ദമൻ, ദിയു

ഇന്ത്യയിലെ ഗുജറാത്ത് സംസ്ഥാനത്തോട് ചേർന്ന് സ്ഥിതി ചെയ്യുന്ന ദമൻ എന്ന ചെറു പ്രദേശവും,ദീവ് എന്ന ഒരു ദ്വീപും അടങ്ങുന്ന ദാദ്ര നഗർ ഹവേലി, ദമൻ ദീവ് എന്ന​ കേന്ദ്രഭരണപ്രദേശത്തിന്റെ ഒരു ജില്ലയാണ് ദമൻ ദിയു എന്നറിയപെടുന്നത്.

ദമനും ദിയുവും
അപരനാമം:
ദമൻ, ദിയു
തലസ്ഥാനം ദമൻ
രാജ്യം ഇന്ത്യ
അഡ്മിനിസ്ട്രേറ്റർ ആശിഷ് കുന്ദ്ര ഐ എ എസ്
വിസ്തീർണ്ണം 112ച.കി.മീ
ജനസംഖ്യ 158,059
ജനസാന്ദ്രത 1,296/ച.കി.മീ
സമയമേഖല UTC +5:30
ഔദ്യോഗിക ഭാഷ ഗുജറാത്തി,മറാഠി,ഇംഗ്ലിഷ്
[[Image:|75px|ഔദ്യോഗിക മുദ്ര]]

(ഗുജറാത്തി: દમણ અને દિવ, മറാഠി: दमण आणि दीव, പോർച്ചുഗീസ് : Damão e Diu) ഇത് 20o22’N, 20o27’N അക്ഷാംശങ്ങൾക്കും 72049’E,72054'E രേഖാംശങ്ങൾക്കും ഇടയിൽ സ്ഥിതി ചെയ്യുന്നു. ഗുജറാത്തിന്റെ തെക്കൻ അതിർത്തിയിൽ സ്ഥിതി ‍ചെയ്യുന്ന ദമൻ വടക്ക് ഭഗവാൻ നദിയാലും തെക്ക് കലെം നദിയാലും ചുറ്റപ്പെട്ടിരിക്കുന്നു. ഇതിന്റെ വിസ്തീർണം 72 ച.കി.മി ആണ്. ദിയു എന്ന ചെറിയ ദ്വീപ് കാംബേ ഉൾക്കടലിൽ വേരാവൽ തുറമുഖത്തിനടുത്ത് സ്ഥിതി ചെയ്യുന്നു . കത്തിയവാറിലെ ബാരെൺ തീരത്തു നീന്നും 8 മൈൽ ദൂരെയായി പാറക്കെട്ടുകൾ നിറഞ്ഞ ഒരു ചെറിയ ദ്വീപാണിത് ‌. "ദിയു" എന്ന വാക്കിനർഥം ദ്വീപെന്നാണ്.

ചരിത്രം

എ.ഡി രണ്ടാം നൂറ്റാണ്ടു മുതൽ കൊങ്കൺ വൈഷയയുടെ ഏഴു ഭാഗങ്ങളിലൊന്നായ ലതയുടെ ഭാഗമായിരുന്നു ഇത്. അശോകന്റെ ശിലാ ശാസനങ്ങൾ (273-136 ബി.സി) ഇവിടെ നിന്നും കണ്ടെടുത്തിട്ടുണ്ട്.

ദ്യൂ ദ്വീപിന്‌ സൈനികപ്രാധാന്യം ഉണ്ടെന്ന് കണക്കാക്കിയ പോർച്ചുഗീസുകാർ 1535-ൽ ഇവിടെ ഒരു കോട്ട പണിയാനുള്ള അനുവാദം നേടി. ദ്വീപിന്റെ കിഴക്കൻ തുമ്പത്ത് അവർ കോട്ട പണിയുകയും ചെയ്തു. 1538-ൽ ഈ കോട്ട തുർക്കികൾ ആക്രmichu. തുടർന്ന് 1546-ൽ ഗുജറാത്തിൽ നിന്നും ആക്രമണം ഉണ്ടായെങ്കിലും ഇവയെയെല്ലാം പോർച്ചുഗീസുകാർ വിജയകരമായി പ്രതിരോധിച്ചു.


‍1559-ൽ പോർച്ചുഗീസുകാർ ദമനും പിടിച്ചെടുത്തു. 1947-ൽ ഇന്ത്യയുടെ സ്വാതന്ത്രലബ്ധിക്കു ശേഷവും ഗോവയോടൊപ്പം ഈ പ്രദേശങ്ങൾ പോർട്ടുഗീസ് അധീനതയിലായിരുന്നു. ("ഗോവ" കാണുക). 1987 ൽ‍ ഗോവ സംസ്ഥാനമായപ്പോൾ ഈ രണ്ടു പ്രദേശങ്ങൾ കേന്ദ്രഭരണപ്രദേശങ്ങളായി തുടർന്നു.

