ചെമ്പോത്ത്: ചെബോത്ത്

കേരളത്തിൽ സാധാരണ കാണാവുന്ന പക്ഷിയാണ് ചെമ്പോത്ത് (Crow pheasant അഥവാ Greater Coucal -Centropus sinensis).

ഉപ്പൻ എന്നും അറിയപ്പെടുന്നു. ഇന്ത്യൻ ഉപഭൂഖണ്ഡത്തിലും അതിനോടടുത്ത പ്രദേശത്തും പ്രധാനമായും കണ്ടുവരുന്ന ഇവ കുയിലിന്റെ അടുത്ത ബന്ധുക്കളാണ്.

ചെമ്പോത്ത്
Crow Pheasant
ചെമ്പോത്ത്: പ്രത്യേകതകൾ, ആവാസവ്യവസ്ഥകൾ, ചിത്രങ്ങൾ
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
Phylum:
Class:
Order:
Family:
Cuculidae
Genus:
Centropus
Species:
C. sinensis
Binomial name
Centropus sinensis
(Stephens, 1815)
ചെമ്പോത്തിന്റെ ശബ്ദം
ചെമ്പോത്ത്: പ്രത്യേകതകൾ, ആവാസവ്യവസ്ഥകൾ, ചിത്രങ്ങൾ
Greater Coucal bird,From Ezhuvanthala,Palakkad Kerala,India

പ്രത്യേകതകൾ

ഉപ്-ഉപ് എന്നിങ്ങനെയുള്ള ശബ്ദം തുടർച്ചയായി ആവർത്തിക്കുന്നതുവഴി ചെമ്പോത്തിനെ പെട്ടെന്ന് തിരിച്ചറിയാൻ സാധിക്കും. ശബ്ദത്തിന്റെ പ്രത്യേകതകൊണ്ട് ഉപ്പൻ എന്നും മലബാറിലും കേരളത്തിന്റെ പലഭാഗങ്ങളിലും അറിയപ്പെടുന്നു. ചെമ്പോത്തുകൾ ഒറ്റക്കാണ് ഇരതേടുക. പ്രത്യുത്പാദന കാലമാണെങ്കിൽ ചിലപ്പോൾ ഇണയും കൂടെയുണ്ടാകും.

ശാരീരിക പ്രത്യേകതകൾ

ശരീരപ്രകൃതിയിൽ കാക്കകളോട് വളരെ സാദൃശ്യമുള്ള പക്ഷികളാണ് ചെമ്പോത്തുകൾ. പൂർണ്ണവളർച്ചയെത്തിയ ചെമ്പോത്തിന് ചുണ്ടുമുതൽ വാലിന്റെ അറ്റം വരെ 48 സെ.മീ നീളമുണ്ടാകും ശരീരം കറുത്ത (കരിമ്പച്ച) നിറത്തിലാണ്. ചിറകുകൾ ചുവപ്പുകലർന്ന തവിട്ടുനിറത്തിലാണുണ്ടാവുക. വലിയ വാലിൽ വലിയ കറുത്ത തൂവലുകളാണുണ്ടാവുക. കണ്ണുകൾ ചുവപ്പുനിറത്തിൽ എടുത്തറിയാം. ആൺ പെൺ പക്ഷികൾ തമ്മിൽ കാഴ്ചയിൽ വ്യത്യാസമുണ്ടാകാറില്ല. എന്നാൽ പെൺ ചെമ്പോത്തുകൾ അൽപം വലിപ്പമേറിയവയാണ്.

