എലൻ ബർസ്റ്റിൻ: അമേരിക്കന്‍ ചലചിത്ര നടന്‍

എലൻ ബർസ്റ്റിൻ (ജനനം, എഡ്ന റേ ഗില്ലൂലി; ഡിസംബർ 7, 1932) ഒരു അമേരിക്കൻ നടിയാണ്.

നാടകങ്ങളിലെ സങ്കീർണ്ണ സ്ത്രീ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നതിൽ പേരുകേട്ട അവർ ഒരു അക്കാദമി അവാർഡ്, ഒരു ടോണി അവാർഡ്, രണ്ട് പ്രൈംടൈം എമ്മി അവാർഡുകൾ എന്നിവയുൾപ്പെടെ നിരവധി പുരസ്കാരങ്ങൾ നേടിയിട്ടുണ്ട്. "ട്രിപ്പിൾ ക്രൗൺ ഓഫ് ആക്ടിങ്ങ്" നേടിയ ചുരുക്കം ചില അഭിനേതാക്കളിൽ ഒരാളാണ് അവർ.

എലൻ ബർസ്റ്റിൻ
എലൻ ബർസ്റ്റിൻ: അമേരിക്കന്‍ ചലചിത്ര നടന്‍
ബർസ്റ്റിൻ 2009 ട്രിബേക്ക ഫിലിം ഫെസ്റ്റിവൽവേളയിൽ
ജനനം
എഡ്ന റേ ഗില്ലൂലി

(1932-12-07) ഡിസംബർ 7, 1932  (91 വയസ്സ്)
ഡിട്രോയിറ്റ്, മിഷിഗൺ, യു.എസ്.
മറ്റ് പേരുകൾഎലൻ മക്റേ
തൊഴിൽനടി
സജീവ കാലം1955–ഇതുവരെ
Works
Full list
ജീവിതപങ്കാളി(കൾ)
വില്യം അലക്സാണ്ടർ
(m. 1950; div. 1957)

പോൾ റോബർട്ട്സ്
(m. 1958; div. 1961)

നീൽ ബർസ്റ്റിൻ
(m. 1964; div. 1972)
കുട്ടികൾ1
പുരസ്കാരങ്ങൾFull list
10th President of the Actors' Equity Association
ഓഫീസിൽ
1982–1985
മുൻഗാമിTheodore Bikel
പിൻഗാമിColleen Dewhurst

മിഷിഗണിലെ ഡെട്രോയിറ്റ് നഗരത്തിൽ ജനിച്ച ബർസ്റ്റിൻ വിദ്യാലയ ജീവിതമുപേക്ഷിച്ച് നർത്തകി, മോഡൽ എന്നീ നിലകളിൽ ജോലി ചെയ്തു. 24-ആം വയസ്സിൽ, 1957-ൽ ബ്രോഡ്‌വേ നാടകവേദിയിലൂടെ അഭിനയരംഗത്ത് അരങ്ങേറ്റം കുറിച്ച അവർ താമസിയാതെ ടെലിവിഷൻ ഷോകളിൽ പ്രത്യക്ഷപ്പെടാൻ തുടങ്ങി. നിരവധി വർഷങ്ങൾക്ക് ശേഷം ദി ലാസ്റ്റ് പിക്ചർ ഷോയിൽ (1971) നിരൂപക പ്രശംസ നേടിയ ഒരു വേഷത്തിലൂടെ മികച്ച സഹനടിക്കുള്ള അക്കാദമി അവാർഡ് നാമനിർദ്ദേശം നേടി. ദി എക്സോർസിസ്റ്റ് (1973) എന്ന ചിത്രത്തിലെ അടുത്ത പ്രകടനത്തിലൂടെ മികച്ച നടിക്കുള്ള അക്കാദമി അവാർഡിന് നാമനിർദ്ദേശം നേടി. ജനപ്രിയമായി തുടർന്ന ഈ ചിത്രത്തെ നിരവധി പ്രസിദ്ധീകരണങ്ങൾ എക്കാലത്തെയും മികച്ച ഹൊറർ ചിത്രങ്ങളിലൊന്നായി കണക്കാക്കുന്നു. തുടർന്ന് മാർട്ടിൻ സ്‌കോർസെസിയുടെ ആലീസ് ഡസ് നോട്ട് ലിവ് ഹിയർ എനിമോർ (1974) എന്ന ചിത്രത്തിലെ ടൈറ്റിൽ റോളിലൂടെ മികച്ച നടിക്കുള്ള അക്കാദമി അവാർഡ് നേടി. 1975-ൽ സെയിം ടൈം നെക്സ്റ്റ് ഇയർ എന്ന നാടകത്തിലെ അഭിനയത്തിന് ടോണി അവാർഡ് നേടി. 1978-ലെ ഈ നാടകത്തിൻറെ ചലച്ചിത്രാവിഷ്കാരത്തിലെ അഭിനയത്തിന് അവർക്ക് ഗോൾഡൻ ഗ്ലോബ് പുരസ്കാരം ലഭിച്ചു.

