സ്മാർട്ട് സിറ്റി, കൊച്ചി

കേരള സർക്കാരും ദുബായ് ആസ്ഥാനമായി പ്രവർത്തിക്കുന്ന ടീകോം ഇൻവെസ്റ്റ്മെന്റ്സും സംയുക്തമായി കൊച്ചിയിൽ സ്ഥാപിക്കുന്ന ഉദ്യമമാണിത്.

സ്മാർട്ട് സിറ്റി എന്ന വാക്കാൽ വിവക്ഷിക്കാവുന്ന ഒന്നിലധികം കാര്യങ്ങളുണ്ട്. അവയെക്കുറിച്ചറിയാൻ സ്മാർട്ട് സിറ്റി (വിവക്ഷകൾ) എന്ന താൾ കാണുക. സ്മാർട്ട് സിറ്റി (വിവക്ഷകൾ)

ഇരുവരും രൂപപ്പെടുത്തിയ സ്മാർട്ട്‌ സിറ്റി കൊച്ചി ഇൻഫ്രാസ്ട്രക്ചർ പ്രൈവറ്റ് ലിമിറ്റഡിനാണ് പദ്ധതി ചുമതല. സർക്കാരിന്റെ ഓഹരി പങ്കാളിത്തം പതിനാറ് ശതമാനമാണ്. മുതൽമുടക്കിന്റെ ബാക്കി 84 ശതമാനമാണ് ടീകോം നൽകുക. കൊച്ചി സ്മാർട്ട്‌ സിറ്റിയിൽ സ്ഥാപിക്കുന്ന കെട്ടിടങ്ങളുടെ മൊത്തം വിസ്തൃതി 8.8 ദശലക്ഷം ചതുരശ്ര മീറ്ററാണ്. ഇതിലെ 60 ശതമാനം ഭാഗത്തും ഐ.ടി/ഐ.ടി അനുബന്ധസ്ഥാപനങ്ങളാകണം.
2007 നവംബർ 15-ന്‌ പാട്ടക്കാരാറിൽ ടീകോം അധികൃതരുമായി ഒപ്പു വെച്ചു. 2007 നവംബർ 16-ന്‌ തറക്കല്ലിട്ടു. പദ്ധതിയുടെ ആദ്യഘട്ട ഉദ്ഘാടനം 2016 ഫെബ്രുവരി 20 ന് കൊച്ചിയിൽ നടന്നു.

സ്മാർട്ട് സിറ്റി
വ്യവസായംവിവരസാങ്കേതികവിദ്യ ബിസിനസ് പാർക്ക്
Genreഇൻഫ്രാസ്ട്രക്‌ച്ചർ സേവന ദാതാക്കൾ
ആസ്ഥാനം,
വെബ്സൈറ്റ്www.smartcity.ae Edit this on Wikidata

പദ്ധതി തുടക്കം

കൊച്ചി സ്മാർട്ട്‌ സിറ്റി എന്ന പദ്ധതി 2003 ലെ എ.കെ.ആന്റണിയുടെ നേതൃത്വത്തിൽ കേരള ഗവൺമെന്റിലെ ഐ.ടി മന്ത്രിയായിരുന്ന കുഞ്ഞാലിക്കുട്ടിയുടെ ശ്രമഫലമായി രൂപ രേഖ തയ്യാറാക്കുകയും ദുബായ് ഇന്റർനെറ്റ്‌ സിറ്റിയെ പദ്ധതി പഠനത്തിനു ക്ഷണിക്കാൻ തീരുമാനിക്കുകയും ചെയ്തതാണ്. പിന്നീട് മുഖ്യമന്ത്രിയായ ഉമ്മൻ ചാണ്ടി ദുബായ് ഇന്റർനെറ്റ്‌ സിറ്റിയെ പദ്ധതിയെ പറ്റി പഠനം നടത്താൻവേണ്ടി കേരളത്തിലേക്ക് ക്ഷണിച്ചു. ദുബായ് ഹോൾഡിംഗ്സ് എന്ന വൻകിട സ്ഥാപനപ്രതിനിധികളുമായി 2005 ൽ ധാരണാപത്രം ഒപ്പിട്ടു.

2013 ജൂലൈ മാസം സ്മാർട്ട്‌ സിറ്റിക്കു പാരിസ്ഥിതിക അനുമതി ലഭിച്ചതോടെ നിർമ്മാണ ഘട്ടത്തിനു തുടക്കം കുറിച്ചു.

പ്രതിപക്ഷനിസ്സഹകരണം

ഇടതുപക്ഷ ഗവണ്മെന്റ് സ്ഥാപിച്ച നിലവിൽ ലാഭത്തിൽ പ്രവർത്തിക്കുന്ന ഇൻഫോ പാർക്ക് സ്മാർട്ട്സിറ്റി കരാറിന്റെ മറവിൽ ടീകോമിന് കാഴ്ചവെക്കുന്നു വ്യവസ്ഥകളുൾപ്പെട്ടിരുന്ന കരാർ പ്രതിപക്ഷത്തിന്റെ ഇടപെടലിനെ തുടർന്ന് ദുബായ് ഇന്റർനെറ്റ്‌ സിറ്റിയുമായി ഒപ്പിടാൻ ഉമ്മൻ ചാണ്ടിക്ക് കഴിഞ്ഞില്ല[അവലംബം ആവശ്യമാണ്].2011 ജനുവരി വരെ പദ്ധതി അനിശ്ചിതത്വത്തിലായി.

