ബാബാ ആംടേ: ഇന്ത്യൻ സാമൂഹ്യപ്രവർത്തകൻ

ഇന്ത്യക്കാരനായ സാമൂഹ്യ പ്രവർത്തകനാണ് ബാബാ ആംടേ.

മഹാരാഷ്ട്രയിലെ വറോറയിൽ 1914-ൽ ജനിച്ചു. മുരളീധർ ദേവീദാസ് ആംടേ എന്നാണ്‌ ശരിയായ പേര്‌. അഭിഭാഷകനായി സമ്പന്നജീവിതം നയിച്ചുവന്ന ആംടേ പിൽക്കാലത്ത് രാഷ്ട്രീയസാമൂഹ്യ പ്രവർത്തനങ്ങൾക്ക് തിരിഞ്ഞു. ഗാന്ധിജി, ആചാര്യ വിനോബാ ഭാവെ എന്നിവരോട് ചേർന്ന് അദ്ദേഹം ക്വിറ്റ് ഇന്ത്യ സമരത്തിൽ പങ്കെടുത്തു.

മുരളീധർ ദേവീദാസ് ആംടേ
ബാബാ ആംടേ: ആനന്ദവൻ, മരണം, അംഗീകാരങ്ങൾ
ബാബാ ആംടേ
ജനനം(1914-12-26)ഡിസംബർ 26, 1914
മരണം9 ഫെബ്രുവരി 2008(2008-02-09) (പ്രായം 94)
ദേശീയതഇന്ത്യ
ജീവിതപങ്കാളി(കൾ)സാധന ആംടേ
കുട്ടികൾഡോക്ടർ.വികാസ് ആംടേ
ഡോക്ടർ.പ്രകാശ് ആംടേ
ഒപ്പ്
ബാബാ ആംടേ: ആനന്ദവൻ, മരണം, അംഗീകാരങ്ങൾ

പത്മശ്രീ, ബജാജ് അവാർഡ്, കൃഷിരത്ന, ദാമിയൻ ദത്തൻ അവാർഡ്, ഇന്ദിരാഗാന്ധി മെമ്മോറിയൽ അവാർഡ്, റമോൺ മാഗ്സസെ അവാർഡ് തുടങ്ങിയ നിരവധി പുരസ്കാരങ്ങൾ ആംടേയ്ക്ക് ലഭിച്ചിട്ടുണ്ട്. അദ്ദേഹത്തെ നാഗപൂർ സർവകലാശാല ഡി.ലിറ്റ് ബിരുദം നൽകി ആദരിച്ചിട്ടുണ്ട്. 1999 നവംബറിൽ അദ്ദേഹത്തിനു ഗാന്ധി സമാധാന സമ്മാനം ലഭിച്ചു.

ആനന്ദവൻ

ആംടേ സ്ഥാപിച്ച “ആനന്ദവൻ“ ഇന്ന് രാജ്യത്താകമാനമുള്ള സാമൂഹ്യപ്രവർത്തക്ക് മാതൃകയും പ്രചോദനവുമാണ്‌. ‘വിദർഗ’ എന്ന സ്ഥലത്ത് “ആനന്ദവൻ“ എന്ന പേരിൽ ഒരു ചെറിയ കുടിൽ കെട്ടി അതിൽ ആറ് കുഷ്ഠരോഗികളെ പാർപ്പിച്ച് സാമൂഹ്യപ്രവർത്തനത്തിന്‌ തുടക്കം കുറിച്ചു. ഇന്ന് ഇത് 450 ഏക്കർ വിസ്തൃതിയുള്ള ഒരു പുനരധിവാസകേന്ദ്രമായി വളർന്നിട്ടുണ്ട്. കുഷ്ഠരോഗികളുടെയും വികലാംഗരുടെയും അനാഥരുടെയും ആശാകേന്ദ്രമാണിത്. ഇവിടെ രോഗികളുടെ ശ്രമദാനത്തോടെ ഒരു കാർഷിക കോളേജും ഒരു ആർട്ട്സ്, സയൻസ്, കൊമേഴ്സ് കോളേജും പണിതീർന്നിട്ടുണ്ട്.

ഇതിനു പുറമേ 2500 രോഗികൾക്ക് താമസിക്കാൻ തക്ക സൌകര്യമുള്ള അശോക് ഭവൻ, സോമനാഥ് എന്നീ പുനരധിവാസ കേന്ദ്രങ്ങളും ഗിരി വർഗ്ഗക്കാർക്ക് ആശാദീപമായ “ഹേമൽ കാസ്” എന്ന ആരോഗ്യ വിദ്യാഭ്യാസ കാർഷിക എക്സ്റ്റെൻഷൻ സെന്ററും ആംടേയുടെ ശ്രമഫലമായി ഉയർന്നിട്ടുണ്ട്.

മരണം

കുഷ്ഠരോഗികളുടെ അഭയകേന്ദ്രമെന്നറിയപ്പെടുന്ന ആനന്ദവനം ആശ്രമത്തിൽ 2008 ഫിബ്രുവരി 9 കാലത്ത് 4.15 ന് മുരളീധരൻ ദേവീദാസ് എന്ന ബാബാ ആംടേ അന്തരിച്ചു.

