രാമക്കൽമേട്

കേരളത്തിലെ ഇടുക്കി ജില്ലയിലെ ഒരു പ്രധാന വിനോദസഞ്ചാര കേന്ദ്രമാണ് രാമക്കൽമേട്.

തേക്കടി-മൂന്നാർ റൂട്ടിൽ നെടുംകണ്ടത്തിനു 15 കിലോമീറ്റർ അകലെയാണ്‌ ഈ സ്ഥലം. കേരള-തമിഴ്‌നാട് അതിർത്തിയിൽ, സമുദ്രനിരപ്പിൽ നിന്ന് 1100 മീറ്റർ ഉയരത്തിലാണ് രാമക്കൽമേട്. നിലയ്ക്കാത്ത കാറ്റിനാൽ സമ്പന്നമാണ് ഇവിടം. ഇന്ത്യയിലേറ്റവുമധികം കാറ്റു വീശുന്ന ഒരു സ്ഥലവുമാണിത്, കൂടാതെ മണിക്കൂറിൽ ശരാശരി 32.5 കിലോമീറ്റർ വേഗത്തിൽ കാറ്റു വീശാറുണ്ട്. ചിലയവസരങ്ങളിൽ അത് മണിക്കൂറിൽ 100 കിലോമീറ്റർ വരെയാകും. കാറ്റിൽ നിന്നും വൈദ്യുതി ഉല്പാദിപ്പിക്കുന്ന വിൻഡ് എനർജി ഫാമിന്റെ കേരളത്തിലെ രണ്ടാമത്തെ സ്ഥലമാണിത്. കുറച്ചു വർഷങ്ങൾക്കു മുൻപു നിർമ്മിച്ച കുറവൻ, കുറവത്തി പ്രതിമകളും ഇവിടെ ഉണ്ട്. ഇവിടെ നിന്നും നോക്കിയാൽ തമിഴ്നാടിന്റെ ദൂരകാഴ്ചകളും, കൃഷിയിടങ്ങളും കാണാം.

രാമക്കൽമേട്
വിനോദസഞ്ചാര കേന്ദ്രം
രാമക്കൽമേടിലെ കുറവൻ കുറത്തി ശിൽപ്പം
രാമക്കൽമേടിലെ കുറവൻ കുറത്തി ശിൽപ്പം
രാമക്കൽമേട് is located in Kerala
രാമക്കൽമേട്
രാമക്കൽമേട്
കേരളത്തിലെ സ്ഥാനം
Coordinates: 9°48′41″N 77°14′38″E / 9.81139°N 77.24389°E / 9.81139; 77.24389
രാജ്യംരാമക്കൽമേട് ഇന്ത്യ
സംസ്ഥാനംകേരളം
ജില്ലഇടുക്കി
താലൂക്ക്ഉടുമ്പൻചോല
പഞ്ചായത്ത്
ഉയരം
981.07 മീ(3,218.73 അടി)
ഭാഷകൾ
 • ഔദ്യോഗികംമലയാളം, ഇംഗ്ലീഷ്
സമയമേഖലUTC+5:30 (ഔദ്യോഗിക ഇന്ത്യൻ സമയം)
പിൻകോഡ്
685552
ടെലിഫോൺ കോഡ്04868
വാഹന റെജിസ്ട്രേഷൻ
  • KL-69 (ഉടുമ്പൻചോല)
ലോക്സഭാ മണ്ഡലംഇടുക്കി
നിയമസഭാ മണ്ഡലംഉടുമ്പൻചോല
രാമക്കൽമേട്
രാമക്കൽമേട് ഭാഗത്ത് വൈദ്യുതി ഉത്പാദിപ്പിക്കാനായി നിർമ്മിച്ചിരിക്കുന്ന കാറ്റാടിയന്ത്രങ്ങൾ

ഐതിഹ്യം

ത്രേതായുഗകാലത്ത് സീതയെ അന്വേഷിച്ച് ശ്രീലങ്കയ്ക്കുള്ള ശ്രീരാമൻ യാത്രാമധ്യേ ഈ മേടിൽ ഇറങ്ങിയെന്നാണ് ഐതിഹ്യം. സേതുബന്ധനത്തിനായ് രാമേശ്വരം തിരഞ്ഞെടുത്തത് ഇവിടെ വെച്ചായിരുന്നുവത്രേ. ശ്രീരാമൻ പാദങ്ങൾ പതിഞ്ഞതിനാലാണ് ഈ സ്ഥലത്തതിന് രാമക്കൽമേട് എന്ന പേര് വന്നത്. മറ്റൊരു ഐതിഹ്യം മേടിന് മുകളിലെ 'കല്ലുമ്മേൽ കല്ലു'മായി ബന്ധപ്പെട്ടതാണ്. വനവാസകാലത്ത് പാണ്ഡവന്മാർഇവിടെ വന്നപ്പോൾ, ദ്രൗപതിക്ക് മുറുക്കാൻ ഇടിച്ചു കൊടുക്കാൻ ഭീമസേനൻ ഉപയോഗിച്ചതാണ് ആ കല്ല് എന്നുമാണത്.

