ഗൂഗ്ഗൻഹൈം സംഗ്രഹാലയം

ആധുനിക- സമകാലീന കലാസൃഷ്ടികൾ പ്രദർശിപ്പിക്കുന്നതിനായ് നിർമ്മിച്ച ഒരു സംഗ്രഹാലയമാണ് ഗൂഗ്ഗൻഹൈം(സ്പാനിഷിൽ: Museo Guggenheim Bilbao).

ലോകപ്രശസ്ത അമേരിക്കൻ-കനേഡിയൻ വാസ്തുശില്പിയായ ഫ്രാങ്ക് ഗെഹ്രിയാണ് ഈ സംഗ്രഹാലയ മന്ദിരം രൂപകല്പന ചെയ്തിരിക്കുന്നത്. സ്പെയിനിലെ ബിൽബാവേയിൽ നേവിയോൺ നദിക്കരയിലാണ് ഈ മന്ദിരം സ്ഥിതിചെയ്യുന്നത്. സോളമൻ ആർ. ഗൂഗ്ഗൻഹൈം എന്ന സംഘടനയുടെ അനേകം സംഗ്രഹാലയങ്ങളുൾപ്പെടുന്ന ശൃംഖലയിലെ ഒരു കണ്ണിയാണ് ബിൽബാവേയിലെ സംഗ്രഹാലയവും. സമകാലിക വാസ്തുവിദ്യയുടെ പുകൾപറ്റ ഒരു ഉദാഹരണമാണ് ഗൂഗ്ഗൻഹൈം. നിരവധി പ്രശംസകളും അതുപോലെ തന്നെ വിമർശനങ്ങളും ഈ മന്ദിരത്തിനേൽക്കേണ്ടതായ് വന്നിട്ടുണ്ട്. സ്പെയിനിലെ സ്വകാര്യ ദൃശ്യ മാധ്യമായ ആൻടിന റ്റ്രീ(Antena 3) 2007 ഡിസംബറിൽ ഈ സൃഷ്ടിയെ സ്പെയ്നിലെ 12 നിധികളിൽ ഒന്നായ് തിരഞ്ഞെടുത്തിരുന്നു.

ഗൂഗ്ഗൻഹൈം സംഗ്രഹാലയം Museo Guggenheim Bilbao
ഗൂഗ്ഗൻഹൈം സംഗ്രഹാലയം
ബിൽബാവോയിലെ ഗൂഗ്ഗൻഹൈം സംഗ്രഹാലയം
സ്ഥാപിതം1997 ഒക്ടോബർ 18
സ്ഥാനംബിൽബാവോ, സ്പെയിൻ
Visitors1.011.363 (2014)
DirectorJuan Ignacio Vidarte
വെബ്‌വിലാസംwww.guggenheim-bilbao.es

ചരിത്രം

1991-ൽ സ്പെയ്നിലെ ബാസ്ക്യൂ ഭരണകൂടമാണ് ഈ ഒരു ആശയം മുന്നോട്ടുവെച്ചത്. അവർ സോളമൻ ആർ. ഗൂഗ്ഗൻഹൈം സംഘടനയോട് പഴയ തുറമുഖപട്ടണമായിരുന്ന ബിൽബാവോ നദീമുഖത്ത് ഒരു ഗൂഗ്ഗൻഹൈം സംഗ്രഹാലയം നിർമ്മിക്കാൻ ആവശ്യപ്പെട്ടു.

89 ദശലക്ഷം യു.എസ്. ഡോളറായിരുന്നു ഈ മന്ദിരത്തിന്റെ ആകെ നിർമ്മാണ ചിലവ്. മന്ദിരത്തിന്റെ ഉദ്ഘാടനത്തിന്റെ തലേരാത്രി നടന്ന ആഹ്ലാദാഘോഷങ്ങളിൽ ഏതാണ്ട് 5,000 ആളുകൾ പങ്കെടുത്തിരുന്നു എന്നാണ് കണക്ക്. 1997 ഒക്ടോബർ 18-ന് സ്പെയിനിലെ ജുവാൻ കാർലോസ് ഒന്നാമൻ രാജാവാണ് ഈ സംഗ്രഹാലയം ഉദ്ഘാടനം ചെയ്തത്.

