ഉണ്ണിക്കൃഷ്ണൻ പുതൂർ

മലയാളത്തിലെ ഒരു എഴുത്തുകാരനാണ് ഉണ്ണിക്കൃഷ്ണൻ പുതൂർ.

(20 ജൂലൈ 1933 - 2 ഏപ്രിൽ 2014). അറുന്നൂറോളം കഥകൾ രചിച്ചിട്ടുണ്ട്. 29 കഥാസമാഹാരങ്ങളും 15 നോവലുകളും ഒരു കവിതാസമാഹാരവും ജീവചരിത്രവും അനുസ്മരണവും ഉൾപ്പെടെ അമ്പതിലേറെ കൃതികൾ രചിച്ചിട്ടുണ്ട്.

ഉണ്ണിക്കൃഷ്ണൻ പുതൂർ
ഉണ്ണിക്കൃഷ്ണൻ പുതൂർ
ഉണ്ണിക്കൃഷ്ണൻ പുതൂർ
ജനനം(1933-07-20)ജൂലൈ 20, 1933
ഏങ്ങണ്ടിയൂർ, മലബാർ, ബ്രിട്ടിഷ് ഇൻഡ്യ (ഇപ്പോൾ തൃശ്ശൂർ ജില്ല, കേരളം)
മരണം2014 ഏപ്രിൽ 02
ദേശീയതഇന്ത്യൻ
തൊഴിൽസാഹിത്യകാരൻ
ജീവിതപങ്കാളി(കൾ)തങ്കമണിഅമ്മ
കുട്ടികൾഷാജു
ബിജു

ജീവിത രേഖ

1933-ൽ പൊന്നാനി താലൂക്കിലെ ഏങ്ങണ്ടിയൂർ ഗ്രാമത്തിൽ (ഇപ്പോൾ തൃശ്ശൂർ ജില്ല) ‘ഇല്ലത്ത് അകായിൽ’ എന്ന് സ്ഥാനപ്പേരുള്ള പുതൂർ തറവാട്ടിൽ ജനിച്ചു. ഗുരുവായൂരിലാണ് വളർന്നത്. അച്ഛൻ: കല്ലാത്ത് പുള്ളിപ്പറമ്പിൽ ശങ്കുണ്ണിനായർ. അമ്മ: പുതൂർ ജാനകിയമ്മ. 1955-ൽ ചാവക്കാട് ബോർഡ് ഹൈസ്കൂളിൽ നിന്ന് എസ്.എസ്.എൽ.സി ജയിച്ചു. 1950-കളിൽ തന്നെ കവിതകളും കഥയും എഴുതിത്തുടങ്ങി. കവിതയിലായിരുന്നു തുടക്കം. 'കൽപ്പകപ്പൂമഴ' എന്ന കവിതാസമാഹാരത്തിന് അവതാരിക കുറിച്ചത് വൈലോപ്പിള്ളിയായിരുന്നു.. പുതൂരിന്റെ പ്രസിദ്ധീകൃതമായ ആദ്യത്തെ കഥ ചങ്ങമ്പുഴയുടെ മരണം പ്രമേയമാക്കിയ 'മായാത്ത സ്വപ്ന'മായിരുന്നു. ആദ്യത്തെ കഥാസമാഹാരമായ “കരയുന്ന കാല്പാടുകൾ” എന്ന കൃതിയുമായി കേരളത്തിനുള്ളിലും വെളിയിലുമായി ഒരുവർഷത്തോളം അലഞ്ഞുനടന്നു. 1954 മുതൽ 1956 വരെ പാലക്കാട് വിക്ടോറിയ കോളേജിൽ പഠിച്ചെങ്കിലും ബിരുദം എടുക്കാതെ രാഷ്ട്രീയ പ്രവർത്തകനായും (സോഷ്യലിസ്റ്റ്) തൊഴിലാളി പ്രവർത്തകനായും കഴിഞ്ഞു. 1957-ൽ ഗുരുവായൂർ ദേവസ്വത്തിൽ ഗുമസ്തനായി ജോലിയിൽ പ്രവേശിച്ചു. 1987-ൽ ഗുരുവായൂർ ദേവസ്വം ലൈബ്രറി എസ്റ്റാബ്ലിഷ്മെന്റിന്റെ വകുപ്പുമേധാവിയായി ഉദ്യോഗത്തിൽനിന്നും വിരമിച്ചു.