ഭക്ഷണരീതി

അധികം ഉയരത്തിൽ പറന്ന് ഇരതേടാൻ ചെമ്പോത്തുകൾ ശ്രമിക്കാറില്ല ഭൂമിയിൽ നിന്ന് ഒന്നോ രണ്ടോ അടി ഉയരത്തിൽ സമാന്തരമായി പറന്ന് ഇരയെ കണ്ടെത്താറാണ് പതിവ്. ഭൂമിയിൽ ഇറങ്ങി നടന്നും ചിലപ്പോൾ ഇരതേടുന്നു. തട്ടുതട്ടായി ശിഖരങ്ങളുള്ള വൃക്ഷങ്ങളിൽ കൊമ്പുവഴി കയറി ഉയർന്ന ഭാഗങ്ങളിൽ ഇരതേടുന്നതും കാണാം. പച്ചക്കുതിരകൾ, പല്ലികൾ, പ്രാണികൾ, ഒച്ചുകൾ മറ്റു ജീവികളുടെ മുട്ടകൾ എന്നിവയാണ് പ്രധാന ഭക്ഷണം, ചെറിയ ജീവികളേയും പക്ഷിക്കുഞ്ഞുങ്ങളേയും ഭക്ഷിക്കാറുണ്ട്.

പ്രത്യുത്പാദനം

ജനുവരി മുതൽ ജൂൺ വരെയാണ് ചെമ്പോത്തുകളുടെ സാധാരണ പ്രത്യുത്പാദനകാലം. ഇക്കാലങ്ങളിൽ ഒരു കിളിക്കു മറുപടിയെന്നവണ്ണം ചിലക്കൽ ശബ്ദങ്ങൾ കേൾക്കാം. ചുള്ളിക്കമ്പുകൾ തലങ്ങും വിലങ്ങും പെറുക്കിവെച്ച് അധികം ഉയരമില്ലാത്ത ചില്ലകളേറെയുള്ള മരങ്ങളിലാണ് സാധാരണ കൂടുകെട്ടുന്നത്. കൂടിന്റെ മധ്യഭാഗം പഞ്ഞിയും മറ്റുമുപയോഗിച്ച് മാർദ്ദവമുള്ളതാക്കിയിരിക്കും. മങ്ങിയ വെളുപ്പുനിറത്തിലുള്ള മൂന്നോ നാലോ മുട്ടകളാവുമുണ്ടാവുക. കൂടുകെട്ടുന്നതുമുതൽ കുട്ടികൾ പറന്നു പോകുന്നതുവരെയുള്ള കാര്യങ്ങൾ മാതാവും പിതാവും ചേർന്നാവും ചെയ്യുക.

ആവാസവ്യവസ്ഥകൾ

ഇന്ത്യ, പാകിസ്താൻ‍, ബംഗ്ലാദേശ്, ശ്രീലങ്ക, മ്യാന്മാർ, ഇന്തോനേഷ്യ എന്നിവിടങ്ങളിൽ കണ്ടുവരുന്നു. തെക്കൻ ചൈനയിലും കുറഞ്ഞ എണ്ണം കാണാം. ചൈനയിലും ഇന്തോനേഷ്യയിലും വംശനാശഭീഷണി നേരിടുന്നുണ്ട്. സമുദ്രനിരപ്പിൽ നിന്ന് 2000 മീറ്റർ ഉയരത്തിൽ വരെ ഇവയെ കാണാം. ചെരിവുപ്രദേശങ്ങളും സമതലങ്ങളും ഒരുപോലെ ചെമ്പോത്തുകൾ ഇഷ്ടപ്പെടുന്നു. കുറ്റിക്കാടുകളും ചെറുമരങ്ങളും ഉള്ള പ്രദേശങ്ങൾ ഇഷ്ടപ്പെടുന്ന ഈ പക്ഷിയെ ഇടതൂർന്ന കാട്ടിലോ, വളരെ തെളിഞ്ഞ പ്രദേശത്തിലോ കാണാറില്ല. കാട്ടിലും നാട്ടിലും ഒരുപോലെ ചെമ്പോത്തുകൾ വിഹരിക്കുന്നു. ആവാസവ്യവസ്ഥകൾ നഷ്ടപ്പെടുന്നതുകൊണ്ടുള്ള ചെറിയ ഭീഷണി മാത്രമേ ഇന്ത്യയിൽ ചെമ്പോത്തുകൾക്കുള്ളൂ. കൌതുകത്തിനായുള്ള വേട്ടയാടലും ചിലപ്പോൾ ഇവയുടെ ജീവനപഹരിക്കാറുണ്ട്.

