രണ്ടാം ചീന-ജപ്പാൻ യുദ്ധം

രണ്ടാം ചീന-ജപ്പാൻ യുദ്ധം (1937-1945) (ഇംഗ്ലീഷ്-Second Sino-Japanese War) പ്രധാനമായും റിപ്പബ്ലിക്ക് ഓഫ് ചൈനയും, ജപ്പാൻ സാമ്രാജ്യവും തമ്മിൽ നടന്ന ഒരു യുദ്ധമായിരുന്നു.ഈ യുദ്ധം മൂന്ന് ഘട്ടങ്ങളായി വിഭജിക്കാം: 1938 അവസാനം വരെ ദ്രുതഗതിയിലുള്ള ജാപ്പനീസ് മുന്നേറ്റം, 1944 വരെ പ്രത്യേകിച്ച് സംഭവങ്ങളൊന്നും നടക്കാത്ത വർഷങ്ങൾ, അതിനുശേഷം സഖ്യസേന പ്രത്യാക്രമണങ്ങൾ, പ്രധാനമായും പസഫിക്കിലും ജപ്പാനിലെ ദ്വീപുകളിലും, തത്ഫലമായി ജപ്പാന്റെ കീഴടങ്ങൽ.

രണ്ടാം ചീന-ജപ്പാൻ യുദ്ധം
രണ്ടാം ചീന-ജപ്പാൻ യുദ്ധം
സ്ഥലംചൈന (മെയിൻ ലാന്റ്), ബർമ്മ
ഫലംപസഫിക് യുദ്ധത്തിൽ സഖ്യസേനയുടെ വിജയത്തിന്റെ ഭാഗമായി ചൈനീസ് വിജയം
Territorial
changes
ഷിമോനോസെകി ഉടമ്പടിക്ക് ശേഷം ജപ്പാന് നഷ്ടപ്പെട്ട എല്ലാ പ്രദേശങ്ങളും ചൈന വീണ്ടെടുക്കുന്നു, പക്ഷേ ഔട്ടർ മംഗോളിയ നഷ്ടപ്പെടുന്നു.
പോരാളികൾ
രണ്ടാം ചീന-ജപ്പാൻ യുദ്ധം റിപ്പബ്ലിക്ക് ഓഫ് ചൈന
  • രണ്ടാം ചീന-ജപ്പാൻ യുദ്ധം ജപ്പാൻ
  • സഹകാരികളുടെ പിന്തുണ:
    • രണ്ടാം ചീന-ജപ്പാൻ യുദ്ധം നാൻജിംഗ് സർക്കാർ (1940–45)
    • രണ്ടാം ചീന-ജപ്പാൻ യുദ്ധം മഞ്ചുകുവോ (1932–45)
    • രണ്ടാം ചീന-ജപ്പാൻ യുദ്ധം മെങ്ജിയാങ് (1936–45)
    • രണ്ടാം ചീന-ജപ്പാൻ യുദ്ധം പ്രൊവിഷണൽ സർക്കാർ
      (1937–40)
    • രണ്ടാം ചീന-ജപ്പാൻ യുദ്ധം റീഫോർമിഡ് ഗവൺമെന്റ്
      (1938–40)
    • രണ്ടാം ചീന-ജപ്പാൻ യുദ്ധം ഈസ്റ്റ് ഹെബെയ്
      (1935–38)
  • പടനായകരും മറ്റു നേതാക്കളും
    • രണ്ടാം ചീന-ജപ്പാൻ യുദ്ധം ചിയാങ് കൈ-ഷെക്ക്
    • രണ്ടാം ചീന-ജപ്പാൻ യുദ്ധം രണ്ടാം ചീന-ജപ്പാൻ യുദ്ധം ഹെ യിങ്ചിൻ
    • രണ്ടാം ചീന-ജപ്പാൻ യുദ്ധം രണ്ടാം ചീന-ജപ്പാൻ യുദ്ധം ചെൻ ചെങ്
    • രണ്ടാം ചീന-ജപ്പാൻ യുദ്ധം രണ്ടാം ചീന-ജപ്പാൻ യുദ്ധം ചെങ് ചിയൻ
    • രണ്ടാം ചീന-ജപ്പാൻ യുദ്ധം രണ്ടാം ചീന-ജപ്പാൻ യുദ്ധം ബൈ ചോൻഷി
    • രണ്ടാം ചീന-ജപ്പാൻ യുദ്ധം രണ്ടാം ചീന-ജപ്പാൻ യുദ്ധം ലി സൊങ്റെൻ
    • രണ്ടാം ചീന-ജപ്പാൻ യുദ്ധം രണ്ടാം ചീന-ജപ്പാൻ യുദ്ധം വെയ് ലിഹ്വങ്
    • രണ്ടാം ചീന-ജപ്പാൻ യുദ്ധം രണ്ടാം ചീന-ജപ്പാൻ യുദ്ധം യൻ സിഷാൻ
    • രണ്ടാം ചീന-ജപ്പാൻ യുദ്ധം രണ്ടാം ചീന-ജപ്പാൻ യുദ്ധം സുവെ യുവെ
    • രണ്ടാം ചീന-ജപ്പാൻ യുദ്ധം രണ്ടാം ചീന-ജപ്പാൻ യുദ്ധം ഗു ഷുതോങ്
    • രണ്ടാം ചീന-ജപ്പാൻ യുദ്ധം രണ്ടാം ചീന-ജപ്പാൻ യുദ്ധം ഫു സൂയി
    • രണ്ടാം ചീന-ജപ്പാൻ യുദ്ധം രണ്ടാം ചീന-ജപ്പാൻ യുദ്ധം ഷങ് ഫകുയി
    • രണ്ടാം ചീന-ജപ്പാൻ യുദ്ധം രണ്ടാം ചീന-ജപ്പാൻ യുദ്ധം Sun Lianzhong
    • രണ്ടാം ചീന-ജപ്പാൻ യുദ്ധം രണ്ടാം ചീന-ജപ്പാൻ യുദ്ധം Mao Zedong
    • രണ്ടാം ചീന-ജപ്പാൻ യുദ്ധം രണ്ടാം ചീന-ജപ്പാൻ യുദ്ധം Zhu De
    • രണ്ടാം ചീന-ജപ്പാൻ യുദ്ധം രണ്ടാം ചീന-ജപ്പാൻ യുദ്ധം Peng Dehuai
    • രണ്ടാം ചീന-ജപ്പാൻ യുദ്ധം Joseph Stilwell
    • രണ്ടാം ചീന-ജപ്പാൻ യുദ്ധം Claire Chennault
    • രണ്ടാം ചീന-ജപ്പാൻ യുദ്ധം Vasily Chuikov