നിരവധി ടെലിവിഷൻ സിനിമകളിൽ പ്രത്യക്ഷപ്പെട്ട അവർ റീസറക്ഷൻ (1980), ഹൗ ടു മേക്ക് ആൻ അമേരിക്കൻ ക്വിൽറ്റ് (1995), റിക്വയം ഫോർ എ ഡ്രീം (2000) എന്നീ ചിത്രങ്ങളിലെ അഭിനയത്തിലൂടെ കൂടുതൽ അംഗീകാരം നേടി. റിക്വയം ഫോർ എ ഡ്രീമിലെ മയക്കുമരുന്നിന് അടിമയായ ഏകാന്തയായ ഒരു സ്ത്രീയുടെ വേഷം അവതരിപ്പിച്ചതിന്റെ പേരിൽ, അവർ വീണ്ടും അക്കാദമി അവാർഡിനും സ്‌ക്രീൻ ആക്ടേഴ്‌സ് ഗിൽഡ് അവാർഡിനും നാമനിർദ്ദേശം ചെയ്യപ്പെട്ടു. 2010-കളിൽ, രാഷ്ട്രീയ നാടക പരമ്പരകളായ പൊളിറ്റിക്കൽ അനിമൽസ്, ഹൗസ് ഓഫ് കാർഡ്സ് തുടങ്ങിയ ടെലിവിഷൻ പരമ്പരകളിൽ അവർ പ്രത്യക്ഷപ്പെടുകയും ഇവ രണ്ടും എമ്മി അവാർഡ് നാമനിർദ്ദേശങ്ങൾ നേടുകയും ചെയ്തു. 2000 മുതൽ, ന്യൂയോർക്ക് നഗരത്തിലെ ഒരു നാടക വിദ്യാലയമായ ആക്ടേഴ്സ് സ്റ്റുഡിയോയുടെ സഹപ്രസിഡന്റായിരുന്നു. 2013 ൽ, നാടകരംഗത്തെ പ്രവർത്തനത്തിൻറെ പേരിൽ അമേരിക്കൻ തിയേറ്റർ ഹാൾ ഓഫ് ഫെയിമിൽ അവരെ ഉൾപ്പെടുത്തി.

ആദ്യകാലജീവിതം

മിഷിഗണിലെ ഡെട്രോയിറ്റിൽ കോറിൻ മേരിയുടെയും (മുമ്പ്, ഹാമെൽ) ജോൺ ഓസ്റ്റിൻ ഗില്ലൂലിയുടെയും മകളായി ബർസ്റ്റിൻ എഡ്ന റേ ഗില്ലൂലി എന്ന പേരിലാണ് അവർ ജനിച്ചത്. "ഐറിഷ്, ഫ്രഞ്ച്, പെൻസിൽവാനിയ ഡച്ച്, ഒരൽപ്പം കനേഡിയൻ ഇന്ത്യൻ" എന്നാണ് അവർ തന്റെ വംശപരമ്പരയെ വിശേഷിപ്പിച്ചത്. ബർസ്റ്റിന് ജാക്ക് എന്ന ഒരു ജ്യേഷ്ഠനും സ്റ്റീവ് എന്ന ഒരു ഇളയ സഹോദരനുമുണ്ട്. ചെറുപ്പത്തിൽതന്നെ അവളുടെ മാതാപിതാക്കൾ വിവാഹമോചനം നേടിയതിനാൽ, അവളും സഹോദരന്മാരും മാതാവിനും രണ്ടാനച്ഛനുമൊപ്പമാണ് താമസിച്ചിരുന്നത്.

