ലോകായുക്ത: ഒരു അഴിമതി നിർമ്മാർജ്ജനസംവിധാനം

കേരളസംസ്ഥാനത്ത് 1998 നവംബർ 15-ന്‌ നിലവിൽ വന്ന കേരള ലോക് ആയുക്ത നിയമപ്രകാരം രൂപം കൊണ്ട ഒരു അഴിമതി നിർമ്മാർജ്ജനസംവിധാനമാണ്‌ ലോക് ആയുക്ത.

ഒരു ലോക് ആയുക്ത രണ്ടു ഉപ ലോക് ആയുക്തമാർ എന്നിവരടങ്ങിയതാണ്‌ ഈ സം‌വിധാനം.ഇന്ത്യയിൽ ലോകയുക്ത എന്ന ആശയം കടമെടുത്തത് സ്കാൻഡിനവിയൻ രാജ്യങ്ങളിലെ "ഒമ്പുഡ്സ്മാൻ സിസ്റ്റം " ൽ നിന്നുമാണ്.

ചരിത്രം1

മൊറാർജി ദേശായി സമർപ്പിച്ച ഭരണപരിഷ്കാര കമ്മീഷൻ റിപ്പോർട്ടാണ് ലോക്പാൽ, ലോകായുക്ത സംവിധാനങ്ങളെ നിർദ്ദേശിക്കുന്നത്. പൗരന്മാരുടെ പ്രശ്നങ്ങൾക്ക് പരിഹാരമായാണ് ഈ സ്ഥാപനങ്ങൾ രുപവത്കരിക്കാൻ ആവശ്യപ്പെടുന്നത്. 1966‌ൽ സമർപ്പിച്ച റിപ്പോർട്ടാണ് problems of redressel of citizens grievances എന്നാണ് അറിയപ്പെടുന്നത്. 1971ൽ മഹാരാഷ്ടട്രയിലാണ് ആദ്യ ലോകായുക്ത രൂപവത്കരിച്ചത്.

ലോകായുക്തയുടെ പരിധിയിൽ വരുന്നവർ

ഔദ്യോഗിക കൃത്യനിർ‌വഹണവുമായി ബന്ധപ്പെട്ട് താഴെപറയുന്ന വിഭാഗത്തിൽ പെടുന്നവർ നടത്തുന്ന അഴിമതി, സ്വജനപക്ഷപാതം, മറ്റുള്ളവർക്ക് ഉപദ്രവമുണ്ടാക്കുന്ന നടപടികൾ, വ്യക്തിപരമായോ മറ്റുള്ളവർക്കോ നേട്ടമുണ്ടാക്കാൻ വേണ്ടി സ്ഥാപിത താല്പര്യത്തോടെയുള്ള നടപടികൾ, മനപൂർ‌വം നടപടികൾ താമസിപ്പിക്കുക തുടങ്ങിയ ക്രമക്കേടുകൾ ലോകായുക്ത മുഖേന ചോദ്യം ചെയ്യാം.

  • കേരളത്തിലെ ഇപ്പോഴത്തേയോ മുൻപത്തേയോ മുഖ്യമന്ത്രിമാർ
  • മന്ത്രിമാർ
  • എം.എൽ.എ.മാർ
  • സർക്കാർ ജീവനക്കാർ
  • തദ്ദേശഭരണസ്ഥാപനങ്ങൾ, കോർപ്പറേഷനുകൾ, ബോർഡുകൾ, അതോറിറ്റികൾ, സഹകരണസ്ഥാപനങ്ങൾ തുടങ്ങിയവയുടെ ഭാരവാഹികൾ
  • തൊഴിലാളി യൂണിയൻ ഭാരവാഹികൾ
  • രാഷ്ട്രീയസംഘടനകളുടെ ജില്ലാ-സംസ്ഥാന ഭാരവാഹികൾ
  • സർക്കാർ സഹായമോ അംഗീകാരമോ ഉള്ള വിദ്യാഭ്യാസസ്ഥാപനങ്ങളുടെ ഭാരവാഹികൾ
  • സർ‌വകലാശാലകൾ
  • പൊതുമേഖലാസ്ഥാപനങ്ങൾ

നേരിട്ടോ അഭിഭാഷകൻ മുഖാന്തരമോ ആർക്കും ലോകായുക്തിൽ പരാതി നൽകാം.

