പ്രദേശം മലബാർ: കേരളത്തിലെ ഒരു പ്രദേശം

കേരളം മുഴുവനും, കർണാടകം, തമിഴ്നാട് എന്നിവയുടെ പടിഞ്ഞാറൻ തീരമേഖലകളും മലബാർ അറിയപ്പെട്ടു വരുന്നു.

പ്രാദേശികമായി കേരളത്തിൽ കേരളത്തിലെ പാലക്കാട് മുതൽ വടക്കോട്ടുള്ള പ്രദേശങ്ങളാണ് നിലവിൽ മലബാർ എന്നറിയപ്പെടുന്നത്. ഇന്ത്യയുടെ തെക്കുപടിഞ്ഞാറൻ തീരപ്രദേശം മലബാർ തീരം എന്നാണ്‌ അറിയപ്പെടുന്നത്. ഇന്ത്യയിലെ ബ്രിട്ടീഷ് ഭരണകാലത്ത് മദ്രാസ് പ്രവിശ്യയിൽ ഉൾപ്പെട്ടിരുന്ന മലബാർ ജില്ലയുടെ പേരിൽ നിന്നാണ് മലബാർ എന്ന വാക്കിന് പ്രാദേശികമായ ആധുനിക അർത്ഥം കൈവന്നത്. സ്വതന്ത്ര കേരളത്തിലെ കണ്ണൂർ, കോഴിക്കോട്, വയനാട്, മലപ്പുറം, പാലക്കാട് എന്നീ ജില്ലകളാണ് മലബാർ എന്നു വിശേഷിപ്പിക്കപ്പെട്ട സ്ഥലം.

പ്രദേശം മലബാർ: പേരിനു പിന്നിൽ, ചരിത്രം, ബ്രിട്ടീഷ് മലബാറിലെ രേഖകൾ
മലബാറിലെ ഒരു തെരുവ് (1921)

പേരിനു പിന്നിൽ

മധ്യ കാലഘട്ടത്തിൽ കേരളം മലബാർ എന്ന പേരിലാണ് അറിയപ്പെട്ടിരുന്നത്. ഈ പ്രദേശത്തിന് മലബാർ എന്ന് പേരു നൽകിയത് അറബി നാടുകളിൽ നിന്നും പേർഷ്യയിൽ നിന്നും കച്ചവടത്തിനായി ഇവിടെ വന്നു പോയിരുന്ന കപ്പലോട്ടക്കാരായിരുന്നു. മല എന്ന മലയാള/തമിഴ് വാക്കിനോട് നാട് എന്നർത്ഥം വരുന്ന ബാർ എന്ന പേർഷ്യൻ വാക്ക് ചേർന്നാണ് മലബാർ എന്ന പേരുണ്ടായത്. ഗുണ്ടർട്ടിന്റെ അഭിപ്രായത്തിൽ ഇത് ബർ (തീരം) എന്ന അറബി പദത്തിൽ നിന്നാണ് നിഷ്പന്നമായത്. തഞ്ചാവൂർ മഹാക്ഷേത്രത്തിലെ ഒരു ശിലാരേഖയിൽ മലകളുടെ നാട് എന്നർത്ഥം വരുന്ന “മലൈനാട്“ എന്നാണ് ഈ പ്രദേശത്തിന്റെ പേർ. ക്രി വ 545 ൽ കോസ്മോസ് എഴുതിയ ക്രിസ്ത്യൻ റ്റോപ്പോഗ്രഫി എന്ന ഗ്രന്ഥത്തിൽ മലൈ എന്നാണ് മലബാറിനുനൽകിയിരിക്കുന്ന പേര്. ക്രി വ 1400 നടുത്തുണ്ടായ ഉണ്ണിയാടി ചരിതത്തിലും മലൈനാട് എന്നാ‍ണ് പറഞ്ഞിരിക്കുന്നത്.

