സഞ്ജയൻ: മലയാള സാഹിത്യകാരൻ

പ്രശസ്തനായ ഒരു മലയാള സാഹിത്യകാരനാണ് സഞ്ജയൻ.

സഞ്ജയൻ: ജീവചരിത്രം, സാഹിത്യപ്രവർത്തനം, മരണം ഈ ലേഖനത്തിനു മിഴിവേകാൻ ചിത്രങ്ങൾ ചേർക്കുന്നത് നന്നായിരിക്കും. താങ്കളുടെ കൈവശം സ്വതന്ത്ര ചിത്രങ്ങൾ ഉണ്ടെങ്കിൽ ദയവായി അത് വിക്കിപീഡിയയിലേക്ക് അപ്‌ലോഡ് ചെയ്യുകയും ലേഖനത്തിൽ ചേർക്കുകയും ചെയ്യുക.

സഞ്ജയൻ എന്നത് തൂലികാനാമമാണ്, യഥാർത്ഥ‍ നാമം മാണിക്കോത്ത് രാമുണ്ണിനായർ (എം. ആർ. നായർ) എന്നാണ്. (ജനനം: 1903 ജൂൺ 13 - മരണം: 1943 സെപ്റ്റംബർ 13). തലശ്ശേരിക്കടുത്ത് 1903 ജൂൺ 13-നു ജനിച്ചു. തന്റെ കൃതികളിൽ സഞ്ജയൻ, പാറപ്പുറത്തു സഞ്ജയൻ, പി.എസ്. എന്നിങ്ങനെ പലപേരിലും അദ്ദേഹം സ്വയം പരിചയപ്പെടുത്തുന്നുണ്ട്.

സഞ്ജയൻ
തൊഴിൽസാഹിത്യകാരൻ
ദേശീയതസഞ്ജയൻ: ജീവചരിത്രം, സാഹിത്യപ്രവർത്തനം, മരണം ഭാരതീയൻ

ജീവചരിത്രം

ജീവിത രേഖ

  • 1903 ജനനം
  • 1911 അച്ഛന്റെ മരണം
  • 1917 ആദ്യകവിത കൈരളിയിൽ
  • 1927 ഓണേഴ്സ് ബിരുദം, കോഴിക്കോട് ഹജൂരാഫീസിൽ ഗുമസ്തൻ, മലബാർ ക്രിസ്ത്യൻ കോളേജിൽ അധ്യാപകൻ, വിവാഹം
  • 1928 തിരുവനന്തപുരത്ത് നിയമപഠനം
  • 1930 ഭാര്യയുടെ മരണം
  • 1932 ക്ഷയരോഗം മൂർച്ഛിക്കുന്നു
  • 1934 'കേരളപത്രിക'യിൽ
  • 1936 'സഞ്ജയൻ' തുടങ്ങി
  • 1939 ഏകമകന്റെ മരണം
  • 1940 'വിശ്വരൂപം' ആരംഭിച്ചു
  • 1943 മരണം

കുടുംബം

1903 ജൂൺ 13-ന് തലശ്ശേരിക്കടുത്ത് ഒതയോത്ത് തറവാട്ടിൽ മാടാവിൽ കുഞ്ഞിരാമൻ വൈദ്യരുടെയും പാറുവമ്മയുടെയും മകനായാണ് സഞ്ജയൻ ജനിച്ചത്. പിതാവ് തലശ്ശേരി ബാസൽ മിഷൻ ഹൈ സ്കൂളിൽ മലയാളം വിദ്വാനായിരുന്നു. കടത്തനാട്ടു രാജാവ് കല്പിച്ചുകൊടുത്ത സ്ഥാനപ്പേരായിരുന്നു വൈദ്യർ എന്നത്. കവിയും ഫലിതമർമ്മജ്ഞനും സംഭാഷണചതുരനുമായിരുന്ന കുഞ്ഞിരാമൻവൈദ്യർ നാല്പത്തിരണ്ടാം വയസ്സിൽ മരിച്ചുപോയി. അച്ഛന്റെ കാലശേഷം രാവുണ്ണിയും സഹോദരങ്ങൾളുംമാടാവ് വിട്ട് ഒതയോത്തേക്കു മടങ്ങി.

വൈദ്യരുടെ രണ്ടാമത്തെ പുത്രനായിരുന്നു രാമുണ്ണി. രണ്ടു വയസ്സിനു മൂപ്പുള്ള, മൂത്തമകൻ കരുണാകരൻനായർ റവന്യൂ വകുപ്പിൽ തഹസീൽദാരായിരുന്നു. നല്ല കവിതാവാസനയുണ്ടായിരുന്ന കരുണാകരൻ നായർ രാമുണ്ണിനായർ മരിക്കുന്നതിനു് ഒന്നര വർഷം മുമ്പേ മരിച്ചുപോയി.

