കാന്റർബറിയിലെ അഗസ്റ്റിൻ

ദക്ഷിണ ഇംഗ്ലണ്ടിലെ ക്രൈസ്തവസഭയുടെ സ്ഥാപകനായിരുന്നു വിശുദ്ധ അഗസ്റ്റിൻ.

കാന്റർബറിയിലെ ഒന്നാമത്തെ ആർച്ചുബിഷപ്പ് ആയിരുന്നതിനാൽ കാൻ്റർബറിയിലെ അഗസ്റ്റിൻ (ഇംഗ്ലീഷ്: Augustine of Canterbury) എന്ന് അറിയപ്പെടുന്നു. ഗ്രിഗറി I-ാമൻ മാർപ്പാപ്പയുടെ കീഴിൽ പ്രവർത്തിച്ചിരുന്ന ഇദ്ദേഹം 595-ലാണ് ഇംഗ്ളണ്ടിലെ ജനതയെ ക്രിസ്തുമതത്തിലേക്ക് പരിവർത്തനം ചെയ്യിക്കുന്നതിനുവേണ്ടി നിയുക്തനായത്. അതനുസരിച്ച് 40 അംഗങ്ങളടങ്ങിയ ഒരു മിഷനറിസംഘത്തോടൊപ്പം 597-ൽ ഇദ്ദേഹം ഇംഗ്ളണ്ടിലെ കെന്റിൽ എത്തി. ആദ്യം തന്നെ അന്നത്തെ രാജാവായിരുന്ന ഏതൽബർട്ടിനെ ക്രിസ്തുമതത്തിലേക്കു ചേർത്തു. ഒരു കൊല്ലത്തിനുള്ളിൽ അഗസ്റ്റിന് പതിനായിരത്തിൽപരം ആളുകളെ ക്രിസ്തുമതാനുയായികളാക്കുവാൻ സാധിച്ചു. തുടർന്ന് ഇദ്ദേഹം ചില ബിഷപ്പുമാരെ വാഴിക്കുകയും ഏതാനും ദേവാലയങ്ങൾ പണിയിക്കുകയും ചെയ്തു. രാജാവിന്റെ സഹകരണം ഉണ്ടായിരുന്നുവെങ്കിലും ഇംഗ്ളണ്ടിലെ മണ്ണിൽ ഇദ്ദേഹത്തിന്റെ പ്രവർത്തനങ്ങൾക്ക് വേരൂന്നുവാൻ കഴിഞ്ഞില്ല. ഇദ്ദേഹം പ്രവർത്തിച്ചിരുന്ന സ്ഥലങ്ങളിൽ പില്ക്കാലത്തു ക്രിസ്തുമതം നാമമാത്രമായിത്തീർന്നു. അഗസ്റ്റിന്റെ നിര്യാണം 604 മേയ് 26-ന് സംഭവിച്ചുവെന്നു വിശ്വസിക്കപ്പെടുന്നു.

വിശുദ്ധ അഗസ്റ്റിൻ
കാന്റർബറിയിലെ ഒന്നാമത്തെ ആർച്ചുബിഷപ്പ്
Illuminated manuscript with a forward facing man in the middle of the large H. Man is carrying a crozier and his head is surrounded by a halo.
Portrait labelled "AUGUSTINUS" from the mid-8th century Saint Petersburg Bede, though perhaps intended as Gregory the Great.
അതിരൂപതDiocese of Canterbury
സ്ഥാനാരോഹണംUnknown
ഭരണം അവസാനിച്ചത്26 May 604
മുൻഗാമിNone
പിൻഗാമിLaurence of Canterbury
മെത്രാഭിഷേകംAbout 597
വ്യക്തി വിവരങ്ങൾ
ജനന നാമംAugustine
ജനനം6th century
Rome, Italy
മരണം604 മേയ് 26
Canterbury, Kent, England
കബറിടംCanterbury Cathedral
വിശുദ്ധപദവി
തിരുനാൾ ദിനം26 May (Anglican Communion)
26 May (Eastern Orthodox)
27 May (Roman Catholic Church)
28 May (Roman Catholic calendar 1882–1969)
വണങ്ങുന്നത്Roman Catholic Church
Anglican Communion
Eastern Orthodox Church
വിശുദ്ധപദവി പ്രഖ്യാപനംPre-Congregation
വിശുദ്ധപദവി പ്രഖ്യാപിച്ചത്Pre-Congregation
തീർത്ഥാടനകേന്ദ്രംSt. Augustine's Abbey, Canterbury

അവലംബം

പുറംകണ്ണികൾ

കാന്റർബറിയിലെ അഗസ്റ്റിൻ കടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർ‌വ്വവിജ്ഞാനകോശത്തിലെ കാന്റർബറിയിലെ അഗസ്റ്റിൻ എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം.

