ഗ്രാമീൺ ബാങ്ക്

ദരിദ്രരായ ജനങ്ങൾക്ക് ജാമ്യവസ്തു ഇല്ലാതെ തന്നെ ചെറുകിട വായ്പകൾ നൽകി അതിലൂടെ അവരെ സാമ്പത്തിക സ്വയം പര്യാപ്തത നേടാൻ സഹായിക്കുന്ന ബംഗ്ലാദേശിലെ ഒരു ധനകാര്യസ്ഥാപനമാണ് ഗ്രാമീൺ ബാങ്ക് (Bengali: গ্রামীণ বাংক).

ഗ്രാമത്തിലെ ബാങ്ക് എന്നാണ് ഗ്രാമീൺ ബാങ്ക് എന്ന പേരിന്റെ അർഥം.1998-ൽ ഗ്രാമീൺ ബാങ്കിന്റെ ചെലവു കുറഞ്ഞ ഭവന നിർമ്മാണ പദ്ധതി വേൾഡ് ഹാബിറ്റാറ്റ് അവാർഡ് നേടുകയും 2006-ൽ ഗ്രാമീൺ ബാങ്കിനും സ്ഥാപകനായ മുഹമ്മദ് യൂനുസിനും സംയോജിതമായി സമാധാനത്തിനുള്ള നോബൽ പുരസ്ക്കാരം ലഭിക്കുകയുമുണ്ടായി.

ഗ്രാമീൺ ബാങ്ക് (GB)
ബാങ്ക്
വ്യവസായംബാങ്ക്
സ്ഥാപിതം1983
ആസ്ഥാനംധാക്ക, ബംഗ്ലാദേശ്
സേവന മേഖല(കൾ)ബംഗ്ലാദേശ്
പ്രധാന വ്യക്തി
മുഹമ്മദ് യൂനുസ്, സ്ഥാപകൻ
ഉത്പന്നങ്ങൾസാമ്പത്തിക സേവനങ്ങൾ
മൈക്രോക്രെഡിറ്റ്
വരുമാനംഗ്രാമീൺ ബാങ്ക് 6,335,566,324 ടാക്ക (92.3 million $) (2006)
പ്രവർത്തന വരുമാനം
ഗ്രാമീൺ ബാങ്ക് 5,959,675,013 ടാക്ക (86.9 million $) (2006)
മൊത്ത വരുമാനം
ഗ്രാമീൺ ബാങ്ക് 1,398,155,030 ടാക്ക (20.3 million $) (2006)
മൊത്ത ആസ്തികൾ59,383,621,728 ടാക്ക (2006)
ജീവനക്കാരുടെ എണ്ണം
24,703 (Oct 2007)
വെബ്സൈറ്റ്www.grameen-info.org

ദരിദ്രരായ ജനങ്ങളുടെ മാനവശേഷി പ്രത്യുൽപ്പാദന മേഖലകളിലേക്ക് തിരിച്ചുവിടുകയും അവർക്ക് അതിനാവശ്യമായ സഹായങ്ങൾ ചെയ്യുകയുമാണ് ഈ ബാങ്ക് ചെയ്യുന്നത്. വായ്പകൾ വ്യക്തികൾക്കു നൽകുന്നതിനു പകരം അവരെ ചെറുസംഘങ്ങളായി തിരിച്ച് അവർക്കാവശ്യമായ വായ്പകൾ നൽകുന്നതിനാൽ നൽകപ്പെടുന്ന വായ്പകൾ നിർദ്ദേശിക്കപ്പെടുന്ന മേഖലയിൽ തന്നെ ചിലവഴിക്കപ്പെടുന്നതിനും അതുവഴി ബാങ്കിലേക്കുള്ള തിരിച്ചടവ് ഉറപ്പുവരുത്താനും സാധിക്കുന്നു. ചെറുകിട വായ്പകൾ കൊടുക്കുന്നതിനു പുറമേ ഗ്രാമീൺ ബാങ്ക് നിക്ഷേപങ്ങൾ സ്വീകരിക്കുകയും, വസ്ത്രനിർമ്മാണം, ടെലഫോൺ സേവനം, ഊർജ്ജം തുടങ്ങിയ മേഖലകളിലും പ്രവർത്തിക്കുന്നു. മറ്റൊരു പ്രധാനപ്പെട്ട സവിശേഷത ഗ്രാമീൺ ബാങ്ക് വായ്പ നൽകിയിട്ടുള്ളവരിൽ 98%-വും സ്ത്രീകളാണ് എന്നതാണ്.

