സമാനി സാമ്രാജ്യം

മദ്ധ്യേഷ്യയിലും വിശാല ഖുറാസാനിലും പരന്നുകിടന്നിരുന്ന ഒരു പേർഷ്യൻ സാമ്രാജ്യമാണ് സമാനി സാമ്രാജ്യം.

819 മുതൽ 999 വരെയാണ് ഈ സാമ്രാജ്യം നിലനിന്നിരുന്നത്. സാമ്രാജ്യത്തിന്റെ സ്ഥാപകനായ സമാൻ ഖുദായുടെ പേരിലാണ് ഈ സാമ്രാജ്യം അറിയപ്പെടുന്നത്. അറബ് അധിനിവേശത്തിൽ സസ്സാനിദ് സാമ്രാജ്യം തകർന്നതിനു ശേഷം പിറവിയെടുത്ത ആദ്യത്തെ പേർഷ്യൻ സാമ്രാജ്യമാണിത്. പത്താം നൂറ്റാണ്ടിന്റെ അവസാനം വടക്കുനിന്നുള്ള തുർകിക് അധിനിവേശകർ കീഴടക്കിയതോടെ സാമ്രാജ്യത്തിന് അന്ത്യമായി.

സമാനി സാമ്രാജ്യം

سامانیان
819–999
സമാനി സാമ്രാജ്യം അതിന്റെ പരമാവധി വിസ്തൃതിയിൽ
സമാനി സാമ്രാജ്യം അതിന്റെ പരമാവധി വിസ്തൃതിയിൽ
തലസ്ഥാനംബാൾഖ്, ബുഖാറ, സമർഖണ്ഡ്
പൊതുവായ ഭാഷകൾപേർഷ്യൻ
മതം
സുന്നി ഇസ്ലാം
ഗവൺമെൻ്റ്അമീറത്ത്
അമീർ
 
• 819-855
യഹ്യ ഇബ്നു അസാദ്
• 999
അബ്ദ് അൽ മാലിക് രണ്ടാമൻ
ചരിത്ര യുഗംമദ്ധ്യകാലം
• സ്ഥാപിതം
819
• ഇല്ലാതായത്
999
വിസ്തീർണ്ണം
928 est.2,850,000 km2 (1,100,000 sq mi)
മുൻപ്
ശേഷം
സമാനി സാമ്രാജ്യം സഫാരി സാമ്രാജ്യം
ഗസ്നവി സാമ്രാജ്യം സമാനി സാമ്രാജ്യം
Karakhanids സമാനി സാമ്രാജ്യം

ആരംഭം

സമാനികളുടെ ശക്തികേന്ദ്രം, ഇന്നത്തെ അഫ്ഘാനിസ്താന്റെ വടക്കുള്ള പുരാതന സോഗ്ദിയയിലെ സറഫ്ഷാൻ നദീതടമായിരുന്നു. സസാനിയൻ നേതാവും ഭരണാധികാരിയുമായിരുന്ന ബഹ്രാൻ ഷുബിന്റെ അനന്തരാവകാശികളാണ് തങ്ങൾ എന്നാണ് സമാനികളുടെ അവകാശവാദം. ബാൾഖ് മേഖലയിൽ നിന്നുള്ള ഒരു വൻ ഭൂവുടമയായിരുന്ന സമൻ ഖുദായും മകനായിരുന്ന ആസാദുമായിരുന്നു ഈ സാമ്രാജ്യത്തിന്റെ സ്ഥാപകർ. ആസാദിന്റെ നാലുമക്കൾ, ഖലീഫ അൽ മേമന്റെ (ഭരണകാലം 813-33) വിശ്വസ്തസേവകരായിരുന്നു. ഇദ്ദേഹത്തിൽ നിന്നും ഇവർക്ക് ഹെറാത്ത്, ഫർഘാന, ഷാഷ് (താഷ്കെന്റ്), സമർഖണ്ട് തുടങ്ങിയ ഖുറാസാന്റെ മിക്ക മേഖലകളിലേയും ഭരണാവകാശം സിദ്ധിച്ചിരുന്നു.

