പ്രതികാന്തികത

ഏതൊരു വസ്തുവിനും പ്രധാനമായി ഉണ്ടായിരിക്കുന്ന സ്വഭാവമാണ് പ്രതികാന്തികത (Diamagnetism).

പ്രതികാന്തിക വസ്തുക്കൾ ഒരു കാന്തിക ക്ഷേത്രത്തിൽ ദുർബലമായി വികർഷിക്കപ്പെടുന്നു. ഇത്തരം വസ്തുക്കൾ കാന്തിക ക്ഷേത്രത്തിൽ എതിർദിശയിൽ കാന്തവൽക്കരിക്കപ്പെടുന്നു. എല്ലാ വസ്തുക്കളിലും സംഭവിക്കുന്ന ഒരു ക്വാണ്ടം ബലതന്ത്ര ഫലമാണ് പ്രതികാന്തികത. ഡയമാഗ്നറ്റിക് വസ്തുക്കളുടെ കാന്തിക പരഗമ്യത (Magnetic permeability) μ0 ൽ കുറവാണ്. മിക്ക വസ്തുക്കളിലും പ്രതികാന്തികത ഒരു ദുർബലമായ പ്രഭാവ വസ്തുതയാണ്. പ്രതികാന്തികതയെ സംവേദക പരീക്ഷണശാലാ ഉപകരണങ്ങളാൽ മാത്രമേ കണ്ടെത്താനാകൂ. പക്ഷേ ഒരു ഉത്തമചാലകത്തിൽ അഥവാ അതിചാലകത്തിൽ അല്ലെങ്കിൽ സൂപ്പർകണ്ടക്റ്ററിൽ ശക്തമായ പ്രതികാന്തിക ശക്തി കാണപ്പെടുന്നു. ഒരു സൂപ്പർകണ്ടക്റ്ററിന്റെ (Superconductor) ഉൾവശം കാന്തിക ക്ഷേത്രത്തെ ശക്തിയായി വികർഷിക്കുന്നതിനാലാണ് ഇപ്രകാരം സംഭവിക്കുന്നത്.

പ്രതികാന്തികത
പൈറോളിറ്റിക കാർബണിനാണ് റൂം താപനിലയിൽ ഏറ്റവുമധികം പ്രതികാന്തിക സ്ഥിരാങ്ക (Diamagetic constant) മൂല്യം ഉള്ളത് . ഇവിടെ നിയോഡൈമിയം കാന്തകങ്ങളുടെ ശക്തമായ കാന്തിക മണ്ഡലത്താൽ പൈറോളിറ്റിക കാർബൺ പ്രതലത്തിൽ നിന്നും ഉയർന്ന് കാണപ്പെടുന്നു.

വസ്തുക്കൾ

പ്രതികാന്തികത എല്ലാ വസ്തുക്കളുടെയും ഒരു സ്വഭാവമാണ്. മാത്രമല്ല കാന്തികക്ഷേത്രത്തോടുള്ള വസ്തുവിന്റെ പ്രതികരണമാണത്. എന്നിരുന്നാലും, മറ്റ് തരത്തിലുള്ള കാന്തികതകൾ (ഫെറോകാന്തികം അല്ലെങ്കിൽ അനുകാന്തികം പോലുള്ളവ) വളരെ ശക്തമാണ്, ഒരു വസ്തുവിൽ ഒന്നിലധികം വ്യത്യസ്ത കാന്തികതകൾ ഉണ്ടാകുമ്പോൾ, പ്രതികാന്തികതയുടെ സംഭാവന സാധാരണയായി വളരെ ചെറുതാണ്. പ്രതികാന്തിക സ്വഭാവം ഏറ്റവും ശക്തമായി ഉള്ള പദാർത്ഥങ്ങളെ പ്രതികാന്തിക പദാർത്ഥങ്ങൾ അഥവാ പ്രതികാന്തിക വസ്തുക്കൾ അല്ലെങ്കിൽ പ്രതികാന്തങ്ങൾ (Diamagnets) എന്ന് വിളിക്കുന്നു. വെള്ളം, മരം, പെട്രോളിയം പോലുള്ള ചില ജൈവ സംയുക്തങ്ങൾ, ചില പ്ലാസ്റ്റിക്കുകൾ, ചെമ്പ് ഉൾപ്പെടെയുള്ള ചില ലോഹങ്ങൾ, രസം, സ്വർണം, ബിസ്മത്ത് പോലുള്ള കുറെ കോർ ഇലക്ട്രോണുകളുള്ള ലോഹങ്ങൾ എന്നിവ ഉൾപ്പെടുന്നവയാണ് പ്രതികാന്തിക വസ്തുക്കൾ. ബിസ്മത്തും. വിവിധ തന്മാത്രാ ശകലങ്ങളുടെ കാന്തികവശത അഥവാ കാന്തികശീലത (Magnetic susceptibility) മൂല്യങ്ങളെ പാസ്കലിന്റെ സ്ഥിരാങ്കങ്ങൾ എന്ന് വിളിക്കുന്നു.

