ഇന്റൽ കോർപ്പറേഷൻ

കാലിഫോർണിയയിലെ സാന്താ ക്ലാര ആസ്ഥാനമായി പ്രവർത്തിക്കുന്ന ഒരു അമേരിക്കൻ മൾട്ടിനാഷണൽ വരുമാനം അനുസരിച്ച് ലോകത്തിലെ ഏറ്റവും വലിയ അർദ്ധചാലക ചിപ്പ് നിർമ്മാതാവ്, കൂടാതെ മിക്ക പേഴ്‌സണൽ കമ്പ്യൂട്ടറുകളിലും(PC-കൾ) കാണപ്പെടുന്ന പ്രോസസറുകളുടെ x86 സീരീസ് മൈക്രോപ്രൊസസ്സറിന്റെ ഡെവലപ്പറാണ്.

ഡെലവെയറിൽ വച്ച് ഇൻകോർപ്പറേറ്റ് ചെയ്തത് അനുസരിച്ച്,2007 മുതൽ 2016 വരെയുള്ള സാമ്പത്തിക വർഷങ്ങളിലെ ഒരു ദശാബ്ദക്കാലത്തെ മൊത്തം വരുമാനത്തിന്റെ അടിസ്ഥാനത്തിൽ, യുണൈറ്റഡ് സ്റ്റേറ്റ്സിലെ ഏറ്റവും വലിയ കോർപ്പറേഷനുകളുടെ 2020 ഫോർച്യൂൺ 500 പട്ടികയിൽ ഇന്റൽ 45-ാം സ്ഥാനത്തെത്തി.

ഇന്റൽ കോർപ്പറേഷൻ
Formerly
N M Electronics (1968)
Public
Traded as
  • NASDAQINTC
  • Nasdaq-100 component
  • DJIA Component
  • S&P 100 Component
  • S&P 500 Component
വ്യവസായംSemiconductors
Computer hardware
Autonomous cars
Automation
Artificial intelligence
സ്ഥാപിതംജൂലൈ 18, 1968; 55 വർഷങ്ങൾക്ക് മുമ്പ് (1968-07-18)
സ്ഥാപകൻsGordon Moore
Robert Noyce
ആസ്ഥാനം,
U.S.
സേവന മേഖല(കൾ)Worldwide
പ്രധാന വ്യക്തി
Omar Ishrak
(Chairman)
Pat Gelsinger
(CEO)
ഉത്പന്നങ്ങൾCentral processing units
Microprocessors
Integrated graphics processing units (iGPU)
Systems-on-chip (SoCs)
Motherboard chipsets
Network interface controllers
Modems
Mobile phones[അവലംബം ആവശ്യമാണ്]
Solid state drives
Wi-Fi and Bluetooth Chipsets
Flash memory
Vehicle automation sensors
വരുമാനംIncrease US$77.87 billion (2020)
പ്രവർത്തന വരുമാനം
Increase US$23.68 billion (2020)
മൊത്ത വരുമാനം
Decrease US$20.9 billion (2020)
മൊത്ത ആസ്തികൾIncrease US$153.09 billion (2020)
Total equityIncrease US$81.04 billion (2020)
ജീവനക്കാരുടെ എണ്ണം
110,600 (2020)
അനുബന്ധ സ്ഥാപനങ്ങൾ
  • Mobileye
  • Here (15%)
  • Intel Ireland
വെബ്സൈറ്റ്www.intel.com
ഇന്റൽ കോർപ്പറേഷൻ
സാന്ത ക്ലാരയിലുള്ള ഇന്റലിന്റെ പ്രധാന ഓഫീസ്