എം.ആറിന്റെ ഇളയ സഹോദരിയായിരുന്നു പാർവ്വതി എന്ന പാറുക്കുട്ടി. എം. ആറിനു വളരെയധികം വാത്സല്യമുണ്ടായിരുന്ന അനുജത്തിയെ പി. കുട്ടി എന്നായിരുന്നു അദ്ദേഹം വിളിച്ചിരുന്നതു്. കോഴിക്കോട്ടു സാമൂതിരി ഹൈ സ്കൂൾ ഹെഡ്മാസ്റ്ററായിരുന്ന പി. കുഞ്ഞിരാമൻനായരായിരുന്നു പാറുക്കുട്ടിയുടെ ഭർത്താവു്.

വൈദ്യരുടെ അകാലചരമത്തിനുശേഷം ഏറെ വർഷങ്ങൾ കഴിഞ്ഞപ്പോൾ, വേണ്ടപ്പെട്ടവരുടെ നിർബന്ധത്തിനു വഴങ്ങി സഞ്ജയന്റെ അമ്മ പിണറായി പുതിയ വീട്ടിൽ ഡോ. ശങ്കരൻ നായരെ പുനർവിവാഹം ചെയ്തു. ഇങ്ങനെ കുഞ്ഞിശങ്കരൻ, ബാലകൃഷ്ണൻ, ശ്രീധരൻ എനീ പേരുകളിൽ മൂന്നു് അനുജന്മാരെക്കൂടി രാമുണ്ണിയ്ക്ക് ലഭിച്ചു.

വിദ്യാഭ്യാസം

തലശ്ശേരി ബ്രാഞ്ച് സ്കൂൾ, തലശ്ശേരി ബ്രണ്ണൻ കോളേജ്, പാലക്കാട് വിക്ടോറിയാ കോളേജ്, ചെന്നൈ ക്രിസ്ത്യൻ കോളേജ്, തിരുവനന്തപുരം ലോ കോളേജ് എന്നവിടങ്ങളിലാണ് പഠിച്ചത്. 1919-ൽ പാലക്കാട് വിക്ടോറിയാ കോളേജിൽ അദ്ദേഹം ഇന്റർമീഡിയറ്റിനു ചേർന്നു.

സാഹിത്യപ്രവർത്തനം

1927-ൽ ലിറ്ററേച്ചർ ഓണേഴ്സ് ജയിച്ച സഞ്ജയൻ 1936-ലാണ് പ്രശസ്തമായ "സഞ്ജയൻ" എന്ന ഹാസ്യസാഹിത്യമാസിക ആരംഭിക്കുന്നത്. 1938 മുതൽ 1942 വരെ മലബാർ ക്രിസ്ത്യൻ കോളേജിൽ അദ്ധ്യാപകനായിരുന്ന കാലത്താണ് വിശ്വരൂപം എന്ന ഹാസ്യസാഹിത്യമാസിക പ്രസിദ്ധീകരിക്കുന്നത്. 1935 മുതൽ 1942 വരെ കോഴിക്കോട് കേരളപത്രികയുടെ പത്രാധിപനായിരുന്ന സഞ്ജയന്റെ പ്രധാനകൃതികൾ സാഹിത്യനികഷം (രണ്ട് ഭാഗങ്ങൾ), സഞ്ജയൻ (ആറ് ഭാഗങ്ങൾ), ഹാസ്യാഞ്ജലി, ഒഥല്ലോ (വിവർത്തനം) തുടങ്ങിയവയാണ്. അദ്ദേഹത്തിന്റെ സഞ്ജയോപഖ്യാനമെന്ന കവിതയും പ്രസിദ്ധമാണ്. കുഞ്ചൻ നമ്പ്യാർക്കു ശേഷമുള്ള മലയാളത്തിലെ വലിയ ഹാസ്യസാമ്രാട്ടായിട്ടാണ് സഞ്ജയൻ അറിയപ്പെടുന്നത്. കവി, പത്രപ്രവർത്തകൻ, നിരൂപകൻ, തത്ത്വചിന്തകൻ, ഹാസ്യപ്രതിഭ എന്നീ നിലകളിൽ പ്രശസ്തനായിരുന്നു. പരിഹാസപ്പുതുപനിനീർച്ചെടിക്കെടോ ചിരിയത്രേ പുഷ്പം,ശകാരം മുള്ളു താൻ എന്ന അഭിപ്രായക്കാരനായിരുന്നു അദ്ദേഹം.