ഈ പ്രദേശത്തെ മലബാർ എന്ന് ആദ്യം രേഖപ്പെടുത്തിയിരിക്കുന്നത് ഇബ്ൻ ഖുർദാർദ്ബി(879) യും അൽ ബറൂണിയും (10ആം നൂറ്റാണ്ട്) ആണ്. ശരീഫ് ഇദ്രീസി(1153), യാഖൂദ് ഹമവി(1228), അബുൽ ഫിദാ(1273), റഷീദ്ദുദ്ദിൻ (1247), മാർക്കോ പോളോ (1293) തുടങ്ങിയ സഞ്ചാരികൾ‍ മലീബാർ എന്നും മനീബാർ എന്നും സൂചിപ്പിച്ചിരിക്കുന്നു

ചരിത്രം

അതുലൻ എന്ന കവിയുടെ മൂഷകവംശം എന്ന കാവ്യത്തിൽ നിന്ന് ഏഴിമല ആസ്ഥാനമായി മലബാർ മേഖല ഭരിച്ചിരുന്ന ഒരു പ്രാചീന രാജവംശത്തെ കുറിച്ചുള്ള വിവരങ്ങൾ ലഭിക്കുന്നു.[അവലംബം ആവശ്യമാണ്] മദ്ധ്യകാലത്ത് നിരവധി നാട്ടുരാജ്യങ്ങളായി നിലനിന്ന സ്ഥലമായിരുന്നു മലബാർ. കോഴിക്കോട്ടെ സാമൂതിരി വംശമായിരുന്നു അതിൽ ഏറ്റവും ശക്തർ. കണ്ണൂരെ കോലത്തിരി, ചിറക്കൽ, മന്നനാർ തുടങ്ങി പല രാജകുടുംബങ്ങളും മലബാറിന്റെ പല ഭാഗങ്ങളിലായി ഭരണം നടത്തിയിരുന്നു. ടിപ്പു സുൽത്താന്റെ കേരളത്തിലെ പടയോട്ടത്തോടെയാണ് മലബാർ ഇന്നു വിശേഷിപ്പിക്കുന്ന രൂപത്തിലായത്. അതോടെ മലബാർ മൈസൂർ രാജ്യത്തിന്റെ ഭാഗമായി. 1793 രണ്ടാം മൈസൂർ യുദ്ധത്തിൽ ടിപ്പുസുൽത്താനെ പരാജയപ്പെടുത്തിയതോടെ മലബാർ ബ്രിട്ടീഷ് ഭരണത്തിൻ കീഴിലായി. ബ്രിട്ടീഷ് ആധിപത്യത്തിന്റെ കാലഘട്ടത്തിൽ കേരളത്തിന്റെ വടക്കൻ മേഖലകൾ മദിരാശി സംസഥാനത്തിന്റെ ഭാഗമായി ബ്രിട്ടീഷുകാരുടെ നേരിട്ടുള്ള ഭരണത്തിലായിരുന്നു. ഇതേ കാലഘട്ടത്തിൽ തിരുവിതാംകൂറും കൊച്ചിയിലും നാട്ടുരാജാക്കൻമാരിലൂടെയാണ് ബ്രിട്ടീഷുകാർ ഭരണം നടത്തിയിരുന്നത്. ഇതിനാൽ ‍തന്നെ സ്വാതന്ത്ര്യ സമരത്തിന്റയും മറ്റ് പ്രക്ഷോഭങ്ങളുടേയും രൂപം മലബാറിൽ മറ്റു പ്രദേശങ്ങളിൽ നിന്നും വ്യത്യസ്തമായിരുന്നു. 1956-ൽ ഐക്യകേരള രൂപവത്കരണ സമയംവരെയും മലബാർ മദിരാശി സംസഥാനത്തിന്റെ ഭാഗമായിരുന്നു. കോഴിക്കോടായിരുന്നു പ്രധാനകേന്ദ്രം.

ഇപ്പോൾ തൃശ്ശൂർ ജില്ലയിലെ ചാവക്കാട് താലൂക്കും, പാലക്കാട് (ആലത്തൂർ, ചിറ്റൂർ താലൂക്കുകളിലെ പ്രധാന ഭാഗങ്ങളൊഴിച്ച്), മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ എന്നീ ജില്ലകളുമുൾപ്പെടുന്ന പ്രദേശമാണ് മലബാർ.