2014 ഏപ്രിൽ 2-ന് തന്റെ 81-ആം വയസ്സിൽ വാർദ്ധക്യസഹജമായ അസുഖങ്ങളെത്തുടർന്ന് ചാവക്കാട് മുതുവട്ടൂരിലെ രാജാ ആശുപത്രിയിൽ വെച്ച് പുതൂർ അന്തരിച്ചു. അദ്ദേഹത്തിന്റെ മൃതദേഹം പൂർണ്ണ ഔദ്യോഗിക ബഹുമതികളോടെ ഗുരുവായൂരിലെ വീട്ടുവളപ്പിൽ സംസ്കരിച്ചു. തങ്കമണിയമ്മയാണ് ഭാര്യ. ഷാജു, ബിജു എന്നീ രണ്ട് മക്കളുണ്ട്.

കൃതികൾ

  • കംസൻ
  • കാഴ്ചകൾക്കപ്പുറം
  • മൃത്യുയാത്ര
  • ഗുരുവായൂരപ്പന്റെ തുളസിമാല
  • ബലിക്കല്ല്
  • ആത്മവിഭൂതി
  • നാഴികമണി
  • ഗജരാജൻ ഗുരുവായൂർ കേശവൻ
  • അമൃതമഥനം
  • ആനപ്പക
  • മനസ്സേ ശാന്തമാകൂ
  • മറക്കാനും പൊറുക്കാനും
  • ധർമചക്രം
  • ഗുരുവായൂരപ്പന്റെ കുന്നിക്കുരുമാല
  • ജലസമാധി
  • ആട്ടുകട്ടിൽ
  • അനുഭവങ്ങളുടെ നേർരേഖകൾ
  • പാവക്കിനാവ്
  • വേദനകളും സ്വപ്നങ്ങളും
  • നിദ്രാവിഹീനങ്ങളായ രാവുകൾ
  • ഡൈലൻ തോമസിന്റെ ഗാനം
  • സുന്ദരി ചെറ്യേമ്മ
  • നക്ഷത്രക്കുഞ്ഞ്
  • ഗോപുരവെളിച്ചം
  • മകന്റെ ഭാഗ്യം
  • എന്റെ നൂറ്റൊന്നു കഥകൾ

പുരസ്കാരങ്ങൾ

  • കേരള സാഹിത്യ അക്കാദമി അവാർഡ് 1968 - ബലിക്കല്ല് എന്ന കൃതിക്ക്
  • ജി. സ്മാരക അവാർഡ് - നാഴികമണിക്ക് (ആത്മോപഖ്യാന നോവൽ)
  • പത്മപ്രഭാ പുരസ്കാരം (1996) - എന്റെ നൂറ്റൊന്നു കഥകൾ എന്ന പ്രഥമ കഥാസമാഹാരത്തിന്.

അധികാരങ്ങൾ

  • ഗുരുവായൂർ ദേവസ്വം ഭരണസമിതി അംഗം
  • ഗുരുവായൂർ ദേവസ്വം ലൈബ്രറി എസ്റ്റാബ്ലിഷ്മെന്റ് വകുപ്പ് മേധാവി
  • കേരള സാഹിത്യ അക്കാദമി ജനറൽ കൗൺസിൽ അംഗം
  • കേരള സാഹിത്യ അക്കാദമി നിർവാഹക കൗൺസിൽ അംഗം
  • കേരള സംഗീത നാടക അക്കാദമി ജനറൽ കൗൺസിൽ അംഗം
  • സാഹിത്യ പ്രവർത്തക സഹകരണ സംഘം ഡയറക്ടർ ബോർഡ് പ്രസിഡന്റ്
  • ഭക്തപ്രിയ മാസികയുടെ സ്ഥാപക പത്രാപിധസമിതി അംഗം

അവലംബം


ഉണ്ണിക്കൃഷ്ണൻ പുതൂർ കടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർ‌വ്വവിജ്ഞാനകോശത്തിലെ ഉണ്ണിക്കൃഷ്ണൻ പുതൂർ എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം.

