കേന്ദ്രപ്പാറ, ഒഡീഷ

കേന്ദ്രപ്പാറ (କେନ୍ଦ୍ରାପଡା) ഇന്ത്യൻ സംസ്ഥാനമായ ഒഡീഷയിലെ കേന്ദ്രപ്പാറ ജില്ലയിലുള്ള ഒരു പട്ടണവും മുനിസിപ്പാലിറ്റിയുമാണ്.

ഈ പട്ടണം കേന്ദ്രപ്പാറ ജില്ലയുടെ ഭരണകേന്ദ്രവും കൂടിയാണ്.

കേന്ദ്രപ്പാറ, ഒഡീഷ

കേന്ദ്രപ്പാറ (କେନ୍ଦ୍ରାପଡା) ഇന്ത്യൻ സംസ്ഥാനമായ ഒഡീഷയിലെ കേന്ദ്രപ്പാറ ജില്ലയിലുള്ള ഒരു പട്ടണവും മുനിസിപ്പാലിറ്റിയുമാണ്.

കേന്ദ്രപ്പാറ പട്ടണം സ്ഥിതി ചെയ്യുന്ന അക്ഷാംശ രേഖാംശങ്ങൾ 20°30′N 86°25′E / 20.50°N 86.42°E / 20.50; 86.42 ആണ്. പട്ടണം നിലനിൽക്കുന്ന പ്രദേശത്തിൻറ ശരാശരി ഉയരം 13 m (43 ft) ആണ്. ഈ പട്ടണത്തെ ചുറ്റി ഭദ്രക്ക്, ജയ്പ്പൂർ, കട്ടക്ക്, ജഗത്സിംഗ്പൂർ എന്നീ ജില്ലകൾ സ്ഥിതി ചെയ്യുന്നു. പട്ടണത്തിൻറെ കിഴക്കു ഭാഗത്തായി ബംഗാൾ ഉൾക്കടലാണ്.

കേന്ദപ്പാറ ജില്ലയ്ക്കു പുറത്തായി ലൂണാ നദി (മഹാനദിയുടെ ഒരു ശാഖ) ഒഴുകുന്നുണ്ട്. കേന്ദ്രപ്പാറയിലെ മറ്റു നദികൾ കരന്ദിയ, ഗൊബാരി, ബ്രാഹ്മണി, ബിരുപ, കാനി, വൈതരണി, ഖരസ്രോട്ട, പൈക, ചിത്രേത്പല, ഹൻസുവ എന്നിവയാണ്. ജില്ലയെ ഒൻപതു ബ്ലോക്കുകളായി തിരിച്ചിരിക്കുന്നു.ഔൾ, ദേരാബിഷ്, ഗരഡ്പൂർ, മഹാകാലപത, മർഷഗായ്, കേന്ദ്രപ്പാറ, രാജനഗർ, രാജ്കനിക, പട്ടമുണ്ടൈ എന്നിവയാണി ഒൻപതു ബ്ലോക്കുകൾ.

ഗതാഗത സൌകര്യങ്ങൾ

കേന്ദ്രപ്പാറ പട്ടണത്തിലേയ്ക്ക് കട്ടക്കിൽ നിന്നുള്ള ദൂരം 58 കിലോമീറ്ററാണ്. കട്ടക്ക് (ജഗത്പൂർ)-സാലിപ്പൂർ ഹൈവേ, നാഷണൽ ഹൈവേ 5, 5-എ എന്നീ റോഡുകളിലൂടെ ചാന്ദിഖോൾ, ഛാത്ത, പരദിപ് എന്നീ പട്ടണങ്ങളിലുടെ സഞ്ചരിച്ച് കേന്ദ്രപ്പാറയിലെത്തിച്ചേരാൻ സാധിക്കുന്നതാണ്. നാഷണൽ ഹൈവേ 5, 5എ എന്നിവ വഴി സഞ്ചരിച്ച് ഇവിടെ നിന്ന് ഭുവനേശ്വർ വിമാനത്താവളത്തിൽ രണ്ടര മണിക്കൂർ സമയം കൊണ്ട് എത്തിച്ചേരാൻ സാധിക്കുന്നതാണ്. ഏറ്റവുമടുത്തുള്ള റെയിൽവേ സ്റ്റേഷൻ 54 കിലോമീറ്റർ ദൂരത്തിൽ സ്ഥിതി ചെയ്യുന്ന കട്ടക്കിലാണുള്ളത്. ഇവിടെ നിന്നു ഛോട്ടി പട്ടണത്തിലേയ്ക്ക് 11 കിലോമീറ്റർ ദൂരമേയുള്ളൂ.

