ടെക്സസ് ഇൻസ്ട്രുമെന്റ്സ്

32°54′33″N 96°45′04″W / 32.909256°N 96.751054°W / 32.909256; -96.751054 അമേരിക്കയിലെ ടെക്സാസ് സംസ്ഥാനത്ത്, ഡാളസ് ആസ്ഥാനമായുള്ള ഒരു കമ്പനിയാണ്‌, പൊതുവേ TI എന്ന ചുരുക്കപ്പേരിൽ ഇലക്ട്രോണിക് വ്യവസായലോകത്ത് അറിയപ്പെടുന്ന ടെക്സസ് ഇൻസ്ട്രുമെന്റ്സ്.

അർദ്ധചാലക വ്യവസായത്തിൽ വിറ്റുവരവിന്റെ കാര്യത്തിൽ ഇന്റലിനും, സാംസങിനും ശേഷം മൂന്നാം സ്ഥാനത്തുള്ള കമ്പനിയാണ്‌ TI. വിറ്റുവരവിന്റെ കാര്യത്തിൽ ലോകത്തെ ഡിജിറ്റൽ സിഗ്നൽ പ്രൊസസ്സർ, അനലോഗ് വിപണികളിൽ ഒന്നാം സ്ഥാനവും സെൽഫോൺ സാങ്കേതികവിദ്യയിൽ രണ്ടാം സ്ഥാനവും കമ്പനിയ്ക്കുണ്ട് . ഇന്ത്യയുടെ വിവരസാങ്കേതികതലസ്ഥാനമായ ബാംഗളൂരിൽ 1985-ൽ ഗവേഷണമാരംഭിച്ച TI, വിവരസാങ്കേതികവിദ്യാരംഗത്ത് ആദ്യമായി ബാംഗളൂരിൽ ഗവേഷണമാരംഭിച്ച ബഹുരാഷ്ട്ര കമ്പനിയും (Multi-National Company - MNC) ആണ്‌.

ടെക്സസ് ഇൻസ്ട്രുമെന്റ്സ്
പബ്ലിക്ക്
Traded asNASDAQTXN
S&P 500 Component
NASDAQ-100 Component
വ്യവസായംഅർദ്ധചാലകവ്യവസായം
സ്ഥാപിതം1930 (ജിയോഫിസിക്കൽ സർവീസ് ഇൻകോർപ്പറേറ്റഡ് എന്ന പേരിൽ)
1951 (ടെക്സസ് ഇൻസ്ട്രുമെന്റ്സ് എന്ന പേരിൽ)
ആസ്ഥാനം
ഡാളസ്, ടെക്സസ്, അമേരിക്കൻ ഐക്യനാടുകൾ
പ്രധാന വ്യക്തി
റിച്ച് ടെമ്പിൾട്ടൺ
(ചെയർമാൻ, പ്രസിഡന്റ്, സി.ഇ.ഓ.)
ഉത്പന്നങ്ങൾഅനലോഗ് ഇലക്ട്രോണിക്സ്
കാൽക്കുലേറ്ററുകൾ
ഡിജിറ്റൽ സിഗ്നൽ പ്രോസസ്സറുകൾ
ഡിജിറ്റൽ ലൈറ്റ് പ്രോസസ്സറുകൾ
ഇതര ഇന്റഗ്രേറ്റഡ് സർക്യൂട്ടുകൾ
വരുമാനംDecrease യു.എസ്.$ 12.82 ശതകോടി (2012)
പ്രവർത്തന വരുമാനം
Decrease യു.എസ്.$ 1.97 ശതകോടി (2012)
മൊത്ത വരുമാനം
Decrease യു.എസ്.$ 1.75 ശതകോടി (2012)
മൊത്ത ആസ്തികൾDecrease യു.എസ്.$ 20.06 ശതകോടി (2012)
Total equityDecrease യു.എസ്.$ 10.96 ശതകോടി (2012)
ജീവനക്കാരുടെ എണ്ണം
34,759 (2012)
വെബ്സൈറ്റ്www.ti.com
ടെക്സസ് ഇൻസ്ട്രുമെന്റ്സ്
ഡാളസിലെ ടെക്സസ് ഇൻസ്ട്രുമെന്റ്സ് ആസ്ഥാനം

ചരിത്രം

ടെക്സസ് ഇൻസ്ട്രുമെന്റ്സ് 
ഡാളസിലെ ആസ്ഥാനത്തെ ടെക്സസ് ഇൻസ്ട്രുമെന്റ്സിന്റെ സൈൻബോർഡ്
ടെക്സസ് ഇൻസ്ട്രുമെന്റ്സ് 
ഹ്യൂസ്റ്റണടുത്ത് ടെക്സസിലെ സ്റ്റാഫോർഡിൽ ടെക്സസ് ഇൻസ്ട്രുമെന്സ് സ്ഥാപനം സൂചിപ്പിക്കുന്ന ബോർഡ്.