Tags:

ആർച്ചുബിഷപ്പ്ഇംഗ്ലണ്ട്ഇംഗ്ലീഷ് ഭാഷകാന്റർബറിക്രിസ്തുമതംക്രൈസ്തവർഗ്രിഗറി I

🔥 Trending searches on Wiki മലയാളം:

വട്ടവടലൈംഗിക വിദ്യാഭ്യാസംഹിന്ദു പിന്തുടർച്ചാവകാശ നിയമംഎ.കെ. ആന്റണിഉദയംപേരൂർ സൂനഹദോസ്കഥകളികുരുക്ഷേത്രയുദ്ധംഒ.വി. വിജയൻസി. രവീന്ദ്രനാഥ്ചന്ദ്രൻഅമൃതം പൊടിടി.എം. തോമസ് ഐസക്ക്ബിഗ് ബോസ് (മലയാളം സീസൺ 5)ഇന്ത്യയിലെ പഞ്ചായത്തി രാജ്ജലംഅമേരിക്കൻ ഐക്യനാടുകൾഇന്ത്യയുടെ രാഷ്ട്രപതിമാരുടെ പട്ടികവെള്ളിവരയൻ പാമ്പ്ഇ.ടി. മുഹമ്മദ് ബഷീർവൈരുദ്ധ്യാത്മക ഭൗതികവാദംഭാരതീയ ജനതാ പാർട്ടിഇന്ത്യയിലെ തിരഞ്ഞെടുപ്പുകൾഗൗതമബുദ്ധൻവിഭക്തിസർഗംയോഗി ആദിത്യനാഥ്മനോജ് വെങ്ങോലഇന്ത്യയിലെ സംസ്ഥാനങ്ങളും കേന്ദ്രഭരണപ്രദേശങ്ങളുംട്രാഫിക് നിയമങ്ങൾശങ്കരാചാര്യർഇന്ത്യൻ പ്രധാനമന്ത്രിസ്ത്രീ സമത്വവാദംതിരഞ്ഞെടുപ്പ് ബോണ്ട്ആയുർവേദംമഴകെ. സുരേന്ദ്രൻ (രാഷ്ട്രീയ പ്രവർത്തകൻ)സ്ത്രീസെൻട്രൽ ബോർഡ്‌ ഓഫ് സെക്കന്ററി എജ്യുക്കേഷൻഅരിമ്പാറഏപ്രിൽ 25ഹിന്ദുമതംഅടിയന്തിരാവസ്ഥഡൊമിനിക് സാവിയോകേരള സാഹിത്യ അക്കാദമിചാമ്പഅൽഫോൻസാമ്മഒളിമ്പിക്സ്മഹേന്ദ്ര സിങ് ധോണികമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ (മാർക്സിസ്റ്റ്)അടൽ ബിഹാരി വാജ്പേയിവ്യാഴംമഞ്ജീരധ്വനിചവിട്ടുനാടകംറോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർക്ഷേത്രപ്രവേശന വിളംബരംപൃഥ്വിരാജ്മോഹൻലാൽമുഗൾ സാമ്രാജ്യംപി. കേശവദേവ്മലയാളം ടെലിവിഷൻ ചാനലുകളുടെ പട്ടികഎം.വി. ഗോവിന്ദൻമാങ്ങനക്ഷത്രംസ്‌മൃതി പരുത്തിക്കാട്മതേതരത്വംവള്ളത്തോൾ പുരസ്കാരം‌രാജ്യസഭമെറീ അന്റോനെറ്റ്കേരളത്തിന്റെ ഭൂമിശാസ്ത്രംഎ.കെ. ഗോപാലൻരാജസ്ഥാൻ റോയൽസ്കേരള വനിതാ കമ്മീഷൻഫ്രാൻസിസ് ഇട്ടിക്കോരകടുക്കകോട്ടയം ലോക്‌സഭാ നിയോജകമണ്ഡലംകേരള നിയമസഭാ തിരഞ്ഞെടുപ്പ് (1957)🡆 More