    ചൈനയും ജപ്പാൻ സാമ്രാജ്യവും തമ്മിലുള്ള ഈ സമ്പൂർണ്ണ യുദ്ധം ഏഷ്യയിലെ രണ്ടാം ലോക മഹായുദ്ധത്തിന്റെ തുടക്കമായി കണക്കാക്കപ്പെടുന്നു.

    2017 ൽ പീപ്പിൾസ് റിപ്പബ്ലിക്ക് ഓഫ് ചൈനയിലെ വിദ്യാഭ്യാസ മന്ത്രാലയം എല്ലാ പാഠപുസ്തകങ്ങളിലും "എട്ട് വർഷത്തെ യുദ്ധം" എന്ന പദം "പതിനാലു വർഷത്തെ യുദ്ധം" എന്ന് മാറ്റിസ്ഥാപിക്കണമെന്ന് ഉത്തരവിട്ടു. 1931 സെപ്റ്റംബർ 18 ന് നടന്ന മഞ്ചൂറിയയുടെ ജാപ്പനീസ് അധിനിവേശം, പുതുക്കിയ ആരംഭ തീയതിയാക്കി. ചരിത്രകാരനായ റാണ മിറ്ററുടെ അഭിപ്രായത്തിൽ, ചൈനയിലെ ചരിത്രകാരന്മാർ ഈ പരിഷ്കരണത്തിൽ അതൃപ്തരാണ്, (നിരന്തരമായ പിരിമുറുക്കങ്ങൾക്കിടയിലും) റിപ്പബ്ലിക്ക് ഓഫ് ചൈന, ആറ് വർഷം ജപ്പാനുമായി തുടർച്ചയായി യുദ്ധം ചെയ്യുന്നതായി സ്വയം അംഗീകരിച്ചിട്ടില്ല. 1933 ലെ ടാങ്‌ഗു ഉടമ്പടി മഞ്ചൂറിയയിലെ മുമ്പത്തെ എതിർപ്പുകൾ (ശത്രുത) അവസാനിപ്പിച്ചു, 1935 ലെ ഹെ-ഉമേസു കരാർ ചൈനയിലെ എല്ലാ ജാപ്പനീസ് വിരുദ്ധ സംഘടനകൾക്കും അവസാനിപ്പിക്കാനുള്ള ജാപ്പനീസ് ആവശ്യങ്ങൾ അംഗീകരിച്ചു.

    സോവിയറ്റ് യൂണിയന്റെയും അമേരിക്കയുടെയും സഹായത്തോടെ ചൈന ജപ്പാനോട് യുദ്ധം ചെയ്തു.1941 ൽ മലയയ്ക്കും പേൾ ഹാർബറിനുമെതിരായ ജാപ്പനീസ് ആക്രമണത്തിനുശേഷം, യുദ്ധം മറ്റ് സംഘട്ടനങ്ങളുമായി ലയിച്ചു, രണ്ടാം ലോക മഹായുദ്ധത്തിന്റെ പോരാട്ടങ്ങളിൽ ചൈന ബർമ ഇന്ത്യ രംഗഭൂമി എന്നറിയപ്പെടുന്ന ഒരു പ്രധാന മേഖലയായി പൊതുവെ വർഗ്ഗീകരിക്കപ്പെടുന്നു.

    ചില പണ്ഡിതന്മാർ യൂറോപ്യൻ യുദ്ധവും പസഫിക് യുദ്ധവും ഒരേ സമയത്തെ യുദ്ധങ്ങളാണെങ്കിലും തികച്ചും വേറിട്ടതാണെന്ന് കരുതുന്നു. മറ്റ് പണ്ഡിതന്മാർ 1937 ൽ പൂർണ്ണ തോതിലുള്ള രണ്ടാം ചീന-ജപ്പാൻ യുദ്ധത്തിന്റെ തുടക്കം രണ്ടാം ലോക മഹായുദ്ധത്തിന്റെ തുടക്കമാണെന്ന് കരുതുന്നു.

    രണ്ടാം ചീന-ജപ്പാൻ യുദ്ധം, ഇരുപതാം നൂറ്റാണ്ടിലെ ഏറ്റവും വലിയ ഏഷ്യൻ യുദ്ധമായിരുന്നു. പസഫിക് യുദ്ധത്തിൽ ഭൂരിഭാഗം സിവിലിയൻ, സൈനിക നാശനഷ്ടങ്ങൾക്കും ഇത് കാരണമായി.

