ജസിയ നികുതി

ഇസ്‌ലാം മതം

വിശ്വാസങ്ങൾ

അല്ലാഹു - ദൈവത്തിന്റെ ഏകത്വം
മുഹമ്മദ് നബിയുടെ പ്രവാചകത്വം
പ്രവാചകന്മാർഅന്ത്യനാൾ

അനുഷ്ഠാനങ്ങൾ

വിശ്വാസംപ്രാർഥന
വ്രതംസകാത്ത്തീർത്ഥാടനം

ചരിത്രവും നേതാക്കളും

മുഹമ്മദ്‌ ബിൻ അബ്ദുല്ല
അബൂബക്ർ സിദ്ദീഖ്‌
‌ഉമർ ബിൻ ഖതാബ്‌
‌ഉസ്‌മാൻ ബിൻ അഫ്ഫാൻ
‌അലി ബിൻ അബീത്വാലിബ്‌‌
‌സ്വഹാബികൾസലഫ്
‌‌പ്രവാചകന്മാർ
അഹ്‌ലുൽ ബൈത്ത്

ഗ്രന്ഥങ്ങളും നിയമങ്ങളും

ഖുർആൻനബിചര്യഹദീഥ്
ഫിഖ്‌ഹ്ശരീഅത്ത്‌

മദ്ഹബുകൾ

ഹനഫിമാലികി
ശാഫിഹംബലി

പ്രധാന ശാഖകൾ

സുന്നിശിയ
സൂഫിസലഫി പ്രസ്ഥാനം

പ്രധാന മസ്ജിദുകൾ

മസ്ജിദുൽ ഹറംമസ്ജിദുന്നബവി
മസ്ജിദുൽ അഖ്സ

സംസ്കാരം

കല • തത്വചിന്ത
വാസ്തുവിദ്യമുസ്‌ലിം പള്ളികൾ
ഹിജ്‌റ വർഷംആഘോഷങ്ങൾ

ഇതുംകൂടികാണുക

ഇസ്ലാമും വിമർശനങ്ങളും

ഇസ്ലാം കവാടം

ഇസ്‌ലാമിക നിയമം അനുസരിച്ച് ഒരു ഇസ്‌ലാമികരാഷ്ട്രത്തിൽ സ്ഥിരവാസികളായ അമുസ്‌ലിംകൾ ( ദിമ്മി ) വർഷത്തിൽ നൽകേണ്ടിവന്നിരുന്ന നികുതിയാണ് ജിസ്‌യ (കപ്പം) ( അറബി: جِزْيَة ; [d͡ʒizjah] ) . ദിമ്മി സമൂഹത്തിലെ സ്വതന്ത്രരും ബുദ്ധിസ്ഥിരതയുമുള്ള എല്ലാ പുരുഷന്മാർക്കും ജിസ്‌യ നൽകൽ നിർബന്ധമാണെന്ന് പണ്ഡിതന്മാർ അഭിപ്രായപ്പെടുന്നുണ്ട്. എന്നാൽ അവരിലെ സ്ത്രീകൾ, കുട്ടികൾ, വയോധികർ, വികലാംഗർ, സ്ഥിരരോഗികൾ, ബുദ്ധിസ്ഥിരതയില്ലാത്തവർ, സന്ന്യാസിമാർ, അടിമകൾ എന്നിവരൊക്കെ ജിസ്‌യയിൽ നിന്ന് ഒഴിവാക്കപ്പെട്ടുവന്നു. പ്രദേശത്ത് താൽക്കാലികമായി തങ്ങുന്നവർ, രാഷ്ട്രത്തിന്റെ സൈനികസേവനത്തിൽ പങ്കാളികളാകുന്നവർ ദരിദ്രർ എന്നിവരെയും ജിസ്‌യയിൽ നിന്ന് ഒഴിവാക്കപ്പെട്ടു. ഇസ്‌ലാമിക നിയമമനുസരിച്ച് ദിമ്മികളിലെ വയോധികർ, വികലാംഗർ എന്നിവർക്കൊക്കെ പെൻഷൻ നൽകൽ ഭരണകൂടത്തിന്റെ ബാധ്യതയാണ്.