സ്പെയിനിലെ ബിൽബാവോ നഗരം 1990കളിൽ തീവ്രവാദവും തൊഴിലില്ലായ്മയും താറുമാറായ പൊതുഗതാഗത സംവിധാനവും എല്ലാമായി തകർച്ചയിലേക്കു കൂപ്പുകുത്തുകയായിരുന്നപ്പോഴാണ് ലക്ഷക്കണക്കിനു ഡോളർ ചെലവിട്ട് ആധുനിക കലാമ്യൂസിയം സ്ഥാപിക്കാൻ നഗരഭരണാധികാരികൾ തീരുമാനിച്ചത്. പൊതുഖജനാവിൽ നിന്നു വൻതുക മുടക്കുന്നതിനെതിരെ ശക്തമായ വിമർശനമുയർന്നുവെങ്കിലും ഭരണാധികാരികൾ പദ്ധതിയുമായി മുന്നോട്ടുനീങ്ങി. 1997ൽ നിർമ്മാണം പൂർത്തിയാക്കി മ്യൂസിയം ജനങ്ങൾക്കായി തുറന്നു കൊടുത്തു. വെറുമൊരു സാധാരണ നഗരമായിരുന്ന ബിൽബാവോ പിന്നീട് വൻ വികസനവും പുരോഗതിയും നേടിയെടുത്തു. എട്ടുലക്ഷത്തോളം സന്ദർശകരാണു ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നു പ്രതിവർഷം ഈ മ്യൂസിയം കാണാനെത്തുന്നത്. ബിൽബാവോയിൽ സംഭവിച്ച വിസ്മയം 'ബിൽബാവോ ഇഫക്ട് എന്നറിയപ്പെടുന്നു.

മന്ദിരം

സോളമൻ ആർ. ഗൂഗ്ഗൻഹൈം പുതിയ സംഗ്രഹാലയത്തിന്റെ ശില്പിയായ് ഫ്രാങ്ക് ഗെഹ്രിയെയാണ് തിരഞ്ഞെടുത്തത്. സംഘടനയുടെ നിർദ്ദേശകനായിരുന്ന തോമസ് ക്രെസ് അദ്ദേഹത്തോട് നൂതനവും സാഹസികവുമായ ഒരു മന്ദിരം രൂപകല്പനചെയ്യാനാണ് ആവശ്യപ്പെട്ടത്. സൂര്യപ്രകാശത്തെ ഉൾക്കൊള്ളാൻ മന്ദിരത്തിന്റെ വളവുകൾ ക്രമമില്ലാത്തത്ആകണം എന്നുദ്ദേശിച്ചാണ് ഗെഹ്രി ഇത് രൂപകല്പന ചെയ്തത്. മന്ദിരത്തിന്റെ മദ്ധ്യഭാഗത്തുള്ള ഒരു നടുമുറ്റമാണ് മറ്റൊരു പ്രത്യേഗത. ഒരു പുഷ്പത്തിന്റെ ആകൃതിയിലുള്ളതിനാൽ ദ് ഫ്ല്വ്ർ(The Flower) എന്നാണ് ഗെഹ്രി ഇതിനെ വിശേഷിപ്പിച്ചത്.

ഈ സംഗ്രഹാലയം ഉദ്ഘാടനം ചെയ്യപ്പെട്ട വർഷം തന്നെ ഇത് അപനിർമ്മാണ വാസ്തുവിദ്യയുടെ(deconstructivism) ശ്രദ്ധേയമായ ഉദാഹരണമായ് ഉദ്ഘോഷിക്കപ്പെട്ടു. 20ആം നൂറ്റാണ്ടിലെ അമൂല്യ കലാസൃഷ്‌ടിയായ് ഈ കെട്ടിടത്തെ അനവധി ആളുകൾ കണാക്കാക്കി. പ്രശസ്ത വാസ്തുശില്പി ഫിലിപ് ജോൺസ്ൺ ഇതിനെ ഈ കാലഘട്ടത്തിലെ ഏറ്റവും മികച്ച കെട്ടിടം എന്നാണ് വിശേഷിപ്പിച്ചത്.

ഗ്ലാസ്, സ്റ്റീൽ മുതലായ വസ്തുക്കളാണ് കെട്ടിടത്തിന്റെ പ്രധാന നിർമ്മാണ സാമഗ്രികൾ.

