ബഹുഭർതൃത്വം

ഒരു സ്ത്രീ ഒരേ സമയം ഒന്നിലധികം പുരുഷന്മാരെ ഭർത്താക്കന്മാരായി സ്വീകരിക്കുന്ന സാമൂഹികവ്യവസ്ഥയാണ് 'ബഹുഭർതൃത്വം' എന്നറിയപ്പെടുന്നത്.

ഇതിന്റെ എതിർ സമ്പ്രദായമായ ബഹുഭാര്യത്വം പോലെ വ്യാപകമായി ബഹുഭർതൃത്വം കാണാൻ സാധിക്കില്ല. എങ്കിലും കേരളത്തിലെ ഒട്ടേറെ ജാതികളിൽ ഈ സംമ്പ്രദായം പല പേരുകളിൽ പുലർന്നിരുന്നു.കേരളത്തിലെ[ ചില പ്രദേശങ്ങളിലെ [നായർ]],നായർ അനുബന്ധ സവർണ്ണ ജാതികളിൽ ചിലർഅന്തരാള ജാതികളിൽ ചിലർ,കമ്മാളർ തീയർ തണ്ടാർ തുടങ്ങി ഒട്ടേറെയുള്ള സമുദായങ്ങളിലെല്ലാം ബഹുഭർതൃത്വ സമ്പ്രദായം ഒരു കാലഘട്ടത്തിൽ നിലനിന്നിരുന്നു.ഗോത്രജനതകൾ അടക്കം പല സമൂഹങ്ങളിലും സമാന ആചാരങ്ങൾ നിലനിന്നിരുന്നു.സവർണ്ണേതരർ ഒഴിച്ചാൽ പുരുഷൻമാർ മിക്കവാറും ഒരേ കുടുംബത്തിലെ സഹോദരന്മാർ തന്നെ ആയിരിക്കും. ഇതിനെ പാണ്ഡവാചാരം എന്നും പാഞ്ചാലസമ്പ്രദായം എന്നും ദേവര സമ്പ്രദായം' എന്നും അറിയപ്പെടുന്നു. മരുമക്കത്തായം നിലനിർത്തിയിരുന്ന സമൂഹങ്ങളിൽ ചിലതിൽ ഭർത്താക്കൻമാർ ഒരേ കുടുംബ സഹോദരങ്ങൾ ആകണമെന്നില്ലായിരുന്നു.

കേരളത്തിലെ നായർ ,തെക്കേമലബാറിലെ തിയ്യ, തണ്ടാർ പോലെ ചിലജാതി സമൂഹങ്ങളിൽ ഒന്നിലേറെ സഹോദരൻമാർക്ക് ഒരു ഭാര്യ എന്ന രീതി ആയിരുന്നു. ഇതിനു സമാനമായ രീതി മദ്ധ്യതിരുവിതാംകൂറിലെ ചില പ്രദേശങ്ങളിലെ നായൻമാർക്കിടയിലും ഉണ്ടായിരുന്നു. കമ്മാളർ ഇതിനെ 'പാഞ്ചാലസമ്പ്രദായം,പാണ്ഡവാചാരം ' എന്നും നായൻമാർ 'പാണ്ഡവസമ്പ്രദായം' എന്നും പേര് പറഞ്ഞിരുന്നു. എന്നാൽ വടക്കോട്ട് നായൻമാരുടെ ഇടയിൽ പരസ്പര രക്തബന്ധമോ പുലബന്ധമോ ഇല്ലാത്ത പുരുഷൻമാർക്കായിരുന്നു ബഹുഭർതൃത്വത്തിൽ സ്ഥാനം. മാത്രമല്ല ഭർതൃസോദരനുമായോ അതിന് സമാന ബന്ധമുള്ളവരുമായോ ദാമ്പത്യം അനുവദനീയമായിരുന്നില്ല; അതിനെ വലിയ തെറ്റായും കണ്ടിരുന്നു.തെക്കോട്ടും മദ്ധ്യകേരളത്തിലും അധികമായി നായൻമാരിൽ ഈ സമ്പ്രദായങ്ങൾ കണ്ടിരുന്നില്ല.