രാമക്കൽമേട് 
രാമക്കൽമേടിലെ ഒരു വലിയ കാറ്റാടിയന്ത്രം

ടൂറിസം സെന്റർ

2011 ഫെബ്രുവരി 23 -ന് ഇടുക്കി ജില്ലാ ടൂറിസം പ്രൊമോഷൻ കൗൺസിൽ രാമക്കൽമേട്ടിൽ ആരംഭിക്കുന്ന ടൂറിസം സെന്ററിന്റെ ഉദ്ഘാടനവും, എനർജി പാർക്കിന്റെ ശിലാസ്ഥാപനവും കെ.കെ.ജയചന്ദ്രൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു.

വിനോദസഞ്ചാര സൗകര്യങ്ങൾക്കായി റസ്റ്റോറന്റ്, ജലവിതരണ പദ്ധതി, കംഫർട്ട് സ്റ്റേഷനുകൾ എന്നിവയുടെ നിർമ്മാണപ്രവർത്തനങ്ങളാണ് പൂർത്തീകരിച്ചത്. 75ലക്ഷം രൂപയാണ് എനർജി പാർക്കിന്റെ നിർമ്മാണച്ചിലവ്. ഈ പദ്ധതിയിൽ ക്ലോക്ക് റൂം, വിശ്രമകേന്ദ്രം, റസ്റ്റോറന്റ്, ടെന്റ് അക്കോമഡേഷൻ എന്നിവ നിർമ്മിക്കും.

എത്തിച്ചേരുവാൻ

എറണാകുളത്തു നിന്നും 150 കിലോമീറ്റർ ദൂരത്തായാണ് ഈ സ്ഥലം. പ്രധാന ടൂറിസ്റ്റ് കേന്ദ്രമായ തേക്കടിയിൽ നിന്നും നിന്നും 43 കിലോമീറ്റർ ദൂരത്താണ് രാമക്കൽമേട്. കൂടാതെ കട്ടപ്പനയിൽ നിന്നും 20 കിലോമീറ്ററും, മൂന്നാർ നിന്നും 70 കിലോമീറ്ററും റോഡു മാർഗ്ഗം സഞ്ചരിച്ച് ഇവിടെ എത്താം.

ചിത്രശാല


Tags:

രാമക്കൽമേട് ഐതിഹ്യംരാമക്കൽമേട് ടൂറിസം സെന്റർരാമക്കൽമേട് ചിത്രശാലരാമക്കൽമേട്ഇടുക്കി ജില്ലകാറ്റാടിയന്ത്രംകേരളംതമിഴ്‌നാട്നെടുംകണ്ടംസംസ്ഥാനപാത 19 (കേരളം)

🔥 Trending searches on Wiki മലയാളം:

ഒബ്സെസ്സിവ് കംപൾസിവ് ഡിസോർഡർവീണ പൂവ്ശിവൻഎറണാകുളം ജില്ലചട്ടമ്പിസ്വാമികൾപഞ്ചവത്സര പദ്ധതികൾ (ഇന്ത്യ)നായർസുബാനള്ളാഇന്ത്യയുടെ ദേശീയപ്രതീകങ്ങൾനിവർത്തനപ്രക്ഷോഭംയാസീൻഇന്ത്യയിലെ അടിയന്തരാവസ്ഥ (1975)വരക്കേരള സാഹിത്യ അക്കാദമി പുരസ്കാരംതൗഹീദ്‌തിങ്കളാഴ്ച നിശ്ചയംരാമായണംഇന്ത്യപൂച്ചകാവ്യ മാധവൻസ്ത്രീപർവ്വംകമ്പ്യൂട്ടർമ്ലാവ്നിക്കോള ടെസ്‌ലഡെമോക്രാറ്റിക് പാർട്ടിപുന്നപ്ര-വയലാർ സമരംപ്രതിപക്ഷ നേതാവ് (ഇന്ത്യ)വി.പി. സിങ്മലബന്ധംസുമയ്യനയൻതാരമലമുഴക്കി വേഴാമ്പൽമന്നത്ത് പത്മനാഭൻപ്ലാച്ചിമടഖുത്ബ് മിനാർവള്ളത്തോൾ നാരായണമേനോൻചേനത്തണ്ടൻലെയൻഹാർട് ഓയ്ലർശ്വാസകോശംഅങ്കണവാടിപൂവൻപഴംഫേസ്‌ബുക്ക്മലയാളനാടകവേദിവിവേകാനന്ദൻമുഹമ്മദ് അൽ-ബുഖാരിഈസ്റ്റർബീജംകവിത്രയംകോഴിക്കോട് ജില്ലഅവിഭക്ത സമസ്തവി.ഡി. സാവർക്കർഋതുഅൽ ഫാത്തിഹവാതരോഗംജനാധിപത്യംപട്ടയംനൂറുസിംഹാസനങ്ങൾസത്യൻ അന്തിക്കാട്രാഷ്ട്രീയ സ്വയംസേവക സംഘംയൂനുസ് നബിസിറോ-മലബാർ സഭ2022 ഫിഫ ലോകകപ്പ്ദേശീയ മനുഷ്യാവകാശ കമ്മീഷൻ (ഇന്ത്യ)ബോബി കൊട്ടാരക്കര24 ന്യൂസ്ക്രിയാറ്റിനിൻജീവചരിത്രംആശയവിനിമയംആനമധുമലബാർ കലാപംസൗരയൂഥംകാളിപാലക്കാട് ജില്ലപി. പത്മരാജൻ🡆 More