എഡ്വേർഡ് ആറാമൻ

1547 ജനുവരി 28 മുതൽ അദ്ദേഹത്തിന്റെ മരണം വരെ ഇംഗ്ലണ്ടിലെയും അയർലന്റിലെയും രാജാവായിരുന്നു എഡ്വേർഡ് ആറാമൻ( Edward VI ജനനം:12 ഒക്ടോബർ 1537 മരണം: 6 ജൂലൈ 1553) 1547 ഫെബ്രുവരി ഇരുപതാം തീയതി, ഒമ്പത് വയസ്സ് മാത്രം പ്രായമായിരുന്നപ്പോൾ, ഇംഗ്ലീഷ് രാജാവായി കിരീടധാരണം നടത്തി.

എഡ്വേർഡ് ആറാമൻ Edward VI
Formal portrait in the Elizabethan style of Edward in his early teens. He has a long pointed face with fine features, dark eyes and a small full mouth.
Portrait by circle of William Scrots, c. 1550
King of England and Ireland (more ...)
ഭരണകാലം 28 January 1547 – 6 July 1553
കിരീടധാരണം 20 February 1547
മുൻഗാമി Henry VIII
പിൻഗാമി Jane (disputed) or Mary I
Regents
See
  • The Duke of Somerset
    (1547–1549)
    The Duke of Northumberland
    (1549–1553)
രാജവംശം Tudor
പിതാവ് Henry VIII of England
മാതാവ് Jane Seymour
ഒപ്പ് എഡ്വേർഡ് ആറാമൻ
മതം Protestant

ഹെന്‌റി എട്ടാമന്റെയും ജേയ്ൻ സെയ്‌മോറിന്റെയും പുത്രനായിരുന്ന അദ്ദേഹം പ്രൊട്ടസ്റ്റന്റ് ആയി വളർത്തപ്പെട്ട ആദ്യ ബ്രിട്ടീഷ് രാജാവായിരുന്നു,അദ്ദേഹത്തിന് പ്രായപൂർത്തിയാവാതിരുന്നതിനാൽ റീജൻസി കൗൺസിൽ ആണ് ഭരണം നടത്തിയത്. റീജൻസി കൗൺസിലിന്റെ നേതൃത്വം ആദ്യം അമ്മാവനായ സോമർസെറ്റിലെ ഡ്യൂക് എഡ്വേർഡ് സെയ്‌മോർ (1547–1549), വാർവിക്കിലെ ഏൾ ആയിരുന്ന ജോൺ ഡഡ്ലി (1550–1553), ഡ്യൂക് ഒഫ് നോർത്തംബർലാന്റ് എന്നിവർക്കായിരുന്നു

എഡ്വേർഡിന്റെ ഭരണകാലത്തിൽ രാജ്യത്ത് സാമ്പത്തിക പ്രശ്നങ്ങളും സാമൂഹിക അരക്ഷിതാവസ്ഥയും നടമാടി, 1549-ൽ കലാപങ്ങളും വിപ്ലവശ്രമങ്ങളും പൊട്ടിപ്പുറപ്പെട്ടു. സ്കോട്‌ലന്റുമായി വളരെ ചെലവേറിയ ഒരു യുദ്ധം നടന്നു, ആദ്യം വിജയിച്ചെങ്കിലും സൈന്യത്തെ സ്കോട്‌ലന്റിൽനിന്നും പിന്നീട് പിൻവലിക്കേണ്ടി വന്നു. എഡ്വേർഡിന്റെ ഭരണകാലത്തിലാണ് ചർച്ച് ഒഫ് ഇംഗ്ലണ്ട് പ്രൊട്ടസ്റ്റന്റായത്.

1553 ഫെബ്രുവരിയിൽ എഡ്വേർഡ് അസുഖബാധിതനാവുകയും ആ വർഷം തന്നെ ജൂലൈ ആറാം തീയതി മരണപ്പെടുകയും ചെയ്തു, ക്ഷയരോഗം ആണ് അദ്ദേഹത്തെ ബാധിച്ചതെന്ന് കരുതപ്പെടുന്നു. അസുഖം ഗുരുതരമാണെന്ന് കണ്ടപ്പോൾ രാജ്യം കത്തോലിക്ക വിശ്വാസത്തിലേക്ക് തിരികെ പോകാതിരിക്കാനുള്ള പദ്ധതികൾ റീജൻസി കൗൺസിൽ ആവിഷ്കരിച്ചു, എഡ്വേർഡ് തന്റെ പിൻഗാമിയായി നിർദ്ദേശിച്ചത് കസിൻ ആയിരുന്ന ലേഡി ജെയ്ൻ ഗ്രേയെ ആയിരുന്നു. അർദ്ധ സഹോദരിമാരായിരുന്ന മേരി and എലിസബത്ത് എന്നിവരെ തഴഞ്ഞാണ് ഈ തീരുമാനം എടുത്തത്. ഒൻപത് ദിവസം മാത്രം നീണ്ടുനിന്ന ഭരണാത്തിനുശേഷം ജെയ്ൻ ഗ്രേയെ പുറത്താക്കി മേരി ഇംഗ്ലണ്ടിലെ രാജ്ഞിയായി.

