ചാർട്ടർ ആക്റ്റ്-1833

1833-ലെ ചാർട്ടർ ആക്റ്റിലൂടെ ബ്രിട്ടീഷ് പാർലമെൻറ് ഈസ്റ്റ് ഇന്ത്യ കമ്പനിയുടെ വാണിജ്യക്കരാറ് വീണ്ടും ഇരുപതു വർഷത്തേക്കു പുതുക്കി.

1793ലേയും 1813 ലേയും ചാർട്ടർ ആക്റ്റുകളുടെ തുടർച്ചയാണ് ഇത്. 1833-ലെ ചാർട്ടർ ആക്റ്റ് കരാറു പുതുക്കുക മാത്രമല്ല, നിർണ്ണായകമായ പല പരിവർത്തനങ്ങളും ഉൾക്കൊളളിക്കുകയും ചെയ്തു. ,

ചാർട്ടർ ആക്റ്റ്-1833
Parliament of the United Kingdom
മുഴുവൻ പേര്An Act for effecting an Arrangement with the East India Company, and for the better Government of His Majesty’s Indian Territories, till the Thirtieth Day of April One thousand eight hundred and fifty-four.
അദ്ധ്യായം3 & 4 Will 4 c 85
മറ്റു നിയമങ്ങൾ
റദ്ദാക്കപ്പെട്ട നിയമംGovernment of India Act 1915 (all except section 112)
സ്ഥിതി: Amended
Revised text of statute as amended

പശ്ചാത്തലം

ഈസ്റ്റ് ഇന്ത്യാ കമ്പനിക്ക് ഓരോ തവണയും 20 വർഷത്തെ വാണിജ്യക്കരാറാണ് ബ്രിട്ടീഷ് ഭരണകൂടം അനുവദിച്ചു കൊണ്ടിരുന്നത്. 1793-ൽ ആരംഭിച്ച ഈ സമ്പ്രദായം 1813-ൽ വീണ്ടും പുതുക്കപ്പെട്ടു. തുടർന്നും കരാർ പുതുക്കുന്നതിനുളള നിവേദനം 1829-ൽത്തന്നെ ബ്രിട്ടീഷു പാർലമെൻറിനു മുന്നിൽ അവതരിക്കപ്പെട്ടിരുന്നു. പാർലമെൻറിലെ ഇരു സഭകളിൽ നിന്നുമുളള അംഗങ്ങളടങ്ങിയ ഒരു കമ്മീഷനാണ് ഈ നിവേദനത്തിന്റെ ഗുണമേന്മകളെ വിലയിരുത്തിയത്. മൂന്നു വർഷം നീണ്ടു നിന്ന അന്വേഷണത്തിന്റെ അടിസ്ഥാനത്തിൽ ഈസ്റ്റ് ഇന്ത്യ കമ്പനി ഒരു സ്വകാര്യ വാണിജ്യ കമ്പനിയാണെങ്കിലും പലപ്പോഴും ബ്രിട്ടീഷു ഭരണകൂടത്തിന്റെ ഒരു വകുപ്പ് എന്ന നിലക്കും പ്രവർത്തിക്കാൻ നിർബന്ധിതമാവുന്ന വസ്തുത കമ്മീഷൻ ചൂണ്ടിക്കാട്ടി. ഇന്ത്യയെ വാണിജ്യലാഭത്തിനു മാത്രമായി കാണരുതെന്നും, ഇന്ത്യൻ ജനതയുടെ ക്ഷേമത്തിനും ബ്രിട്ടൻ ഉത്തരവാദിയായിരിക്കണമെന്നും അന്വേഷണക്കമ്മീഷൻ നിർദ്ദേശിച്ചു. , ,

പ്രധാന പരിവർത്തനങ്ങൾ

  • വാണിജ്യക്കമ്പനി എന്ന നിലയിൽ നിന്ന് ഈസ്റ്റ് ഇന്ത്യാ കമ്പനി ഇന്ത്യയിലെ ഭരണകൂടം എന്ന നിലയിലേക്ക് രൂപാന്തരപ്പെട്ടു.
  • കേന്ദ്രീകൃതമായ ഭരണത്തിന്റേയും അധികാരത്തിന്റേയും മുന്നോടിയായി ഇന്ത്യൻ ഗവർണ്ണർ ജനറൽ എന്ന സ്ഥാനവും അതിനോടനുബന്ധിച്ചുളള കാര്യാലയങ്ങളും നിലവിൽ വന്നു.
  • ബംഗാൾ ഗവർണ്ണർ ജനറൽ, ഇന്ത്യയുടെ മൊത്തം ഗവർണ്ണർ ജനറലായി . വില്ല്യം ബെന്റിക് ആദ്യത്തെ ഗവർണ്ണർ ജനറലായി അധികാരമേറ്റു. ബോംബേ , മദ്രാസ് എന്നിവിടങ്ങളിലെ ഗവർണ്ണർമാർ ഇദ്ദേഹത്തിന്റെ കീഴിലായി.
  • തൊഴിൽ മേഖലയിലും ഭൂമി കൈവശം വെക്കുന്നതിലും ഇന്ത്യൻ പൗരന്മാർക്കും യൂറോപ്യൻ പൗരന്മാർക്കുമിടയിൽ യാതൊരു വിധ വിവേചനവും അരുത് എന്നതായിരുന്നു ഈ ചാർട്ടറിലെ ഏറ്റവും മുഖ്യമായ വ്യവസ്ഥ.
  • ഇന്ത്യയിലെ നിവാസികളുടെ (ഇന്ത്യക്കാരും വിദേശികളും) അവകാശങ്ങൾ സംരക്ഷിക്കുന്നതിനും സുരക്ഷക്കും ക്ഷേമത്തിനും ആവശ്യമായ നിയമങ്ങൾ നടപ്പിലാക്കാൻ ഗവർണ്ണർ ജനറലിനെ അധികാരപ്പെടുത്തി. മെക്കോളെ പ്രഭു നിയമോപദേഷ്ടാവായി സ്ഥാനമേറ്റു.
  • കമ്പനിയുടെ ലാഭവീതം ആകെ വരവിന്റെ 10.5% ആയി നിശ്ചിതമാക്കപ്പെട്ടു.

