ജ്യോതിർലിംഗങ്ങൾ

ശിവനെ ജ്യോതിർലിഗ രൂപത്തിൽ ആരാധിക്കുന്ന ഭാരതത്തിൽ ഉള്ള 12 ശിവ ക്ഷേത്രങ്ങളാണു ദ്വാദശ ജ്യോതിർലിംഗങ്ങൾ .

ഈ ക്ഷേത്രങ്ങൾ ഭാരതീയ സംസ്കാരവുമായി വളരെയധികം ബന്ധപ്പെട്ടിരിക്കുന്നു. ഇതിൽ തെക്കെ അറ്റത്തുള്ളതു രാമേശ്വരവും വടക്കുള്ളതു കേദാർനാഥുമാണ്. ഇവ ശൈവപുരാണങ്ങളുമായും ചരിത്രവുമായും അടുത്തുനിൽക്കുന്നു

ജ്യോതിർലിംഗങ്ങൾ is located in India
സോമനാഥ്
സോമനാഥ്
മല്ലികാർജ്ജുനം
മല്ലികാർജ്ജുനം
മഹാകാലേശ്വർ
മഹാകാലേശ്വർ
ഓംകാരേശ്വർ
ഓംകാരേശ്വർ
വൈദ്യനാഥ്
വൈദ്യനാഥ്
ഭീമശങ്കരം
ഭീമശങ്കരം
രാമേശ്വരം
രാമേശ്വരം
നാഗേശ്വർ
നാഗേശ്വർ
കാശിവിശ്വനാഥ്
കാശിവിശ്വനാഥ്
ത്രയംബകേശ്വർ
ത്രയംബകേശ്വർ
കേദാർനാഥ്
കേദാർനാഥ്
ഘൃഷ്ണേശ്വർ
ഘൃഷ്ണേശ്വർ
ദ്വാദശ ജ്യോതിർലിംഗ ക്ഷേത്രങ്ങളുടെ സ്ഥാനം

ജ്യോതിർലിഗ ക്ഷേത്രങ്ങൾ

സോമനാഥൻ

ഈ ക്ഷേത്രം ഗുജറാത്തിലെ സൗരാഷ്ട്രയിലുള്ള പ്രഭാസ് പട്ടണത്തിൽ സ്ഥിതി ചെയ്യുന്നു. ഈ ക്ഷേതം ഭാരതീയ സംസ്കാരത്തിൽ വളരെയധികം സ്വാധീനം ചെലുത്തിയിട്ടുണ്ട്.

മഹാകാലേശ്വരൻ

മഹാകാലേശ്വര ക്ഷേത്രം മദ്ധ്യപ്രദേശിലെ പുരാതന നഗരമായ അവന്തി അഥവാ ഉജ്ജെയിനിൽ സ്ഥിതി ചെയ്യുന്നു.

ഭീംശങ്കർ

ത്രിപുരാസുര വധവുമായി ബന്ധപ്പെട്ട ഈ ക്ഷേത്രം മഹാരാഷ്ട്രയിലെ പൂനക്കടുത്തുള്ള സഹ്യാദ്രി കുന്നുകളിൽ സ്ഥിതി ചെയ്യുന്നു.

ത്രയംബകേശ്വർ

മഹാരാഷ്ട്രയിലെ നാസിക്കിനടുത്താണു ഈ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. ഗോദാവരി നദി ക്ഷേത്ര പരിസരത്തു നിന്നാണു ഉദ്ഭവിക്കുന്നതു.

രാമേശ്വർ

തമിഴ്നാടിനു തെക്കേ അറ്റത്തുള്ള രാമേശ്വര ദ്വീപിൽ സ്ഥിതി ചെയ്യുന്നു. സേതുബന്ധനം ഇതിനടുത്താണു.

ഓംകാരേശ്വർ

മദ്ധ്യപ്രദേശിലെ നർമ്മദാ നദീ തീരത്തുള്ള ദ്വീപിൽ ഈ അമലേശ്വര ക്ഷേത്രം സ്ഥിതി ചെയ്യുന്നു.

വൈദ്യനാഥൻ

ജാർഖണ്ഡ് ദിയോഗാർഹിൽ ഈ പുരാതന ക്ഷേത്രം സ്ഥിതി ചെയ്യുന്നു.