ചിത്രങ്ങൾ

അവലംബം

പുറത്തേക്കുള്ള കണ്ണികൾ

Tags:

ചെമ്പോത്ത് പ്രത്യേകതകൾചെമ്പോത്ത് ആവാസവ്യവസ്ഥകൾചെമ്പോത്ത് ചിത്രങ്ങൾചെമ്പോത്ത് അവലംബംചെമ്പോത്ത് പുറത്തേക്കുള്ള കണ്ണികൾചെമ്പോത്ത്

🔥 Trending searches on Wiki മലയാളം:

ചന്ദ്രൻനസ്രിയ നസീംചേനത്തണ്ടൻമലമ്പനിഭരതനാട്യംചെസ്സ്മുരിങ്ങവള്ളത്തോൾ പുരസ്കാരം‌പ്ലേറ്റ്‌ലെറ്റ്നാടകംപ്രസവംദ്രൗപദി മുർമുപൂരിഇന്ത്യൻ നദീതട പദ്ധതികൾആദി ശങ്കരൻകോടിയേരി ബാലകൃഷ്ണൻമാവോയിസംമഞ്ഞപ്പിത്തംചക്കഹെപ്പറ്റൈറ്റിസ്ശോഭ സുരേന്ദ്രൻദേശീയ പട്ടികവർഗ്ഗ കമ്മീഷൻമുണ്ടയാംപറമ്പ്ഇന്ത്യയുടെ ദേശീയപ്രതിജ്ഞവി.എസ്. അച്യുതാനന്ദൻദന്തപ്പാലസന്ദീപ് വാര്യർഇന്ത്യയിലെ രാഷ്ട്രീയകക്ഷികളുടെ പട്ടികഡെങ്കിപ്പനിസൂര്യൻമാലിദ്വീപ്കുടജാദ്രിഎറണാകുളം ജില്ലസംഘകാലംശ്വാസകോശ രോഗങ്ങൾമഹാത്മാ ഗാന്ധിയുടെ കുടുംബംആൻജിയോഗ്രാഫിപുകവലിയുടെ ആരോഗ്യ ഫലങ്ങൾജനാധിപത്യംദേശീയപാത 66 (ഇന്ത്യ)ഹെൻറിയേറ്റാ ലാക്സ്ഇന്ത്യൻ ചേരഇന്ത്യൻ ഭരണഘടന ഭേദഗതികൾതീയർഫുട്ബോൾ ലോകകപ്പ് 1930കേരള സാഹിത്യ അക്കാദമി പുരസ്കാരംഅന്തർമുഖതമേയ്‌ ദിനംമലപ്പുറം ജില്ലവി. ജോയ്കുവൈറ്റ്മുഴക്കുന്ന് മൃദംഗശൈലേശ്വരി ക്ഷേത്രംപേവിഷബാധവാഗ്‌ഭടാനന്ദൻഏഷ്യാനെറ്റ് ന്യൂസ്‌പൊറാട്ടുനാടകംപഴനി സുബ്രഹ്മണ്യസ്വാമിക്ഷേത്രംപ്രധാന താൾനാഷണൽ എലിജിബിലിറ്റി കം എൻട്രൻസ് ടെസ്റ്റ് (നീറ്റ്)തിരുവനന്തപുരം പത്മനാഭസ്വാമിക്ഷേത്രംകാവ്യ മാധവൻഗുൽ‌മോഹർജ്ഞാനപീഠ പുരസ്കാരംആറാട്ടുപുഴ വേലായുധ പണിക്കർഅർബുദംഗണപതിവിശുദ്ധ സെബസ്ത്യാനോസ്മതേതരത്വംക്രിസ്തുമതം കേരളത്തിൽഇല്യൂമിനേറ്റിവാഴതൂലികാനാമംഹെപ്പറ്റൈറ്റിസ്-ബിഇന്ത്യൻ പൗരത്വനിയമംമാവേലിക്കര നിയമസഭാമണ്ഡലംധ്രുവ് റാഠിവാതരോഗംതാമര🡆 More