സഫാരി സാമ്രാജ്യവുമായുള്ള പോരാട്ടം

മിക്കവാറൂം സമാനി കുടുംബാഗങ്ങളും നിശാപൂറിലെ തഹീറിദ് ഗവർണമാരുടെ പക്ഷക്കാരായിരുന്നു. സഫാരികളുമായുള്ള പോരാട്ടത്തിൽ ഇവർ തോൽപ്പിക്കപ്പെട്ടു. 875-ൽ ഫർഘാനയിലെ സമാനി വംശത്തിലെ നാസർ ബിൻ അഹ്മദിന് മുഴുവൻ ട്രാൻസോക്ഷ്യാനയുടേയും ഭരണാവകാശം, ഖലീഫ അൽമൂത്താമിദ് നൽകി. ഉയർന്നുവരുന്ന സഫാരികൾക്കെതിരെ ഒരു ശക്തിയെ സൃഷ്ടിക്കുക എന്ന ഉദ്ദേശമായിരുന്നു ഇതിനു പിന്നിൽ. സഫാരികൾക്കെതിരെ നാസറിന് ശോഭിക്കാനായില്ലെങ്കിലും അയാളുടെ സഹോദരൻ ഇസ്മാഈലിന് സഫാരികളെ പരാജയപ്പെടുത്തി ഈ ഉദ്ദേശം സാക്ഷാത്കരിക്കാനായി. ഇതോടെ ഖുറാസാന്റെ പൂർണമായ ഭരണച്ചുമതല, ഖലീഫ, ഇസ്മാഈലിനു നൽകി.

ഭരണം

സഫാരികളെ തോൽപ്പിച്ചതോടെ, ഇസ്ലാമികഭരണകൂടത്തിന്റെ വടക്കുകിഴക്കൻ മേഖലയിലെ ഫലത്തിലുള്ള ഭരണാധികാരിയായി. ഇസ്മാഈൽ മാറി. തുടർന്നുള്ള ഒരു നൂറ്റാണ്ടുകാലം കിഴക്കൻ ഇറാൻ പ്രദേശം ശാന്തിയുടെ കാലഘട്ടമായിരുന്നു. ഇവരുടെ ഭരണപാടവത്തിന്റെ പേരിൽ വാഴ്ത്തപ്പെടുന്നു. ഇവരുടെ കാലത്ത് കൃഷിയും വാണിജ്യവും മേക്ഖലയിൽ കാര്യമായ പുരോഗതി പ്രാപിച്ചു.

സമാനി രാജാക്കന്മാർ, സേനാനായകൻ എന്നർത്ഥമുള്ള അമീർ എന്നാണ് സ്വയം അറിയപ്പെട്ടിരുന്നത്. ബാഗ്ദാദിലെ ഖലീഫയുടെ മേൽകോയ്മ അംഗീകരിക്കുന്നതിന്റെ സൂചകമായിരുന്നു ഇത്. ബുഖാറയും സമർഖണ്ഡുമായിരുന്നു ഇവരുടെ ഭരണകേന്ദ്രങ്ങൾ.

വടക്കുനിന്നുള്ള തുർക്കിക് വംശജരായ അടിമകളെ സമാനികൾ സൈനികരംഗത്തും മറ്റു ജോലികൾക്കും വളരെയേറെ ആശ്രയിച്ചിരുന്നു. അടിമക്കച്ചവടം ഇക്കാലത്ത് വ്യാപകമായിരുന്നു. മദ്ധ്യേഷ്യയിൽ നിന്നും വൻതിൽ തുർക്കിക് വംശജരായ അടിമകളെ ഇക്കാലത്ത് പേർഷ്യയിലേക്കും അറേബ്യയിലേക്ക്കും എത്തിച്ചിരുന്നു. മേഖലയിലെ മിക്കവാറൂം എല്ലാ ഭരണാധികാരികളും അടിമകളായും സൈനികരായും തുർക്കിക് വംശജരെ വ്യാപകമായി ഉപയോഗപ്പെടുത്താൻ തുടങ്ങി. പ്രദേശത്തെ തുർക്കിക് ജനസംഖ്യ ഇക്കാലത്ത് ഗണ്യമായി ഉയർന്നു. അഫ്ഘാനിസ്താനിലെ ഗസ്നി കേന്ദ്രീകരിച്ച് ഉടലെടുത്ത ഗസ്നവി സാമ്രാജ്യത്തിന്റെ സ്ഥാപകനേതാവായ ആല്പ്റ്റ്ജിൻ ഒരു സമാനി സൈനികനായിരുന്നു. സമാനികളുടെ അന്ത്യം വരെയും ഗസ്നവി ഭരണാധികാരികൾ സമാനികളുടെ മേൽകോയ്മ അംഗീകരിച്ചിരുന്നു.