ലെനോവോ, എച്ച്പി, ഡെൽ തുടങ്ങിയ കമ്പ്യൂട്ടർ സിസ്റ്റം നിർമ്മാതാക്കൾക്കായി ഇന്റൽ മൈക്രോപ്രൊസസ്സറുകൾ വിതരണം ചെയ്യുന്നു. മദർബോർഡ് ചിപ്‌സെറ്റുകൾ, നെറ്റ്‌വർക്ക് ഇന്റർഫേസ് കൺട്രോളറുകൾ, ഇന്റഗ്രേറ്റഡ് സർക്യൂട്ടുകൾ, ഫ്ലാഷ് മെമ്മറി, ഗ്രാഫിക്‌സ് ചിപ്പുകൾ, എംബഡഡ് പ്രോസസറുകൾ, ആശയവിനിമയങ്ങളും കമ്പ്യൂട്ടിംഗുമായി ബന്ധപ്പെട്ട മറ്റ് ഉപകരണങ്ങളും ഇന്റൽ നിർമ്മിക്കുന്നു.

അർദ്ധചാലക പയനിയർമാരായ ഗോർഡൻ മൂറും (മൂറിന്റെ നിയമത്തിന്റെ) റോബർട്ട് നോയ്‌സും ചേർന്ന് 1968 ജൂലൈ 18-ന് ഇന്റൽ സ്ഥാപിതമായി, കൂടാതെ ആൻഡ്രൂ ഗ്രോവിന്റെ എക്‌സിക്യൂട്ടീവ് നേതൃത്വത്തിന്റെ കീഴിൽ കമ്പനി ആദ്യകാലങ്ങളിൽ പ്രവർത്തിച്ചിരുന്നത്. സിലിക്കൺ വാലി ഒരു ഹൈടെക് കേന്ദ്രമായി ഉയർന്നതിന്റെ പ്രധാന ഘടകമായിരുന്നു ഇന്റൽ. ഇന്റഗ്രേറ്റഡ്, ഇലക്‌ട്രോണിക്‌സ് എന്നീ പദങ്ങളുടെ പോർട്ട്മാൻറോ എന്ന നിലയിലാണ് കമ്പനിയുടെ പേര് വിഭാവനം ചെയ്യപ്പെട്ടത്, സഹസ്ഥാപകനായ നോയ്സ് ഇന്റഗ്രേറ്റഡ് സർക്യൂട്ടിന്റെ (മൈക്രോചിപ്പ്) പ്രധാന കണ്ടുപിടുത്തക്കാരനാണ്. ഇന്റലിജൻസ് വിവരങ്ങളുടെ പദമാണ് "ഇന്റൽ" എന്നതും പേര് കൂടുതൽ അനുയോജ്യമാക്കി. ഇന്റൽ എസ്റാം(SRAM), ഡിറാം(DRAM) മെമ്മറി ചിപ്പുകളുടെ ആദ്യകാല ഡെവലപ്പർ ആയിരുന്നു, അത് 1981 വരെ അതിന്റെ ഭൂരിഭാഗം ബിസിനസിനെയും പ്രതിനിധീകരിച്ചിരുന്നു. 1971-ൽ ഇന്റൽ ലോകത്തിലെ ആദ്യത്തെ വാണിജ്യ മൈക്രോപ്രൊസസർ ചിപ്പ് സൃഷ്ടിച്ചെങ്കിലും, പേഴ്സണൽ കമ്പ്യൂട്ടറിന്റെ (PC) വിജയത്തോടെയാണ് കമ്പനിയുടെ പ്രധാന ബിസിനസ്സായി മൈക്രോപ്രോസ്സറിന്റെ ഉൽപാദനം മാറിയത്.