ആദ്യകാല ജീവിതം

ജനനം

എഡ്വേർഡ് ആറാമൻ 
Prince Edward in 1539, by Hans Holbein the Younger. He holds a golden rattle that resembles a sceptre; and the Latin inscription urges him to equal or surpass his father. National Gallery of Art, Washington D.C.

1537 ഒക്ടോബർ മാസം പന്ത്രണ്ടാം തീയതി മിഡ്ഡിൽസെക്സിലെ ഹാംപ്ടൺ കോർട്ട് കൊട്ടാരത്തിൽ ഹെന്‌റി എട്ടാമന്റെയും അദ്ദേഹത്തിന്റെ മൂന്നാമത്തെ ഭാര്യയായിരുന്ന ജേയ്ൻ സെയ്‌മോറിന്റെയും പുത്രനായി എഡ്വേർഡ് ജനിച്ചു.

എഡ്വേർഡ് ആറാമൻ 
Edward as Prince of Wales, 1546. He wears the Prince of Wales's feathers and crown on the pendant jewel. Attributed to William Scrots. Royal Collection, Windsor Castle.

ആറാമത്തെ വയസിൽ റിച്ചാർഡ് കോക്സ്, ജോൺ ചെകി എന്നിവരുടെ ശിഷ്യത്വത്തിൽ പഠനം ആരംഭിച്ചു എലിസബത്തിന്റെ ട്യൂട്ടർമാരായിരുന്ന റൊജർ അസ്ചാം ജീൻ ബെൽമെയ്ൻ എന്നിവരിൽനിന്നും ഫ്രഞ്ച്, സ്പാനിഷ്, ഇറ്റാലിയൻ എന്നിവ പഠിച്ചു

കിരീടധാരണം

1547 ജനുവരി 28-ന് ഹെന്രി എട്ടാമൻ മരണമടഞ്ഞു. ലോഡ് ചാൻസെലർ ആയിരുന്ന ഏൾ ഒഫ് സൗത്താമ്പ്ടൺ തോമസ് രിയോത്സ്ലെ ഹെന്രിയുടെ മരണത്തെക്കുറിച്ച് പാർലമെന്റിനെ അറിയിച്ച് എഡ്വേർഡിന്റെ കിരീടധാരണത്തിനുവേണ്ട ഒരുക്കങ്ങൾ ചെയ്യാൻ ഉത്തരവിട്ടു. ഫെബ്രിവരി ഇരുപതാം തീയതി ഞായറാഴ്ച വെസ്റ്റ് മിനിസ്റ്റർ ആബിയിൽ എഡ്വേർഡിന്റെ കിരീടധാരണ ചടങ്ങ് നടന്നു.


ഹെൻറി എട്ടാമന്റെ വിൽപ്പത്രപ്രകാരം എഡ്വേർഡിന് പതിനെട്ട് വയസ്സ് പ്രായമാവുന്നതുവരെ പതിനാറുപേർ അടങ്ങുന്ന എക്സിക്യൂഷനർമാരെയും ആവശ്യമെങ്കിൽ അവരെ സഹായിക്കാൻ പന്ത്രണ്ട് പേരടങ്ങുന്ന കോൺസിലിനെയും നിയോഗിച്ചു.

ഹെൻറിയുടെ മരണത്തിന്റെ തലേ ദിവസം നോർഫോക്കിലെ ഡ്യൂക് തോമസ് ഹൊവാഡിനെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തപ്പെടുകയും അദ്ദേഹത്തിന്റെ സ്വത്തുക്കൾ കണ്ടുകെട്ടുകയും ചെയ്തു.

ഹെൻറിയുടെ മരണത്തിന്റെ ഏതാനും ദിവസങ്ങൾക്ക് ശേഷം, എക്സിക്യൂഷനർമാരിലെ ഭൂരിപക്ഷം പേരും, തങ്ങളുടെ അധികാരം, അപ്പോൾ സോമർസെറ്റിലെ ഡ്യൂക് ആയിരുന്ന എഡ്വേർഡ് സെയ്‌മോറിലേക് കൈമാറ്റം നടത്തി. ഇവർക്കെല്ലാം തക്കതായ പ്രതിഫലം നൽകപ്പെട്ടതിനാൽ സെയ്മോർ അവരുമായി സഖ്യമുണ്ടാക്കിയതായി കരുതപ്പെടുന്നു.


യുദ്ധം

സോമർസെറ്റിന്റെ അജണ്ടയിലെ ഏറ്റവും പ്രധാനപ്പെട്ടത് സ്കോട്ലന്റിനെതിരായ യുദ്ധം ആയിരുന്നു ആദ്യകാല വിജയങ്ങൾ ഇംഗ്ലണ്ടിനായിരുന്നു. ഫ്രാൻസിന്റെ പിന്തുണ 1548-ൽ എഡിൻബറോ സംരക്ഷിക്കാൻ സ്കോട്ലന്റിനു ലഭിച്ചു . ബൊലോണിലെ 1549-ആഗസ്റ്റിലെ ഫ്രഞ്ച് ആക്രമണം. സ്കോട്ലന്റിൽ നിന്നും പിന്മാറാൻ സോമർസെറ്റിനെ നിർബന്ധിതനാക്കി.