    • 10 മുതൽ 25 ദശലക്ഷം വരെ ചൈനീസ് സിവിലിയന്മാരും
    • ചൈനീസ്, ജാപ്പനീസ് സൈനിക ഉദ്യോഗസ്ഥർ, യുദ്ധവുമായി ബന്ധപ്പെട്ട അക്രമങ്ങൾ, ക്ഷാമം, മറ്റ് കാരണങ്ങളാലും 4 ദശലക്ഷത്തിലധികം സൈനികർ കാണാതാവുകയോ മരിക്കുകയോ ചെയ്യ്തിരുന്നു. "ഏഷ്യൻ ഹോളോകോസ്റ്റ്" എന്നും ഇതിനെ വിളിക്കപ്പെടുന്നു.[അവലംബം ആവശ്യമാണ്]

    അസംസ്കൃത വസ്തുക്കളുടെ കരുതൽ, ഭക്ഷണം, കഠിനാദ്ധ്വാനം എന്നിവ തങ്ങളുടെ കൈപിടിയിൽ സുരക്ഷിതമാക്കുന്നതിനായി, രാഷ്ട്രീയമായും, സൈനികമായും, സ്വാധീനം വ്യാപിപ്പിക്കുന്നതിനുള്ള, ഒരു ദശാബ്ദക്കാലം നീണ്ടുനിന്ന ജാപ്പനീസ് സാമ്രാജ്യത്വ നയത്തിന്റെ ഫലമായിരുന്നു യുദ്ധം.

    ചൈനീസ് മില്ലുകളിൽ നിന്നുള്ള തുണി ഉൽപാദനം ജാപ്പനീസ് ഉൽപാദനത്തെ പ്രതികൂലമായി ബാധിക്കുകയും, മഹാസാമ്പത്തികമാന്ദ്യം കയറ്റുമതിയിൽ വലിയ മാന്ദ്യം ഉണ്ടാക്കുകയും ചെയ്തു. ഇത് പിന്നീട് ജപ്പാനിൽ ദേശീയത ഒരുപാട് വർദ്ധിക്കുന്നതിനു കാരണമായി.[അവലംബം ആവശ്യമാണ്]

    1931-ൽ മഞ്ചൂറിയയിലെ ജാപ്പനീസ് ആക്രമണത്തിന് തുടക്കമിട്ട മുക്ഡെൻ സംഭവം സഹായിച്ചു. ചൈനക്കാർ പരാജയപ്പെട്ടു, ജപ്പാൻ ഒരു പുതിയ പപ്പറ്റ് രാജ്യം സൃഷ്ടിച്ചു, മഞ്ചുകുവോ; പല ചരിത്രകാരന്മാരും 1931 നെ യുദ്ധത്തിന്റെ തുടക്കമായി പറയുന്നു.

    മാർക്കോ പോളോ ബ്രിഡ്ജ് സംഭവത്തെത്തുടർന്ന്, ജപ്പാനീസ് വലിയ വിജയങ്ങൾ നേടി, 1937 ൽ ബെയ്ജിങ്ങ്, ഷാങ്ഹായ്, ചൈനീസ് തലസ്ഥാനമായ നാൻജിങ് എന്നിവ പിടിച്ചെടുത്തു, ഇത് നാൻജിങ് കൂട്ടക്കൊലക്ക് കാരണമായി. വുഹാൻ യുദ്ധത്തിൽ ജപ്പാനികളെ തടയുന്നതിൽ പരാജയപ്പെട്ടതിനെത്തുടർന്ന്, ചൈനീസ് കേന്ദ്രസർക്കാരിനെ, ചൈനീസ് ഉൾനാട്ടിലെ നഗരമായ ചോങ്‌ചിങിലേക്ക് മാറ്റിസ്ഥാപിച്ചു.

    പേരുകൾ

    ചീനയിൽ

    ചൈനയിൽ, യുദ്ധം സാധാരണയായി "ജാപ്പനീസ് ആക്രമണത്തിനെതിരായ ചെറുത്തുനിൽപ്പ് യുദ്ധം" (ലളിതമാക്കിയ ചൈനീസ്: 抗日战争; പരമ്പരാഗത ചൈനീസ്:抗日戰爭) എന്നാണ് അറിയപ്പെടുന്നത്.

    "ജാപ്പനീസ് ആക്രമണത്തിനെതിരായ പ്രതിരോധം" (ലളിതമാക്കിയ ചൈനീസും പരമ്പരാഗത ചൈനീസിലും: 抗日) അല്ലെങ്കിൽ "പ്രതിരോധത്തിന്റെ യുദ്ധം" (ലളിതവൽക്കരിച്ച ചൈനീസ്: 抗战; പരമ്പരാഗത ചൈനീസ്: 抗戰) എന്നായി ചുരുക്കി.

    ഇതിനെ "എട്ട് വർഷത്തെ ചെറുത്തുനിൽപ്പ് യുദ്ധം"(ലളിതമാക്കിയ ചൈനീസ്: 八年 抗战; പരമ്പരാഗത ചൈനീസ്: 八年 抗戰) എന്നും വിളിച്ചിരുന്നു.

    "ആഗോള ഫാസിസ്റ്റ് വിരുദ്ധ യുദ്ധത്തിന്റെ" ഭാഗമായും ഇതിനെ പരാമർശിക്കുന്നു, രണ്ടാം ലോക മഹായുദ്ധത്തെ കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ചൈനയും പിആർസി സർക്കാരും ഇങ്ങനെ കാണുന്നു.