അവലംബം

  • കേരള ഗ്രാമവികസനവകുപ്പിന്റെ വികസനഗൈഡ് - 2002

Tags:

അഴിമതികേരളംനവംബർ 15

🔥 Trending searches on Wiki മലയാളം:

ഗണപതിപത്തനംതിട്ട ജില്ലമമ്മൂട്ടിഏങ്ങണ്ടിയൂർ ചന്ദ്രശേഖരൻസോഷ്യലിസംപാലക്കാട് ലോക്‌സഭാ നിയോജകമണ്ഡലംശ്രേഷ്ഠഭാഷാ പദവിആയില്യം (നക്ഷത്രം)കൂവളംബിഗ് ബോസ് (മലയാളം സീസൺ 6)ലൈംഗിക വിദ്യാഭ്യാസംരക്താതിമർദ്ദംകോടിയേരി ബാലകൃഷ്ണൻഎം.എസ്. സ്വാമിനാഥൻമൗലികാവകാശങ്ങൾകൗ ഗേൾ പൊസിഷൻവിഷ്ണുഅമേരിക്കൻ ഐക്യനാടുകൾഉത്തർ‌പ്രദേശ്ഒന്നാം ഇന്ത്യൻ സ്വാതന്ത്ര്യ സമരം (1857)കടന്നൽസി.എം. മുഹമ്മദ്‌ അബൂബക്കർ മുസ്ലിയാർടി.എം. തോമസ് ഐസക്ക്കഞ്ചാവ്പാണ്ഡവർപെർഫ്യൂം ഹെർ ഫ്രാഗ്രൻസ്പ്രധാന ദിനങ്ങൾകഥകളിവാഗമൺതുഞ്ചത്തെഴുത്തച്ഛൻവേലുത്തമ്പി ദളവഹൃദയംഇന്ത്യയുടെ ദേശീയപ്രതിജ്ഞവിഷാദരോഗംസുപ്രഭാതം ദിനപ്പത്രംഇന്ത്യയുടെ സ്വാതന്ത്ര്യസമരംമലയാള സാഹിത്യകാരന്മാരുടെ പട്ടികഗർഭഛിദ്രംശംഖുപുഷ്പംഅമിത് ഷാമോസ്കോഅക്കിത്തം അച്യുതൻ നമ്പൂതിരിമുണ്ടയാംപറമ്പ്കയ്യോന്നിമാവോയിസംഡെമോക്രാറ്റിക് യൂത്ത് ഫെഡറേഷൻ ഓഫ് ഇന്ത്യദേവസഹായം പിള്ളചാലക്കുടി ലോക്‌സഭാ നിയോജകമണ്ഡലംഗുരുവായൂർ സത്യാഗ്രഹംവിരാട് കോഹ്‌ലികേരളത്തിലെ മുഖ്യമന്ത്രിമാരുടെ പട്ടികമന്ത്ഇസ്‌ലാം മതം കേരളത്തിൽമാമ്പഴം (കവിത)താമരവീഡിയോഗുരു (ചലച്ചിത്രം)ഒളിമ്പിക്സ്ഇടതുപക്ഷ ജനാധിപത്യ മുന്നണിഉറൂബ്തൃശ്ശൂർ നിയമസഭാമണ്ഡലംകെ.കെ. ശൈലജഹെൻറിയേറ്റാ ലാക്സ്സുരേഷ് ഗോപിചേലാകർമ്മംപാർവ്വതിനിവിൻ പോളിരാജീവ് ഗാന്ധിവെള്ളരിഇൻസ്റ്റാഗ്രാംയാൻടെക്സ്കേന്ദ്രഭരണപ്രദേശംനി‍ർമ്മിത ബുദ്ധിപടയണിചിങ്ങം (നക്ഷത്രരാശി)അവിട്ടം (നക്ഷത്രം)പ്രിയങ്കാ ഗാന്ധിഉൽപ്രേക്ഷ (അലങ്കാരം)🡆 More