വസ്തുക്കൾ χv [× 10−5 (SI ഏകകം)]
അതിചാലകം −105
പൈറോളിക കാർബൺ −40.9
ബിസ്മത്ത് −16.6
രസം −2.9
വെള്ളി −2.6
കാർബൺ (ഡയമണ്ട്) −2.1
ലെഡ് −1.8
കാർബൺ (ഗ്രാഫൈറ്റ്) −1.6
ചെമ്പ് −1.0
ജലം −0.91

സിദ്ധാന്തം

ഒരു വസ്തുവിലെ ഇലക്ട്രോണുകൾ സാധാരണയായി കക്ഷീയങ്ങളിൽ ഭ്രമണപഥത്തിൽ) താമസമാക്കുന്നു. തൽഫലമായി പൂജ്യം പ്രതിരോധം ഉണ്ടാകുന്നതിനൊപ്പം കക്ഷീയങ്ങൾ വൈദ്യുത പ്രവാഹ വലയങ്ങളായി വർത്തിക്കുകയും ചെയ്യുന്നു. അതിനാൽ പ്രയോഗിക്കപ്പെട്ട ഏതെങ്കിലും കാന്തികക്ഷേത്രം ഈ വലയങ്ങളിൽ വൈദ്യുതപ്രവാഹം സൃഷ്ടിക്കപ്പെടുന്നതിനാൽ ഈ വസ്തുക്കളിൽ പ്രതികാന്തികത പ്രേരിതപ്പെടുന്നു. അതിചാലകങ്ങൾ (ഉത്തമ ചാലകങ്ങൾ) ആദർശ പ്രതികാന്തിക വസ്തുക്കളാകാനുള്ള കാരണം ഇതാണ്.

Tags:

കാന്തികക്ഷേത്രംക്വാണ്ടം ബലതന്ത്രം

🔥 Trending searches on Wiki മലയാളം:

തകഴി സാഹിത്യ പുരസ്കാരംനായർകർണ്ണൻശശി തരൂർവിവരാവകാശനിയമം 2005ഖസാക്കിന്റെ ഇതിഹാസംഭാവന (നടി)ലോകഭൗമദിനംവിഭക്തിഎ. വിജയരാഘവൻകേരളത്തിലെ നദികളുടെ പട്ടികകമല സുറയ്യരാഹുൽ ഗാന്ധിവി. മുരളീധരൻഎം.ടി. വാസുദേവൻ നായർകലാഭവൻ മണിമുപ്ലി വണ്ട്കോഴിക്കോട്കുറിച്യകലാപംചെ ഗെവാറവൈശാഖംകണ്ണകിഖുർആൻദൈവംആവേശം (ചലച്ചിത്രം)വാഗ്‌ഭടാനന്ദൻമലയാളം ടെലിവിഷൻ ചാനലുകളുടെ പട്ടികഡി. രാജമഞ്ഞുമ്മൽ ബോയ്സ്കൊടിക്കുന്നിൽ സുരേഷ്ഗണപതിഎ.പി.ജെ. അബ്ദുൽ കലാംഇന്ത്യൻ തിരഞ്ഞെടുപ്പ് കമ്മീഷൻചാത്തൻശ്രീനാരായണഗുരുഒരു കുടയും കുഞ്ഞുപെങ്ങളുംചൈനആന്റോ ആന്റണിപഞ്ചവത്സര പദ്ധതികൾ (ഇന്ത്യ)കാശിത്തുമ്പ2019-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രങ്ങളുടെ പട്ടികഈഴവർഎസ്.എൻ.സി. ലാവലിൻ കേസ്മുത്തപ്പൻഉടുമ്പ്വിവേകാനന്ദൻആഗോളതാപനംഎവർട്ടൺ എഫ്.സി.സിന്ധു നദീതടസംസ്കാരംബാഹ്യകേളിമാങ്ങപ്രസവംശോഭനഅമിത് ഷാബെന്യാമിൻഒബ്സെസ്സിവ് കംപൾസിവ് ഡിസോർഡർബജ്റചട്ടമ്പിസ്വാമികൾശ്രീനിവാസൻചാർമിളഅയമോദകംഏഷ്യാനെറ്റ് ന്യൂസ്‌ഉള്ളൂർ എസ്. പരമേശ്വരയ്യർമാധ്യമം ദിനപ്പത്രംവൈക്കം മഹാദേവക്ഷേത്രംഹിന്ദുമതംമലയാളചലച്ചിത്രംകേരളചരിത്രംപ്ലീഹഇന്ത്യൻ സൂപ്പർ ലീഗ്ഇടവം (നക്ഷത്രരാശി)ചെറുകഥ2019-ലെ ഇന്ത്യയിലെ പൊതുതെരഞ്ഞെടുപ്പ്വിഷാദരോഗംജി സ്‌പോട്ട്ഭരതനാട്യംമതേതരത്വംമുള്ളാത്ത🡆 More