ് റൈഡേർസ്ദി ആൽക്കെമിസ്റ്റ് (നോവൽ)ആർത്തവംസൽമാൻ അൽ ഫാരിസിമലബാർ കലാപംമാതളനാരകംഇസ്‌ലാംകെ.ആർ. മീര🡆 More