ചൊവ്വയിലെ കാലാവസ്ഥ

ശാസ്ത്ര ലോകത്ത് എന്നും കൗതുകമുണർത്തിയിരുന്ന ഒരു വിഷയമാണ് ചൊവ്വയിലെ കാലാവസ്ഥ.

ഭൂമിയിൽ നിന്നും വ്യക്തമായി ഉപരിതലത്തെ കാണുവാൻ സാധിക്കുന്ന ഒരേയൊരു ഗ്രഹമാണ് ചൊവ്വ എന്നതാണ് ഇതിനു കാരണം.

ചൊവ്വയിലെ കാലാവസ്ഥ
വൈകിംഗ്‌ 1 പേടകം 22 ഫെബ്രുവരി 1980ൽ ചിത്രീകരിച്ച ചൊവ്വയുടെ ദൃശ്യം

ചൊവ്വ ഭൂമിയെക്കാളും 11% ചെറുതും സൂര്യനിൽ നിന്നും 50% ദൂരെയും ആണെങ്കിലും അതിന്റെ കാലാവസ്ഥ ഭൂമിയിലുള്ളതിനു സമാനമാണ്.എന്നാൽ ചൊവ്വയിൽ ദ്രാവക രൂപത്തിൽ ജലം ഇല്ല എന്നത് ഇതിനെ വ്യത്യസ്തമാക്കുന്നു. മുൻകാലങ്ങളിൽ ദ്രാവക രൂപത്തിൽ ഇവിടെ ജലം ഉണ്ടായിരുന്നിരിക്കാം എന്നാ ശാസ്ത്രഞ്ഞരുടെ നിഗമനം മൂലം, ചൊവ്വ ആഗോള താപനതിനു ഇരയായ ഗ്രഹമായേക്കാം എന്ന് സമൂഹത്തിൽ പ്രചാരണമുണ്ട്.

17-ാം നൂറ്റാണ്ട് മുതൽ തന്നെ ചൊവ്വയെ പറ്റി മനുഷ്യർ ഭൂതല ഉപകരണങ്ങൾ ഉപയോഗിച്ച് പഠിച്ചിരുന്നു. എങ്കിലും 1960ൻറെ അവസാനത്തോടെ മാത്രമാണ് ചൊവ്വയിലേക്ക് പേടകങ്ങൾ അയച്ചും മറ്റു സാങ്കേതികവിദ്യ ഉപയോഗിച്ചും പഠനം നടത്താനായത്. സന്ദർശന-ഉപഗ്രഹ പേടകങ്ങളും ഉപരിതലത്തിൽ ഇറങ്ങി ഉരിണ്ട് നീങ്ങി പഠനങ്ങൾ നടത്തുന്ന പേടകങ്ങൾ വഴിയും ചൊവ്വയുടെ ഉപരിതല - അന്തരീക്ഷ അവസ്ഥകളെ കുറിച്ച് വരരെയേറെ വിവരങ്ങൾ ശേഖരിക്കാനായി.

ചൊവ്വയുടെ സമീപ പര്യടനം നടത്തിയ ആദ്യ പേടകം നാസയുടെ മാരിനെർ 4 ആണ്. ഈ പേടകം 1965ലാണ് ചൊവ്വയ്ക്ക് സമീപം എത്തിയത്. ചൊവ്വയുടെ കാലാവസ്ഥയെക്കുറിച്ച് വളരെ പരിമിതമായ വിവരം മാത്രമേ മാരിനെർ 4നു നല്കാനായുള്ളൂ. ഈ പേടകത്തിന് ശേഷം മാരിനെർ 6, മാരിനെർ 7 എന്നീ പേടകങ്ങൾ കൂടുതൽ വിശദമായ വിവരങ്ങൾ നൽകി. 1975ൽ വൈകിംഗ്‌ ദൗത്യവും അതിനുശേഷം മാർസ് ഗ്ലോബൽ സർവേയർ പേടകവും വളരെ വിജയകരമായി ചൊവ്വയെ പറ്റി പഠിച്ചു.

മാർസ് ജനറൽ സർക്കുലേഷൻ മോഡൽ എന്ന കമ്പ്യൂട്ടർ സിമുലേഷൻ, പേടകങ്ങളിൽ നിന്നും ലഭ്യമായ വിവരങ്ങളെ അപഗ്രഥിക്കുകയും ചൊവ്വയുടെ അന്തരീക്ഷമണ്ഡലത്തെ പൂർണ രീതിയിൽ മോഡൽ ചെയ്യാൻ സഹായിക്കുകയുമുണ്ടായി .മാർസ് ജനറൽ സർക്കുലേഷൻ മോഡലിന്റെ പല പതിപ്പുകളും ചൊവ്വയെ പറ്റി അഗാധമായ അറിവ് നൽകുകയും ഇത്തരത്തിലുള്ള കമ്പ്യൂട്ടർ മോടെലുകളുടെ പരിമിതികളെ കുറിച്ച് നമ്മെ ബോധവാന്മാരാക്കുകയും ചെയ്തു.

