സന്തോഷ് ഏച്ചിക്കാനം

മലയാളത്തിലെ ഉത്തരാധുനിക ചെറുകഥാകൃത്തുക്കളിൽ ഒരാളാണ്‌ സന്തോഷ് ഏച്ചിക്കാനം.

ചെറുകഥാ രചനക്കു പുറമേ സിനിമ, സീരിയൽ രംഗത്തും പ്രവർത്തിക്കുന്നു. ചെറുകഥാസമാഹാരത്തിനുള്ള 2008-ലെ കേരളസാഹിത്യ അക്കാദമി പുരസ്കാരം അങ്ങനെ നിരവധി പുരസ്കാരങ്ങൾ നേടിയിട്ടുണ്ട്.

സന്തോഷ് ഏച്ചിക്കാനം
സന്തോഷ് ഏച്ചിക്കാനം
സന്തോഷ് ഏച്ചിക്കാനം
തൊഴിൽകഥാകൃത്ത്
ദേശീയതസന്തോഷ് ഏച്ചിക്കാനം ഇന്ത്യ
Period- ഇപ്പോഴും
ശ്രദ്ധേയമായ രചന(കൾ)കൊമാല , ഒറ്റവാതിൽ

ജീവിതരേഖ

കാസർഗോഡ് ജില്ലയിലെ ഏച്ചിക്കാനത്ത് 1971-ൽ ജനനം. അച്ഛൻ എ.സി. ചന്ദ്രൻ നായർ, അമ്മ കെ ശ്യാമള. മലയാളത്തിൽ ബിരുദവും കേരള പ്രസ് അക്കാദമിയിൽ നിന്ന് പത്രപ്രവർത്തനത്തിൽ ബിരുദാനന്തര ഡിപ്ലോമയും നേടിയിട്ടുണ്ട്. ഭാര്യ: ജൽസ മേനോൻ മകൻ: മഹാദേവൻ.

അറസ്റ്റ്

പിന്നാക്കവിഭാഗ സമുദായത്തെ അപകീർത്തിപ്പെടുത്തുംവിധം സംസാരിച്ചുവെന്നാരോപിച്ച് നൽകിയ പരാതിയിൽ 2018ൽ ഇദ്ദേഹത്തെ അറസ്റ്റ് ചെയ്തിരുന്നു. മാവിലൻ സമുദായത്തിൽപ്പെട്ട തന്നെയും കുടുംബത്തെയും ആക്ഷേപിക്കുന്ന തരത്തിൽ സംസാരിച്ചുവെന്നായിരുന്നു പരാതി. കോട്ടയത്തെ ഒരു പുസ്തക പ്രസാധകർ നടത്തിയ കൂട്ടായ്മയിൽ നടത്തിയ ചർച്ചയ്ക്കിടെ ഉണ്ടായ സംഭാഷണ ശകലമാണ് പരാതിക്കിടയാക്കിയത്.

പ്രസിദ്ധീകരിച്ച പുസ്തകങ്ങൾ

  • ഒറ്റവാതിൽ
  • കൊമാല
  • നരനായും പറവയായും
  • കഥാപാത്രങ്ങളും പങ്കെടുത്തവരും
  • ഒരു ചിത്രകഥയിലെ നായാട്ടുകാർ
  • മംഗല്യം തന്തു നാൻ ദേന
  • എൻമകജെ പഠനങ്ങൾ
  • കഥകൾ
  • ശ്വാസം
  • ബിരിയാണി
  • ഒരു പിടി ഗോതമ്പ്

തിരക്കഥ

പുരസ്കാരങ്ങൾ

  • കേരള സാഹിത്യ അക്കാദമി പുരസ്കാരം(2008) - കൊമാല
  • കേരള സ്റ്റേറ്റ് ലൈബ്രറി കൗൺസിൽ സാഹിത്യപുരസ്‌കാരം(2010) - കൊമാല
  • കാരൂർ ജന്മശതാബ്ദി പുരസ്കാരം
  • പ്രവാസി ബഷീർ പുരസ്കാരം
  • അബുദാബി ശക്തി അവാർഡ്
  • ചെറുകാട് അവാർഡ്
  • വി.പി. ശിവകുമാർ കേളി അവാർഡ്
  • അങ്കണം ഇ.പി സുഷമ എൻഡോവ്‌മെന്റ്
  • പത്മരാജൻ പുരസ്കാരം
  • തോമസ് മുണ്ടശ്ശേരി കഥാപുരസ്കാരം
  • കൊൽക്കത്ത ഭാഷാ സാഹിത്യപരിഷത്ത് അവാർഡ്
  • ഡൽഹി കഥാ അവാർഡ്
  • പത്മപ്രഭ പുരസ്കരം