    ജപ്പാനിൽ

    ജപ്പാനിൽ, ഇപ്പോൾ, "ജപ്പാൻ-ചൈന യുദ്ധം" (ജാപ്പനീസ്: 日中戦爭, നിച്ചു സെൻസോ, Nitchū Sensō ) എന്ന പേര് സാധാരണയായി ഉപയോഗിക്കുന്നു.

    ചരിത്രപരമായ പശ്ചാത്തലം

    രണ്ടാം ചീന-ജപ്പാൻ യുദ്ധത്തിന്റെ ഉത്ഭവം 1894–1895 ലെ ആദ്യത്തെ ചീന-ജപ്പാൻ യുദ്ധത്തിൽ നിന്ന് മനസ്സിലാക്കാം, അതിൽ ചിങ് രാജവംശത്തിന്റെ ഭരണത്തിൻ കീഴിൽ ചൈനയെ ജപ്പാൻ പരാജയപ്പെടുത്തി, തായ്‌വാനെ ജപ്പാനിലേക്ക് വിട്ടനൽകുവാൻ നിർബന്ധിതരായി; ഷിമോനോസെകി ഉടമ്പടിയിൽ കൊറിയയുടെ പൂർണ്ണ സ്വാതന്ത്ര്യം അംഗീകരിക്കുക; യുദ്ധത്തിന്റെ അവസാനത്തിൽ ജയിച്ചതിന്റെ ഫലമായി 1895 ന്റെ തുടക്കത്തിൽ ജപ്പാൻ ഡിയാവ്യൂ അഥവാ സെൻകാക്കു ദ്വീപുകൾ പിടിച്ചെടുത്തു (1895 ൽ ദ്വീപുകൾ ജനവാസമില്ലാത്തതായി ജപ്പാൻ അവകാശപ്പെടുന്നു). ആഭ്യന്തര കലാപങ്ങളും വിദേശ ഇംപീരിയലിസവും മൂലം ചിങ് രാജവംശം തകർച്ചയുടെ വക്കിലായിരുന്നു, അതേസമയം ആധുനികവത്കരണത്തിന്റെ ഫലപ്രദമായ നടപടികളിലൂടെ ജപ്പാൻ ഒരു വലിയ ശക്തിയായി ഉയർന്നു.

    ആമുഖം: മഞ്ചൂറിയയിലെയും വടക്കൻ ചൈനയിലെയും ആക്രമണം

    രണ്ടാം ചീന-ജപ്പാൻ യുദ്ധം 
    മുക്ഡെൻ സംഭവസമയത്ത് ജാപ്പനീസ് സൈനികർ ഷെൻയാങ്ങിലേക്ക് പ്രവേശിക്കുന്നു.

    ചൈനയിലെ പരസ്‌പര വിനാശകമായ യുദ്ധങ്ങൾ ജപ്പാന് മികച്ച അവസരങ്ങൾ നൽകി, ഇത് മഞ്ചൂറിയയെ പരിധിയില്ലാത്ത അസംസ്കൃത വസ്തുക്കളുടെ കലവറയായും, ഉൽപ്പാദിപ്പിക്കുന്ന വസ്തുക്കളുടെ വിപണിയായും, സൈബീരിയയിൽ സോവിയറ്റ് യൂണിയനെതിരെ ഒരു ബഫർ സംസ്ഥാനമായും, ജപ്പാൻ മഞ്ചൂറിയയെ കാണുവാൻ തുടങ്ങി. 1931 സെപ്റ്റംബറിലെ മുക്ഡെൻ സംഭവത്തിനുശേഷം ജപ്പാൻ മഞ്ചൂറിയയെ ആക്രമിച്ചു. റഷ്യ-ജപ്പാൻ യുദ്ധത്തിന്റെ അവസാനത്തിൽ നേടിയ വിജയത്തിന്റെ ഫലമായി സ്ഥാപിതമായ മഞ്ചൂറിയയിലെ ജപ്പാന്റെ അവകാശങ്ങൾ ആസൂത്രിതമായി ലംഘിക്കപ്പെട്ടുവെന്നും ജപ്പാൻ ആരോപിച്ചു.

    രണ്ടാം ചീന-ജപ്പാൻ യുദ്ധം 
    ജാപ്പനീസ് സാമ്രാജ്യത്തിന്റെ പ്രദേശം

    അഞ്ചുമാസത്തെ പോരാട്ടത്തിനുശേഷം, ജപ്പാൻ 1932 ൽ മഞ്ചുകുവോ എന്ന പപ്പറ്റ് സംസ്ഥാനം സ്ഥാപിക്കുകയും ചൈനയിലെ അവസാന ചക്രവർത്തിയായ പുയിയെ അതിന്റെ പപ്പറ്റ് ഭരണാധികാരിയായി നിയമിക്കുകയും ചെയ്തു. ജപ്പാനെ നേരിട്ട് പോരാടാൻ സൈനികപരമായി വളരെ ദുർബലമായ ചൈന, സഹായത്തിനായി സർവ്വരാജ്യസഖ്യത്തിനോട് അഭ്യർത്ഥിച്ചു.സഖ്യത്തിന്റെ അന്വേഷണം ലൈറ്റൺ റിപ്പോർട്ടിന്റെ പ്രസിദ്ധീകരിക്കുന്നതിലേക്ക് നയിച്ചു, ലൈറ്റൺ റിപ്പോർട്ട്- മഞ്ചൂറിയയിലേക്ക് ജപ്പാൻ കടന്നുകയറിയതിനെ അപലപിക്കുകയും, ജപ്പാൻ ലീഗ് ഓഫ് നേഷൻസിൽ നിന്ന് പിന്മാറാനിടവരുത്തുകയും ചെയ്തു.എന്നിരുന്നാലും, ജപ്പാനെതിരെ ഒരു രാജ്യവും നടപടിയെടുത്തില്ല.[അവലംബം ആവശ്യമാണ്]

    മുക്ഡെൻ സംഭവത്തിനു ശെഷം, ജനുവരി 28-ിനു ചീനപ്പടയാളികളും ജപ്പാൻപ്പടയാളികളും തമ്മിൽ സംഘർഷമുണ്ടായി. ഇത് ഷാങ്ഹായ് ഇൻസിഡെന്റ് അഥവാ ജനുവരി 28 ഇന്സിഡെന്റ് എന്നറിയപ്പെടുന്നു.