ചരിത്രപ്രധാന കാലാവസ്ഥാ നിരീക്ഷണങ്ങൾ

ചൊവ്വയുടെ തെക്കേ ധ്രുവം ഗ്രഹത്തിൻറെ പരിഭ്രമണ അക്ഷത്തിന്റെ മധ്യത്ത് അല്ലാ എന്ന് ഗിയാൻകോമോ മിരാൽഡി എന്ന വാന നിരീക്ഷകൻ 1704ൽ കണ്ടെത്തി. ചൊവ്വയുടെ രണ്ടു ധൃവങ്ങളെ പറ്റിയും അദ്ദേഹം വിസദമായി പഠനം നടത്തി.

ചൊവ്വാ അന്തരീക്ഷത്തിന്റെ സാന്ദ്രത വളരെ കുറവാണെന്ന് വില്ല്യം ഹെർഷെൽ 1784ൽ കണ്ടെത്തി. ആകാശത്ത് രണ്ടു നക്ഷത്രങ്ങൾ ചൊവ്വയുടെ സമീപത്തുകൂടെ കടന്നുപോയപ്പോൾ അവയുടെ പ്രകാശ തീവ്രതയിൽ മാറ്റമുണ്ടായില്ല എന്ന് അദ്ദേഹം തിരിച്ചറിഞ്ഞു. ഇതിലൂടെ ചൊവ്വയ്ക്ക് നക്ഷത്രങ്ങളുടെ പ്രകാശ തീവ്രതയിൽ മാറ്റമുണ്ടാകാൻ മാത്രം വലിയ അന്തരീക്ഷം ഇല്ല എന്ന നിഗമനത്തിൽ അദ്ദേഹം എത്തിച്ചേർന്നു.

References


Tags:

🔥 Trending searches on Wiki മലയാളം:

ഇന്ത്യൻ പാർലമെന്റ്വേദംപഴശ്ശി സമരങ്ങൾനാഡീവ്യൂഹംഉമ്മൻ ചാണ്ടിയൂട്യൂബ്ഡോഗി സ്റ്റൈൽ പൊസിഷൻഎറണാകുളം ജില്ലദീപക് പറമ്പോൽഖുർആൻഋതുആയില്യം (നക്ഷത്രം)ബ്ലോക്ക് പഞ്ചായത്ത്ചട്ടമ്പിസ്വാമികൾവിദ്യാരംഭംസവിശേഷ ദിനങ്ങൾഓൾ ഇന്ത്യാ ഫോർവേഡ് ബ്ലോക്ക്വെള്ളിവരയൻ പാമ്പ്മിന്നൽആൻജിയോഗ്രാഫിആൽബർട്ട് ഐൻസ്റ്റൈൻവയനാട് ജില്ലറോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർതൃശൂർ പൂരംമലയാള സാഹിത്യകാരന്മാരുടെ പട്ടികപ്രസവംസ്തനാർബുദംമെനിഞ്ചൈറ്റിസ്തത്ത്വമസിആണിരോഗംചണ്ഡാലഭിക്ഷുകിഇന്ത്യൻ നാഷണൽ ലീഗ്കിരീടം (ചലച്ചിത്രം)ചതിക്കാത്ത ചന്തുവള്ളത്തോൾ നാരായണമേനോൻഅയമോദകംഇസ്ലാമിലെ പ്രവാചകന്മാർഓണംദ്രൗപദി മുർമുബ്രിട്ടീഷ് ഇന്ത്യയിലെ നാട്ടുരാജ്യങ്ങൾആരോഗ്യംഉർവ്വശി (നടി)സൂര്യഗ്രഹണംഇ.എം.എസ്. നമ്പൂതിരിപ്പാട്ഇന്ത്യൻ രൂപമതേതരത്വംകാസർഗോഡ്വൈകുണ്ഠസ്വാമിപനിക്കൂർക്കപാമ്പ്‌മലമുഴക്കി വേഴാമ്പൽകേരളംപഴുതാരരാജ്യങ്ങളുടെ പട്ടികവയലാർ രാമവർമ്മവോട്ട്മാമ്പഴം (കവിത)പാലക്കാട് ലോക്‌സഭാ നിയോജകമണ്ഡലംമനുഷ്യൻമന്ത്ബുദ്ധമതത്തിന്റെ ചരിത്രംഇന്ത്യവി.ടി. ഭട്ടതിരിപ്പാട്ദി ആൽക്കെമിസ്റ്റ് (നോവൽ)മുണ്ടിനീര്മോഹിനിയാട്ടംനോട്ടയയാതിജനഗണമനവിവാഹംഇന്ത്യയിലെ അടിയന്തരാവസ്ഥ (1975)ഡൊമിനിക് സാവിയോകുടജാദ്രിപി. ഭാസ്കരൻപൾമോണോളജിമലയാളം മിഷൻഎം.കെ. രാഘവൻവിഭക്തി🡆 More