ഈ നികുതിയ്ക്ക് പകരമായി അമുസ്ലിംകൾക്ക് അവരുടെ മതവിശ്വാസം തുടരുകയും സാമൂഹികമായ സ്വയംഭരണം ഒരുപരിധിവരെ അനുഭവിക്കുകയും ബാഹ്യ ആക്രമണങ്ങളിൽ നിന്ന് മുസ്ലിം ഭരണകൂടത്തിന്റെ സംരക്ഷണം അ‌നുഭവിക്കുകയും ചെയ്യാനാകുമായിരുന്നു. നിർബന്ധിത സൈനിക സേവനവും മുസ്ലിം പൗരന്മാർ ന‌ൽകേണ്ടിയിരുന്ന സക്കാത്ത് എന്ന നികുതിയും ഇവർക്ക് ഒഴിവാക്കി നൽകിയിരുന്നു.

ഖുർആനും ഹദീസുകളും ജിസിയയെ പരാമർശിക്കുന്നുണ്ടെങ്കിലും അതിന്റെ തുകയോ നിരക്കോ നിശ്ചയിച്ചിട്ടില്ല.. എന്നിരുന്നാലും, ആദ്യകാല മുസ്‌ലിം ഭരണാധികാരികൾ ബൈസന്റൈൻ, സസാനിയൻ സാമ്രാജ്യങ്ങൾ പോലുള്ള കീഴടക്കിയ ഭൂമികളുടെ മുൻ ഭരണാധികാരികളുടെ കീഴിൽ സ്ഥാപിതമായ നിലവിലുള്ള നികുതി വ്യവസ്ഥകളും കപ്പവും സ്വീകരിച്ചുവെന്ന് പണ്ഡിതന്മാർ പ്രധാനമായും സമ്മതിക്കുന്നു.

മുസ്ലിം ഭരണാധികാരികളുടെ കാഴ്ചപ്പാടിൽ അമുസ്ലിംകൾ രാജ്യത്തിന് കീഴ്പ്പെട്ടിരിക്കുന്നു എന്നതിനും നാട്ടിലെ നിയമങ്ങൾ അനുസരിക്കുന്നു എന്നതിനുമുള്ള തെളിവായിരുന്നു ഈ നികുതി[അവലംബം ആവശ്യമാണ്]. പത്തൊൻപതാം നൂറ്റാണ്ടുവരെ പേർഷ്യയിലും ചില വടക്കൻ ആഫ്രിക്കൻ രാജ്യങ്ങളിലും ജസിയ നിലവിലുണ്ടായിരുന്നു. ഇരുപതാം നൂറ്റാണ്ടിൽ ഇത് ഏകദേശം പൂർണ്ണമായി അപ്രത്യക്ഷമായി. ഇസ്ലാമിക രാജ്യത്തെ ഭരണകൂടങ്ങൾ ഈ നികുതി ഇപ്പോൾ പിരിക്കുന്നില്ല. ഐ.എസ്.ഐ.എസ്., താലിബാൻ മുതലായ വിഭാഗങ്ങൾ ഈ നികുതി ഇവരുടെ നിയന്ത്രണത്തിലുള്ള പ്രദേശങ്ങളിൽ പിരിക്കാറുണ്ട്. ഇരുപത്തൊന്നാം നൂറ്റാണ്ടിൽ ഈ നികുതി നിയമത്തിനു മുന്നിലുള്ള തുല്യത, പൗരാവകാശങ്ങൾ മുതലായ ആശയങ്ങൾക്ക് കടകവിരുദ്ധമായാണ് കണക്കാക്കപ്പെടുന്നത്.