ചിത്രശാല

അവലംബം

പുറം കണ്ണികൾ

ഔദ്യോഗിക വെബ്സൈറ്റ്

Tags:

ഗൂഗ്ഗൻഹൈം സംഗ്രഹാലയം ചരിത്രംഗൂഗ്ഗൻഹൈം സംഗ്രഹാലയം മന്ദിരംഗൂഗ്ഗൻഹൈം സംഗ്രഹാലയം ചിത്രശാലഗൂഗ്ഗൻഹൈം സംഗ്രഹാലയം അവലംബംഗൂഗ്ഗൻഹൈം സംഗ്രഹാലയം പുറം കണ്ണികൾഗൂഗ്ഗൻഹൈം സംഗ്രഹാലയംആധുനികതസംഗ്രഹാലയംസ്പാനിഷ്സ്പെയിൻ

🔥 Trending searches on Wiki മലയാളം:

കൂനമ്മാവ്മാളആടുജീവിതംമാർത്താണ്ഡവർമ്മമഹാത്മാ ഗാന്ധിമലമുഴക്കി വേഴാമ്പൽകേരളത്തിലെ നാടൻപാട്ടുകൾപറമ്പിക്കുളം വന്യജീവി സംരക്ഷണ കേന്ദ്രംരാമനാട്ടുകരനിലമേൽകൊല്ലങ്കോട്തേക്കടിമഴമട്ടന്നൂർഎഴുപുന്ന ഗ്രാമപഞ്ചായത്ത്പാണ്ഡ്യസാമ്രാജ്യംമേപ്പാടിപുറക്കാട് ഗ്രാമപഞ്ചായത്ത്ഒറ്റപ്പാലംബൈബിൾഡെങ്കിപ്പനികൊല്ലൂർ മൂകാംബികാക്ഷേത്രംമറയൂർഉള്ളൂർ എസ്. പരമേശ്വരയ്യർകോങ്ങാട് ഗ്രാമപഞ്ചായത്ത്കഠിനംകുളംകാപ്പാട്വക്കംതൃശ്ശൂർ ജില്ലആഗ്നേയഗ്രന്ഥിയുടെ വീക്കംമണ്ണുത്തിമുഹമ്മദ്പഴയന്നൂർകണ്ണൂർ ജില്ലബാർബാറികൻവൈത്തിരിഖസാക്കിന്റെ ഇതിഹാസംസുസ്ഥിര വികസന ലക്ഷ്യങ്ങൾമായന്നൂർനക്ഷത്രം (ജ്യോതിഷം)തൃപ്പൂണിത്തുറകുണ്ടറ വിളംബരംഅരൂർ ഗ്രാമപഞ്ചായത്ത്തൃക്കുന്നപ്പുഴഎസ്.കെ. പൊറ്റെക്കാട്ട്മാങ്ങബദ്ർ യുദ്ധംമണ്ണഞ്ചേരി ഗ്രാമപഞ്ചായത്ത്പെരിയാർപാമ്പാടികേന്ദ്ര സാഹിത്യ അക്കാദമി അവാർഡ്‌ നേടിയ മലയാളികളുടെ പട്ടികകരുവാറ്റദേശീയപാത 85 (ഇന്ത്യ)വെങ്ങോല ഗ്രാമപഞ്ചായത്ത്സൈനുദ്ദീൻ മഖ്ദൂം രണ്ടാമൻകേന്ദ്രഭരണപ്രദേശംഡെമോക്രാറ്റിക് യൂത്ത് ഫെഡറേഷൻ ഓഫ് ഇന്ത്യകൂട്ടക്ഷരംകേരള സാഹിത്യ അക്കാദമി പുരസ്കാരംഏങ്ങണ്ടിയൂർതിരുവനന്തപുരത്തെ പ്രധാന വിനോദസഞ്ചാരകേന്ദ്രങ്ങൾമൺറോ തുരുത്ത്കൂത്താട്ടുകുളംഅരിമ്പൂർആയില്യം (നക്ഷത്രം)പ്രണയംപനവേലികൂനൻ കുരിശുസത്യംവാണിയംകുളം ഗ്രാമപഞ്ചായത്ത്സംഘകാലംമുഗൾ സാമ്രാജ്യംവേലൂർ, തൃശ്ശൂർവാഗമൺഭൂതത്താൻകെട്ട്പൊൻ‌കുന്നംനെയ്തലക്കാവ് ഭഗവതിക്ഷേത്രംപാണ്ടിക്കാട്പൈക🡆 More