പദ്ധതി പുനരവലോകനം

കരാറിലെ ഉമ്മൻ ചാണ്ടി കൊണ്ടുവന്ന വിവാദ വ്യവസ്ഥകൾ ഒഴിവാക്കി LDF മുഖ്യമന്ത്രി VS അച്യുതാനന്ദൻ കരാർ ഒപ്പ് വെച്ചു. 2011 ഫെബ്രുവരി 2-നു് സ്മാർട്ട് സിറ്റി കരാറിൽ കേരള ഗവൺമെന്റ് ഒപ്പു വെച്ചു.

ഉദ്ഘാടനം

സ്മാർട്ട് സിറ്റിയുടെ ആദ്യഘട്ടത്തിന്റെ ഉദ്ഘാടനം 2016 ഫെബ്രുവരി 20 ന് കൊച്ചിയിൽ നടന്നു. കൂടാതെ പദ്ധതിയുടെ രണ്ടാം ഘട്ടത്തിന്റെ നിർമ്മാണോത്ഘാടനവും ഈ ദിവസം നടന്നു.യു.എ.ഇ ക്യാമ്പിനറ്റ് കാര്യ മന്ത്രി മുഹമ്മദ് അൽഗർഗാവി, കേന്ദ്ര ഐ.ടി മന്ത്രി രാജീവ് പ്രതാപ് റൂഡി, മുഖ്യമന്ത്രി ഉമ്മൻചാണ്ടി, മന്ത്രി പി.കെ കുഞ്ഞാലികുട്ടി, എംഎ യൂസുഫലി, ദുബായ് ഹോൾഡിങ് വൈസ് ചെയർമാൻ അഹ്മദ് ബിൻ ബ്യാത്, സ്മാർട്ട്‌സിറ്റി കൊച്ചി വൈസ് ചെയർമാൻ ജാബർ ബിൻ ഹാഫിസ് എന്നിവർ ചേർന്നാണ് ഉദ്ഘാടനം ചെയ്തത്.


അവലംബം

Tags:

സ്മാർട്ട് സിറ്റി, കൊച്ചി പദ്ധതി തുടക്കംസ്മാർട്ട് സിറ്റി, കൊച്ചി പ്രതിപക്ഷനിസ്സഹകരണംസ്മാർട്ട് സിറ്റി, കൊച്ചി പദ്ധതി പുനരവലോകനംസ്മാർട്ട് സിറ്റി, കൊച്ചി ഉദ്ഘാടനംസ്മാർട്ട് സിറ്റി, കൊച്ചി അവലംബംസ്മാർട്ട് സിറ്റി, കൊച്ചി2007കേരള സർക്കാർകൊച്ചിനവംബർ 15നവംബർ 16

🔥 Trending searches on Wiki മലയാളം:

കലാനിധി മാരൻമുഹമ്മദിബ്‌നു ഇദ്‌രീസിശ്ശാഫിഈതത്ത്വമസികേരളത്തിലെ മുഖ്യമന്ത്രിമാരുടെ പട്ടികനേപ്പാൾആയുർവേദംമലയാളം മിഷൻകേരള സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻയേശുക്രിസ്തുവിന്റെ കുരിശുമരണംക്ഷയംമാവേലിക്കര ലോക്‌സഭാ നിയോജകമണ്ഡലംആനന്ദം (ചലച്ചിത്രം)വീണ പൂവ്യേശുവിന്റെ ഉയിർത്തെഴുന്നേൽപ്പ്ഭദ്രകാളികലാമണ്ഡലം സത്യഭാമവല്ലഭായി പട്ടേൽപീഡിയാട്രിക്സ്മാങ്ങറമദാൻShivaഇന്ത്യൻ നാഷണൽ കോൺഗ്രസ്സുമയ്യകഞ്ചാവ്ടെസ്റ്റോസ്റ്റിറോൺജീവചരിത്രംബാബസാഹിബ് അംബേദ്കർടോം ഹാങ്ക്സ്കൃഷ്ണഗാഥലക്ഷ്മിരാജീവ് ചന്ദ്രശേഖർമുഹമ്മദ് അൽ-ബുഖാരിവി.പി. സിങ്റഫീക്ക് അഹമ്മദ്ഹിന്ദുമതംമൈക്കിൾ കോളിൻസ്ഇന്തോനേഷ്യകൃസരിനായർമരുഭൂമിഹനുമാൻകർണ്ണശപഥം (ആട്ടക്കഥ)ജീവപര്യന്തം തടവ്നരേന്ദ്ര മോദിപ്രധാന ദിനങ്ങൾലൈലത്തുൽ ഖദ്‌ർമേരി ജാക്സൺ (എഞ്ചിനീയർ)ഹോം (ചലച്ചിത്രം)ചെമ്പകരാമൻ പിള്ളആറാട്ടുപുഴ പൂരംഇന്ത്യയുടെ രാഷ്ട്രപതിമാരുടെ പട്ടികആണിരോഗംഇസ്ലാമിലെ പ്രവാചകന്മാർലൂക്ക (ചലച്ചിത്രം)റൂഹഫ്‌സഇന്ത്യൻ മഹാസമുദ്രംസൂര്യഗ്രഹണംഅരവിന്ദ് കെജ്രിവാൾആർത്തവവിരാമംഅബൂ താലിബ്ഓട്ടൻ തുള്ളൽഈഴവർചാന്നാർ ലഹളരണ്ടാം ലോകമഹായുദ്ധംചില്ലക്ഷരംമെസപ്പൊട്ടേമിയഅഗ്നിപർവതംപ്രഫുൽ പട്ടേൽആനബദർ ദിനംസുപ്രഭാതം ദിനപ്പത്രംമസ്തിഷ്കംമന്ത്കണ്ണ്കേരളത്തിലെ നിയമസഭാമണ്ഡലങ്ങളുടെ പട്ടികകൂട്ടക്ഷരം🡆 More