ഇപ്പോഹ്

മലേഷ്യയിലെ പെറാക്കിൻറ തലസ്ഥാന നഗരമാണ് ഇപ്പോഹ് (/ˈiːpoʊ/)  .

കിൻത നദിയിൽ സ്ഥിതിചെയ്യുന്ന ഈ നഗരം, കോലാലംപൂരിൽ നിന്ന് 180 കിലോമീറ്റർ (110 മൈൽ) വടക്കായും അയൽ സംസ്ഥാനമായ പെനാംഗിലെ ജോർജ്ജ് ടൗണിന് 123 കി.മീ (76 മൈൽ) തെക്ക് കിഴക്കുമായാണ് നിലനിൽക്കുന്നത്. 2010 ലെ കണക്കനുസരിച്ച് ഇപ്പോഹ് നഗരത്തിൽ 657,892 ജനസംഖ്യയുമുണ്ട്. മലേഷ്യയിലെ ജനസംഖ്യയനുസരിച്ചുള്ള മൂന്നാമത്തെ വലിയ നഗരമാണ് ഇപ്പോഹ്.

ഇപ്പോഹ്
City and State Capital
Other transcription(s)
 • Chinese怡保
 • Tamilஈப்போ
Clockwise from top: Jalan Tun Sambanthan within the Old Town, Railway Station, City Hall, St. Michael's Institution, Sam Poh Tong Cave Temple
Clockwise from top: Jalan Tun Sambanthan within the Old Town, Railway Station, City Hall, St. Michael's Institution, Sam Poh Tong Cave Temple
പതാക ഇപ്പോഹ്
Flag
Official seal of ഇപ്പോഹ്
Seal
Nickname(s): 
City of Millionaires, Bougainvillea City, Silver Valley
Motto(s): 
Ipoh Bersih, Hijau dan Maju
(ഇംഗ്ലീഷ്: Ipoh Clean, Green and Progressive)
ഇപ്പോഹ് is located in Peninsular Malaysia
ഇപ്പോഹ്
ഇപ്പോഹ്
Coordinates: 4°35′57.03″N 101°04′40.2415″E / 4.5991750°N 101.077844861°E / 4.5991750; 101.077844861
Countryഇപ്പോഹ് Malaysia
Stateഇപ്പോഹ് Perak
EstablishmentAround 1880
Granted municipality status31 May 1962
Granted city status27 May 1988
ഭരണസമ്പ്രദായം
 • MayorZamri Man
വിസ്തീർണ്ണം
 • City and State Capital643 ച.കി.മീ.(248 ച മൈ)
ഉയരം
21.95 മീ(72 അടി)
ജനസംഖ്യ
 (2010)
 • City and State Capital657,892
 • ജനസാന്ദ്രത1,023/ച.കി.മീ.(2,650/ച മൈ)
 • മെട്രോപ്രദേശം
737,861
സമയമേഖലUTC+8 (MST)
 • Summer (DST)Not observed
Postcode
30xxx, 31xxx
ഏരിയ കോഡ്05
വെബ്സൈറ്റ്mbi.gov.my

