തേൻകരടി

ഇന്ത്യയിലെ എല്ലാ വനങ്ങളിലും, ഹിമാലയം മുതൽ പാറക്കെട്ടുകൾ നിറഞ്ഞ വനപ്രദേശങ്ങളിലും കാണപ്പെടുന്ന കരടി വിഭാഗമാണ് തേൻകരടി അഥവാ മടിയൻ കരടി (Sloth bear; ശാസ്ത്രീയ നാമം: Melursus ursinus).

Sloth bear
Temporal range: Late Pliocene to Early Pleistocene – Recent
തേൻകരടി
Francois a sloth bear in captivity at the National Zoo in Washington, D.C.
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
Phylum:
Class:
Order:
Family:
Genus:
Melursus
Species:
M. ursinus
Binomial name
Melursus ursinus
(Shaw, 1791)
തേൻകരടി
Sloth bear range
(black – former, green – extant)
Synonyms
  • Melursus lybius Meyer, 1793
  • Bradypus ursinus Shaw, 1791

ആകാരം

നീണ്ട മുഖഭാഗം ,നീണ്ട കീഴ്ച്ചിറി,പരുപരുത്ത നീളമുള്ള മുടി,കുറിയ പിൻകാലുകൾ, ചെറിയ കണ്ണുകൾ എന്നിവയാണ് ഇവയ്ക്കുള്ളത്. നഖങ്ങൾക്ക് നല്ല വെള്ളനിറമാണ്. ശരീരത്തിൻറെ മൊത്തം നീളം : 140 - 170 സെ. മീ. തൂക്കം : 65 - 145 കിലോ.

ആവാസം

ഇലപൊഴിയും വനങ്ങൾ, കുറ്റിക്കാടുകൾ, പുൽമേട്

പ്രത്യേകതകൾ

തേൻകരടി 
അലസൻ കരടി മരത്തിനുമേൽ

പകൽ ഗുഹകളിൽ വിശ്രമിച്ച് സന്ധ്യയോടെ ഇവ ഇര തേടാനിറങ്ങുന്നു.ഫലങ്ങളും ഷഡ്പദങ്ങളും,ചിതലുകളേയും ആഹാരമാക്കുന്ന ഈ കരടി മരത്തിൽ കയറി വൻതേനും, പനയിൽ കയറി മദ്യവും കുടിയ്ക്കാറുണ്ട്. ഉളിപ്പലുകളില്ലാത്തതിനാൽ ആ വിടവിലൂടെ ചിതലുകളെയും ഉറുമ്പുകളെയും വലിച്ചെടുക്കാൻ ഇവക്കു കഴിയും. ചിതൽപ്പുറ്റുകൾ പൊട്ടിക്കാൻ ഇവ നീണ്ട നഖങ്ങൾ ഉപയോഗിക്കുന്നു.പഴകിയ മാംസം ഭക്ഷിയ്ക്കാറുള്ള അലസൻ കരടിയ്ക്ക് കരിമ്പിൻ നീരും ഇഷ്ടമുള്ള ഭക്ഷണവസ്തുവാണ് .

നീണ്ട മുഖവും ആടിയാടിയുള്ള നടത്തവുമുള്ള സ്ഥൂലരോമാവൃതമായ ഈ മൃഗം ആക്രണമത്തിനു മുതിർന്നാൽ അപകടകാരിയാണ്. കാഴ്ച കുറവുള്ള ഇവ ഭയപ്പെട്ടാൽ പിൻകാലുകളിൽ ഉയർന്നുനിന്നു കടിക്കുകയോ മാന്തുകയോ ചെയ്യും.

ഗർഭകാലം 7 മാസവും, ആയുസ്സ് ശരാശരി 45 വർഷവും ആണ്. കുഞ്ഞുങ്ങൾ അമ്മയുടെ മുതുകിലേറി സഞ്ചരിയ്ക്കുന്നു.

പ്രജനനം

ജൂൺ - ജൂലായ് മാസങ്ങളിലാണ് തേൻകരടികൾ ഇണചേരുന്നത്. ഡിസംബർ-ജനുവരി മാസങ്ങളിൽ ഒന്നോ രണ്ടോ കുഞ്ഞുങ്ങളെ പ്രസവിക്കുന്നു. ഗർഭകാലം ഏഴുമാസമാണ്. പെൺകരടി കുഞ്ഞുങ്ങളെ പുറത്തേറ്റി നടക്കും. 2 - 3 വർഷം വരെ കുഞ്ഞുങ്ങൾ അമ്മയോടൊപ്പം കഴിയുന്നു. തേൻകരടിക്ക് 40 വയസ്സു വരെ ആയുസ്സുള്ളതായി കണ്ടെത്തിയിട്ടുണ്ട്.

