ഹെയ്ൽ ബോപ്പ് വാൽനക്ഷത്രം

ഇരുപതാം നൂറ്റാണ്ടിന്റെ വാൽനക്ഷത്രം എന്നറിയപ്പെടുന്ന വാൽനക്ഷത്രമാണ് ഹെയ്ൽ ബോപ്പ് വാൽനക്ഷത്രം.

കൂടുതൽ ആളുകൾ ഏറ്റവും കൂടുതൽ ദിവസം കണ്ട വാൽനക്ഷത്രം ഹെയ്ൽ ബോപ്പ് വാൽനക്ഷത്രം ആയിരിക്കും. പതിനെട്ടു മാസത്തോളം ഇതിനെ നഗ്നനേത്രങ്ങൾ കൊണ്ടു കാണാൻ കഴിഞ്ഞിരുന്നു. 1995 ജൂലൈ 23നാണ് ഇതിനെ കണ്ടെത്തുന്നത്. സൂര്യനോട് ഏറ്റവും അടുത്തെത്തിയത്(ഉപസൗരം)1997 ഏപ്രിൽ ഒന്നിനും. ഇന്റർനാഷണൽ അസ്ട്രോണമിക്കൽ യൂണിയൻ ഇതിന് C/1995 O1 എന്ന പേരു നൽകി. അലൻ ഹെയിൽ, തോമസ് ബോപ് എന്നീ അമേരിക്കൻ ശാസ്ത്രജ്ഞരാണ് പരസ്പരം അറിയാതെ തികച്ചും സ്വതന്ത്രമായി ഈ ധൂമകേതുവിനെ കണ്ടെത്തിയത്. അതുകൊണ്ട് ഇതിന് രണ്ടുപേരുടെയും പേർ ചേർത്ത് ഹെയ്ൽ ബോപ്പ്(Hale–Bopp) എന്നു നാമകരണം ചെയ്തു. വലിയ ധൂളീവാലിന് പുറമെ ഒരു പ്ലാസ്മാ വാലും ഇതിനുണ്ടായിരുന്നു. C/1995 O1 എന്നാണ് ഇതിന്റെ ശാസ്ത്രനാമം.

C/1995 O1 (Hale–Bopp)
ഹെയ്ൽ ബോപ്പ് വാൽനക്ഷത്രം
Comet Hale–Bopp, shortly after passing perihelion in April 1997
Discovery
Discovered byAlan Hale
Thomas Bopp
Discovery dateJuly 23, 1995
Alternative
designations
The Great Comet of 1997,
C/1995 O1
Orbital characteristics A
Epoch2450460.5
Aphelion370.8 AU
Perihelion0.914 AU
Semi-major axis186 AU
Eccentricity0.995086
Orbital period2520–2533 yr
(Barycentric 2391 yr)
Inclination89.4°
Last perihelionApril 1, 1997
Next perihelion4385 ± 2.0 AD
ഹെയ്ൽ ബോപ്പ് വാൽനക്ഷത്രം
ഹെയ്ൽ ബോപ്പ് വാൽനക്ഷത്രം, ധൂളി - പ്ലാസ്മ വാലുകൾ വ്യക്തമായി കാണാം

സൂര്യനിൽ നിന്നും 7.2അസ്ട്രോണമിക്കൽ യൂണിറ്റ് അകലെ വ്യാഴത്തിനും ശനിക്കും ഇടയിലായിരിക്കുമ്പോൾ തന്നെ ഭൂമിയിൽ നിന്നും നിരീക്ഷിക്കാൻ സാധിച്ചിരുന്നു. സാധാരണ ഈ അകലത്തിൽ ധൂമകേതുക്കൾ വളരെ മങ്ങിയതായിരിക്കും. പക്ഷെ ഹെയിൽ-ബോപിന്റെ കോമ ഈ അകലത്തായിരിക്കുമ്പോഴും ഭൂമിയിൽ നിന്നും നിരീക്ഷിക്കാൻ കഴിഞ്ഞിരുന്നു. ഹാലിയുടെ ധൂമകേതു ഇതേ അകലത്തായിരുന്നപ്പോൾ ഹെയ്ൽ ബോപ്പിനെക്കാൾ നൂറിലൊന്നു തിളക്കമേ ഉണ്ടായിരുന്നുള്ളു. പിന്നീടുള്ള പഠനങ്ങളിൽ നിന്ന് ഇതിന്റെ ന്യൂക്ലിയസിന് ഏകദേശം അറുപത് കി.മീ വ്യാസമുള്ളതായി കണ്ടെത്തി. ഇത് ഹാലി ധൂമകേതുവിന്റെ വ്യാസത്തിനെക്കാൾ ആറു മടങ്ങ് കൂടുതലായിരുന്നു.