യഥാർത്ഥത്തിൽ ഒരു ഗ്രാമമായിരുന്ന ഇപ്പോഹ് അതിവേഗം വളരാൻ തുടങ്ങിയത്, ഇവിടെ ചുറ്റുപാടുമുള്ള പ്രദേശങ്ങളിൽനിന്ന് 1880-കളിൽ വൻതോതിൽ ടിൻ കണ്ടെത്തിയതിന് ശേഷമായിരുന്നു. 1895 ആയപ്പോഴേയ്ക്കും, ഫെഡറൽ മലയ സ്റ്റേറ്റിലുള്ള രണ്ടാമത്തെ വലിയ പട്ടണമായിത്തീർന്നു സെലാങ്കോർ, നെഗെരി സെംബിലാൻ, പഹാംഗ് എന്നിവകൂടി ഉൾപ്പെട്ട ഇപ്പോഹ്. ഇപ്പോഹ് 1988 ൽ ഒരു നഗരമായി പ്രഖ്യാപിക്കപ്പെട്ടു. എന്നിരുന്നാലും, ടിൻ നിക്ഷേപങ്ങൾ കുറഞ്ഞുവന്നതും 1970 കളിലെ ടിൻ വിലയിടിവും കാരണമായി നഗരത്തിൻറെ അഭിവൃദ്ധി നിലയ്ക്കുകയും നഗരം പതിറ്റാണ്ടുകളായി അവഗണിക്കപ്പെട്ടുകിടക്കുകയും ചെയ്തു. ബ്രിട്ടീഷ് കൊളോണിയൽ കാലഘട്ടത്തിലെ വാസ്തുവിദ്യയുടെ പുനർനിർമ്മാണവും സംരക്ഷണവും ആരംഭിച്ചതോടെ സമീപകാലത്തായി ഇപ്പോഹ് നഗരത്തിൻറെ ഒരു വിനോദസഞ്ചാരകേന്ദ്രമെന്ന നിലയിലുള്ള പ്രീതി സാരമായി ഉയർന്നിരുന്നു.

ഈ നഗരം അതിലെ പരമ്പരാഗത ഭക്ഷണപദാർത്ഥങ്ങൾക്കു പ്രശസ്തമാണെന്നതുപോലെ ചുറ്റുവട്ടത്തുള്ള ചുണ്ണാമ്പു മലനിരകളും ഗുഹകളും അതിൽ നിർമ്മിക്കപ്പെട്ടിരിക്കുന്ന ബുദ്ധക്ഷേത്രങ്ങളും ഒരുപോലെ പ്രശസ്തമാണ്. ഇതുകൂടാതെ, മലേഷ്യയിലെ ഏറ്റവും വൃത്തിയുള്ള നഗരങ്ങളിലൊന്നെന്ന സ്ഥാനവും ഇത് അലങ്കരിക്കുന്നു.

കോലാലമ്പൂരിനും ജോർജ് ടൗണിനുമിടയിലുള്ള തന്ത്രപ്രധാനമായ ഈ നഗരത്തിൻറെ സ്ഥാനം, പടിഞ്ഞാറൻ മലേഷ്യയ്ക്കുള്ളിലെ ഒരു പ്രധാന കരഗതാഗത കേന്ദ്രമായിത്തീരുന്നതിൽ പ്രധാന പങ്കു വഹിച്ചിട്ടുണ്ട്. മലയൻ റെയിൽവേയുടെ വെസ്റ്റ് കോസ്റ്റ് ലൈനും നോർത്ത്-സൌത്ത് എക്സ്പ്രസ്‍ വേ ലൈനും നഗരത്തെ മുറിച്ചു കടന്നു പോകുന്നു. കര ഗതാഗത ലിങ്കുകൾ കൂടാതെ സുൽത്താൻ അസ്ലാൻ ഷാ എയർപോർട്ടും നഗരത്തെ സേവിക്കുന്നു.

ചരിത്രം

1880-കളിൽ കിന്താ നദീ തീരത്തുള്ള പലാവു എന്ന മലാവി ഗ്രാമത്തിൽ നിന്നാണ് ഇപ്പോഹ് നഗരം വളർന്നു വന്നത്. കിന്ത നദീ തടമേഖലയിലെ ടിൻ അയിരുകളാൽ സമ്പന്നമായ താഴ്വരയിലെ അതിന്റെ ഭൂമിശാസ്ത്രപരമായ സ്ഥാനമായിരുന്നു ഇപ്പോഹ്‍വിൻറെ സ്വാഭാവികമായി അഭിവൃദ്ധിക്കുള്ള പ്രധാന കാരണം. 1892 ൽ ഇപ്പോഹ് നഗരത്തിലുണ്ടായ വൻ തീപ്പിടുത്തം നഗരത്തിൻറെ പാതിയോളം ഭാഗം ചുട്ടെരിച്ചുവെങ്കിലും നഗരത്തിന്റെ പുനർനിർമ്മാണം കൂടുതൽ ക്രമീകൃതമായ ഗ്രിഡ് മാതൃകയിൽ സ്ഥാപിക്കുന്നതിനു പ്രചോദനവുമായിത്തീർന്നു. രണ്ടാമത്തെ ടിൻ റഷിൻറെ കാലത്ത് നഗരം പുനർ നിർമ്മിക്കപ്പെടുകയും ശേഷം ടിൻ ഖനന വ്യവസായം കുതിച്ചുയർന്നതോടെ 1920 കളിലും 1930 കളിലും നഗരം അതിവേഗം വളർന്നുകൊണ്ടിരുന്നു.

