ഓൺ സ്ട്രേഞ്ചർ ടൈഡ്സ്

2011 ൽ ഇറങ്ങിയ ഒരു അമേരിക്കൻ ഫാന്റസി ചലച്ചിത്രമാണ് പൈറേറ്റ്സ് ഓഫ് ദ കരീബിയൻ: ഓൺ സ്ട്രേഞ്ചർ ടൈഡ്സ്.

പൈറേറ്റ്സ് ഓഫ് ദ കരീബിയൻ ചലച്ചിത്രപരമ്പരയിലെ നാലാം ചിത്രവും അറ്റ്‌ ദ വേൾഡ്സ് എൻഡ് (2007) എന്ന ചിത്രത്തിന്റെ തുടർച്ചയുമാണ് ഈ ചിത്രം. ഗോർ വെർബിൻസ്കി സംവിധാനം ചെയ്യാത്ത പരമ്പരയിലെ ആദ്യ ചിത്രമാണിത്. റോബ് മാർഷൽ ആണ് ഈ ചിത്രത്തിന്റെ സംവിധാനം നിർവഹിച്ചത്. പരമ്പരയിലെ മറ്റു ചിത്രങ്ങളെ അപേക്ഷിച്ച് ഈ ചിത്രം സാങ്കേതികമായി ഒരു സ്റ്റാൻഡ് എലോൺ സീക്വെൽ ആണ്. ടിം പവേർസ് എഴുതിയ ഓൺ സ്ട്രേഞ്ചർ ടൈഡ്സ് എന്ന നോവലിനെ ആസ്പദമാക്കി നിർമിച്ച ചിത്രത്തിൽ ക്യാപ്റ്റൻ ജാക്ക് സ്പാരോയും (ജോണി ഡെപ്പ്) ആൻജെലിക്കയും (പെനലോപ് ക്രൂസ്) ചേർന്ന് , നിത്യയൗവനം നൽകുമെന്ന് കരുതപ്പെടുന്ന ഫൗണ്ടൻ ഓഫ് യൂത്ത് എന്ന നീരുറവ, തിരയുന്നതും കുപ്രസിദ്ധനായ പൈറേറ്റ് ബ്ലാക്ക് ബേർഡിനെ (ഇയാൻ മക് ഷെയ്ൻ) അഭിമുഖീകരിക്കുന്നതുമാണ് പ്രമേയം. വാൾട്ട് ഡിസ്നി പിക്ചേർസ് നിർമിച്ച ഈ ചിത്രം അമേരിക്കൻ ഐക്യനാടുകളിൽ 2011 മെയ് 20 ന് റിലീസ് ചെയ്തു. ഡിസ്നി ഡിജിറ്റൽ 3-ഡി, ഐമാക്സ് 3D ഫോർമാറ്റുകളിൽ പുറത്തിറങ്ങിയ ആദ്യ ചലച്ചിത്രമാണ് ഇത്.

Pirates of the Caribbean:
On Stranger Tides
The film's main character Jack Sparrow stands on a beach. He wears a red bandana, a dark blue vest with a white shirt underneath and black pants. Attached to his belt are two guns and a scarf. A ship with flaming sails is approaching from the sea. In the background, three mermaids are sitting on a rock. The names of the main actors are seen atop the poster, and the film credits are at the bottom.
Theatrical release poster
സംവിധാനംRob Marshall
നിർമ്മാണംJerry Bruckheimer
കഥ
  • Ted Elliott
  • Terry Rossio
തിരക്കഥ
  • Ted Elliott
  • Terry Rossio
ആസ്പദമാക്കിയത്
  • On Stranger Tides
    by Tim Powers
  • Characters
    by Ted Elliott
    Terry Rossio
    Stuart Beattie
    Jay Wolpert
  • Pirates of the Caribbean
    by Walt Disney
അഭിനേതാക്കൾ
സംഗീതംHans Zimmer
ഛായാഗ്രഹണംDariusz Wolski
ചിത്രസംയോജനം
  • David Brenner
  • Wyatt Smith
വിതരണംWalt Disney Studios
Motion Pictures
റിലീസിങ് തീയതി
  • മേയ് 7, 2011 (2011-05-07) (Disneyland Resort)
  • മേയ് 20, 2011 (2011-05-20) (United States)
രാജ്യംUnited States
ഭാഷEnglish
ബജറ്റ്
  • $410.6 million (gross)
  • $378.5 million (net)
സമയദൈർഘ്യം137 minutes
ആകെ$1.045 billion