അവലംബം


Tags:

സന്തോഷ് ഏച്ചിക്കാനം ജീവിതരേഖസന്തോഷ് ഏച്ചിക്കാനം അറസ്റ്റ്സന്തോഷ് ഏച്ചിക്കാനം പ്രസിദ്ധീകരിച്ച പുസ്തകങ്ങൾസന്തോഷ് ഏച്ചിക്കാനം തിരക്കഥസന്തോഷ് ഏച്ചിക്കാനം പുരസ്കാരങ്ങൾസന്തോഷ് ഏച്ചിക്കാനം അവലംബംസന്തോഷ് ഏച്ചിക്കാനംഉത്തരാധുനികതകേരള സാഹിത്യ അക്കാദമി അവാർഡ് 2008ചെറുകഥമലയാളംസിനിമ

🔥 Trending searches on Wiki മലയാളം:

കുഞ്ചൻ നമ്പ്യാർകണ്ണൂർ ലോക്സഭാമണ്ഡലംസരസ്വതി സമ്മാൻസുബ്രഹ്മണ്യൻഹർഷദ് മേത്തമഹാഭാരതംഅർബുദംമസ്തിഷ്കാഘാതംരതിസലിലംകൊച്ചികൗമാരംകൂടിയാട്ടംഏങ്ങണ്ടിയൂർ ചന്ദ്രശേഖരൻമിലാൻനവഗ്രഹങ്ങൾതിരഞ്ഞെടുപ്പ് ബോണ്ട്ശ്രീനാരായണഗുരുഇ.പി. ജയരാജൻഒന്നാം ഇന്ത്യൻ സ്വാതന്ത്ര്യ സമരം (1857)ഇസ്രയേൽഉടുമ്പ്ഇന്ത്യയിലെ ലോക്‌സഭാ സ്പീക്കർമാരുടെ പട്ടികനാഡീവ്യൂഹംഹെപ്പറ്റൈറ്റിസ്-ബിഎ. വിജയരാഘവൻഇന്ത്യൻ പ്രധാനമന്ത്രിആര്യവേപ്പ്നാഷണൽ എലിജിബിലിറ്റി കം എൻട്രൻസ് ടെസ്റ്റ് (നീറ്റ്)കേരള സാഹിത്യ അക്കാദമി പുരസ്കാരംപൊന്നാനി ലോക്‌സഭാ നിയോജകമണ്ഡലംകേരളത്തിലെ ജില്ലകളുടെ പട്ടികപിത്താശയംചന്ദ്രയാൻ-3പൊന്നാനി നിയമസഭാമണ്ഡലംജോയ്‌സ് ജോർജ്ആദായനികുതിഉർവ്വശി (നടി)ദാനനികുതിപ്രമേഹംഎ.കെ. ഗോപാലൻആത്മഹത്യഇന്ത്യൻ ശിക്ഷാനിയമം (1860)അസിത്രോമൈസിൻചെറുശ്ശേരിരാജ്യസഭമാർത്താണ്ഡവർമ്മകടുക്കമെറീ അന്റോനെറ്റ്വ്യാഴംബാബരി മസ്ജിദ്‌ആനന്ദം (ചലച്ചിത്രം)ഒരു കുടയും കുഞ്ഞുപെങ്ങളുംnxxk2വാട്സ്ആപ്പ്ബെന്യാമിൻഇറാൻകഞ്ചാവ്വിരാട് കോഹ്‌ലിവാസ്കോ ഡ ഗാമഇന്ത്യയുടെ പ്രധാനമന്ത്രിമാരുടെ പട്ടികപാലക്കാട് ജില്ലതെച്ചിക്കോട്ടുകാവ് രാമചന്ദ്രൻപ്ലേറ്റ്‌ലെറ്റ്സഞ്ജു സാംസൺനി‍ർമ്മിത ബുദ്ധിവള്ളത്തോൾ പുരസ്കാരം‌കൂട്ടക്ഷരംസ്ത്രീഅപ്പോസ്തലന്മാർപാമ്പുമേക്കാട്ടുമനതൃശൂർ പൂരംമലയാളചലച്ചിത്രംഅവിട്ടം (നക്ഷത്രം)മനോജ് വെങ്ങോലനെഫ്രോളജി🡆 More