നിക് ഉട്ട്

നിക് ഉട്ട് എന്നറിയപ്പെടുന്ന ഹുയുങ് കോംഗ് ഉട്ട് അസോസിയേറ്റഡ് പ്രസ്സിന്റെ ഒരു പത്ര ഛായാഗ്രാഹകനായിരുന്നു.

വിയറ്റ്നാം യുദ്ധകാലത്ത് തെക്കൻ വിയറ്റ്നാമിലെ റ്റ്രാങ്ക് ബാങ്ക് ഗ്രാമത്തിൽ നിന്നും നാപാം ബോംബാക്രമണത്തിൽ നിന്ന് രക്ഷനേടുവാനായി ഉടുതുണി കത്തിവീണ് നഗ്നയായി അലമുറയിട്ട് ഓടുന്ന ഒൻപത് വയസ്സുള്ള ഫാൻ തി കിം ഫുക് എന്ന പെൺകുട്ടിയുടെ ചിത്രം പകർത്തിയത് നിക് ഉട്ടിനു ലോകശ്രദ്ധ നേടിക്കൊടുത്തു. പുലിറ്റ്സർ സമ്മാനത്തിനർഹമായ ചിത്രമായിരുന്നു ഇത്.

നിക് ഉട്ട് പകർത്തിയ ചിത്രം
നിക് ഉട്ട്
1972 ജൂൺ 8 ന് എടുത്ത ഈ ചിത്രത്തിന് നിക് യുറ്റിക്ക് പുലിറ്റ്സർ പുരസ്കാരം നേടിക്കൊടുത്തു. മധ്യത്തിലുള്ള ഫാൻ തി കിം ഫുക് ഏറെനാൾ ലോകത്തിന്റെ ശ്രദ്ധനേടി.(© Nick Ut/The Associated Press)
ജനനം (1951-03-29) മാർച്ച് 29, 1951  (73 വയസ്സ്)
ലോങ് ആൻ പ്രവിശ്യ, ഫ്രഞ്ച് ഇന്തോചൈന
തൊഴിൽ പത്ര ഛായാഗ്രാഹകൻ
മറ്റു പേരുകൾ നിക് ഉട്ട്
Notable credit(s) പുലിറ്റ്സർ സമ്മാനജേതാവ്
Nick Ut
നിക് ഉട്ട്

ജീവിതം

ഫ്രഞ്ച് ഇന്തോചൈനയിലെ ലോംഗ് ആൻ പ്രവശ്യയിൽ ജനിച്ച നിക് ഉട്ട് തന്റെ 16-ആം വയസ്സിൽ തന്നെ അസോസിയേറ്റഡ് പ്രസ്സിനുവേണ്ടി ചിത്രങ്ങൾ പകർത്തിത്തുടങ്ങിയിരുന്നു. യുദ്ധത്തിൽ മൂന്നു പ്രാവശ്യം പരിക്കേറ്റ ഉട്ട്, ടോക്കിയോ, ദക്ഷിണ കൊറിയ, ഹാനോയ് എന്നിവിടങ്ങളിലെ അസോസിയേറ്റഡ് പ്രസ്സിന്റെ സ്ഥാപനങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. ഛായഗ്രാഹകനായിരുന്ന മുതിർന്ന സഹോദരൻ ഹുയുങ് താഹ്ൻ മിയ് യുദ്ധരംഗത്ത് കൊല്ലപ്പെട്ടിരുന്നു. അൻപതു വർഷത്തെ സേവനത്തിനു ശേഷം 2017 മാർച്ച് 29 ന് അദ്ദേഹം എ.പി.യിൽ നിന്ന് വിരമിച്ചു.

പത്രപ്രവർത്തന രംഗത്ത്

നിക് പകർത്തിയ ഈ യുദ്ധചിത്രം നഗ്നത ആരോപിച്ച് ഏ.പി തുടക്കത്തിൽ പ്രസിദ്ധീകരിയ്ക്കാൻ വിമുഖത കാണിച്ചിരുന്നു. അക്കാലത്തെ പത്രത്തിന്റെ ഇതു സംബന്ധിച്ച നയങ്ങൾ ആയിരുന്നു ഇതിനു കാരണം.എന്നാൽ ചിത്രത്തിന്റെ വാർത്താമൂല്യം കണക്കിലെടുത്ത് പിന്നീട് ഈ ചിത്രം പ്രസിദ്ധീകരിച്ചു.

വിവാദങ്ങൾ

അമേരിക്കൻ പ്രസിഡന്റായിരുന്ന റിച്ചാർഡ് നിക്സൺ ഈ ചിത്രത്തിന്റെ സത്യസന്ധതയെക്കുറിച്ച് സംശയിച്ചിരുന്നു.എന്നാൽ ഈ ആരോപണം തള്ളിയ അസോസിയേറ്റഡ് പ്രസ്സ് ചിത്രത്തിന്റെ വാസ്തവികത നിസ്സംശയം തെളിയിക്കാൻ തങ്ങൾ തയ്യാറെണെന്നു പ്രതികരിച്ചു. സാമൂഹിക മാധ്യമമായ ഫേസ്ബുക്ക് ഈ ചിത്രം വിലക്കിയിരുന്നെങ്കിലും പിന്നീട് പിൻവലിച്ചു.