ഡെഡ് മാൻസ് ചെസ്റ്റ് (2006), അറ്റ് വേൾഡ്സ് എൻഡ് (2007) എന്നീ ചിത്രങ്ങളുടെ നിർമ്മാണ വേളയിലാണ് എഴുത്തുകാരായ ടെഡ് എലിയറ്റ്, ടെറി റോസിയോ എന്നിവർ പവർസിന്റെ ഓൺ സ്ട്രേഞ്ചർ ടൈഡ്സ് എന്ന നോവലിനെക്കുറിച്ച് അറിഞ്ഞത്. പരമ്പരയിലെ പുതിയ ചിത്രത്തിന് ഇത് ഒരു നല്ല തുടക്കമായിരിക്കുമെന്ന് അവർ കണക്കാക്കി. 2007-2008ലെ റൈറ്റേഴ്സ് ഗിൽഡിന്റെ ഓഫ് അമേരിക്ക സമരം അവസാനിച്ചതിനുശേഷം ചിത്രത്തിന്റെ പ്രീ പ്രൊഡക്ഷൻ ജോലികൾ തുടങ്ങി. 2010 ജൂൺ-നവംബർ മാസങ്ങൾക്കിടയിൽ ഹവായി, യുണൈറ്റഡ് കിംഗ്ഡം, പോർട്ടോ റിക്കോ, കാലിഫോർണിയ എന്നിവിടങ്ങളിലായി ചിത്രത്തിന്റെ ചിത്രീകരണം നടന്നു. 2009 ൽ ഇറങ്ങിയ അവതാർ എന്ന ചിത്രത്തിൽ ഉപയോഗിച്ചിരുന്നതിന് സമാനമായ 3ഡി ക്യാമറകൾ ഈ ചലച്ചിത്രത്തിന്റെ ചിത്രീകരണത്തിന് ഉപയോഗിച്ചു. പത്ത് കമ്പനികൾ ചേർന്നാണ് ചിത്രത്തിന്റെ വിഷ്വൽ ഇഫക്ടുകൾ ഒരുക്കിയത്. ഉൽപാദനച്ചെലവ് വർദ്ധിപ്പിച്ചതിനെ തുടർന്ന് 379 ദശലക്ഷം ഡോളർ ചിലവിൽ നിർമിച്ച ഈ ചിത്രം എക്കാലത്തെയും ഏറ്റവും ചെലവേറിയ ചിത്രം ആയി കണക്കാക്കുന്നു.   

ഓൺ സ്ട്രേഞ്ചർ ടൈഡ്സ് ബോക്സ് ഓഫീസ് റെക്കോർഡുകൾ പലതും തകർത്തു. പണപ്പെരുപ്പം പരിഗണിക്കാതെ നോക്കിയാൽ എക്കാലത്തെയും ഏറ്റവും ഉയർന്ന വരുമാനം നേടുന്ന 24-ാമത് ചിത്രമാണ് ഇത്. സമ്മിശ്ര പ്രതികരണം ലഭിച്ച ചിത്രത്തിന്റെ രചന, സംവിധാനം, മൗലികതയുടെ അഭാവം എന്നീ ഘടകങ്ങൾ വിമർശിക്കപ്പെട്ടപ്പോൾ അഭിനയം, ആക്ഷൻ ശ്രേണികൾ, സംഗീതം, വിഷ്വൽസ് എന്നിവ പ്രശംസ നേടി. 2017 ൽ ഡെഡ്മെൻ ടെൽ നോ ടേൽസ് എന്ന പേരിൽ ഒരു തുടർചിത്രം പുറത്തിറങ്ങി.  

അഭിനേതാക്കൾ

  • ജോണി ഡെപ്പ് - ക്യാപ്റ്റൻ ജാക്ക് സ്പാരോ
  • പെനലോപ് ക്രൂസ് - ആഞ്ചെനിക
  • ജെഫ്രി റഷ് - ക്യാപ്റ്റൻ ഹെക്ടർ ബാർബോസ
  • ഇയാൻ മക് ഷെയിൻ - ബ്ലാക്ക് ബിയേർഡ്
  • കെവിൻ മക്നള്ളി - ജോഷമീ ഗിബ്സ്
  • സാം ക്ലഫ്ലിൻ - ഫിലിപ്പ് സ്വിഫ്റ്റ്
  • എസ്റ്റ്രിഡ് ബെർഗീസ്-ഫ്രിസ്ബെ - സിരീന
  • സ്റ്റീഫൻ ഗ്രഹാം - സ്ക്രം
  • ഗ്രെഗ് എല്ലിസ് - ലെഫ്റ്റ്. കമഡോർ തിയോഡോർ ഗ്രോവ്സ്
  • ഡാമിയൻ ഓഹാരെ - ലെഫ്റ്റനന്റ് ഗില്ലെറ്റ്
  • ഓസ്കാർ ജാനദ - സ്പെയിൻകാരൻ
  • റിച്ചാർഡ് ഗ്രിഫിത്ത്സ് - കിങ് ജോർജ് രണ്ടാമൻ
  • കീത്ത് റിച്ചാർഡ്സ് - ക്യാപ്റ്റൻ എഡ്വേഡ് ടീഗ്
  • ജെമ്മ വാർഡ് - ടമാറ
  • ജൂഡി ഡെഞ്ച് - സൊസൈറ്റി ലേഡി
  • ഇയാൻ മെർസർ - ദി ക്വാർട്ടർമാസ്റ്റർ
  • റോബി കേ - കാബിൻ ബോയ്
  • ക്രിസ്റ്റഫർ ഫെയർബാങ്ക് - യെസകിയൽ
  • യുകി മാത്സുസാകി - ഘരേഗ്
  • ബ്രോൺസൺ വെബ്ബ് - ദ കുക്ക്
  • സ്റ്റീവ് എവ്ത്സ് - പേഴ്സർ
  • ഡെറക് മിയേഴ്സ് - മാസ്റ്റർ അറ്റ് ആർമ്സ്
  • ഡിയോബീ ഒപരേയ് - ഗണ്ണർ
  • സെബാസ്റ്റ്യൻ ആർമെസ്റ്റോ - സ്പാനിഷ് സാമ്രാജ്യത്തിലെ കിങ് ഫെർഡിനാൻഡ്
  • ആന്റൺ ലെസ്സർ - ലോർഡ് ജോൺ കാർട്ടറ്റ്
  • റോജർ അല്ലം - പ്രധാനമന്ത്രി ഹെൻറി പെൽഹാം
  • പോൾ ബസ്ലി - സലാമാൻ