സക്കാത്തും ജസിയയും

സക്കാത്ത് ജസിയ
മുസ്ലിംകളെ ബന്ധിക്കുന്നത് അമുസ്ലിംകളെ ബന്ധിക്കുന്നത്
ഒരു മുസ്ലിമിന്റെ വരവും സ്വത്തും നിസാബിൽ (ഒരു നിശ്ചിത അളവിൽ) കവിഞ്ഞാൽ സക്കാത്ത് നിർബന്ധമാണ്. ജസിയ സൈനികസേവനത്തിന് ശേഷിയുള്ള എല്ലാ അമുസ്ലിം പുരുഷന്മാർക്കും നിർബന്ധമാണ്, അവരുടെ വരവിലോ സ്വത്തിന്റെ അളവിലോ അല്ല ഇത് നിർണ്ണയിക്കപ്പെടുന്നത്.
ഒരു ചന്ദ്രവർഷത്തിനിടയിൽ തുടർച്ചയായി ഉള്ള വരവിനോ കൈവശം വെച്ചനുഭവിക്കുന്ന സ്വത്തിനോ - നിസാബിൽ കവിയുന്ന തുകയ്ക്ക വിളവെടുക്കുന്ന (വരവിന്റെ) തീയതിയിൽ ഒടുക്കണം. എല്ലാ സ്വത്തിലും വരവിലും എല്ലാ വർഷവും അല്ലെങ്കിൽ വാർഷിക-പാദ വ്യവസ്ഥിതിയിൽ നിസാബിന്റെ അടിസ്ഥാനമില്ലാതെ ഒടുക്കണം.. പ്രവാചകന്റെ സമയം വരേയും, ഒരു സ്വർണ്ണ ദിനാറും 12 ദിർഹവും; അദ്ദേഹത്തിനു ശേഷം, മിക്കവാരും എല്ലാ സ്വത്തിന്റേയും/വില്പനയുടേയും 20% എങ്കിലും അല്ലെങ്കിൽ അതിൽ കൂടുതലുമായുള്ള മൂന്നു വിഭാഗങ്ങളായി നിശ്ചയിക്കപ്പെട്ടു. ഇതിന്റെ ഏറ്റവും കൂടിയ നിരക്കായി, ഇസ്ലാമിക സാമ്രാജ്യങ്ങളിലുള്ള കൃഷിയിടങ്ങളിലെ വാർഷിക ഉല്പാദനത്തിന്റെ 33% മുതൽ 80% വരെയും ജസിയ പിരിച്ചെടുത്തിരുന്നു.[അവലംബം ആവശ്യമാണ്]
സക്കാത്ത് ശരിഅത്തിൽ പ്രതിപാദിക്കപ്പെട്ടതാണ്. ശരിഅത്തിൽ പ്രതിപാദിക്കപ്പെട്ടിട്ടില്ല;
സ്വത്തിന്റെ ഉടമസ്ഥ/ൻ മാത്രം ഒടുക്കിയാൽ മതി. മുതിർന്ന, ശാരീരിക/കായിക ക്ഷമതയുള്ള, സൈനിക സേവനത്തിനാവശ്യമായ വയസ്സിലുള്ള എല്ലാ അംഗവും ഒടുക്കണം.
സക്കാത്ത് കൊടുക്കാതിരിക്കുന്നത് ചില രാജ്യങ്ങളിൽ പിഴയുളവാക്കുന്നതും ചിലപ്പോൾ ശിക്ഷാർഹവും ആയ കുറ്റമാണ്. ചിലയിടങ്ങളിൽ ഇളവുകൾ അനുവദനീയമായിരുന്നു. ജസിയ കൊടുക്കാതിരിക്കുക എന്നത് അമുസ്ലിംകൾ ചെയ്യുന്ന വളരെ വലിയ കുറ്റമായിരുന്നു. ഇതിന് കുടുംബത്തിന്റെ കൂട്ട തടങ്കലിനും അടിമപ്പെടുത്തലിനും അടക്കം കനത്ത ശിക്ഷ കൊടുത്തിരുന്നു. അടിമയാക്കപ്പെടുന്ന കുടുംബത്തിലെ സ്ത്രീകളും പെൺകുട്ടികളും ഏതെങ്കിലും മുസ്ലിം ഉടമയുടെ സ്വത്തായിത്തീരുകയും അയാളുടെ വീട്ടു വേലക്കാരും അയാളുടെ സ്വകാര്യ വേശ്യയും ആയിത്തീരുമായിരുന്നു. കുടുംബമടക്കം ഇസ്ലാമായി മത പരിവർത്തനം നടത്തുന്നത് ചില സാഹചര്യങ്ങളിൽ ശിക്ഷയിൽ നിന്നും രക്ഷപെടാൻ ഉപകരിച്ചിരുന്നു.
ദൈവത്തിന്റെ സന്തോഷത്തിനും പ്രീതിക്കുമായി നൽകിയിരുന്നു. ആത്മനിന്ദയോടെയും തന്നെത്തന്നെ ചെറുതാക്കിക്കൊണ്ട് മറ്റുള്ളവരെ സന്തോഷിപ്പിക്കാനായി