Tags:

ഉണ്ണിക്കൃഷ്ണൻ പുതൂർ ജീവിത രേഖഉണ്ണിക്കൃഷ്ണൻ പുതൂർ കൃതികൾഉണ്ണിക്കൃഷ്ണൻ പുതൂർ പുരസ്കാരങ്ങൾഉണ്ണിക്കൃഷ്ണൻ പുതൂർ അധികാരങ്ങൾഉണ്ണിക്കൃഷ്ണൻ പുതൂർ അവലംബംഉണ്ണിക്കൃഷ്ണൻ പുതൂർമലയാളം

🔥 Trending searches on Wiki മലയാളം:

ബാഹ്യകേളിഎയ്‌ഡ്‌സ്‌സ്വാതി പുരസ്കാരംഇന്ത്യൻ ഭരണഘടന ഭേദഗതികൾഅയമോദകംകാസർഗോഡ് ജില്ലതൃക്കേട്ട (നക്ഷത്രം)അടിയന്തിരാവസ്ഥഅർബുദംമുരുകൻ കാട്ടാക്കടപി. ജയരാജൻകഥകളിതെച്ചിക്കോട്ടുകാവ് രാമചന്ദ്രൻആനകോട്ടയം ലോക്‌സഭാ നിയോജകമണ്ഡലംഗംഗാനദിപഴശ്ശിരാജഇന്ത്യയിലെ അടിയന്തരാവസ്ഥ (1975)ഇന്ത്യയുടെ ദേശീയപതാകതിരുവിതാംകൂർ ഭരണാധികാരികൾആറ്റിങ്ങൽ ലോക്‌സഭാ നിയോജകമണ്ഡലംഅമ്മനിവിൻ പോളിഇന്ത്യയിലെ തിരഞ്ഞെടുപ്പ് നിയമങ്ങൾആറ്റിങ്ങൽ കലാപംനാഷണൽ കേഡറ്റ് കോർരാമായണംസ്ത്രീ സുരക്ഷാ നിയമങ്ങൾസാം പിട്രോഡമൗലികാവകാശങ്ങൾകോട്ടയംഏഷ്യാനെറ്റ് ന്യൂസ്‌വേദംരാജീവ് ചന്ദ്രശേഖർദേശീയപാത 66 (ഇന്ത്യ)ഇന്ദിരാ ഗാന്ധിജി - 20മംഗളാദേവി ക്ഷേത്രംഗുരുവായൂർബൂത്ത് ലെവൽ ഓഫീസർകോശംനെൽവയൽ-നീർത്തട സംരക്ഷണ നിയമംകൊച്ചുത്രേസ്യബാബസാഹിബ് അംബേദ്കർപാലക്കാട്ജവഹർലാൽ നെഹ്രുസോളമൻഇന്ത്യൻ ചേരതോമാശ്ലീഹാഇറാൻചരക്കു സേവന നികുതി (ഇന്ത്യ)മുണ്ടയാംപറമ്പ്ഹർഷദ് മേത്തനവരസങ്ങൾമാമ്പഴം (കവിത)ഗായത്രീമന്ത്രംനക്ഷത്രംന്യൂട്ടന്റെ ചലനനിയമങ്ങൾവാഴപൊന്നാനി ലോക്‌സഭാ നിയോജകമണ്ഡലംഅമൃതം പൊടിഅക്കരെഇന്ത്യൻ നാഷണൽ ലീഗ്ജന്മഭൂമി ദിനപ്പത്രംകടുവവിക്കിപീഡിയകേരള സാഹിത്യ അക്കാദമിഇലക്ട്രോണിക് വോട്ടിംഗ് ഇന്ത്യയിൽസഫലമീ യാത്ര (കവിത)അപസ്മാരംഷക്കീലമഞ്ഞുമ്മൽ ബോയ്സ്വാതരോഗംതിരുവിതാംകൂർകേന്ദ്ര സാഹിത്യ അക്കാദമി അവാർഡ്‌ നേടിയ മലയാളികളുടെ പട്ടിക2019-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രങ്ങളുടെ പട്ടികക്ഷയം🡆 More