അവലംബം

ബാഹ്യ കണ്ണികൾ

Tags:

ജോണി ഡെപ്പ്പെനെലൊപ്പി ക്രൂസ്പൈറേറ്റ്സ് ഓഫ് ദ കരീബിയൻ (ചലച്ചിത്ര പരമ്പര)പൈറേറ്റ്സ് ഓഫ് ദ കരീബിയൻ: അറ്റ് വേൾഡ്സ് എന്റ്

🔥 Trending searches on Wiki മലയാളം:

ആധുനിക കവിത്രയംആർത്തവചക്രവും സുരക്ഷിതകാലവുംദശാവതാരംമണിച്ചിത്രത്താഴ് (ചലച്ചിത്രം)വടകര നിയമസഭാമണ്ഡലംഇന്ത്യൻ ഭരണഘടനയുടെ ആമുഖംഎവർട്ടൺ എഫ്.സി.ടി.എൻ. ശേഷൻപുന്നപ്ര-വയലാർ സമരംപൊട്ടൻ തെയ്യംഉലുവവിമോചനസമരംസൗരയൂഥംയാസീൻഇന്ത്യയിലെ സംസ്ഥാനങ്ങളും കേന്ദ്രഭരണപ്രദേശങ്ങളുംഎലിപ്പനിഇന്ത്യൻ സ്പേസ് റിസർച്ച് ഓർഗനൈസേഷൻകേരള സാഹിത്യ അക്കാദമി പുരസ്കാരംകേരളംശിവൻകൂവളംക്വിറ്റ് ഇന്ത്യ പ്രസ്ഥാനംതകഴി സാഹിത്യ പുരസ്കാരംലോക മലമ്പനി ദിനംനിർദേശകതത്ത്വങ്ങൾലോക്‌സഭാമണ്ഡലങ്ങളുടെ പട്ടികഇന്ദിരാ ഗാന്ധിയെമൻമാനസികരോഗംവായനദിനംനിവർത്തനപ്രക്ഷോഭംജവഹർലാൽ നെഹ്രുവാസ്കോ ഡ ഗാമസെറ്റിരിസിൻരാമായണംചിലപ്പതികാരംധനുഷ്കോടികമല സുറയ്യഹണി റോസ്ലൈലയും മജ്നുവുംമിഷനറി പൊസിഷൻഏകീകൃത സിവിൽകോഡ്മലയാളം അക്ഷരമാലഇന്ത്യയുടെ ദേശീയപ്രതിജ്ഞപ്രകാശ് രാജ്ചട്ടമ്പിസ്വാമികൾഎം.ടി. രമേഷ്അഞ്ചകള്ളകോക്കാൻഹെപ്പറ്റൈറ്റിസ്-ബിസംസ്കൃതംചെ ഗെവാറഇസ്രയേൽതോമാശ്ലീഹാകമൽ ഹാസൻഎൻ. ബാലാമണിയമ്മവെള്ളിവരയൻ പാമ്പ്പാലക്കാട് ലോക്‌സഭാ നിയോജകമണ്ഡലംചാത്തൻപ്ലേറ്റ്‌ലെറ്റ്കഞ്ചാവ്കേരള സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻരാശിചക്രംഭരതനാട്യംസൈനികസഹായവ്യവസ്ഥകൂടൽമാണിക്യം ക്ഷേത്രംപൊറാട്ടുനാടകംപൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രക്ഷോഭങ്ങൾപറശ്ശിനിക്കടവ് മുത്തപ്പൻ ക്ഷേത്രംഅഗ്നിച്ചിറകുകൾമുടിയേറ്റ്ഖലീഫ ഉമർവി.എസ്. സുനിൽ കുമാർരാജവംശംമുടി🡆 More