കേരളത്തിലെ സന്ദർശനം

2018 മാർച്ചിൽ കേരളത്തിൽ വിവിധപരിപാടികളിൽ നിക് ഉട്ട് പങ്കെടുത്തിരുന്നു. കേരള മീഡിയ അക്കാദമിയുടെ വേൾഡ് പ്രസ് ഫോട്ടോ പ്രൈസ് നിക്ക് ഊട്ടിന് ലഭിച്ചിട്ടുണ്ട്.

പുറംകണ്ണികൾ


അവലംബം


Tags:

നിക് ഉട്ട് ജീവിതംനിക് ഉട്ട് പത്രപ്രവർത്തന രംഗത്ത്നിക് ഉട്ട് വിവാദങ്ങൾനിക് ഉട്ട് കേരളത്തിലെ സന്ദർശനംനിക് ഉട്ട് പുറംകണ്ണികൾനിക് ഉട്ട് അവലംബംനിക് ഉട്ട്നാപാംപുലിറ്റ്സർ പുരസ്കാരംഫാൻ തി കിം ഫുക്വിയറ്റ്നാം യുദ്ധം

🔥 Trending searches on Wiki മലയാളം:

വഹ്‌യ്ആഗോളവത്കരണംസൈനബ് ബിൻത് മുഹമ്മദ്ശ്രീകുമാരൻ തമ്പിമലക്കോളജിസുകുമാരൻപെസഹാ (യഹൂദമതം)എൽ നിനോകേരളത്തിലെ ജാതി സമ്പ്രദായംപൗലോസ് അപ്പസ്തോലൻഭാരതീയ സ്റ്റേറ്റ് ബാങ്ക്കേരളംകെ.കെ. ശൈലജഅമേരിക്കൻ ഐക്യനാടുകളുടെ സംസ്ഥാന പക്ഷികൾഎ.കെ. ഗോപാലൻമസ്ജിദുന്നബവിഅണലികാർക്രിസ്റ്റ്യാനോ റൊണാൾഡോമാപ്പിളത്തെയ്യംഅബ്‌ദുല്ലാഹ് ഇബ്‌നു അബ്‌ദുൽ മുത്തലിബ്ചതയം (നക്ഷത്രം)ബ്ലെസിഉറവിട നികുതിപിടുത്തംഅമോക്സിലിൻന്യൂയോർക്ക്വിചാരധാരആർദ്രതഓണംചന്ദ്രയാൻ-3എ.പി.ജെ. അബ്ദുൽ കലാംകേരളകലാമണ്ഡലംബദ്ർ മൗലീദ്സ്വപ്ന സ്ഖലനംസുഗതകുമാരിആറാട്ടുപുഴ പൂരംമുഹമ്മദ് അൽ-ബുഖാരിയൂട്യൂബ്പഴുതാരമഹേന്ദ്ര സിങ് ധോണിസഞ്ജീവ് ഭട്ട്സ്വഹാബികൾതബൂക്ക് യുദ്ധംകൊൽക്കത്ത നൈറ്റ് റൈഡേർസ്ജവഹർലാൽ നെഹ്രുരാഷ്ട്രപതി ഭരണംജീവപര്യന്തം തടവ്അബൂ ഹനീഫഓട്ടൻ തുള്ളൽഉസ്‌മാൻ ബിൻ അഫ്ഫാൻഹൗലാന്റ് ദ്വീപ്മലയാറ്റൂർമലയാളം അക്ഷരമാലലൂസിഫർ (ചലച്ചിത്രം)വേലുത്തമ്പി ദളവആപ്പ് സ്റ്റോർ (ഐ.ഒ.എസ്.)കർണ്ണൻബദ്ർ ദിനംകൊടുങ്ങല്ലൂർ ശ്രീ കുരുംബഭഗവതി ക്ഷേത്രംകാമസൂത്രംകറുത്ത കുർബ്ബാനഗൗതമബുദ്ധൻഎക്സിമഅഡോൾഫ് ഹിറ്റ്‌ലർശ്രീകൃഷ്ണൻമാധ്യമം ദിനപ്പത്രംഅബൂസുഫ്‌യാൻകുവൈറ്റ്സൽമാൻ അൽ ഫാരിസിഐറിഷ് ഭാഷകിലിയൻ എംബാപ്പെടിപ്പു സുൽത്താൻഉമവി ഖിലാഫത്ത്ശൈഖ് അബ്ദുൽ ഖാദിർ ജീലാനിവിർജീനിയപുത്തൻ പാനഭൂഖണ്ഡംതിരുവത്താഴം🡆 More