ഴാങ് ഗൊദാർദ്

ഫ്രഞ്ച് നവതരംഗസിനിമയുടെ ആചാര്യന്മാരിലൊരാളാണ് ഴാങ് ഗൊദാർദ് (3 ഡിസംബർ 1930 – 13 സെപ്റ്റംബർ 2022).

പാരീസിൽ ജനിച്ചു. തിരക്കഥ രചനയിലൂടെയാണ് ചലച്ചിത്ര രംഗത്തേക്കു കടന്നത്. പരീക്ഷണാത്മകമായ ആദ്യകാല ചിത്രങ്ങൾ മിക്കവയും കുറ്റകൃത്യങ്ങളിലും സ്ത്രീലൈംഗികതയിലും കേന്ദ്രീകരിച്ചു. ബ്രെത്ത്‌ലെസ് ആണ് ആദ്യ ചിത്രം. എ വുമൺ ഈസ് എ വുമൺ (1969) ആദ്യത്തെ വർണചിത്രം. അറുപതുകൾ മധ്യത്തോടെ ഗൊദാർദ് ഇടതുപക്ഷരാഷ്ട്രീയ വീക്ഷണമുള്ള ചിത്രങ്ങളിലേക്കുമാറി. ടൂ ഓർ ത്രീ തിങ്‌സ് ഐ നോ എബൗട്ട് ഹെർ (1966) ഈ ഘട്ടത്തിലെ മുഖ്യസൃഷ്ടിയാണ്. ഫ്രഞ്ച് വിദ്യാർത്ഥി കലാപത്തിനുശേഷം ഗൊദാർദിന്റെ ചലച്ചിത്രകല മറ്റൊരു തലത്തിലേക്കു മാറി. ആർട്ട് സിനിമ, ചലച്ചിത്ര സ്രഷ്ടാവ് എന്നീ സങ്കല്പങ്ങൾ തിരസ്കരിച്ച ദ് സീഗ വെർട്ടോവ് ഗ്രൂപ്പുമായി ചേർന്ന് രാഷ്ട്രീയത്തെയും പ്രത്യയശാസ്ത്രത്തെയും കുറിച്ചുള്ള ചിത്രങ്ങൾ നിർമിച്ചു. ഗൊദാർദും ടോങ് പിയറി ഗോറിനുമായിരുന്നു ഈ സംഘത്തിൽ പ്രമുഖർ. ആ പരീക്ഷണത്തിന്റെ സൃഷ്ടിയായ വിൻഡ് ഫ്രം ദ ഈസ്റ്റ് (1969) തത്ത്വചിന്താപദ്ധതിയായ അപനിർമ്മാണത്തിന്റെ സ്വാധീനമുള്ള വെസ്റ്റേൺ ആണ്. എഴുപതുകളിൽ വീഡിയോയും ടെലിവിഷൻ പരമ്പരകളും ഗൊദാർദ് മാധ്യമമാക്കി. എൺപതുകളോടെ വീണ്ടും ചലച്ചിത്രത്തിലേക്കു തന്നെ ശ്രദ്ധ കേന്ദ്രീകരിച്ചു. ഈ ഘട്ടത്തിലെ ചിത്രങ്ങൾ ഗൊദാർദിന്റെ പ്രതിഭാക്ഷീണത്തെ കാണിക്കുന്നുവെന്ന് വിമർശകർ അഭിപ്രായപ്പെട്ടിട്ടുണ്ട്. കിങ്‌ലിയർ, ഹിസ്റ്ററി ഓഫ് സിനിമ എന്നിവയും ആദ്ദേഹത്തിന്റെ ശ്രദ്ധേയ ചിത്രങ്ങളാണ്.

Jean-Luc Godard
ഴാങ് ഗൊദാർദ്
Jean-Luc Godard, 1988
തൊഴിൽActor, director, cinematographer, screenwriter, editor, producer
സജീവ കാലം1950–present
ജീവിതപങ്കാളി(കൾ)Anna Karina (1961-1967)
Anne Wiazemsky (1967-1979)
Anne-Marie Miéville (not official)



Tags:

തിരക്കഥനവതരംഗസിനിമബ്രെത്ത്‌ലെസ്

🔥 Trending searches on Wiki മലയാളം:

ബൈബിൾശോഭനഭഗത് സിംഗ്ശിവൻഅസ്സലാമു അലൈക്കുംനീലയമരിമുല്ലപ്പെരിയാർ അണക്കെട്ട്‌മുകേഷ് (നടൻ)അബൂ താലിബ്സ്വാഭാവികറബ്ബർഅരവിന്ദ് കെജ്രിവാൾമുംബൈ ഇന്ത്യൻസ്നിർദേശകതത്ത്വങ്ങൾമലയാളനാടകവേദിതൈറോയ്ഡ് ഗ്രന്ഥികേരളത്തിലെ പുരസ്കാരങ്ങളുടെ പട്ടികഹിറ ഗുഹബിഗ് ബോസ് മലയാളംമിഷനറി പൊസിഷൻപൃഥ്വിരാജ്അബൂബക്കർ സിദ്ദീഖ്‌ആറ്റിങ്ങൽ ലോക്‌സഭാ നിയോജകമണ്ഡലംപ്രസവംകേരളത്തിലെ ജില്ലകളുടെ പട്ടികഇസ്മായിൽ IIസ്വലാകേരളംനാരുള്ള ഭക്ഷണംഇന്ത്യൻ പാർലമെന്റ്തിരുവനന്തപുരംഫത്ഹുൽ മുഈൻവയനാട് ലോക്‌സഭാ നിയോജകമണ്ഡലംജവഹർലാൽ നെഹ്രുവിവാഹമോചനം ഇസ്ലാമിൽകാസർഗോഡ്എയ്‌ഡ്‌സ്‌വീണ പൂവ്അറ്റോർവാസ്റ്റാറ്റിൻയേശുക്രിസ്തുവിന്റെ കുരിശുമരണംആർ.എൽ.വി. രാമകൃഷ്ണൻകൊറ്റൻകുളങ്ങര ദേവീക്ഷേത്രംആലത്തൂർ ലോക്‌സഭാ നിയോജകമണ്ഡലംചെറുശ്ശേരിതൃശ്ശൂർ ലോക്‌സഭാ നിയോജകമണ്ഡലംകുര്യാക്കോസ് ഏലിയാസ് ചാവറമണിച്ചിത്രത്താഴ് (ചലച്ചിത്രം)ചാത്തൻമലയാറ്റൂർതെങ്ങ്സ്വഹീഹുൽ ബുഖാരികറുത്ത കുർബ്ബാനഓന്ത്മാസംതൃശ്ശൂർ ജില്ലആയില്യം (നക്ഷത്രം)കാനഡWayback Machineവിവരാവകാശനിയമം 20052022 ഫിഫ ലോകകപ്പ്ചിലിബാങ്കുവിളിദലിത് സാഹിത്യംമുഅ്ത യുദ്ധംകമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യനാഴികനിക്കോള ടെസ്‌ലസുലൈമാൻ നബിഅപ്പെൻഡിസൈറ്റിസ്ഇന്ത്യയിലെ സംസ്ഥാനങ്ങളും കേന്ദ്രഭരണപ്രദേശങ്ങളുംഅനു ജോസഫ്രാജ്യങ്ങളുടെ പട്ടികഇല്യൂമിനേറ്റിലോക്‌സഭാ തെരഞ്ഞെടുപ്പ്, 2019 (കേരളം)രതിലീലആഇശപ്രേമം (ചലച്ചിത്രം)കരൾ🡆 More