ബ്രിട്ടീഷ് മലബാറിലെ രേഖകൾ

ഇതും കാണുക

അവലംബം

Tags:

പ്രദേശം മലബാർ പേരിനു പിന്നിൽപ്രദേശം മലബാർ ചരിത്രംപ്രദേശം മലബാർ ബ്രിട്ടീഷ് മലബാറിലെ രേഖകൾപ്രദേശം മലബാർ ഇതും കാണുകപ്രദേശം മലബാർ അവലംബംപ്രദേശം മലബാർകണ്ണൂർകേരളംകോഴിക്കോട്പാലക്കാട്പാലക്കാട് ജില്ലബ്രിട്ടീഷ് രാജ്മദ്രാസ്മലപ്പുറംമലബാർ (വിവക്ഷകൾ)മലബാർ ജില്ലമലബാർ തീരംവയനാട്

🔥 Trending searches on Wiki മലയാളം:

ടിപ്പു സുൽത്താൻകേരളത്തിലെ മുഖ്യമന്ത്രിമാരുടെ പട്ടികനഥൂറാം വിനായക് ഗോഡ്‌സെപാർവ്വതിയൂട്യൂബ്2023-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രങ്ങളുടെ പട്ടികഅപൂർവരാഗംയുണൈറ്റഡ് കിങ്ഡംചാത്തൻപാവറട്ടി സെന്റ് ജോസഫ് പള്ളിസ്വർണംമുപ്ലി വണ്ട്കേരളകൗമുദി ദിനപ്പത്രംഇന്ത്യയുടെ രാഷ്ട്രപതിമാരുടെ പട്ടികശോഭ സുരേന്ദ്രൻസുബ്രഹ്മണ്യൻതങ്കമണി സംഭവംരാമക്കൽമേട്പൂരംപുന്നപ്ര-വയലാർ സമരംആൽബുമിൻതൃക്കടവൂർ ശിവരാജുയക്ഷിഎം. മുകുന്ദൻഫുട്ബോൾവൃദ്ധസദനംപുലപ്പേടിയും മണ്ണാപ്പേടിയുംജ്ഞാനപ്പാനകേരള സാങ്കേതിക സർവ്വകലാശാലഇടുക്കി ലോക്‌സഭാ നിയോജകമണ്ഡലംമാർ ഇവാനിയോസ്മഹാത്മാഗാന്ധിയുടെ കൊലപാതകംതീയർധ്രുവ് റാഠികേരളത്തിലെ നാടൻ കളികൾഹെർമൻ ഗുണ്ടർട്ട്സുഗതകുമാരിആരാച്ചാർ (നോവൽ)ചതിക്കാത്ത ചന്തുഉപ്പുസത്യാഗ്രഹംമരണംവിശുദ്ധ ഗീവർഗീസ്സൂപ്പർ ശരണ്യപ്രമേഹംകേരള സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻഇല്യൂമിനേറ്റിഅക്കിത്തം അച്യുതൻ നമ്പൂതിരികാളിദാസൻഅമേരിക്കൻ ഐക്യനാടുകൾ2024 ലെ ഇന്ത്യൻ പൊതുതെരഞ്ഞെടുപ്പ് കേരളത്തിൽകേരളത്തിലെ നാടൻപാട്ടുകൾഅഞ്ചാംപനിനീതി ആയോഗ്മിയ ഖലീഫജനഗണമനകാല്പനിക സാഹിത്യംതൃശ്ശൂർ വടക്കുന്നാഥ ക്ഷേത്രംചെന്നൈ സൂപ്പർ കിങ്ങ്‌സ്കൊടുങ്ങല്ലൂർസൂര്യനെല്ലി സ്ത്രീപീഡനക്കേസ്നിർദേശകതത്ത്വങ്ങൾകെ. കരുണാകരൻആട്ടക്കഥട്രാഫിക് നിയമങ്ങൾവിഷുറോസ്‌മേരിസെൻട്രൽ ബോർഡ്‌ ഓഫ് സെക്കന്ററി എജ്യുക്കേഷൻവി.കെ.എൻ.അർബുദംകണ്ണൂർ ജില്ലവിവാഹംകാരൂർ നീലകണ്ഠപ്പിള്ളകുളച്ചൽ യുദ്ധംചില്ലക്ഷരംപഞ്ചവത്സര പദ്ധതികൾ (ഇന്ത്യ)ബാങ്ക്ഐക്യരാഷ്ട്രസഭലിംഫോസൈറ്റ്🡆 More