ഒരു പ്രാദേശിക ഹക്ക വംശജനായ കോടീശ്വരൻ, യൌ ടെറ്റ് ഷിൻ, 1930 കളുടെ ആരംഭത്തിൽ ഈ ടൌണിൻറെ ഒരു വലിയ പ്രദേശം വികസിപ്പിക്കാൻ തുടങ്ങിയിരുന്നു. ഇന്ന് 'ന്യൂ ടൗൺ' എന്ന് അറിയപ്പെടുന്ന കിന്താ നദിയുടെ കിഴക്കൻ തീരം മുതൽ ഗ്രീൻടൌൺ വരെയുള്ള പ്രദേശമായിരുന്നു ഇത്. 1937-ൽ തായ്‍പിങ്ങിനെ മാറ്റി പകരം പെറോക്കിൻറെ തലസ്ഥാനമായി ഇപ്പോഹ് നഗരം മാറി. 1941 ഡിസംബർ 15-ന് ജാപ്പനീസ് സൈന്യം ഇപ്പോഹ് നഗരം ആക്രമിച്ചു. 1942 മാർച്ചിൽ ജപ്പാനീസ സിവിൽ അഡ്മിനിസ്ട്രേഷൻ അഥവാ "പെരാക്ക് ഷൂ സെയ്‍ച്ചോ" ഇവിടെ സെൻറ് മൈക്കിൾസ് ഇൻസ്റ്റിറ്റ്യൂഷൻ എന്ന പേരിൽ സ്കൂൾ സ്ഥാപിച്ചു. ബ്രിട്ടീഷ് സേനയുടെ കീഴിൽനിന്നു മലയ വിമോചിതമായതിനു ശേഷവും ഇപ്പോഴും ഇപ്പോഹ് നഗരം പെരക്കിൻറെ തലസ്ഥാനമായി തുടരുന്നു. 20-ആം നൂറ്റാണ്ടിന്റെ രണ്ടാം പകുതിയിൽ ടിൻ ഖനന വ്യവസായത്തിനുണ്ടായി തകർച്ച ഇപ്പോഹ് നഗരത്തിൻറെ വളർച്ചയ്ക്കു കടിഞ്ഞാണിട്ടു.[അവലംബം ആവശ്യമാണ്] ടിൻ ഖനികൾ അടച്ചുപൂട്ടിയതോടെ നഗരത്തിലെ ജനങ്ങൾ മലേഷ്യയിലെ മറ്റ് നഗരങ്ങളിൽ ജോലി തേടി ചേക്കേറിത്തുടങ്ങി. എന്നിരുന്നാലും ഇപ്പോഴും ജനസംഖ്യയിൽ മലേഷ്യയിലെ ഏറ്റവും വലിയ നഗരങ്ങളിലൊന്നായി ഇതു മാറുന്നു. നഗരത്തിൻറെ സമ്പദ് വ്യവസ്ഥയുടെ പ്രധാന സ്രോതസ്സ് ഇപ്പോൾ ടൂറിസവും വിനോദസഞ്ചാരികളുമാണ്.