ഇതും കാണുക

അവലംബം

പുറം കണ്ണികൾ

Tags:

തേൻകരടി ആകാരംതേൻകരടി ആവാസംതേൻകരടി പ്രത്യേകതകൾതേൻകരടി പ്രജനനംതേൻകരടി ഇതും കാണുകതേൻകരടി അവലംബംതേൻകരടി പുറം കണ്ണികൾതേൻകരടി

🔥 Trending searches on Wiki മലയാളം:

ആൻജിയോഗ്രാഫിപനിക്കൂർക്കഇല്യൂമിനേറ്റിമലയാള മനോരമ ദിനപ്പത്രംകടുക്കകുര്യാക്കോസ് ഏലിയാസ് ചാവറവി.ഡി. സതീശൻവള്ളത്തോൾ നാരായണമേനോൻലോക്‌സഭകോഴിക്കോട്ബിരിയാണി (ചലച്ചിത്രം)മുരിങ്ങഇലക്ട്രോണിക് വോട്ടിംഗ് ഇന്ത്യയിൽകാസർഗോഡ്നക്ഷത്രം (ജ്യോതിഷം)നാടകംതിരുവോണം (നക്ഷത്രം)മാഞ്ചസ്റ്റർ സിറ്റി എഫ്.സി.അക്കിത്തം അച്യുതൻ നമ്പൂതിരിനിർദേശകതത്ത്വങ്ങൾതുഞ്ചത്തെഴുത്തച്ഛൻഭാരതീയ സ്റ്റേറ്റ് ബാങ്ക്തപാൽ വോട്ട്ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിബിഗ് ബോസ് (മലയാളം സീസൺ 4)ചട്ടമ്പിസ്വാമികൾവിഷുരാജീവ് ഗാന്ധിഇസ്രയേൽമലയാള സാഹിത്യകാരന്മാരുടെ പട്ടികകേരള നിയമസഭഇ.എം.എസ്. നമ്പൂതിരിപ്പാട്അവിട്ടം (നക്ഷത്രം)മലയാളം ടെലിവിഷൻ ചാനലുകളുടെ പട്ടികതൂലികാനാമംമലയാളസാഹിത്യംവയനാട് ജില്ലആനി രാജജാലിയൻവാലാബാഗ് കൂട്ടക്കൊലഹെർമൻ ഗുണ്ടർട്ട്ചാത്തൻഇന്ത്യൻ പാർലമെന്റ്കുരുക്ഷേത്രയുദ്ധംപ്രമേഹംകണ്ടല ലഹളചെ ഗെവാറശ്വാസകോശ രോഗങ്ങൾരണ്ടാമൂഴംഖുർആൻജർമ്മനികുടജാദ്രിരാഷ്ട്രീയംഇന്ത്യൻ പ്രീമിയർ ലീഗ്വീഡിയോകൃഷ്ണൻജവഹർലാൽ നെഹ്രുഡീൻ കുര്യാക്കോസ്കറ്റാർവാഴഹലോഇന്ത്യയുടെ ഭരണഘടനകൂദാശകൾനാഗത്താൻപാമ്പ്സ്ത്രീ സുരക്ഷാ നിയമങ്ങൾവെള്ളിക്കെട്ടൻകേരള പബ്ലിക് സർവീസ് കമ്മീഷൻമില്ലറ്റ്2024 ലെ ഇന്ത്യൻ പൊതുതെരഞ്ഞെടുപ്പ് കേരളത്തിൽയോഗർട്ട്ഉമ്മൻ ചാണ്ടിആഗോളതാപനം2019-ലെ ഇന്ത്യയിലെ പൊതുതെരഞ്ഞെടുപ്പ്ഒന്നാം ഇന്ത്യൻ സ്വാതന്ത്ര്യ സമരം (1857)കാന്തല്ലൂർഇന്ത്യസിന്ധു നദീതടസംസ്കാരംഎറണാകുളം ജില്ലജോയ്‌സ് ജോർജ്മാവോയിസം🡆 More