അമേരിക്കയിലെ വാണ്ടെർ ബിൽറ്റ് സർവ്വകലാശാലയിൽ നിന്നും സാമ്പത്തിക ശാസ്ത്രത്തിൽ ഡോക്ടറേറ്റ് ബിരുദം നേടിയ മുഹമ്മദ് യൂനുസ് ചിറ്റഗോംഗ് സർവ്വകലാശാലയിൽ പ്രൊഫസർ ആയി സേവനമനുഷ്ടിക്കുന്ന്തിനിടെ 1976-ൽ രൂപകൽപ്പന ചെയ്ത ഗ്രാമീണ വായ്പാ പദ്ധതിയായ ഗ്രാമീൺ ബാങ്ക് നിയമത്തിലൂടെ 1983-ൽ ഒരു സ്വതന്ത്ര ബാങ്ക് ആയി രൂപാന്തരപ്പെട്ടു.

ചരിത്രം

ഗ്രാമീൺ ബാങ്ക് 
മുഹമ്മദ് യൂനുസ് , ഗ്രാമീൺ ബാങ്കിന്റെ സ്ഥാപകൻ

1976-ൽ ബംഗ്ലാദേശിലെ ചിറ്റഗോംഗ് സർവ്വകലാശാലക്കടുത്തുള്ള ജോബ്ര ഗ്രാമം സന്ദർശിക്കുമ്പോൾ ദരിദ്രരായ ഗ്രാമവാസികളുടെ ഉന്നതിക്കായി എന്ത് ചെയ്യാൻ കഴിയുമെന്ന് ചിന്തിച്ച യൂനുസിന് മൂള കൊണ്ട് അകസാമാനങ്ങൾ പണിയുന്ന ജോബ്രയിലെ വനിതകൾക്ക് ചെറുകിട വായ്പകൾ ലഭിക്കുകയാണെങ്കിൽ അത് അവരുടെ ജീവിത സാഹചര്യങ്ങളിൽ അഭൂതമായ പുരോഗതി ഉണ്ടാക്കുമെന്ന് മനസ്സിലായി. എന്നാൽ തീരെ ദരിദ്രരായ ജോബ്രയിലെ ഗ്രാമീണ വനിതകൾക്ക് ജാമ്യവസ്തു നൽകാൻ ഇല്ലാത്തതിനാൽ അന്ന് നിലവിലുണ്ടായിരുന്ന ബാങ്കുകളെ സമീപിക്കാൻ കഴിയുമായിരുന്നില്ല. ജാമ്യവസ്തു ഇല്ലാതെ വായ്പ നൽകിയിരുന്നവർ അവരിൽ നിന്നും കൊള്ളപ്പലിശ ഈടാക്കിയിരുന്നതിനാൽ ദിനം മുഴുവനും കഠിനാധ്വാനം ചെയ്താലും ആ ദരിദ്ര ഗ്രാമീണ വനിതകളുടെ കയ്യിൽ കാര്യമായൊന്നും അവശേഷിച്ചിരുന്നില്ല. ആ അവസ്ഥയിൽ അവരെ സഹായിക്കാൻ വേണ്ടി യൂനുസ് തന്റെ കൈയിൽ നിന്നും 27 അമേരിക്കൻ ഡോളറിനു തുല്യമായ തുക വായ്പയായി നൽകി. ഗ്രാമീൺ ബാങ്ക് എന്ന പ്രസ്ഥാനത്തിന്റെ തുടക്കമായിരുന്നു ഇത്.

