റിങ് നെബുല

അയംഗിതി രാശിയിൽ സ്ഥിതിചെയ്യുന്ന ഒരു നെബുലയാണ്‌ റിങ് നെബുല.

M57 എന്നതാണ്‌ ഇതിന്റെ മെസ്സിയർ സംഖ്യ. ഗ്രഹനെബുലകളിൽ (Planetary Nebula) ഏറ്റവും പ്രശസ്തമായ ഒന്നാണിത്.

റിങ്ങ് നെബുല
റിങ് നെബുല
റിങ്ങ് നെബുല (M57)
കടപ്പാട്: നാസ/STScI/AURA
Observation data
(Epoch J2000)
റൈറ്റ് അസൻഷൻ18h 53m 35.079s
ഡെക്ലിനേഷൻ+33° 01′ 45.03″
ദൂരം2.3+1.5
−0.7
kly (700+450
−200
pc)
ദൃശ്യകാന്തിമാനം (V)9
കോണീയവലിപ്പം (V)230″ × 230″
നക്ഷത്രരാശിഅയംഗിതി
Physical characteristics
ആരം1.3+0.8
−0.4
ly[a]
കേവലകാന്തിമാനം (V)-0.2+0.7
−1.8
[b]
Notable features-
മറ്റു നാമങ്ങൾM 57, NGC 6720
See also: ഗ്രഹ നീഹാരിക, നീഹാരികകളുടെ പട്ടിക

ചരിത്രം

റിങ് നെബുല 
റിങ്ങ് നെബുല കണ്ടെത്തിയ അന്ത്വാൻ ദാർക്വിയെ ഡി പെല്ലെപുവ

1779 ജനുവരിയിൽ ഫ്രഞ്ച് ജ്യോതിശാസ്ത്രജ്ഞനായ അന്ത്വാൻ ദാർക്വിയെ ഡി പെല്ലെപുവ ആണ്‌ റിങ്ങ് നെബുല കണ്ടെത്തിയത്. അതേ മാസം തന്നെ ധൂമകേതുക്കളെ തിരയുകയായിരുന്ന ചാൾസ് മെസ്സിയറും ഇതിനെ കണ്ടെത്തി. തന്റെ പട്ടികയിൽ 57-ആമത്തെ അംഗമായി മെസ്സിയർ ഇതിനെ എണ്ണി. മെസ്സിയറും വില്യം ഹെർഷലും ദൂരദർശിനി കൊണ്ട് തിരിച്ചറിയാനാകാത്ത നക്ഷത്രങ്ങളുടെ കൂട്ടമായിരിക്കാം ഈ നെബുലയെന്ന് പരികൽപന ചെയ്തു. എന്നാൽ ഇത് തെറ്റാണെന്ന് 1864-ൽ വില്യം ഹഗ്ഗിൻസ് തന്റെ പഠനത്തിലൂടെ തെളിയിച്ചു.

റിങ്ങ് നെബുലയുടെ കേന്ദ്രത്തിൽ ഒരു മങ്ങിയ നക്ഷത്രമുണ്ടെന്ന് 1800-ൽ ഫ്രീഡ്രിച്ച് വോൺ ഹാൻ കണ്ടെത്തി. ഇതിന്റെ ഫോട്ടോ ആദ്യം എടുത്തത് 1886ൽ ഹംഗേറിയൻ ജ്യോതിശാസ്ത്രജ്ഞനായ യൂജീൻ വോൺ ഗൊദാർദ് ആണ്.

സ്ഥാനം

റിങ് നെബുല 
അയംഗിതി രാശിയിൽ റിങ്ങ് നെബുലയുടെ സ്ഥാനം

അയംഗിതി രാശിയിൽ ആൽഫ നക്ഷത്രമായ വേഗയുടെ തെക്കായാണ്‌ റിങ്ങ് നെബുലയുടെ സ്ഥാനം. ബീറ്റ നക്ഷത്രത്തിൽ നിന്ന് ഗാമ നക്ഷത്രത്തിലേക്കുള്ള രേഖയിൽ ഏകദേശം 40 ശതമാനം പിന്നിട്ടാലെത്തുന്ന സ്ഥലത്താണ്‌ ഇത് സ്ഥിതി ചെയ്യുന്നത്.