    യുദ്ധത്തിന്റെ ഗതി

    രണ്ടാം ചീന-ജപ്പാൻ യുദ്ധം 
    മാർക്കോ പോളോ പാലം സംഭവത്തിന് മൂന്ന് ദിവസത്തിന് ശേഷം 1937 ജൂലൈ 10 ന് ലുഷാനിൽ ജപ്പാനെതിരായ ചെറുത്തുനിൽപ്പ് നയം ജനറലിസിമോ ചിയാങ് കെയ്-ഷെക് പ്രഖ്യാപിക്കുന്നു.

    1937 ജൂലൈ 7 ന് രാത്രി, ചൈനീസ്, ജാപ്പനീസ് സൈനികർ ബെയ്ജിങിലേക്കുള്ള നിർണായക പ്രവേശന മാർഗമായ മാർക്കോ പോളോ പാലത്തിന് സമീപം കലാപമുണ്ടായി. ഇത് പിന്നീട് വലിയ ഒരു കലാപമായി മാറി, ബെയ്ജിങും ടിയാൻജിന്നും, ജാപ്പനീസ് സൈനികരുടെ നിയന്ത്രണത്തിലെത്തി.

    തൊങ്ജൊ സൈനികകലാപത്തിൽ- ജാപ്പനീസ് സാധാരണക്കാരെയും ജാപ്പനീസ് സൈനികരെയും കൊലപ്പെടുത്തി.

    ഷാങ്ഹായ് യുദ്ധം

    രണ്ടാം ചീന-ജപ്പാൻ യുദ്ധം 
    1937 നവംബറിലെ, ഷാങ്ഹായ്ക്ക് സമീപം ജാപ്പനീസ് സൈന്യം

    മാർക്കോ പോളോ പാലം സംഭവത്തിനുശേഷം, കുമിംഗ്താങ്, ജപ്പാൻ തങ്ങളുടെ അതിരുകളെല്ലാം ലംഘിച്ചു കഴിഞ്ഞു എന്ന് പറഞ്ഞുകൊണ്ട്, റിപ്പബ്ലിക്ക് ഓഫ് ചൈന വായുസേനയേയും കരസേനയേയും പടയൊരുക്കം നടത്തുകയും, ചിയാങ് കെയ്-ഷെകിന്റെ കമാന്ഡിൽ കൊണ്ടുവരികയും ചെയ്തു. റിപ്പബ്ലിക്ക് ഓഫ് ചൈനയുടെ ദേശീയ വിപ്ലവ സേനയും, ( National Revolutionary Army ) ജപ്പാൻ സാമ്രാജ്യത്തിന്റെ- ഇംപീരിയൽ ജാപ്പനീസ് സേനയും തമ്മിലുണ്ടായ ഈ യുദ്ധം 3 മാസം നീണ്ട് നിന്നു.

    യുദ്ധം ജപ്പാൻ ജയിക്കുകയും ഷാങ്ഹായ് നഗരം പിടിച്ചെടുക്കുകയും ചെയ്തു (ഷാങ്ഹായ് ഇന്റർനാഷണൽ സെറ്റിൽമെന്റും ഷാങ്ഹായ് ഫ്രഞ്ച് കൺസെഷനും ഒഴികെ).

    നാൻജിംഗ് യുദ്ധം, നാൻജിംഗ് കൂട്ടക്കൊല

    രണ്ടാം ചീന-ജപ്പാൻ യുദ്ധം 
    നാൻജിങിലെ സോവിയറ്റ് എംബസി 1938 ജനുവരി 1 ന് തീയിട്ടു നശിപ്പിക്കുന്നു.

    ഷാങ്ഹായിലെ വിജയത്തിനു ശേഷം, ഇംപീരിയൽ ജാപ്പനീസ് സേന നാൻജിങ് ആക്രമിച്ചു. വിവിധ സോത്രസുകൾ ഈ യുദ്ധത്തിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 30,000 മുതൽ 3,00,000 വരെ പറയുന്നു. "നാൻജിംഗ് കൂട്ടക്കൊല" യിൽ ("റേപ്പ് ഓഫ് നാൻജിംഗ്" എന്നും അറിയപ്പെടുന്നു) ജപ്പാനീസ് സൈന്യം 40,000 മുതൽ 300,000 വരെ ചൈനക്കാരെ (കൂടുതലും സാധാരണക്കാർ) കൊല്ലുകയോ പരിക്കേൽപ്പിക്കുകയോ ചെയ്തു.