സെസിൽ എച്ച്. ഗ്രീൻ, ജെ. എറിക്ക് ജോൺസൺ, യുജീൻ മക്ഡർമോട്ട്, പാട്രിക്ക് ഇ. ഹാഗർട്ടി എന്നിവർച്ചേർന്ന് 1951ൽ ടെക്സസ് ഇൻസ്ട്രുമെന്റ്സ് സ്ഥാപിച്ചു. ഇവരിൽ മക്ഡർമോട്ട് ടെക്സസ് ഇൻസ്ട്രുമെന്റ്സിന്റെ മുൻകമ്പനിയായിരുന്ന ജിയോഫിസിക്കൽ സർ‌വീസിന്റെ(GSI) സ്ഥാപകരിലൊരാളായിരുന്നു. 1930ൽ സ്ഥാപിതമായ ഈ കമ്പനിയിൽ ജോലിക്കാരായിരുന്നു ഗ്രീനും ജോൺസണും. 1941ൽ പേൾ ഹാർബർ ആക്രമിക്കപ്പെട്ടത്തിന്റെ തലേദിവസം ഇവരെല്ലാം ചേർന്ൻ GSI എന്ന കമ്പനി സ്വന്തമാക്കി. 1945 നവംബറിൽ ലബോറട്ടറി ആൻഡ് മാനുഫാക്‌ചറിങ് ഡിവിഷന്റെ (L&M) ജനറൽ മാനേജറായി പാട്രിക്ക് ഹാഗെർട്ടി നിയമിതനായി. ഏറെ പ്രതിരോധ ഇടപാടുകൾ നേടിയ L&M വിഭാഗം 1951ൽ GSIയുടെ ജിയോഫിസിക്കൽ വിഭാഗത്തേക്കാൾ വളർച്ച നേടി. കമ്പനി ജനറൽ ഇൻസ്ട്രുമെന്റ്സ് ഇൻക്. എന്ന പേരിൽ പുനക്രമീകരിച്ചു. എന്നാൽ ജെനറൽ ഇൻസ്ട്രുമെന്റ് എന്ന പേരിൽ വേറൊരു കമ്പനി നിലവിലുണ്ടായിരുന്നതിനാൽ പേര്‌ ടെക്സസ് ഇൻസ്ട്രുമെന്റ്സ് എന്ന് അതേ വർഷം മാറ്റി. ജിയോഫിസിക്കൽ സർവീസസ് ഇൻക്. 1988ൽ ഹാലിബർട്ടൺ വാങ്ങിക്കുന്നതുവരെ ടെക്സസ് ഇൻസ്ട്രുമെന്റ്സിന്റെ സബ്‌സിഡിയറി ആയി തുടർന്നു.


Texas Instruments exists to create, make and market useful products and services to satisfy the needs of its customers throughout the world.

— Patrick Haggerty, Texas Instruments Statement of Purpose

ധർമ്മാധിഷ്ഠതയും മൂല്യാധിഷ്ഠതയും

മ്യൂല്യാധിഷ്ഠിതമായ ബിസിനസ് നടത്തിപ്പിന്‌ പ്രസിദ്ധമായ കമ്പനിയാണ്ട് ടെക്സസ് ഇൻസ്ട്രുമെന്റ്സ്. എത്തിസ്ഫിയർ ഇൻസ്റ്റിറ്റ്യൂട്ടിന്റെ ലോകത്തെ ഏറ്റവും ധർമ്മാധിഷ്ഠിതമായി ബിസിനസ് നടത്തുന്ന കമ്പനികളുടെ പട്ടികയിൽ TI ആറു വർഷം തുടർച്ചയായി (2007 മുതൽ 2012 വരെ) ഇടം നേടി.. ഇലക്ട്രോണിക്സ്/അർദ്ധചാലക വിഭാഗത്തിൽ ഈ പട്ടികയിൽ അഞ്ചുവർഷം തുടർച്ചയായി ഇടം നേടിയിട്ടുള്ള ഏക കമ്പനിയും TI ആണ്‌.