അവലംബം

Tags:

വാൽനക്ഷത്രംസൂര്യൻ

🔥 Trending searches on Wiki മലയാളം:

അനീമിയസ്വപ്ന സ്ഖലനംയേശുക്രിസ്തുവിന്റെ കുരിശുമരണംഅന്തരീക്ഷമലിനീകരണംമസ്ജിദുന്നബവിഏകാന്തതയുടെ നൂറ് വർഷങ്ങൾസ്വാലിഹ്ഇന്ത്യയിലെ സംസ്ഥാനങ്ങളുടെയും കേന്ദ്രഭരണപ്രദേശങ്ങളുടെയും തലസ്ഥാനങ്ങളുടെ പട്ടികചൊവ്വകെ.ജി. ശങ്കരപ്പിള്ളഈജിപ്ഷ്യൻ സംസ്കാരംഈമാൻ കാര്യങ്ങൾമുഹമ്മദ് അൽ-ബുഖാരിടിപ്പു സുൽത്താൻഔറംഗസേബ്ആലപ്പുഴ ജില്ലസാഹിത്യംഓന്ത്കാളിദാസൻഈസാഇന്ത്യൻ ഭരണഘടനയുടെ ആമുഖംഅഡോൾഫ് ഹിറ്റ്‌ലർടൈഫോയ്ഡ്കേരളത്തിലെ വാദ്യങ്ങൾആഇശപച്ചമലയാളപ്രസ്ഥാനംമലയാളംവൈക്കം സത്യാഗ്രഹംവിജയ്ലൂസിഫർ (ചലച്ചിത്രം)ശീതങ്കൻ തുള്ളൽതെയ്യംഅൽ ഫാത്തിഹമദീനകെ.ആർ. മീരയക്ഷഗാനംഉലുവവ്യാഴംഹൃദയംപേവിഷബാധബജ്റലയണൽ മെസ്സിഉത്തരാധുനികതയും സാഹിത്യവുംവെള്ളാപ്പള്ളി നടേശൻകണ്ണ്ശ്രീകൃഷ്ണവിലാസംആഗോളവത്കരണംഅസ്സലാമു അലൈക്കുംവൈലോപ്പിള്ളി ശ്രീധരമേനോൻകേരള ശാസ്ത്രസാഹിത്യ പരിഷത്ത്ബഹിരാകാശംഎസ്.കെ. പൊറ്റെക്കാട്ട്തിരുമല വെങ്കടേശ്വര ക്ഷേത്രംഉണ്ണായിവാര്യർകാബൂളിവാല (ചലച്ചിത്രം)പടയണിനാഴികകല്ലേൻ പൊക്കുടൻതബ്‌ലീഗ് ജമാഅത്ത്മിഥുനം (ചലച്ചിത്രം)കേന്ദ്രഭരണപ്രദേശംസ്വവർഗ്ഗലൈംഗികതഇസ്‌ലാമിക കലണ്ടർമനുഷ്യൻസന്ദേശകാവ്യംഗോകുലം ഗോപാലൻകവിയൂർ പൊന്നമ്മവൃഷണംവി.ടി. ഭട്ടതിരിപ്പാട്വയലാർ രാമവർമ്മതിങ്കളാഴ്ച നിശ്ചയംനചികേതസ്സ്മഹാത്മാ ഗാന്ധികവിത്രയംമധുസൂദനൻ നായർപൃഥ്വിരാജ്കേരള പുലയർ മഹാസഭസഞ്ചാരസാഹിത്യം🡆 More