മല്ലികാർജ്ജുനൻ

ആന്ധ്രാപ്രദേശിലെ കുർണൂൽ ജില്ലയിൽ കാണപ്പേടുന്ന ശ്രീ ശൈലം മല്ലികാർജ്ജുന ക്ഷേത്രം ശില്പ്പകലകൾ കൊണ്ട് പ്രസിദ്ധമാണു.

കേദാർനാഥ്

ഹിമാലയത്തിൽ മഞ്ഞിനാൽ മൂടി കാണപ്പെടുന്ന ഈ ക്ഷേത്രം വർഷത്തിൽ ആറു മാസം മാത്രമേ തറക്കുകയുള്ളു. ഉത്തരാഖണ്ഢ് സംസ്ഥാനത്ത് സ്ഥിതി ചെയ്യുന്ന ക്ഷേത്രം നിർമ്മിച്ചത് ആദി ശങ്കരാചാര്യരാണു.

വിശ്വനാഥൻ

ജ്യോതിർലിംഗ ക്ഷേത്രങ്ങളിൽ ഏറ്റവും പ്രസിദ്ധം ഈ ക്ഷേത്രമാണു. ഉത്തർപ്രദേശിലെ ബനാറസിൽ (കാശി / വാരണാസി) സ്ഥിതി ചെയ്യുന്നു.

നാഗേശ്വർ

ഗുജറാത്തിലെ ദ്വാരകക്ക് സമീപം സ്ഥിതി ചെയ്യുന്നു.

ഘൃഷ്ണേശ്വർ

മഹാരാഷ്ട്രയിലെ എല്ലോറ്ക്ക് സമീപം സ്ഥിതി ചെയ്യുന്നു. ഒന്നാം നൂറ്റാണ്ടിൽ നിർമ്മിച്ച ശിലാലിഖിതങ്ങൾ ഇവിടെ കാണാം.

ദ്വാദശ ജ്യോതിർലിംഗ സ്തോത്രം

പന്ത്രണ്ട് ജ്യോതിർലിംഗങ്ങളെക്കുറിച്ചും അവയുടെ സ്ഥാനത്തെകുറിച്ചും പ്രതിപാദിക്കുന്ന സംസ്കൃത സ്തോത്രമാണ് ദ്വാദശ ജ്യോതിർലിംഗ സ്തോത്രം. ആദിശങ്കരനാണ് ഇതിന്റെ കർത്താവ്.

ദേവനാഗിരിയിൽ:


    सौराष्ट्रे सोमनाथं च श्रीशैले मल्लिकार्जुनम्। उज्जयिन्यां महाकालमोङ्कारममलेश्वरम्॥
    परल्यां वैद्यनाथं च डाकिन्यां भीमशङ्करम्। सेतुबन्धे तु रामेशं नागेशं दारुकावने॥
    वाराणस्यां तु विश्वेशं त्र्यम्बकं गौतमीतटे। हिमालये तु केदारं घुश्मेशं च शिवालये॥
    एतानि ज्योतिर्लिङ्गानि सायं प्रातः पठेन्नरः। सप्तजन्मकृतं पापं स्मरणेन विनश्यति॥
    एतेशां दर्शनादेव पातकं नैव तिष्ठति। कर्मक्षयो भवेत्तस्य यस्य तुष्टो महेश्वराः॥:
    द्वादश ज्योतिर्लिंग स्तोत्रम्


മലയാളത്തിൽ:

    സൗരാഷ്ട്രേ സോമനാഥം ച ശ്രീശൈലേ മല്ലികാർജുനം. ഉജ്ജയിന്യാം മഹാകാലം ഓംകാരമമലേശ്വരം..
    പരല്യാം വൈദ്യനാഥം ച ഡാകിന്യാം ഭീമശങ്കരം. സേതുബന്ധേ തു രാമേശം നാഗേശം ദാരുകാവനേ..
    വാരണസ്യാം തു വിശ്വേശം ത്ര്യംബകം ഗൗതമീതടേ. ഹിമാലയേ തു കേദാരം ഘുഷ്മേശം ച ശിവാലയേ..
    ഏതാനി ജ്യോതിർലിംഗാനി സായം പ്രാതഃ പഠേത് നരഃ. സപ്തജന്മകൃതം പാപം സ്മരണേന വിനശ്യതി..
    ഏതേശാം ദർശനാദേവ പാതകം നൈവ തിഷ്ഠതി. കർമക്ഷയോ ഭവേത്തസ്യ യസ്യ തുഷ്ടോ മഹേശ്വരഃ..
    ഇതി ദ്വാദശ ജ്യോതിർലിംഗസ്തോത്രം സംപൂർണ്ണം.