പേർഷ്യൻ ഭാഷയുടെ നവോത്ഥാനത്തിനും സമാനി ഭരണകാലം സാക്ഷ്യം വഹിച്ചു. കിഴക്കൻ ഇറാൻ പ്രദേശത്തെ പൊതുഭാഷയായി പേർഷ്യൻ (ഫാഴ്സി) പരിണമിച്ചു. സാഹിത്യരചനകൾക്കും പേർഷ്യൻ ഉപയോഗിക്കാനാരംഭിച്ചു.

അധഃപതനം

999-മാണ്ടിൽ ഖ്വാറക്കനിഡ് തുർക്കികൾ ആക്രമിച്ചു തോല്പ്പിച്ചതോടെയാണ്‌ സമാനി സാമ്രാജ്യത്തിന്‌ അന്ത്യമായത്.

അവലംബം

Tags:

സമാനി സാമ്രാജ്യം ആരംഭംസമാനി സാമ്രാജ്യം സഫാരി സാമ്രാജ്യവുമായുള്ള പോരാട്ടംസമാനി സാമ്രാജ്യം ഭരണംസമാനി സാമ്രാജ്യം അധഃപതനംസമാനി സാമ്രാജ്യം അവലംബംസമാനി സാമ്രാജ്യംഖുറാസാൻതുർക്കിക് ജനതപേർഷ്യൻ സാമ്രാജ്യങ്ങൾമദ്ധ്യേഷ്യസസ്സാനിദ് സാമ്രാജ്യം

🔥 Trending searches on Wiki മലയാളം:

കേരളകലാമണ്ഡലംമധുസൂദനൻ നായർപാലോട്പെരിങ്ങോട്ഒല്ലൂർഉണ്ണി മുകുന്ദൻതിരൂരങ്ങാടിവെള്ളത്തൂവൽസിയെനായിലെ കത്രീനഓട്ടിസംഅയ്യപ്പൻകോവിൽകഠിനംകുളംവിവരാവകാശ നിയമംഒഞ്ചിയം വെടിവെപ്പ്കഥകളിവടശ്ശേരിക്കരകൂനമ്മാവ്പന്മനവാഴക്കുളംകറുകച്ചാൽമലയാലപ്പുഴ ഗ്രാമപഞ്ചായത്ത്കുരീപ്പുഴനവരത്നങ്ങൾചെറായിതാമരശ്ശേരിപുൽപ്പള്ളിഅബുൽ കലാം ആസാദ്ഭൂമിപാത്തുമ്മായുടെ ആട്നിലമേൽപനവേലിമുഹമ്മദ്മഠത്തിൽ വരവ്കോന്നികുറിച്യകലാപംപത്മനാഭസ്വാമി ക്ഷേത്രംപൂക്കോട്ടുംപാടംചങ്ങമ്പുഴ കൃഷ്ണപിള്ളചാത്തന്നൂർഓസോൺ പാളിതിരുവിതാംകൂർകേരളത്തിലെ ജില്ലകളുടെ പട്ടികഭഗവദ്ഗീതയഹൂദമതംഇന്ത്യയിലെ രാഷ്ട്രീയകക്ഷികളുടെ പട്ടികസംയോജിത ശിശു വികസന സേവന പദ്ധതിലിംഗംകൂരാച്ചുണ്ട്പായിപ്പാട് ഗ്രാമപഞ്ചായത്ത്മുട്ടം, ഇടുക്കി ജില്ലപുല്ലൂർചെർ‌പ്പുളശ്ശേരികാഞ്ഞാണിനെട്ടൂർകേരളത്തിലെ നദികളുടെ പട്ടികപൗലോസ് അപ്പസ്തോലൻകരുവാറ്റമട്ടന്നൂർഅരുവിപ്പുറംപ്രധാന ദിനങ്ങൾമാതൃഭൂമി ദിനപ്പത്രംനാഴികതൃശ്ശൂർ വടക്കുന്നാഥ ക്ഷേത്രംഹജ്ജ്രതിസലിലംഅണലിയോനികഴക്കൂട്ടംതൊടുപുഴമനേക ഗാന്ധിഇന്ത്യയുടെ പ്രധാനമന്ത്രിമാരുടെ പട്ടികമുണ്ടേരി (കണ്ണൂർ)പിണറായിനോവൽഹരിശ്രീ അശോകൻകേരളംതലോർ🡆 More