പരിണതഫലങ്ങൾ

ഇന്ത്യയിൽ ഇംഗ്ലീഷു വിദ്യാഭ്യാസത്തിന് അടിത്തറ പാകി , . മെക്കോളേയുടെ നേതൃത്വത്തിൽ ഇന്ത്യൻ നിയമങ്ങൾ ക്രോഡീകരിക്കാനുളള ഒരുക്കങ്ങൾ ആരംഭിച്ചു . ഭൂവുടമകളാകാൻ തടസ്സങ്ങളില്ലാതെ വന്നപ്പോൾ വിദേശീയർ നീലം തേയിലകാപ്പി, സുഗന്ധവ്യഞ്ജനങ്ങൾ എന്നീ നാണ്യ വിളവുകൾക്കുളള എസ്റ്റേറ്റുകൾ സ്ഥാപിക്കാൻ തുടങ്ങി.

അവലംബം

Tags:

ചാർട്ടർ ആക്റ്റ്-1833 പശ്ചാത്തലംചാർട്ടർ ആക്റ്റ്-1833 പ്രധാന പരിവർത്തനങ്ങൾചാർട്ടർ ആക്റ്റ്-1833 പരിണതഫലങ്ങൾചാർട്ടർ ആക്റ്റ്-1833 അവലംബംചാർട്ടർ ആക്റ്റ്-1833ഈസ്റ്റ് ഇന്ത്യ കമ്പനിചാർട്ടർ ആക്റ്റ് 1813ചാർട്ടർ ആക്റ്റ്‌ 1793

🔥 Trending searches on Wiki മലയാളം:

ഉത്തരാധുനികതയും സാഹിത്യവുംരാജീവ് ഗാന്ധിഇന്ത്യയുടെ രാഷ്‌ട്രപതിമിഥുനം (ചലച്ചിത്രം)ഫാസിസംനക്ഷത്രം (ജ്യോതിഷം)ഭഗംമലമുഴക്കി വേഴാമ്പൽഒബ്സെസ്സിവ് കംപൾസിവ് ഡിസോർഡർതനതു നാടക വേദികുടുംബശ്രീചേരിചേരാ പ്രസ്ഥാനംഅബ്ബാസി ഖിലാഫത്ത്പെർമനന്റ് അക്കൗണ്ട് നമ്പർഉത്തരാധുനികതഗണിതംഇന്ത്യയുടെ പ്രധാനമന്ത്രിമാരുടെ പട്ടികഅബ്ദുന്നാസർ മഅദനികേരളത്തിലെ തനതു കലകൾഇ.എം.എസ്. നമ്പൂതിരിപ്പാട്ജവഹർലാൽ നെഹ്രുമസ്ജിദുന്നബവികുറിച്യകലാപംഅഷിതഹിറ ഗുഹവക്കം അബ്ദുൽ ഖാദർ മൗലവിഉള്ളൂർ എസ്. പരമേശ്വരയ്യർജ്ഞാനപ്പാനകോശംമുക്കുറ്റിഉപരാഷ്ട്രപതി (ഇന്ത്യ)രക്തംഎൻ.വി. കൃഷ്ണവാരിയർസുരേഷ് ഗോപിമൂസാ നബിഅനഗാരിക ധർമപാലമന്നത്ത് പത്മനാഭൻയുറാനസ്ഗ്രഹംഇന്ദുലേഖഅപ്പൂപ്പൻതാടി ചെടികൾമോഹിനിയാട്ടംമറിയം ഇസ്ലാമിക വീക്ഷണത്തിൽജീവചരിത്രംഇസ്രയേൽവാതരോഗംഎറണാകുളംഇന്ത്യൻ ചേരആശാളിമദർ തെരേസമാമാങ്കംചൈനയിലെ വന്മതിൽചതയം (നക്ഷത്രം)മാജിക്കൽ റിയലിസംനിർജ്ജലീകരണംസ്വലാകരുണ (കൃതി)24 ന്യൂസ്വൈക്കം മുഹമ്മദ് ബഷീർജ്ഞാനപീഠം നേടിയ സാഹിത്യകാരന്മാരുടെ പട്ടികസ‌അദു ബ്ൻ അബീ വഖാസ്ലോക്‌സഭതിലകൻബിസ്മില്ലാഹികേരളത്തിലെ നാടൻപാട്ടുകൾദാരിദ്ര്യംസമാസംഒടുവിൽ ഉണ്ണികൃഷ്ണൻഇന്ത്യയുടെ ഭരണഘടനതത്തകണ്ണകിആരോഗ്യംശ്രുതി ലക്ഷ്മികുടുംബിപടയണിയോനിമോയിൻകുട്ടി വൈദ്യർജഹന്നം🡆 More