നായൻമാർ അധികവും യോദ്ധാക്കളായിരുന്നതും സൈന്യവൃത്തി ചെയ്തിരുന്നവരും പലപ്പോഴും ആക്രമിക്കപ്പെട്ട് മരണം വരിക്കേണ്ടി വന്നിരുന്നതും, സ്ത്രീകൾ അരക്ഷിതരാവരുത് ഒരുകാലവും, മരണംവരെ സ്ത്രീ ദീർഘസുമംഗലി ആയിരിക്കണമെന്നും വിധവയായി മരണപ്പെട്ടാൽ സ്വർഗ്ഗപ്രാപ്തിയില്ല. നെടുമംഗല്യം മുറിഞ്ഞ സ്ത്രീ അശുഭമാണ് എന്നിങ്ങനെയുള്ള വിവിധങ്ങളായ കാരണങ്ങളും വിശ്വാസപ്രമാണങ്ങളുമാണ് നായർ അനുബന്ധസമൂഹങ്ങളിലെ ഈ ആചാരങ്ങൾക്ക് ആധാരം. ഒന്നിലേറെ സ്ത്രീകൾ വന്ന് കുടുംബം പലതാകാതിരിക്കാനും പല പാരമ്പര്യങ്ങൾ വന്നു ചേരാതിരിക്കുന്നതിനും സ്വത്തുക്കൾ ഭാഗിക്കാതിരിക്കുന്നതിനുമാണ് മക്കത്തായികളും മരുമക്കത്തായികളുമായ മറ്റു സമൂഹങ്ങൾ ബഹുഭർതൃത്വം പാലിച്ചിരുന്നത്. ഭർത്താക്കൻമാരുടെ എണ്ണം കൂന്നതിനനുസരിച്ച് സമൂഹത്തിൽ സ്ത്രീക്ക് മാന്യതയും ബഹുമാനവും വർദ്ധിച്ചിരുന്നു. ഒപ്പം കുടുംബത്തിൽ സ്ത്രീക്ക് കൂടുതൽ അധികാരവും ലഭിച്ചിരുന്നു. ഉത്സവപ്പറമ്പുകളിലും മറ്റ് പൊതു ആഘോഷങ്ങളിലും കാന്തൻമാരുമായി വന്ന് പോകുന്ന സ്ത്രീജനങ്ങൾ ആ കാലഘട്ടത്തിന്റെ കാഴ്ചകളായിരുന്നു. എന്നാൽ അന്തർജനങ്ങൾ (നമ്പൂതിരിസ്ത്രീകൾ) ബഹുഭർത്ത്ത്വം ഒരു പാപമായി കരുതിയിരുന്നു.

വിജാതീയ സംബന്ധങ്ങളും സാധാരണമായിരുന്ന അന്ന്. വളരെ കണിശമായ ജാതി വ്യവസ്ഥ നിലനിൽക്കുമ്പൊഴും ജാതി വൈരം കുറക്കുന്നതിനു ഈ വിജാതീയ ബന്ധങ്ങൾ സഹായകമായിരുന്നു.

അവലംബം

Tags:

തണ്ടാർതീയർമരുമക്കത്തായം

🔥 Trending searches on Wiki മലയാളം:

ചേർത്തലഇടപ്പള്ളിതിരൂർ, തൃശൂർഇന്ത്യയിലെ അടിയന്തരാവസ്ഥ (1975)നീലേശ്വരംതേക്കടിനീലവെളിച്ചംമഠത്തിൽ വരവ്കൊട്ടിയൂർപണ്ഡിറ്റ് കെ.പി. കറുപ്പൻപെരിയാർവാഴക്കുളംഊർജസ്രോതസുകൾകൊല്ലംപെരിയാർ കടുവ സംരക്ഷിത പ്രദേശംചിമ്മിനി അണക്കെട്ട്വടക്കാഞ്ചേരിഉള്ളൂർ എസ്. പരമേശ്വരയ്യർക്രിക്കറ്റ്ഇന്ത്യയുടെ രാഷ്ട്രപതിമാരുടെ പട്ടികകടമ്പനാട്നിക്കോള ടെസ്‌ലചീമേനികിഴിശ്ശേരിമഴമഞ്ചേരിലയണൽ മെസ്സിവള്ളത്തോൾ പുരസ്കാരം‌മദംപനയാൽവടക്കഞ്ചേരികേരളത്തിലെ വനങ്ങൾദേശീയപാത 85 (ഇന്ത്യ)അൽഫോൻസാമ്മഅസ്സലാമു അലൈക്കുംഅമ്പലപ്പുഴസത്യൻ അന്തിക്കാട്രംഗകലപരപ്പനങ്ങാടി നഗരസഭപഴനി മുരുകൻ ക്ഷേത്രംഭൂമിയുടെ അവകാശികൾപുല്ലൂർസേനാപതി ഗ്രാമപഞ്ചായത്ത്പാലോട്പൃഥ്വിരാജ്കല്ലറ (തിരുവനന്തപുരം ജില്ല)മഹാഭാരതംരാഹുൽ ഗാന്ധിമങ്കടഅത്തോളിജ്ഞാനപീഠ പുരസ്കാരംഅങ്കമാലിഅബുൽ കലാം ആസാദ്കഠിനംകുളംതുമ്പമൺ ഗ്രാമപഞ്ചായത്ത്കോട്ടക്കൽസ്വർണ്ണലതഗുൽ‌മോഹർചട്ടമ്പിസ്വാമികൾനവരസങ്ങൾഭരതനാട്യംതൊടുപുഴവൈലോപ്പിള്ളി ശ്രീധരമേനോൻകല്ല്യാശ്ശേരിസി. രാധാകൃഷ്ണൻരതിലീലപട്ടണക്കാട് ഗ്രാമപഞ്ചായത്ത്പുതുപ്പള്ളിവിശുദ്ധ ഗീവർഗീസ്കരികാല ചോളൻകുളമാവ് (ഇടുക്കി)പെരിങ്ങോട്കഥകളിഭൂതത്താൻകെട്ട്നിക്കാഹ്പാമ്പാടുംപാറനാട്ടിക ഗ്രാമപഞ്ചായത്ത്ആന🡆 More