സാമ്പത്തികം

വിനോദസഞ്ചാരവും, വ്യവസായവും ആണ് ഇവിടുത്തെ പ്രധാന വരുമാനമാർഗങ്ങൾ. ഇന്ത്യയുടെ 40% പ്ലാസ്റ്റിക് ഉല്പന്നങ്ങൾ ഇവിടെയാണ്‌ ഉത്പാദിപ്പിക്കുന്നത്. നെല്ല്, പഞ്ഞപ്പുല്ല്, പയർ വർഗങ്ങൾ, നാളികേരം തുടങ്ങിയവയാണ് പ്രധാനകൃഷി. 2004ലെ കണക്കുകൾ പ്രകാരം മൊത്തം ആഭ്യന്തര ഉത്പാദനം 15.6 കോടി ഡോളർ‍ ആണ്‌.

അവലംബം

Tags:

കത്തിയവാർകാംബേ ഉൾക്കടൽകേന്ദ്രഭരണപ്രദേശംഗുജറാത്തി ഭാഷഗുജറാത്ത്ദ്വീപ്പോർച്ചുഗീസ്മറാഠി

🔥 Trending searches on Wiki മലയാളം:

അമിത് ഷാഎലിപ്പനിഇന്ത്യയുടെ സ്വാതന്ത്ര്യസമരംഎസ്.എൻ.സി. ലാവലിൻ കേസ്വി.പി. സിങ്കേരളത്തിലെ പാമ്പുകൾസെറ്റിരിസിൻചതയം (നക്ഷത്രം)ഗായത്രീമന്ത്രംആർട്ടിക്കിൾ 370ഗുരുവായൂർ ശ്രീകൃഷ്ണസ്വാമിക്ഷേത്രംകൊടുങ്ങല്ലൂർ ശ്രീ കുരുംബഭഗവതി ക്ഷേത്രംകേരള പോലീസ്ഇന്ത്യയിലെ രാഷ്ട്രീയകക്ഷികളുടെ പട്ടികഅവൽഅപസ്മാരംമുലപ്പാൽഇ.ടി. മുഹമ്മദ് ബഷീർഅൽഫോൻസാമ്മകുമാരനാശാൻട്രാഫിക് നിയമങ്ങൾമഹാഭാരതംകറുത്ത കുർബ്ബാനകിങ്സ് XI പഞ്ചാബ്അഞ്ചകള്ളകോക്കാൻമലയാളലിപിമലയാളം ടെലിവിഷൻ ചാനലുകളുടെ പട്ടികമഹാത്മാ ഗാന്ധിമഞ്ഞുമ്മൽ ബോയ്സ്നക്ഷത്രവൃക്ഷങ്ങൾഉമ്മൻ ചാണ്ടിക്രിയാറ്റിനിൻഗുജറാത്ത് കലാപം (2002)ഹോർത്തൂസ് മലബാറിക്കൂസ്സ്വർണംടൈഫോയ്ഡ്അസ്സീസിയിലെ ഫ്രാൻസിസ്സമ്മർ ഇൻ ബത്‌ലഹേംകുടുംബശ്രീഇന്ത്യയിലെ ഹരിതവിപ്ലവംഭാരത് ധർമ്മ ജന സേനഅമ്മസി.എം. മുഹമ്മദ്‌ അബൂബക്കർ മുസ്ലിയാർപാലക്കാട് ജില്ലരാജീവ് ഗാന്ധികൂവളംവട്ടവടവാട്സ്ആപ്പ്കാനഡഫ്രാൻസിസ് ജോർജ്ജ്കൊല്ലവർഷ കാലഗണനാരീതിതിരുവിതാംകൂർ ഭരണാധികാരികൾഖസാക്കിന്റെ ഇതിഹാസംഇടതുപക്ഷ ജനാധിപത്യ മുന്നണിരതിസലിലംകേരളത്തിലെ നാടൻപാട്ടുകൾജമാ മസ്ജിദ് ശ്രീനഗർ'വീണ പൂവ്ട്രാൻസ്ജെൻഡർറോസ്‌മേരിചട്ടമ്പിസ്വാമികൾകയ്യോന്നിതോമസ് ചാഴിക്കാടൻബാങ്ക് ദേശസാത്കരണം (ഇന്ത്യ)ചെസ്സ് നിയമങ്ങൾമുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ (ഇന്ത്യ)തൈറോയ്ഡ് ഗ്രന്ഥിമന്നത്ത് പത്മനാഭൻഒബ്സെസ്സിവ് കംപൾസിവ് ഡിസോർഡർപാർവ്വതിതാമരശ്ശേരി ചുരംഅയ്യങ്കാളിഒ.എൻ.വി. കുറുപ്പ്റഹ്‌മാൻ (നടൻ)കേരളത്തിലെ മന്ത്രിസഭകൾസൂര്യൻജേർണി ഓഫ് ലവ് 18+🡆 More