ഒരു പ്രത്യേക പഠനമേഖല തിരഞ്ഞെടുക്കാൻ വിദ്യാർത്ഥികളെ അനുവദിക്കുന്ന യൂണിവേഴ്സിറ്റി-പ്രിപ്പറേറ്ററി സ്കൂളായ കാസ് ടെക്നിക്കൽ ഹൈസ്കൂളിൽ ബർസ്റ്റിൻ പഠനത്തിൻ ചേർന്നു. അവിടെ ബർസ്റ്റിൻ ഫാഷൻ ഇല്ലുട്രേഷൻ മേഖലയിൽ പ്രാവീണ്യം നേടി. ഹൈസ്കൂൾ പഠനകാല്ത്ത് ഒരു ചിയർ ലീഡർ, സ്റ്റുഡന്റ് കൗൺസിൽ അംഗം, അവളുടെ നാടക ക്ലബ്ബിന്റെ പ്രസിഡന്റ് എന്നീ സ്ഥാനങ്ങളി‍ൽ പ്രവർത്തിച്ചു. സീനിയർ വർഷത്തിൽ ക്ലാസുകളിൽ പരാജയപ്പെട്ടതിനെത്തുടർന്ന് ഹൈസ്കൂൾ പഠനം ഉപേക്ഷിച്ചു. താമസിയാതെ, ബർസ്റ്റിൻ കെറി ഫ്‌ലിൻ എന്ന പേര് സ്വീകരിച്ചുകൊണ്ട് ഒരു നർത്തകിയായി പ്രവർത്തിച്ചു, തുടർന്ന് 23 വയസ്സ് വരെ മോഡലായി ജോലി ചെയ്തു. പിന്നീട് ഡാളസിലേക്ക് മാറിയി അവർ, അവിടെ മോഡലിംഗ് ജോലി തുടരുകയും ന്യൂയോർക്ക് നഗരത്തിലേയ്ക്ക് മാറുന്നതിന് മുമ്പ് മറ്റ് ഫാഷൻ ജോലികളിലേർപ്പെടുകയും ചെയ്തു.

അവലംബം

Tags:

അക്കാദമി അവാർഡ്അമേരിക്കൻ ഐക്യനാടുകൾടോണി പുരസ്കാരംനാടകം

🔥 Trending searches on Wiki മലയാളം:

ഇസ്രായേൽ ജനതകെ.ഇ.എ.എംലിംഗംആദി ശങ്കരൻആറാട്ടുപുഴ പൂരംവയനാട്ടുകുലവൻഈലോൺ മസ്ക്മരപ്പട്ടിആഗോളതാപനംപഞ്ചവത്സര പദ്ധതികൾ (ഇന്ത്യ)കേരളകലാമണ്ഡലംബദ്ർ മൗലീദ്മാലിദ്വീപ്ഇന്ത്യൻ പാർലമെന്റ്കഞ്ചാവ്സുകുമാരിരബീന്ദ്രനാഥ് ടാഗോർചേനത്തണ്ടൻനളിനിരമണൻമക്ക വിജയംമാതളനാരകംഓശാന ഞായർഅമേരിക്കൻ സ്വാതന്ത്ര്യസമരംനോമ്പ്ശോഭനതോമാശ്ലീഹാആലപ്പുഴ ലോക്‌സഭാ നിയോജകമണ്ഡലംഗുരുവായൂർ ശ്രീകൃഷ്ണസ്വാമിക്ഷേത്രംകേരള പുലയർ മഹാസഭകാസർഗോഡ് ജില്ലകാളിദാസൻതിരുവിതാംകൂർപൃഥ്വിരാജ്ഇസ്‌ലാമിക കലണ്ടർപണംശാസ്ത്രംഈസ്റ്റർതണ്ണിമത്തൻമരച്ചീനിജീവിതശൈലീരോഗങ്ങൾഉമ്മു അയ്മൻ (ബറക)എ.കെ. ഗോപാലൻകൊല്ലംഈമാൻ കാര്യങ്ങൾപെസഹാ (യഹൂദമതം)അദിതി റാവു ഹൈദരിആഗ്നേയഗ്രന്ഥിയുടെ വീക്കംഅണലിസ്‌മൃതി പരുത്തിക്കാട്ലോക്‌സഭാ തെരഞ്ഞെടുപ്പ്, 2019 (കേരളം)ശൈശവ വിവാഹ നിരോധന നിയമംജിദ്ദഅന്താരാഷ്ട്ര വനിതാദിനംകുറിച്യകലാപംഅർബുദംഉമർ ഇബ്‌നു അബ്ദുൽ അസീസ്വിവാഹംചാത്തൻമാർച്ച് 28രോഹിത് ശർമആമസോൺ.കോംഇടശ്ശേരി ഗോവിന്ദൻ നായർമലയാളത്തിലെ സാഹിത്യ പുരസ്കാരങ്ങളുടെ പട്ടികകേരള നവോത്ഥാനംവടകര ലോക്‌സഭാ നിയോജകമണ്ഡലംപൂവാംകുറുന്തൽറഫീക്ക് അഹമ്മദ്ഗണപതികേരള നിയമസഭചെങ്കണ്ണ്സമസ്ത കേരള സുന്നി സ്റ്റുഡൻസ് ഫേഡറേഷൻരാജാ രവിവർമ്മരാജ്യങ്ങളുടെ പട്ടികഹോം (ചലച്ചിത്രം)🡆 More