അംഗീകാരങ്ങൾ

  • മഹാരാഷ്ട്ര് ഭൂഷൺ അവാർഡ്
  • ഡാമയൽ-ദത്തൻ അവാർഡ് അമേരിക്ക
  • റമോൺ മാഗ്സസെ അവാർഡ്
  • ജിഡി ബിർള ഇൻറർനാഷണൽ അവാർഡ്
  • യു.എൻ മനുഷ്യാവകാശ അവാർഡ്
  • ടെംബ്ലിടൻ അവാർഡ്
  • ഇൻറർനാഷണൽ ജിറാഫ് അവാർഡ്
  • ഗ്ലോബൽ 500 യു.എൻ അവാർഡ്
  • റൈറ്റ് ലൈവ് ലി ഹുഡ് അവാർഡ് ,സ്വീഡൻ
  • പത്മശ്രീ
  • പത്മ വിഭൂഷൺ
  • പൂന, നാഗ്പൂർ സർവകലാശാല ഡിലിറ്റ്
  • ജംനാലാൽ അവാർഡ്
  • ഗാന്ധി സമാധാന സമ്മാനം .

കണ്ണികൾ

അവലംബം

Tags:

ബാബാ ആംടേ ആനന്ദവൻബാബാ ആംടേ മരണംബാബാ ആംടേ അംഗീകാരങ്ങൾബാബാ ആംടേ കണ്ണികൾബാബാ ആംടേ അവലംബംബാബാ ആംടേ1914അഭിഭാഷകൻഇന്ത്യഗാന്ധിജിമഹാരാഷ്ട്രവിനോബാ ഭാവേ

🔥 Trending searches on Wiki മലയാളം:

പിണറായി വിജയൻനർക്കോട്ടിക് ഡ്രഗ്സ് ആന്റ് സൈക്കോട്രോപിക് സബ്സ്റ്റൻസസ് ആക്റ്റ് (ഇന്ത്യ) 1985നിർജ്ജലീകരണംഇസ്‌ലാമിക കലണ്ടർഇബ്നു സീനമുഹമ്മദ് അൽ-ബുഖാരിജ്ഞാനനിർമ്മിതിവാദംമാമാങ്കംതമോദ്വാരംഔറംഗസേബ്മില്ലറ്റ്തമിഴ്‌നാട്ആറ്റിങ്ങൽ കലാപംനവരത്നങ്ങൾഇന്ത്യൻ പോസ്റ്റൽ സർവീസ്ജനഗണമനബ്ലോഗ്കേരളത്തിലെ പുരാതന അളവുതൂക്കങ്ങൾസൗദി അറേബ്യമലയാള നോവൽകർണ്ണൻകേളി (ചലച്ചിത്രം)ഓം നമഃ ശിവായപൈതഗോറസ് സിദ്ധാന്തംടൊയോട്ടജഗന്നാഥ വർമ്മസമസ്ത കേരള ജംഇയ്യത്തുൽ ഉലമ (ഇ കെ വിഭാഗം)ഖദീജബജ്റമമ്മൂട്ടിഅവിഭക്ത സമസ്തപരിസ്ഥിതി സംരക്ഷണംനചികേതസ്സ്വയലാർ രാമവർമ്മഗോകുലം ഗോപാലൻമഴവിൽക്കാവടിയൂട്യൂബ്പത്ത് കൽപ്പനകൾകേരള ശാസ്ത്രസാഹിത്യ പരിഷത്ത്പെസഹാ വ്യാഴംകരുണ (കൃതി)കേരള പുലയർ മഹാസഭപാട്ടുപ്രസ്ഥാനംവിദ്യാഭ്യാസംപാമ്പാടി രാജൻതനതു നാടക വേദിഅപസ്മാരംതകഴി ശിവശങ്കരപ്പിള്ളനിസ്സഹകരണ പ്രസ്ഥാനംയോനിപാലക്കാട്കണ്ണൂർ ജില്ലകേരളാ ഭൂപരിഷ്കരണ നിയമംഅണലിസുഭാസ് ചന്ദ്ര ബോസ്തിങ്കളാഴ്ച നിശ്ചയംവെള്ളായണി ദേവി ക്ഷേത്രംഹെപ്പറ്റൈറ്റിസ്-ബിഭൂമിഖൻദഖ് യുദ്ധംഒന്നാം ഇന്ത്യൻ സ്വാതന്ത്ര്യ സമരം (1857)അമുക്കുരംകടുവഇന്ത്യയിലെ അടിയന്തരാവസ്ഥ (1975)ചന്ദ്രൻകേരളത്തിലെ കായലുകൾഇന്ത്യയിലെ സംസ്ഥാനങ്ങളുടെയും കേന്ദ്രഭരണപ്രദേശങ്ങളുടെയും തലസ്ഥാനങ്ങളുടെ പട്ടികഗായത്രീമന്ത്രംഅയ്യപ്പൻശാസ്ത്രംസ്വഹാബികൾപൂരക്കളിതിരുവിതാംകൂർകമല സുറയ്യപനിപ്രസീത ചാലക്കുടിലക്ഷദ്വീപ്ഭഗം🡆 More