ജനസംഖ്യ

2011 ലെ സെൻസസ് കണക്കുകൾ പ്രകാരം കേന്ദ്രപ്പാറ ജില്ലയിലെ ആകെ ജനസംഖ്യ 1,439,891 ആണ്. ഇത് സ്വാസിലാൻറിലെയോ ഐക്യനാടുകളിലെ സംസ്ഥാനമായ ഹാവായിയിലെയോ മൊത്തം ജനസംഖ്യയ്ക്കു സമം ആണ്. കേന്ദ്രപ്പാറയിലെ സ്ത്രീപുരുഷ അനുപാതം 1000 പുരുഷന്മാർക്ക് 106 സ്ത്രീകൾ എന്ന നിലയിലാണ്. ഇവിടുത്തെ സാക്ഷരത 85.93 ശതമാനമാണ്. ഒറിയ ഭാക്ഷയാണ് ഇവിടെയുള്ളവരുടെ മാതൃഭാഷ. ബംഗാളി ഭാഷയും ഉർദുവും ഹിന്ദിയും സംസാരിക്കുന്നവർ ധാരാളമായുണ്ട്.

Tags:

ഒഡീഷ

🔥 Trending searches on Wiki മലയാളം:

മാവേലിക്കര ലോക്‌സഭാ നിയോജകമണ്ഡലംയുദ്ധംശ്രീകുമാരൻ തമ്പിസന്ധി (വ്യാകരണം)പ്രവാസിചണ്ഡാലഭിക്ഷുകിഅബൂ താലിബ്സൂക്ഷ്മജീവിശ്രീമദ്ഭാഗവതംഉപ്പുസത്യാഗ്രഹംവൈദ്യശാസ്ത്രംകാളിദാസൻമുംബൈ ഇന്ത്യൻസ്ഒന്നാം ഇന്ത്യൻ സ്വാതന്ത്ര്യ സമരം (1857)ഖൻദഖ് യുദ്ധംഅപസ്മാരംസുപ്രഭാതം ദിനപ്പത്രംശുഭാനന്ദ ഗുരുക്രിസ് ഇവാൻസ്അറ്റ്ലാന്റിക് സമുദ്രംഅയ്യങ്കാളിസെറോടോണിൻപന്ന്യൻ രവീന്ദ്രൻചേനത്തണ്ടൻബാങ്കുവിളിഹോളിചാന്നാർ ലഹളകേരള നവോത്ഥാനംനടത്തംഐക്യരാഷ്ട്രസഭഅല്ലാഹുമദർ തെരേസരാഹുൽ മാങ്കൂട്ടത്തിൽപ്ലീഹചന്ദ്രൻബിഗ് ബോസ് (മലയാളം സീസൺ 4)കുണ്ടറ വിളംബരംAlgeriaവള്ളത്തോൾ പുരസ്കാരം‌എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്സ്വർണംകേരള നവോത്ഥാന പ്രസ്ഥാനംമസ്ജിദ് ഖുബാകേരളത്തിലെ രാഷ്ട്രീയ കൊലപാതകങ്ങൾയൂറോളജിഅഡോൾഫ് ഹിറ്റ്‌ലർഅബൂ ജഹ്ൽനക്ഷത്രംബോർഷ്ട്പി. കുഞ്ഞിരാമൻ നായർക്ഷേത്രം (ആരാധനാലയം)പാലക്കാട്നിർമ്മല സീതാരാമൻകൊളസ്ട്രോൾയൂസുഫ്യഹൂദമതംഉലുവആനഫുക്കുഓക്കപലസ്തീൻ (രാജ്യം)മരണംവാസ്കോ ഡ ഗാമരതിസലിലംജി. ശങ്കരക്കുറുപ്പ്യു‌എസ് സംസ്ഥാന, പ്രദേശ പുഷ്പങ്ങളുടെ പട്ടികവള്ളത്തോൾ നാരായണമേനോൻമലബന്ധംഅൽ ഗോർകേരളത്തിലെ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനംഇസ്രയേൽമക്കശുഐബ് നബിഇൻശാ അല്ലാഹ്മേരി ജാക്സൺ (എഞ്ചിനീയർ)ടോം ഹാങ്ക്സ്ചാറ്റ്ജിപിറ്റിഎ.കെ. ഗോപാലൻ🡆 More