1990-കളിൽ, കമ്പ്യൂട്ടർ വ്യവസായത്തിന്റെ ദ്രുതഗതിയിലുള്ള വളർച്ചയെ പ്രോത്സാഹിപ്പിക്കുന്ന പുതിയ മൈക്രോപ്രൊസസർ ഡിസൈനുകളിൽ ഇന്റൽ വൻതോതിൽ നിക്ഷേപം നടത്തി. ഈ കാലയളവിൽ, പിസികൾക്കായുള്ള മൈക്രോപ്രൊസസ്സറുകളുടെ പ്രബല വിതരണക്കാരായി ഇന്റൽ മാറി, അതിന്റെ വിപണി നിലയെ പ്രതിരോധിക്കുന്നതിനുള്ള ആക്രമണാത്മകവും മത്സര വിരുദ്ധവുമായ തന്ത്രങ്ങൾക്ക് പേരുകേട്ടതാണ്, പ്രത്യേകിച്ച് അഡ്വാൻസ്ഡ് മൈക്രോ ഡിവൈസ് (എഎംഡി), പിസി വ്യവസായത്തിന്റെ നിയന്ത്രണത്തിനായി മൈക്രോസോഫ്റ്റുമായുള്ള പോരാട്ടവും.

ഇന്റലിലെ ഓപ്പൺ സോഴ്‌സ് ടെക്‌നോളജി സെന്റർ പവർടോപ്(PowerTOP), ലേറ്റൻസിടോപ്(LatencyTOP) എന്നിവ ഹോസ്റ്റുചെയ്യുന്നു, കൂടാതെ വേലാൻഡ്(Wayland)മെസാ(Mesa),ത്രെഡ്ഡിംഗ് ബിൽഡിംഗ് ബ്ലോക്ക്സ്(Threading Building Blocks (TBB)),സെൻ(Xen)തുടങ്ങിയ ഓപ്പൺ സോഴ്‌സ് പ്രോജക്‌ടുകളെ പിന്തുണയ്‌ക്കുന്നു.

പേരിന്റെ ഉത്ഭവം

പുതിയ കമ്പനിക്ക് മൂർ നൊയ്സേ എന്ന് പേരിടാനായിരുന്നു ഗോർഡൺ E. മൂര്, റോബർട്ട് നോയ്സ് എന്നിവരുടെ തീരുമാനം. എന്നാൽ ‘more noice‘ എന്ന വാചകത്തിനോട് സാമ്യമുണ്ടായിരുന്നതിനാൽ NM ഇലക്ട്രോണിക്സ് എന്ന് പേര് മാറ്റി. ഒരു വർഷത്തോളം ആ പേര് ഉപയോഗിച്ചു. പിന്നീടവർ INTegrated ELectronics എന്നും ചുരുക്കത്തിൽ "Intel" എന്നും വിളിച്ചു. എന്നാൽ Intel എന്നത് ഒരു ഹോട്ടൽ ശൃംഖലയുടെ ട്രേഡ്മാർക്കഡ് പേരായതിനാൽ ആ പേര് ഉപയോഗിക്കാനുള്ള അവകാശം കമ്പനി വിലയ്ക്ക് വാങ്ങി.

കമ്പനിയുടെ കുതിച്ചുചാട്ടം

കമ്പനി സ്ഥാപിക്കുമ്പോൾ അർദ്ധചാലകങ്ങളായിരുന്നു നിർമ്മിക്കാനുദ്ദേശിച്ചത്. കമ്പനിയുടെ ആദ്യ ഉത്പന്നം സ്റ്റാറ്റിക് റാൻഡം ആക്സ്സസ് മെമ്മറി ചിപ്പുകളായിരുന്നു. 1970 കളിലാണ് ഇന്റലിൻറെ അർദ്ധചാലകവ്യവസായം ഉയർച്ച നേടുന്നത്.

1971 ൽ ഇന്റൽ കോർപ്പറേഷൻ അവരുടെ ആദ്യ മൈക്രോപ്രോസ്സസറായ ഇന്റൽ 4004 നിർമ്മിച്ചു. 1980 കളുടെ തുടക്കത്തിൽ ഡൈനാമിക് റാൻഡം ആക്സ്സസ് മെമ്മറി ചിപ്പുകളുടെ നിർമ്മാണത്തിലേക്ക് ഇന്റൽ തിരിഞ്ഞു.