അവലംബം

പുറത്തേയ്ക്കുള്ള കണ്ണികൾ

    ബിസിനസ് സംബന്ധമായ വിവരങ്ങൾ


Tags:

ടെക്സസ് ഇൻസ്ട്രുമെന്റ്സ് ചരിത്രംടെക്സസ് ഇൻസ്ട്രുമെന്റ്സ് അവലംബംടെക്സസ് ഇൻസ്ട്രുമെന്റ്സ് പുറത്തേയ്ക്കുള്ള കണ്ണികൾടെക്സസ് ഇൻസ്ട്രുമെന്റ്സ്1985അമേരിക്കഅർദ്ധചാലകംഇന്റൽ കോർപ്പറേഷൻ‍ടെക്സാസ്ഡാളസ്ബംഗളൂർസാംസങ്

🔥 Trending searches on Wiki മലയാളം:

മല്ലപ്പള്ളിബാല്യകാലസഖിഎഴുപുന്ന ഗ്രാമപഞ്ചായത്ത്പെരിയാർടെസ്റ്റോസ്റ്റിറോൺതണ്ണിത്തോട്പി. ഭാസ്കരൻപട്ടിക്കാട്, തൃശ്ശൂർസംസ്ഥാനപാത 59 (കേരളം)മടത്തറദേശീയ മനുഷ്യാവകാശ കമ്മീഷൻ (ഇന്ത്യ)തണ്ണീർമുക്കംപാവറട്ടികൊടകരഅരുവാപ്പുലം ഗ്രാമപഞ്ചായത്ത്നേമംചേരസാമ്രാജ്യംകൂത്താട്ടുകുളംകൊണ്ടോട്ടിരതിസലിലംരാജ്യങ്ങളുടെ പട്ടികവൈറ്റിലനക്ഷത്രവൃക്ഷങ്ങൾസിറോ-മലബാർ സഭഇസ്‌ലാംസുസ്ഥിര വികസന ലക്ഷ്യങ്ങൾപൂന്താനം നമ്പൂതിരിഇരവിപേരൂർഅമരവിളപെരിന്തൽമണ്ണവയലാർ പുരസ്കാരംപേരാമ്പ്ര (കോഴിക്കോട്)റിയൽ മാഡ്രിഡ് സി.എഫ്ചീമേനിതീക്കടൽ കടഞ്ഞ് തിരുമധുരംആടുജീവിതംകൂറ്റനാട്ലോക്‌സഭഉത്രാളിക്കാവ്വടശ്ശേരിക്കരകൂടൽഇരവികുളം ദേശീയോദ്യാനംവദനസുരതംമമ്മൂട്ടികുര്യാക്കോസ് ഏലിയാസ് ചാവറകുറ്റിച്ചൽ ഗ്രാമപഞ്ചായത്ത്കമല സുറയ്യപെരുവണ്ണാമൂഴികൊട്ടാരക്കരകണ്ണകിഡെമോക്രാറ്റിക് യൂത്ത് ഫെഡറേഷൻ ഓഫ് ഇന്ത്യകൊടുമൺ ഗ്രാമപഞ്ചായത്ത്മുഹമ്മകൊടുങ്ങല്ലൂർ ശ്രീ കുരുംബഭഗവതി ക്ഷേത്രംതലോർകൂടിയാട്ടംതിരൂരങ്ങാടിരാമകഥപ്പാട്ട്അഴീക്കോട്, തൃശ്ശൂർകോലഴിറമദാൻഅഷ്ടമിച്ചിറബിഗ് ബോസ് (മലയാളം സീസൺ 5)വിവരാവകാശനിയമം 2005കൂത്തുപറമ്പ്‌ആയൂർഊർജസ്രോതസുകൾമൊകേരി ഗ്രാമപഞ്ചായത്ത്വള്ളത്തോൾ പുരസ്കാരം‌വൈക്കം മുഹമ്മദ് ബഷീർഇന്നസെന്റ്കളമശ്ശേരിനേര്യമംഗലംറാം മോഹൻ റോയ്ആലപ്പുഴപാലാതൊഴിലാളി ദിനംപാത്തുമ്മായുടെ ആട്പന്മന🡆 More