1962 ൽ ഇപ്പോഹ് നഗരത്തിനു മുനിസിപ്പൽ പദവി ലഭിക്കുകയും 1988 ൽ പെറാക്കിലെ സുൽത്താനായിരുന്ന അസ്ലാൻ ഷാ ഇതൊരു ഒരു നഗരമായി പ്രഖ്യാപിക്കുകയും ചെയ്തു.

ഭൂമിശാസ്ത്രം

മലേഷ്യൻ ഉപദ്വീപിൻറെ വടക്കൻ ഭാഗത്തുള്ള പെരാക്ക് സംസ്ഥാനത്താണ് ഇപ്പോഹ് നഗരം സ്ഥിതിചെയ്യുന്നത്. കിന്താ വാലിക്ക് മദ്ധ്യത്തിൽ കിന്ത നദിക്കരയിലാണ് നഗരം സ്ഥിതി ചെയ്യുന്നത്. ചെറു നദികളായ സുങ്കായ് പിഞ്ചി, സങ്ഗായി പാരി എന്നീ നദികളുടെ സംഗമസ്ഥാനമാണിത്. ഇപ്പോഹ് നഗരം ചുണ്ണാമ്പു കല്ലുകൊണ്ടുള്ള മലകളാൽ ചുറ്റപ്പെട്ടിരിക്കുന്നു. നഗര പ്രാന്ത പ്രദേശം മുതൽ വടക്കുകിഴക്ക്, കിഴക്ക്, തെക്കുകിഴക്ക വശങ്ങളിലായി ഇവ കാണാവുന്നതാണ്.

കാലാവസ്ഥ

സവിശേഷമായി ഒരു ഉഷ്ണമേഖലാ മഴക്കാടുകളുടെ കാലാവസ്ഥയാണ് ഇപ്പോഹ് നഗരത്തിൽ അനുഭവപ്പെടുന്നത്. വർഷം മുഴുവൻ ചെറിയ വ്യതിയാനങ്ങളോടെ താപനില ഒരേ നിലയിലായിരിക്കും. നഗരത്തിലെ ശരാശരി താപനില 28 ° C (82 ° F) ആണ്.

Ipoh പ്രദേശത്തെ കാലാവസ്ഥ
മാസം ജനു ഫെബ്രു മാർ ഏപ്രി മേയ് ജൂൺ ജൂലൈ ഓഗ സെപ് ഒക് നവം ഡിസം വർഷം
ശരാശരി കൂടിയ °C (°F) 32.9
(91.2)
33.7
(92.7)
33.9
(93)
33.7
(92.7)
33.5
(92.3)
33.3
(91.9)
33.0
(91.4)
33.0
(91.4)
32.5
(90.5)
32.4
(90.3)
32.1
(89.8)
32.1
(89.8)
33.0
(91.4)
ശരാശരി താഴ്ന്ന °C (°F) 22.6
(72.7)
23.0
(73.4)
23.4
(74.1)
23.9
(75)
24.0
(75.2)
23.7
(74.7)
23.2
(73.8)
23.3
(73.9)
23.2
(73.8)
23.1
(73.6)
23.1
(73.6)
22.8
(73)
23.3
(73.9)
വർഷപാതം mm (inches) 132.3
(5.209)
149.8
(5.898)
169.9
(6.689)
259.1
(10.201)
210.9
(8.303)
151.8
(5.976)
156.6
(6.165)
157.8
(6.213)
216.0
(8.504)
297.2
(11.701)
275.4
(10.843)
251.1
(9.886)
2,427.9
(95.587)
ശരാ. മഴ ദിവസങ്ങൾ (≥ 1.0 mm) 9 10 12 14 14 10 10 12 15 18 18 15 157
ഉറവിടം: World Meteorological Organisation


അവലംബം

ബാഹ്യ ലിങ്കുകൾ

Tags:

