പസഫിക് സമുദ്രത്തിൽ ഓസ്ട്രേലിയയ്ക്കും, ന്യൂസിലന്റിനും ന്യൂ കാലഡോണിയയ്ക്കും മദ്ധ്യത്തിൽ സ്ഥിതി ചെയ്യുന്ന ഒരു ചെറു ദ്വീപാണ് നോർഫോക് ദ്വീപ് (/ˈnɔːrfək ˈaɪlənd/ ⓘ; Norfuk: Norf'k Ailen) ന്യൂ സൗത്ത് വെയിൽസിലെ ഇവാൻസ് ഹെഡിൽ നിന്നും 1412 കിലോമീറ്ററും ലോഡ് ഹോവ് ദ്വീപിൽ നിന്ന് 900 കിലോമീറ്റർ ദൂരത്തുമാണ് ഈ ദ്വീപ് സ്ഥിതി ചെയ്യുന്നത്.
ഇത് ഓസ്ട്രേലിയൻ കോമൺവെൽത്തിന്റെ ഭാഗമാണെങ്കിലും വലിയ ഒരളവ് സ്വയംഭരണാവകാശമുണ്ട്. സമീപത്തുള്ള രണ്ട് ദ്വീപുകളും നോർഫോക് ദ്വീപും ചേർന്നതാണ് ഒസ്ട്രേലിയയുടെ ഒരു ബാഹ്യപ്രദേശം. 35 ചത്രുരശ്ര കിലോമീറ്റർ പ്രദേശത്ത് 2,300 ജനങ്ങൾ താമസിക്കുന്നുണ്ട്. കിംഗ്സ്റ്റണാണ് ഈ ദ്വീപിന്റെ തലസ്ഥാനം.
ടെറിട്ടറി ഓഫ് നോർഫോക്ക് ഐലന്റ് ടെറാട്രി ഓഫ് നോർഫ്ക് ഐലൻ | |
---|---|
ദേശീയ മുദ്രാവാക്യം: "Inasmuch" | |
ദേശീയ ഗാനം: "ഗോഡ് സേവ് ദി ക്വീൻ" (ഔദ്യോഗികം) "പിറ്റ്കൈൻ ദേശീയഗാനം" | |
തലസ്ഥാനം | കിംഗ്സ്റ്റൺ |
വലിയ നഗരം | ബേൺറ്റ് പൈൻ |
ഔദ്യോഗിക ഭാഷകൾ | ഇംഗ്ലീഷ് Norfuk |
നിവാസികളുടെ പേര് | നോർഫോക് ഐലന്റർ |
ഭരണസമ്പ്രദായം | സ്വയംഭരണപ്രദേശം |
• മൊണാർക്ക് | എലിസബത്ത് രണ്ട് |
• അഡ്മിനിസ്ട്രേറ്റർ | നീൽ പോപ്പ് |
• പ്രധാനമന്ത്രി | ലിസ്ലെ സ്നെൽ |
സ്വയംഭരണാവകാശമുള്ള ഭൂവിഭാഗം | |
• നോർഫോക് ഐലന്റ് ആക്റ്റ് | 1979 |
• ആകെ വിസ്തീർണ്ണം | 34.6 km2 (13.4 sq mi) (227th) |
• ജലം (%) | negligible |
• 2011 census | 2,302 |
• ജനസാന്ദ്രത | 61.9/km2 (160.3/sq mi) |
നാണയവ്യവസ്ഥ | ഓസ്ട്രേലിയൻ ഡോളർ (AUD) |
സമയമേഖല | UTC+11:30 (NFT (നോർഫോക് ദ്വീപ് സമയം)) |
ഡ്രൈവിങ് രീതി | left |
കോളിംഗ് കോഡ് | 672 |
ഇൻ്റർനെറ്റ് ഡൊമൈൻ | .nf |
കിഴക്കൻ പോളിനേഷ്യക്കാരാണ് ഇവിടെ ആദ്യം താമസമുറപ്പിച്ചിരുന്നത്. 1788-ൽ ബ്രിട്ടൻ തങ്ങളുടെ ഓസ്ട്രേലിയൻ അധിനിവേശത്തിന്റെ ഭാഗമായി നോർഫോക് ഐലന്റിലും കോളനിഭരണം ആരംഭിച്ചു. 1855 മേയ് വരെ ശിക്ഷിക്കപ്പെടുന്ന കുറ്റവാളികളെ പാർപ്പിക്കാനുള്ള സ്ഥലമായായിരുന്നു ഈ ദ്വീപ് ഉപയോഗിച്ചിരുന്നത്. ഇതിനിടെ 1814 മുതൽ 1855 വരെയുള്ള 11 വർഷം ഈ ദ്വീപ് ഉപേക്ഷിക്കപ്പെട്ടിരുന്നു. 1856-ൽ ഇവിടെ സാധാരണ ജനങ്ങൾ സ്ഥിരമായി താമസിക്കാൻ തുടങ്ങി. പിറ്റ്കൈനിൽ നിന്നാണ് ഇവിടെ താമസക്കാരെത്തിയത്. 1901-ൽ ഈ ദ്വീപ് കോമൺവെൽത്ത് ഓഫ് ഓസ്ട്രേലിയയുടെ ഭാഗമായി മാറി. ഈ സ്ഥിതി ഇപ്പോഴും തുടരുന്നു.
പച്ചപ്പുമാറാത്ത നോർഫോക് ഐലന്റ് പൈൻ ഈ ദ്വീപിന്റെ ഒരു ബിംബമാണ്. ദ്വീപിന്റെ കൊടിയിലും ഈ മരം ചിത്രീകരിച്ചിട്ടുണ്ട്. ഓസ്ട്രേലിയയിൽ ഈ മരം ഒരു അലങ്കാര വൃക്ഷമായി ഉപയോഗിക്കുന്നുണ്ട്. ദ്വീപിൽ നിന്നുള്ള ഒരു പ്രധാന കയറ്റുമതിയാണിത്. യൂറോപ്പിലേയ്ക്കും ഇത് കയറ്റുമതി ചെയ്യുന്നുണ്ട്.
This article uses material from the Wikipedia മലയാളം article നോർഫോക് ദ്വീപ്, which is released under the Creative Commons Attribution-ShareAlike 3.0 license ("CC BY-SA 3.0"); additional terms may apply (view authors). പ്രത്യേകം പറയാത്ത പക്ഷം ഉള്ളടക്കം CC BY-SA 4.0 പ്രകാരം ലഭ്യം. Images, videos and audio are available under their respective licenses.
®Wikipedia is a registered trademark of the Wiki Foundation, Inc. Wiki മലയാളം (DUHOCTRUNGQUOC.VN) is an independent company and has no affiliation with Wiki Foundation.