വിപ്ലവങ്ങൾ

എഡ്വേർഡ് ആറാമൻ 
Edward VI's uncle, Edward Seymour, Duke of Somerset, ruled England in the name of his nephew as Lord Protector from 1547 to 1549. Longleat House, Wiltshire.

1548 ഇംഗ്ലണ്ടിൽ സാമൂഹിക അരക്ഷിതാവസ്ഥയുടെ കാലമായിരുന്നു. 1549 ഏപ്രിലിനു ശേഷം ഡെവൺ, കോൺവാൾ, നോർഫോക് എന്നിവിടങ്ങളിൽ പൊട്ടിപ്പുറപ്പെട്ട വിപ്ലവങ്ങൾ സൈനികസഹായത്താൽ അടിച്ചമർത്തി.


കുറിപ്പുകൾ

അവലംബം

Tags:

എഡ്വേർഡ് ആറാമൻ ആദ്യകാല ജീവിതംഎഡ്വേർഡ് ആറാമൻ കിരീടധാരണംഎഡ്വേർഡ് ആറാമൻ കുറിപ്പുകൾഎഡ്വേർഡ് ആറാമൻ അവലംബംഎഡ്വേർഡ് ആറാമൻജനുവരി 28

🔥 Trending searches on Wiki മലയാളം:

അപർണ ദാസ്തൊണ്ടിമുതലും ദൃക്സാക്ഷിയുംകുംഭം (നക്ഷത്രരാശി)അരിമ്പാറവള്ളത്തോൾ പുരസ്കാരം‌അസ്സലാമു അലൈക്കുംമുരിങ്ങയൂസുഫ് അൽ ഖറദാവിഹൃദയാഘാതംവോട്ടിംഗ് യന്ത്രംഒ.വി. വിജയൻകാളിദാസൻഇന്ത്യൻ നാഷണൽ ലീഗ്ഇന്ത്യയുടെ പ്രധാനമന്ത്രിമാരുടെ പട്ടികബജ്റശ്യാം പുഷ്കരൻഭരതനാട്യംഫ്രഞ്ച് വിപ്ലവംസൂര്യഗ്രഹണംവെള്ളെരിക്ക്ന്യൂട്ടന്റെ ചലനനിയമങ്ങൾവയനാട് ലോക്‌സഭാ നിയോജകമണ്ഡലംപാലക്കാട്രാശിചക്രംമലയാളം അക്ഷരമാലആലപ്പുഴബാബരി മസ്ജിദ്‌അവിട്ടം (നക്ഷത്രം)കാമസൂത്രംപാലേരിമാണിക്യം ഒരു പാതിരാക്കൊലപാതകത്തിന്റെ കഥആറ്റിങ്ങൽ ലോക്സഭാമണ്ഡലംഎ. വിജയരാഘവൻവൈക്കം സത്യാഗ്രഹംമഹാഭാരതംഇന്ത്യയിലെ ഇപ്പോഴത്തെ മുഖ്യമന്ത്രിമാരുടെ പട്ടികകൂട്ടക്ഷരംവി. ജോയ്ആരാച്ചാർ (നോവൽ)സ്വാതിതിരുനാൾ രാമവർമ്മചെമ്പോത്ത്ഭ്രമയുഗംജാലിയൻവാലാബാഗ് കൂട്ടക്കൊലചതയം (നക്ഷത്രം)അമിത് ഷാഇംഗ്ലീഷ് ഭാഷമഹാവിഷ്‌ണുആറ്റിങ്ങൽ കലാപംബാല്യകാലസഖിപടയണിരാജ്യസഭഉമ്മൻ ചാണ്ടിമമിത ബൈജുഇടുക്കി ലോക്‌സഭാ നിയോജകമണ്ഡലംശരീഅത്ത്‌അപസ്മാരംപൂയം (നക്ഷത്രം)ചാലക്കുടി ലോക്‌സഭാ നിയോജകമണ്ഡലംഖസാക്കിന്റെ ഇതിഹാസംസ്ത്രീ ഇസ്ലാമിൽഹെപ്പറ്റൈറ്റിസ്-എസന്ധിവാതംനിസ്സഹകരണ പ്രസ്ഥാനംസോളമൻഅഡോൾഫ് ഹിറ്റ്‌ലർസ്വർണവും സാമ്പത്തിക ശാസ്ത്രവുംസന്ധി (വ്യാകരണം)മലബാർ കലാപംചക്കപനികയ്യോന്നിസുബ്രഹ്മണ്യൻസുഗതകുമാരിമലയാളം വിക്കിപീഡിയപഴഞ്ചൊല്ല്സൗദി അറേബ്യതിരുവനന്തപുരം പത്മനാഭസ്വാമിക്ഷേത്രംഉർവ്വശി (നടി)ദി ആൽക്കെമിസ്റ്റ് (നോവൽ)🡆 More