അവലംബങ്ങൾ

Tags:

ഇസ്‌ലാം മതം

🔥 Trending searches on Wiki മലയാളം:

ചക്കവക്കം അബ്ദുൽ ഖാദർ മൗലവിമലയാളഭാഷാചരിത്രംസന്ധിവാതംഹജ്ജ്വിളർച്ചനയൻതാരപറശ്ശിനിക്കടവ് മുത്തപ്പൻ ക്ഷേത്രംനിസ്സഹകരണ പ്രസ്ഥാനംരാമചരിതംഗൗതമബുദ്ധൻഇന്ത്യൻ ചേരമദർ തെരേസജലംജൈവവൈവിധ്യംതിരുവനന്തപുരംഎ. അയ്യപ്പൻഇന്ത്യൻ തിരഞ്ഞെടുപ്പ് കമ്മീഷൻമിഥുനം (ചലച്ചിത്രം)പഞ്ചവാദ്യംരതിമൂർച്ഛരാജ്യസഭഓമനത്തിങ്കൾ കിടാവോഋതുഏകനായകംആഗോളതാപനംസന്ദേശകാവ്യംശിവൻഓട്ടൻ തുള്ളൽസസ്തനിആ മനുഷ്യൻ നീ തന്നെശ്രുതി ലക്ഷ്മിലിംഫോസൈറ്റ്ചെട്ടികുളങ്ങര ശ്രീ ഭഗവതി ക്ഷേത്രംവൃക്കഎ.ആർ. രാജരാജവർമ്മഅപസ്മാരംഡെൽഹിസമസ്ത കേരള ജംഇയ്യത്തുൽ ഉലമ (ഇ കെ വിഭാഗം)മണിപ്രവാളംകയ്യോന്നിപത്മനാഭസ്വാമി ക്ഷേത്രംപഞ്ചവത്സര പദ്ധതികൾ (ഇന്ത്യ)തിരുവാതിരക്കളിജനാർദ്ദനൻജാതിക്കഹെപ്പറ്റൈറ്റിസ്മുപ്ലി വണ്ട്വാതരോഗംമൂസാ നബിആറ്റിങ്ങൽ കലാപംടി.പി. മാധവൻബുദ്ധമതംപഴഞ്ചൊല്ല്ഗുരുവായൂരപ്പൻകേരള പുലയർ മഹാസഭഉത്തരാധുനികതബാല്യകാലസഖികേരള നവോത്ഥാന പ്രസ്ഥാനംഗോകുലം ഗോപാലൻഗുളികൻ തെയ്യംകേരള നവോത്ഥാനംവരാഹംസ‌അദു ബ്ൻ അബീ വഖാസ്ജോസഫ് മുണ്ടശ്ശേരിവിശുദ്ധ ഗീവർഗീസ്ഹലീമ അൽ-സഅദിയ്യകണ്ണകിഉത്രാളിക്കാവ്ആയുർവേദംകേരള വനിതാ കമ്മീഷൻരാഹുൽ ഗാന്ധിജർമ്മനിസത്യവാങ്മൂലംസ്വാതി പുരസ്കാരംതെരുവുനാടകംനൂറുസിംഹാസനങ്ങൾ🡆 More