    രണ്ടാം ചീന-ജപ്പാൻ യുദ്ധം 
    ഒരു ജാപ്പനീസ് ഉദ്യോഗസ്ഥൻ, ഒരു ചൈനീസ് യുദ്ധത്തടവുകാരനെ ഷിൻ ഗുണ്ടോ (shin gunto) ഉപയോഗിച്ച് ശിരഛേദം ചെയ്യാൻ പോകുന്നു

    2005-ിലെ, ജാപ്പനീസ് സൊസൈറ്റി ഫോർ ഹിസ്റ്ററി ടെക്സ്റ്റബുക്ക് റിഫോർം തയ്യാറാക്കിയ, ജൂനിയർ ഹൈസ്‌കൂൾ പാഠപുസ്തകത്തിന്റെ 2005 ലെ പതിപ്പിന്റെ ഒരു പകർപ്പിൽ "നാൻജിംഗ് കൂട്ടക്കൊല" യെക്കുറിച്ചോ "നാൻജിംഗ് സംഭവത്തെക്കുറിച്ചോ" പരാമർശമില്ലെന്ന് കണ്ടെത്തി. വാസ്തവത്തിൽ, ഈ സംഭവത്തെ പരാമർശിക്കുന്ന ഒരേയൊരു വാചകം ഇതായിരുന്നു: “അവർ [ജാപ്പനീസ് സൈന്യം] ഡിസംബറിൽ ആ നഗരം കൈവശപ്പെടുത്തി“. 2005 ൽ, പുതിയ ചരിത്ര പാഠപുസ്തകത്തിന്റെ ഈ പതിപ്പിനെ ജാപ്പനീസ് വിദ്യാഭ്യാസ മന്ത്രാലയം അംഗീകരിച്ചതിനെത്തുടർന്ന്, നിരവധി ഏഷ്യൻ രാജ്യങ്ങളിൽ, പ്രത്യേകിച്ച് ചൈന, ദക്ഷിണ കൊറിയ എന്നിവിടങ്ങളിൽ വലിയ തോതിലുള്ള പ്രകടനങ്ങളും സൃഷ്ടിച്ചു.

    ജാപ്പനീസ് വ്യാപനം

    1941 ആയപ്പോഴേക്കും ജപ്പാൻ ചൈനയുടെയും വിയറ്റ്നാമിന്റെയും കിഴക്കൻ തീരപ്രദേശങ്ങളിൽ ഭൂരിഭാഗവും കൈവശപ്പെടുത്തി, പക്ഷേ ഈ അധിനിവേശ പ്രദേശങ്ങളിൽ ഗറില്ലാ പോരാട്ടം തുടർന്നു. അപ്രതീക്ഷിതമായ ചൈനീസ് ചെറുത്തുനിൽപ്പിൽ നിന്ന് ജപ്പാന് വലിയ നാശനഷ്ടങ്ങൾ സംഭവിച്ചു.

    പാശ്ചാത്യരാജ്യങ്ങളുടെ യുദ്ധത്തിൽ പ്രവേശനം

    രണ്ടാം ചീന-ജപ്പാൻ യുദ്ധം 
    1941 ഡിസംബർ 9 ന് ചോങ്‌ചിങ് നാഷണലിസ്റ്റ് സർക്കാർ ജപ്പാനെതിരായ യുദ്ധ പ്രഖ്യാപനം.

    പേൾ‍‍‍‌ ഹാർബർ ആക്രമണത്തിനു ശേഷം, അമേരിക്ക ജപ്പാനെതിരെ യുദ്ധം പ്രഖ്യാപിക്കുകയും, ചൈന ഔദ്യോഗികമായി- ജപ്പാൻ, ജർമ്മനി, ഇറ്റലി, എന്നീ രാജ്യങ്ങളുമായി യുദ്ധം പ്രഖ്യാപിച്ചു.

    രണ്ടാം ചീന-ജപ്പാൻ യുദ്ധം 
    രണ്ടാം ലോകമഹായുദ്ധസമയത്ത് 1943 ൽ കൈറോ സമ്മേളനത്തിൽ ചിയാങ് കെയ്-ഷെക്ക്, ഫ്രാങ്ക്ലിൻ ഡി. റൂസ്‌വെൽറ്റ്, വിൻസ്റ്റൺ ചർച്ചിൽ.

    ചിയാങ് കൈ-ഷെക്കിന് അമേരിക്കയിൽ നിന്ന് യുദ്ധാവശ്യ-സാധനങ്ങൾ ലഭിച്ചുകൊണ്ടേയിരുന്നു.

    ചൈനയുടെ മിക്ക വ്യവസായങ്ങളും ഇതിനകം ജപ്പാൻ പിടിച്ചെടുക്കുകയോ നശിപ്പിക്കുകയോ ചെയ്തിരുന്നു, 1942 ൽ ചിയാങ്ങിന്റെ അംഗീകാരത്തോടെ ഷിൻജിയാങ് യുദ്ധപ്രഭു ഷെങ് ഷിക്കായ് സോവിയറ്റ് വിരുദ്ധനായി (Anti-Soviet) മാറിയതിനാൽ കസാഖ്സ്ഥാൻ വഴി ചൈനയെ ഷിൻജിയാങ്ങിലേക്ക് യുദ്ധോപകരണങ്ങൾ വിതരണം ചെയ്യാൻ അമേരിക്കയെ സോവിയറ്റ് യൂണിയൻ സമ്മതിച്ചില്ല. ഈ കാരണങ്ങളാൽ, ചൈനീസ് ഗവൺമെന്റിന് ഒരിക്കലും വലിയ പ്രത്യാക്രമണങ്ങൾ നടത്താൻ ആവശ്യമായ സാധനങ്ങളും ഉപകരണങ്ങളും ഉണ്ടായിരുന്നില്ല. ഉപകരണങ്ങളുടെ കടുത്ത ക്ഷാമം ഉണ്ടായിരുന്നിട്ടും, 1943 ൽ, ഹുബെയ്, ചാങ്‌ഡെ എന്നിവിടങ്ങളിലെ പ്രധാന ജാപ്പനീസ് ആക്രമണങ്ങളെ ചെറുക്കുന്നതിൽ ചൈനക്കാർ വിജയിച്ചു.