ചിത്രശാല

ഇതും കാണുക

അവലംബം


Tags:

ജ്യോതിർലിംഗങ്ങൾ ജ്യോതിർലിഗ ക്ഷേത്രങ്ങൾജ്യോതിർലിംഗങ്ങൾ ദ്വാദശ ജ്യോതിർലിംഗ സ്തോത്രംജ്യോതിർലിംഗങ്ങൾ ചിത്രശാലജ്യോതിർലിംഗങ്ങൾ ഇതും കാണുകജ്യോതിർലിംഗങ്ങൾ അവലംബംജ്യോതിർലിംഗങ്ങൾക്ഷേത്രംഭാരതംശിവൻ

🔥 Trending searches on Wiki മലയാളം:

രക്തസമ്മർദ്ദംകാലാവസ്ഥഅണലിപഞ്ചവത്സര പദ്ധതികൾ (ഇന്ത്യ)റോബർട്ട് ബേൺസ്മുഹാജിറുകൾസ്വലാപടയണിബദർ യുദ്ധംനരേന്ദ്ര മോദിവിദ്യാഭ്യാസംഓഹരി വിപണിഇന്ത്യൻ പാർലമെന്റ്റമദാൻഅഗ്നിപർവതംസൂക്ഷ്മജീവിമണിപ്രവാളംവാട്സ്ആപ്പ്അറബി ഭാഷസൈനബ് ബിൻത് മുഹമ്മദ്മാമ്പഴം (കവിത)വാണിയർമാർവൽ സ്റ്റുഡിയോസ്മിസ് ഇൻ്റർനാഷണൽഇന്ത്യൻ പ്രീമിയർ ലീഗ്ഖലീഫ ഉമർവാസ്കോ ഡ ഗാമചങ്ങമ്പുഴ കൃഷ്ണപിള്ളജീവപരിണാമംഫാസിസംമാങ്ങപന്തിയോസ് പീലാത്തോസ്സ‌അദു ബ്ൻ അബീ വഖാസ്വെള്ളെരിക്ക്കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ (മാർക്സിസ്റ്റ്)നിവർത്തനപ്രക്ഷോഭംആറന്മുള ശ്രീ പാർത്ഥസാരഥിക്ഷേത്രംകാക്കഗിൽഗിറ്റ്-ബാൾട്ടിസ്ഥാൻയക്ഷിമികച്ച നടനുള്ള ദേശീയ ചലച്ചിത്രപുരസ്കാരംക്ലിഫ് ഹൗസ്തിരുവിതാംകൂർ ഭരണാധികാരികൾഇസ്രയേൽആർജന്റീനസദ്യ4ഡി ചലച്ചിത്രംഇന്ത്യയുടെ രാഷ്ട്രപതിമാരുടെ പട്ടികകാളിഅമേരിക്കതിരുവിതാംകൂർമുള്ളൻ പന്നിബദർ ദിനംരക്തപ്പകർച്ചഒബ്സെസ്സിവ് കംപൾസിവ് ഡിസോർഡർനെന്മാറ വല്ലങ്ങി വേലജാമിഅഃ നൂരിയ്യ അറബിക് കോളേജ്ഏലംആർത്തവചക്രവും സുരക്ഷിതകാലവുംമൈക്കിൾ കോളിൻസ്കയ്യൂർ സമരംFrench languageകേരളത്തിലെ പാമ്പുകൾമലയാളം മിഷൻവിരാട് കോഹ്‌ലിടൈറ്റാനിക്മെസപ്പൊട്ടേമിയമേയ് 2009ഇന്ത്യൻ നാഷണൽ കോൺഗ്രസ്മമിത ബൈജുദി ആൽക്കെമിസ്റ്റ് (നോവൽ)ആടുജീവിതം (ചലച്ചിത്രം)ഡെൽഹി ക്യാപിറ്റൽസ്ആശാളിമരപ്പട്ടിഈദുൽ അദ്‌ഹഅക്കിത്തം അച്യുതൻ നമ്പൂതിരിഐക്യരാഷ്ട്രസഭഈസാ🡆 More