മാർക്കറ്റ് ചരിത്രം

എസ്റാമും മൈക്രോപ്രോസ്സസറും

അവലംബം

Tags:

ഇന്റൽ കോർപ്പറേഷൻ പേരിന്റെ ഉത്ഭവംഇന്റൽ കോർപ്പറേഷൻ കമ്പനിയുടെ കുതിച്ചുചാട്ടംഇന്റൽ കോർപ്പറേഷൻ മാർക്കറ്റ് ചരിത്രംഇന്റൽ കോർപ്പറേഷൻ അവലംബംഇന്റൽ കോർപ്പറേഷൻCaliforniaIntegrated circuitMicroprocessorMultinationalSanta Clara, CaliforniaX86

🔥 Trending searches on Wiki മലയാളം:

അഭിജ്ഞാനശാകുന്തളംജുമുഅ (നമസ്ക്കാരം)അലീന കോഫ്മാൻപ്രണയംസംയോജിത ശിശു വികസന സേവന പദ്ധതിബദ്ർ യുദ്ധംസ്ത്രീ സമത്വവാദംപാലക്കാട് ജില്ലകായംഎം. മുകുന്ദൻകഅ്ബചെമ്പോത്ത്ബാങ്ക് ദേശസാത്കരണം (ഇന്ത്യ)അമേരിക്കൻ സ്വാതന്ത്ര്യസമരംകുമാരസംഭവംഖുത്ബ് മിനാർഅബൂബക്കർ സിദ്ദീഖ്‌കേരള സാഹിത്യ അക്കാദമി പുരസ്കാരംകുടുംബിവെള്ളെഴുത്ത്ആഗോളവത്കരണംഇന്ത്യൻ പോസ്റ്റൽ സർവീസ്ഉസ്‌മാൻ ബിൻ അഫ്ഫാൻകൊച്ചിഖസാക്കിന്റെ ഇതിഹാസംസത്യവാങ്മൂലംഉത്രാളിക്കാവ്കെ.പി.എ.സി. ലളിതഗൗതമബുദ്ധൻദ്രൗപദി മുർമുഇരിങ്ങോൾ കാവ്മൗലിക കർത്തവ്യങ്ങൾമാവേലിക്കരതൃശ്ശൂർകല്ലുമ്മക്കായമധുസൂദനൻ നായർദൈവംരാഷ്ട്രീയ സ്വയംസേവക സംഘംവീണ പൂവ്മഹാത്മാ ഗാന്ധിയുടെ കുടുംബംഅബുൽ കലാം ആസാദ്ജ്ഞാനപീഠം നേടിയ സാഹിത്യകാരന്മാരുടെ പട്ടികവ്രതം (ഇസ്‌ലാമികം)തിരു-കൊച്ചിചാമബിഗ് ബോസ് (മലയാളം സീസൺ 5)മൗലികാവകാശങ്ങൾഇന്ത്യയിലെ അടിയന്തരാവസ്ഥ (1975)ഇടുക്കി ജില്ലഗ്രഹംലയണൽ മെസ്സിതെരുവുനാടകംകേരളത്തിലെ നാടൻ കളികൾറഷ്യൻ വിപ്ലവംതാജ് മഹൽഎം.എൻ. കാരശ്ശേരിസമുദ്രംശിവൻകാലാവസ്ഥഖുർആൻചന്ദ്രൻവേലുത്തമ്പി ദളവയക്ഷഗാനംഅല്ലാഹുശബരിമല ധർമ്മശാസ്താക്ഷേത്രംതെങ്ങ്കാമസൂത്രംവലിയനോമ്പ്മുഹമ്മദിബ്‌നു ഇദ്‌രീസിശ്ശാഫിഈചക്കഇന്ത്യഖലീഫ ഉമർകഠോപനിഷത്ത്ചിന്ത ജെറോ‍ംസംസ്കാരംകാളിദാസൻകൃഷ്ണകിരീടംദേശീയ മനുഷ്യാവകാശ കമ്മീഷൻ (ഇന്ത്യ)🡆 More