ഇപ്പോഹ് ചരിത്രംഇപ്പോഹ് ഭൂമിശാസ്ത്രംഇപ്പോഹ് കാലാവസ്ഥഇപ്പോഹ് അവലംബംഇപ്പോഹ് ബാഹ്യ ലിങ്കുകൾഇപ്പോഹ്കോലാലമ്പൂർജോർജ്ജ് ടൗൺ, പെനങ്പെനാംഗ്മലേഷ്യ

🔥 Trending searches on Wiki മലയാളം:

2019ലെ ലോക്‌സഭാ തെരഞ്ഞെടുപ്പ് (കേരളം)വി.എസ്. സുനിൽ കുമാർശ്രീനിവാസ രാമാനുജൻമനോരമ ന്യൂസ്മണ്ണാത്തിപ്പുള്ള്പരസ്യംചട്ടമ്പിസ്വാമികൾതിരുവിതാംകൂർ ഭരണാധികാരികൾമമിത ബൈജുഭാരതീയ ജനതാ പാർട്ടിമാധ്യമം ദിനപ്പത്രംപൊന്നാനി നിയമസഭാമണ്ഡലംപഴനി സുബ്രഹ്മണ്യസ്വാമിക്ഷേത്രംപുണർതം (നക്ഷത്രം)അന്ന രാജൻസ്വവർഗ്ഗലൈംഗികതമലയാളഭാഷാചരിത്രംധ്രുവ് റാഠിവദനസുരതംദേശീയ പട്ടികജാതി കമ്മീഷൻകേരളത്തിലെ നാടൻ കളികൾകേരളത്തിലെ പാമ്പുകൾചെന്നൈ സൂപ്പർ കിങ്ങ്‌സ്നവരത്നങ്ങൾപെർഫ്യൂം ഹെർ ഫ്രാഗ്രൻസ്ആനന്ദം (ചലച്ചിത്രം)ഏപ്രിൽ 26ഇന്ത്യയിലെ തിരഞ്ഞെടുപ്പ് നിയമങ്ങൾലോക്‌സഭരമ്യ ഹരിദാസ്ഇൻശാ അല്ലാഹ്ഒരു ദേശത്തിന്റെ കഥലംബകംശിവം (ചലച്ചിത്രം)ടിപ്പു സുൽത്താൻവോട്ടവകാശംടൈഫോയ്ഡ്പൊന്നാനിദൃശ്യംലിംഫോസൈറ്റ്ജ്ഞാനപ്പാനഅബ്രഹാംവോട്ട്ഇങ്ക്വിലാബ് സിന്ദാബാദ്സുപ്രഭാതം ദിനപ്പത്രംസ്വർണംമാതളനാരകംചെറുശ്ശേരിവിനീത് ശ്രീനിവാസൻമാർ തോമാ നസ്രാണികൾഎസ്.എൻ.ഡി.പി. യോഗംസെറ്റിരിസിൻഉമ്മാച്ചുട്രാൻസ് (ചലച്ചിത്രം)ഉണ്ണി ബാലകൃഷ്ണൻകേരള നിയമസഭആധുനിക കവിത്രയംചെമ്പോത്ത്മോഹൻലാൽഭ്രമയുഗംഓന്ത്ലോക്‌സഭാമണ്ഡലങ്ങളുടെ പട്ടികപരാഗണംമറിയംചാന്നാർ ലഹളമംഗളാദേവി ക്ഷേത്രംമലബന്ധംഇടതുപക്ഷ ജനാധിപത്യ മുന്നണിഉർവ്വശി (നടി)പാർവ്വതിഹോർത്തൂസ് മലബാറിക്കൂസ്അയ്യങ്കാളിഅപ്പെൻഡിസൈറ്റിസ്മലയാള മനോരമ ദിനപ്പത്രംമമത ബാനർജി2023-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രങ്ങളുടെ പട്ടികകോടിയേരി ബാലകൃഷ്ണൻഗുരുവായൂർ ശ്രീകൃഷ്ണസ്വാമിക്ഷേത്രം🡆 More