    സഖ്യകക്ഷികളുടെ "യൂറോപ്പ് ഫസ്റ്റ്" നയം ചിയാങിന് അത്രയിഷ്ടമല്ലായിരുന്നു. 1942 ൽ മഹാത്മാഗാന്ധിയുമായുള്ള കൂടിക്കാഴ്ചയിൽ ചിയാങ് ഇന്ത്യൻ സ്വാതന്ത്ര്യത്തെ പിന്തുണച്ചു, ഇത് ചൈനയും യുണൈറ്റഡ് കിംഗ്ഡവും തമ്മിലുള്ള ബന്ധത്തെ കൂടുതൽ വഷളാക്കി.

    രണ്ടാം ചീന-ജപ്പാൻ യുദ്ധം 
    ചൈനയെ സഹായിക്കണമെന്ന് വാദിക്കുന്ന ഒരു യു.എസ് പോസ്റ്റർ

    ചൈനയ്ക്ക് വിദേശ സഹായവും പിന്തുണയും

    രണ്ടാം ചീന-ജപ്പാൻ യുദ്ധം 
    ചൈനീസ് പ്രതിനിധി- എച്ച്. എച്ച്. കുങും, അഡോൾഫ് ഹിറ്റ്‌ലറും ബെർലിനിൽ.

    യുദ്ധത്തിന് മുമ്പ്, ജർമ്മനിയും ചൈനയും അടുത്ത സാമ്പത്തിക, സൈനിക സഹകരണത്തിലായിരുന്നു, ചൈനയിൽനിന്ന്, അസംസ്കൃത വസ്തുക്കൾക്ക് പകരമായി വ്യവസായത്തെയും സൈന്യത്തെയും നവീകരിക്കാൻ ജർമ്മനി ചൈനയെ സഹായിച്ചു. പക്ഷെ, കുമിംഗ്താങിന് നാൻ‌ജിങ് നഷ്ടപ്പെട്ട് വൂഹാനിലേക്ക് പിന്മാറിയ ശേഷം, കിഴക്കൻ ഏഷ്യയിലെ പ്രധാന കമ്മ്യൂണിസ്റ്റ് വിരുദ്ധ പങ്കാളിയായി ജപ്പാനുമായുള്ള സഖ്യത്തിന് അനുകൂലമായി 1938 ൽ ചൈനയ്ക്കുള്ള പിന്തുണ പിൻ‌വലിക്കാൻ ഹിറ്റ്‌ലറുടെ സർക്കാർ തീരുമാനിച്ചു.

    സോവിയറ്റ് യൂണിയനിൽ നിന്ന്, 3,665 സോവിയറ്റ് ഉപദേശകരും പൈലറ്റുമാരും ചൈനയിൽ സേവനമനുഷ്ഠിച്ചു.

    അന്തിമഫലം

    അമേരിക്ക ജപ്പാനിൽ അണുബോംബ് പ്രയോഗിച്ചും, സോവിയറ്റ് യൂണിയൻ മഞ്ചൂറിയയെ ആക്രമിച്ചും,ജപ്പാനെ കീഴ്പ്പെടുത്തി.

    1945 സെപ്റ്റംബർ 2 ന് യു‌എസ്‌എസ് മിസോറി യുദ്ധക്കപ്പലിൽ ചൈനീസ് ജനറൽ ഹുസു യുംഗ്-ചാങ് ഉൾപ്പെടെ നിരവധി സഖ്യസേനാ മേധാവികൾ പങ്കെടുത്ത ചടങ്ങിൽ ജപ്പാൻ ഔദ്യോഗിക കീഴടങ്ങൽ ഒപ്പിട്ടു.

    യുദ്ധത്തിനു ശേഷം ചീന- ആഭ്യന്തര യുദ്ധം (കുമിംഗ്താങും - ചൈനീസ് കമ്മ്യൂണിസ്റ്റ് പാർട്ടിയും തമ്മിൽ) പുനരാരംഭിച്ചു.

    സമകാലിക യുഗം

    ചൈന-ജപ്പാൻ ബന്ധം

    ഇന്ന്, ചൈനയും ജപ്പാനും തമ്മിലുള്ള തർക്കത്തിന്റെയും നീരസത്തിന്റെയും പ്രധാന കാരണമാണീയുദ്ധം. ചൈന-ജാപ്പനീസ് ബന്ധങ്ങളുടെ പ്രധാന തടസ്സമായി യുദ്ധം തുടരുന്നു.

    യുദ്ധത്തെക്കുറിച്ചുള്ള നിലവിലെ ചരിത്ര വീക്ഷണം സംബന്ധിച്ച പ്രശ്നങ്ങൾ നിലവിലുണ്ട്. ഉദാഹരണത്തിന്, ജപ്പാൻ നടത്തിയ ക്രൂരമായ സംഭവങ്ങൾ ഒഴിവാക്കുകയോ അല്ലെങ്കിൽ ആ സംഭവത്തെ നല്ലതായി കാണിക്കുകയോ ചെയ്യുന്ന ചില സ്കൂൾ പാഠപുസ്തകങ്ങളുടെ അംഗീകാരം അനുവദിച്ചുകൊണ്ട് ചരിത്രപരമായ റിവിഷനിസത്തെക്കുറിച്ച് (ചരിത്രം തിരുത്തൽ) ജാപ്പനീസ് സർക്കാരിനെതിരെ ആരോപിക്കപ്പെടുന്നു.