മരണം

1943 സെപ്റ്റംബർ 13-ന് കുടുംബസഹജമായിരുന്ന ക്ഷയരോഗം മൂർച്ഛിച്ച് സഞ്ജയൻ അന്തരിച്ചു. 40 വയസ്സേ അദ്ദേഹത്തിനുണ്ടായിരുന്നുള്ളൂ.

സഞ്ജയൻ: ജീവചരിത്രം, സാഹിത്യപ്രവർത്തനം, മരണം 
ഈ ലേഖനത്തിലെ വിഷയത്തെ സംബന്ധിക്കുന്ന കൃതി വിക്കിഗ്രന്ഥശാലയിലെ രചയിതാവ്:മാണിക്കോത്ത്_രാമുണ്ണിനായർ എന്ന താളിലുണ്ട്.

അവലംബം

  • കേരളവിജ്ഞാനകോശം (1988)
  • സമ്പൂർണ്ണ മലയാള സാഹിത്യ ചരിത്രം (2008)
  • മഹച്ചരിതമാല - വാല്യം 3, (കേരളം) - ഡി.സി. ബുക്സ് (2005)

Tags:

സഞ്ജയൻ ജീവചരിത്രംസഞ്ജയൻ സാഹിത്യപ്രവർത്തനംസഞ്ജയൻ മരണംസഞ്ജയൻ അവലംബംസഞ്ജയൻ19031943ജൂൺ 13തലശ്ശേരിസെപ്റ്റംബർ 13

🔥 Trending searches on Wiki മലയാളം:

ഹജ്ജ്ഇന്ത്യൻ പാർലമെന്റ്ജോൺസൺഅറബിമലയാളംതിരുവനന്തപുരംരാമായണംഗദ്ദാമചേരസാമ്രാജ്യംരാശിചക്രംചെണ്ടഹുനൈൻ യുദ്ധംയൂറോപ്പ്തോമാശ്ലീഹായർമൂക് യുദ്ധംപാലക്കാട് ജില്ലകാമസൂത്രംവിധേയൻതവളമാമ്പഴം (കവിത)രമണൻചരക്കു സേവന നികുതി (ഇന്ത്യ)കോഴിക്കോട്കിരാതാർജ്ജുനീയംഈസ്റ്റർ മുട്ടമാലിക് ഇബിൻ ദീനാർ മസ്ജിദ്‌ഗുദഭോഗംവൈക്കം മുഹമ്മദ് ബഷീർഎം.ആർ.ഐ. സ്കാൻമിഷനറി പൊസിഷൻപ്രേമം (ചലച്ചിത്രം)കെ. സുരേന്ദ്രൻ (രാഷ്ട്രീയ പ്രവർത്തകൻ)എ.കെ. ആന്റണിവിഷാദരോഗംഉപനിഷത്ത്നിസ്സഹകരണ പ്രസ്ഥാനംകമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യആനി രാജവിശുദ്ധ വാരംഡയലേഷനും ക്യൂറെറ്റാഷുംഅബ്ദുല്ല ഇബ്ൻ അബ്ബാസ്കിണർസംഘകാലംജാലിയൻവാലാബാഗ് കൂട്ടക്കൊലഇന്ത്യയിലെ അടിയന്തരാവസ്ഥ (1975)ഒ.വി. വിജയൻപ്രമേഹംഹെപ്പറ്റൈറ്റിസ്-ബികേരളാ ഭൂപരിഷ്കരണ നിയമംമഴവ്രതം (ഇസ്‌ലാമികം)ബിലാൽ ഇബ്നു റബാഹ്സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുകോയ തങ്ങൾബെന്യാമിൻമനോരമപൾമോണോളജിതെച്ചിക്കോട്ടുകാവ് രാമചന്ദ്രൻഭൂഖണ്ഡംഓസ്റ്റിയോപൊറോസിസ്മുസ്‌ലിം ഇബ്‌നു അൽ ഹജ്ജാജ്ആയില്യം (നക്ഷത്രം)തകഴി സാഹിത്യ പുരസ്കാരംശാസ്ത്രംദുഃഖവെള്ളിയാഴ്ചതിരുമല വെങ്കടേശ്വര ക്ഷേത്രംദലിത് സാഹിത്യംചിയWayback Machineകരൾമൂസാ നബിഇന്ത്യയുടെ രാഷ്ട്രപതിമാരുടെ പട്ടികപഞ്ചവാദ്യംകേരളത്തിൽ നിന്നുള്ള രാജ്യസഭാംഗങ്ങൾആനന്ദം (ചലച്ചിത്രം)🡆 More