അവലംബം

കൂടുതൽ വായനക്ക്

പുറത്തേക്കുള്ള കണ്ണികൾ

Tags:

ഗ്രാമീൺ ബാങ്ക് ചരിത്രംഗ്രാമീൺ ബാങ്ക് അവലംബംഗ്രാമീൺ ബാങ്ക് കൂടുതൽ വായനക്ക്ഗ്രാമീൺ ബാങ്ക് പുറത്തേക്കുള്ള കണ്ണികൾഗ്രാമീൺ ബാങ്ക്മുഹമ്മദ് യൂനുസ്സമാധാനത്തിനുള്ള നോബൽ സമ്മാനം

🔥 Trending searches on Wiki മലയാളം:

മരുഭൂമിആർ.എൽ.വി. രാമകൃഷ്ണൻഅൽ ഗോർമൈക്കിൾ കോളിൻസ്ആലത്തൂർ ലോക്‌സഭാ നിയോജകമണ്ഡലംവെള്ളെരിക്ക്കാക്കവാതരോഗംഓം നമഃ ശിവായപുത്തൻ പാനലക്ഷ്മിആടുജീവിതംഅരുണാചൽ പ്രദേശ്ലൂസിഫർ (ചലച്ചിത്രം)മഞ്ഞപ്പിത്തംആപ്പ് സ്റ്റോർ (ഐ.ഒ.എസ്.)കെന്നി ജിദിലീപ്കാസർഗോഡ്നോമ്പ് (ക്രിസ്തീയം)തിരുവനന്തപുരംജീവചരിത്രംമാത ഹാരിതിമിര ശസ്ത്രക്രിയമലയാളം മിഷൻനക്ഷത്രവൃക്ഷങ്ങൾഅവൽന്യുമോണിയറമദാൻമലനട ക്ഷേത്രംസൽമാൻ അൽ ഫാരിസിമാലിദ്വീപ്കെ. ചിന്നമ്മകേരള നവോത്ഥാന പ്രസ്ഥാനംനിസ്സഹകരണ പ്രസ്ഥാനംകളിമണ്ണ് (ചലച്ചിത്രം)കാരീയ-അമ്ല ബാറ്ററി2023-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രങ്ങളുടെ പട്ടികഇഫ്‌താർകർണ്ണശപഥം (ആട്ടക്കഥ)വാഴമലയാളചലച്ചിത്രംമണിപ്പൂർമാങ്ങസ്വലാചാത്തൻഅലക്സാണ്ടർ ചക്രവർത്തിഗൗതമബുദ്ധൻചെമ്പകരാമൻ പിള്ളഅതിരപ്പിള്ളി വെള്ളച്ചാട്ടംകഞ്ചാവ്വുദുകേരള സാഹിത്യ അക്കാദമി പുരസ്കാരംനസ്ലെൻ കെ. ഗഫൂർമാതൃഭൂമി ദിനപ്പത്രംപൂയം (നക്ഷത്രം)ഓടക്കുഴൽ പുരസ്കാരംമണിപ്രവാളംയൂസുഫ്സ്വഹാബികൾഇസ്ലാമോഫോബിയഅണ്ണാമലൈ കുപ്പുസാമിമയ്യഴിപ്പുഴയുടെ തീരങ്ങളിൽമഹാത്മാ ഗാന്ധിബദ്ർ മൗലീദ്സിന്ധു നദീതടസംസ്കാരംഇന്ത്യൻ നാഷണൽ കോൺഗ്രസ്hfjibമഴഇന്ത്യൻ ശിക്ഷാനിയമം (1860)കറുത്ത കുർബ്ബാനപ്ലീഹരക്തസമ്മർദ്ദംചക്രം (ചലച്ചിത്രം)ഇന്ത്യയുടെ രാഷ്ട്രപതിമാരുടെ പട്ടികഹസൻ ഇബ്നു അലിനക്ഷത്രംദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി🡆 More