    പുറത്തേക്കുള്ള കണ്ണികൾ

    അവലംബം

    Tags:

    രണ്ടാം ചീന-ജപ്പാൻ യുദ്ധം പേരുകൾരണ്ടാം ചീന-ജപ്പാൻ യുദ്ധം ചരിത്രപരമായ പശ്ചാത്തലംരണ്ടാം ചീന-ജപ്പാൻ യുദ്ധം ആമുഖം: മഞ്ചൂറിയയിലെയും വടക്കൻ ചൈനയിലെയും ആക്രമണംരണ്ടാം ചീന-ജപ്പാൻ യുദ്ധം യുദ്ധത്തിന്റെ ഗതിരണ്ടാം ചീന-ജപ്പാൻ യുദ്ധം ജാപ്പനീസ് വ്യാപനംരണ്ടാം ചീന-ജപ്പാൻ യുദ്ധം പാശ്ചാത്യരാജ്യങ്ങളുടെ യുദ്ധത്തിൽ പ്രവേശനംരണ്ടാം ചീന-ജപ്പാൻ യുദ്ധം ചൈനയ്ക്ക് വിദേശ സഹായവും പിന്തുണയുംരണ്ടാം ചീന-ജപ്പാൻ യുദ്ധം അന്തിമഫലംരണ്ടാം ചീന-ജപ്പാൻ യുദ്ധം സമകാലിക യുഗംരണ്ടാം ചീന-ജപ്പാൻ യുദ്ധം പുറത്തേക്കുള്ള കണ്ണികൾരണ്ടാം ചീന-ജപ്പാൻ യുദ്ധം അവലംബംരണ്ടാം ചീന-ജപ്പാൻ യുദ്ധംഇംഗ്ലീഷ് ഭാഷ

    🔥 Trending searches on Wiki മലയാളം:

    നോവൽരാഷ്ട്രീയ സ്വയംസേവക സംഘംവേദംഅപ്പോസ്തലന്മാർമോഹൻലാൽരാജസ്ഥാൻ റോയൽസ്ആർത്തവചക്രവും സുരക്ഷിതകാലവുംമുണ്ടിനീര്ടി.എം. തോമസ് ഐസക്ക്ജെ.സി. ഡാനിയേൽ പുരസ്കാരംകാമസൂത്രംസംഘകാലംഎറണാകുളം ജില്ലഇന്ത്യയുടെ ദേശീയ ചിഹ്നംഅപർണ ദാസ്ആരോഗ്യംദൃശ്യംതൃശ്ശൂർ ജില്ലകേരളത്തിലെ തനതു കലകൾകുരുക്ഷേത്രയുദ്ധംവോട്ട്യാൻടെക്സ്കൊഞ്ച്ചവിട്ടുനാടകംനിസ്സഹകരണ പ്രസ്ഥാനംകൊല്ലൂർ മൂകാംബികാക്ഷേത്രംവള്ളത്തോൾ പുരസ്കാരം‌ജർമ്മനിദേശീയപാത 66 (ഇന്ത്യ)മാമ്പഴം (കവിത)ധ്രുവ് റാഠിചെ ഗെവാറപക്ഷിപ്പനിഅമിത് ഷാന്യൂട്ടന്റെ ചലനനിയമങ്ങൾമാഞ്ചസ്റ്റർ സിറ്റി എഫ്.സി.മുപ്ലി വണ്ട്വെള്ളാപ്പള്ളി നടേശൻഉപ്പൂറ്റിവേദനഎളമരം കരീംചെസ്സ്പാമ്പ്‌പ്രധാന താൾദേശീയ മനുഷ്യാവകാശ കമ്മീഷൻ (ഇന്ത്യ)ദേശീയ ജനാധിപത്യ സഖ്യംകേരളത്തിലെ രാഷ്ട്രീയ കൊലപാതകങ്ങൾമലയാറ്റൂർ രാമകൃഷ്ണൻഭാരതീയ ജനതാ പാർട്ടിസ്ത്രീ ഇസ്ലാമിൽകഥകളിഝാൻസി റാണിഎ.എം. ആരിഫ്ഒന്നാം ഇന്ത്യൻ സ്വാതന്ത്ര്യ സമരം (1857)എം.വി. ജയരാജൻകൂറുമാറ്റ നിരോധന നിയമംകാസർഗോഡ്വോട്ടർ വെരിഫയബിൾ പേപ്പർ ഓഡിറ്റ് ട്രയൽവൈലോപ്പിള്ളി ശ്രീധരമേനോൻവദനസുരതംആനകൃഷ്ണഗാഥഹൃദയാഘാതംഡൊമിനിക് സാവിയോന്യുമോണിയചേനത്തണ്ടൻമംഗളാദേവി ക്ഷേത്രംരതിമൂർച്ഛമലമുഴക്കി വേഴാമ്പൽജ്ഞാനപീഠ പുരസ്ക്കാരം നേടിയ മലയാളികൾവി.എസ്. സുനിൽ കുമാർവട്ടവടമിഷനറി പൊസിഷൻരാജീവ് ചന്ദ്രശേഖർആയില്യം (നക്ഷത്രം)കെ. സുരേന്ദ്രൻ (രാഷ്ട്രീയ പ്രവർത്തകൻ)കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ (മാർക്സിസ്റ്റ്)രാജ്യങ്ങളുടെ പട്ടിക🡆 More