നഗ്നനേത്രങ്ങൾ കൊണ്ടോ സാധാരണ ബൈനോക്കൂലറുകൾ കൊണ്ടോ ഈ നീഹാരികയെ ദർശിക്കാൻ സാധിക്കില്ല. 3 ഇഞ്ച് ദൂരദർശിനിയുപയോഗിച്ച് ഇതിന്റെ വളയം കാണാമെങ്കിലും നന്നായി കാണണമെങ്കിൽ 8 ഇഞ്ച് ദൂരദർശിനിയെങ്കിലും ആവശ്യമാണ്‌.

റിങ് നെബുല 
റിങ്ങ് നെബുലയുടെ ഇൻഫ്രാറെഡ് ചിത്രം

അവലംബം

Tags:

അയംഗിതി (നക്ഷത്രരാശി)ഗ്രഹ നീഹാരികനീഹാരികമെസ്സിയർ വസ്തു

🔥 Trending searches on Wiki മലയാളം:

പത്താമുദയംവിവേകാനന്ദൻകൂരമാൻപുലയർശ്വസനേന്ദ്രിയവ്യൂഹംക്ഷയംപ്ലീഹമലയാള മനോരമ ദിനപ്പത്രംകേരളത്തിലെ നദികളുടെ പട്ടികനിലവാകപ്ലാസ്സി യുദ്ധംആദ്യമവർ.......തേടിവന്നു...ഇൻസ്റ്റാഗ്രാംഎം.കെ. രാഘവൻസൂര്യഗ്രഹണംഇന്ത്യൻ രൂപയൂസുഫ് അൽ ഖറദാവിദശാവതാരംമനഃശാസ്ത്രത്തിലെ വ്യത്യസ്ത സമീപനങ്ങൾചങ്ങമ്പുഴ കൃഷ്ണപിള്ളസ്നേഹംകൊടുങ്ങല്ലൂർകേരള നിയമസഭാ തിരഞ്ഞെടുപ്പ് (2021)ഇന്ത്യയുടെ ദേശീയപതാകസി. രവീന്ദ്രനാഥ്ഭാവന (നടി)ദേശീയ ജനാധിപത്യ സഖ്യംഅനിഴം (നക്ഷത്രം)കമ്യൂണിസംവെള്ളാപ്പള്ളി നടേശൻകെ.കെ. ശൈലജതിരുവനന്തപുരം ലോക്സഭാമണ്ഡലംയൂട്യൂബ്ആറ്റിങ്ങൽ കലാപംചട്ടമ്പിസ്വാമികൾറോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർസുരേഷ് ഗോപിദ്രൗപദി മുർമുമഹാത്മാ ഗാന്ധിപഴശ്ശി സമരങ്ങൾഓണംപ്രകാശ് രാജ്മാർക്സിസംപഴുതാരവീട്കണിക്കൊന്നരമ്യ ഹരിദാസ്സംസ്ഥാന പുനഃസംഘടന നിയമം, 1956മാങ്ങഇന്ത്യൻ ശിക്ഷാനിയമം (1860)സുൽത്താൻ ബത്തേരിഅണലിആർത്തവചക്രവും സുരക്ഷിതകാലവുംതത്ത്വമസിഅമോക്സിലിൻദുർഗ്ഗകാസർഗോഡ് ലോക്‌സഭാ നിയോജകമണ്ഡലംഹിമാലയംകേരള സാഹിത്യ അക്കാദമിപാത്തുമ്മായുടെ ആട്ഒരു കുടയും കുഞ്ഞുപെങ്ങളുംമോഹൻലാൽദേശാഭിമാനി ദിനപ്പത്രംസജിൻ ഗോപുപൊട്ടൻ തെയ്യംമുകേഷ് (നടൻ)രാശിചക്രംഡെങ്കിപ്പനിദേശീയ മനുഷ്യാവകാശ കമ്മീഷൻ (ഇന്ത്യ)മമിത ബൈജുകക്കാടംപൊയിൽകോണ്ടംരാജ്‌മോഹൻ ഉണ്ണിത്താൻവോട്ടിംഗ് മഷിആനി രാജഖുർആൻഐക്യരാഷ്ട്രസഭ🡆 More