ഇന്ത്യാ-പാകിസ്താൻ യുദ്ധം 1947

കശ്മീർ എന്ന നാട്ടുരാജ്യത്തിന്റെ നിയന്ത്രണത്തിനായി ഇന്ത്യയും പാകിസ്താനും തമ്മിൽ 1947-48 കാലഘട്ടത്തിലുണ്ടായ യുദ്ധമാണ് ഒന്നാം കാശ്മീർ യുദ്ധം എന്നറിയപ്പെടുന്ന 1947-ലെ ഇന്ത്യാ-പാകിസ്താൻ യുദ്ധം.

ഇന്ത്യാ-പാകിസ്താൻ യുദ്ധം 1947–1948
ഇന്ത്യാ-പാകിസ്താൻ ഏറ്റുമുട്ടലുകളുടെ ഭാഗം
ഇന്ത്യാ-പാകിസ്താൻ യുദ്ധം 1947
1947 ലെ ഇന്ത്യാ-പാകിസ്താൻ യുദ്ധസമയത്ത് ഇന്ത്യൻ ജവാന്മാർ .
തിയതിഒക്ടോബർ 22, 1947 - ഡിസംബർ 31, 1948
സ്ഥലംകാശ്മീർ
ഫലം
  • കശ്മീർ എന്ന നാട്ടുരാജ്യം വിഭജിക്കപ്പെട്ടു.
  • ആസാദ് കാശ്മീർ പാകിസ്താന്റേയും കാശ്മീർ താഴ്വര, ജമ്മു, ലഡാക്ക് എന്നിവ ഇന്ത്യയുടേയും നിയന്ത്രണത്തിലായി.
  • Territorial
    changes
    1972-ലെ ഷിംല കരാറിനു ശേഷം നിലവിൽ വന്ന, 1947-ൽ ഐക്യരാഷ്ട്രസഭ നിഷ്കർഷിച്ച ഇപ്പോൾ നിയന്ത്രണ രേഖ എന്നറിപ്പെടുന്ന വെടി നിർത്തൽ രേഖ
    യുദ്ധത്തിൽ ഏർപ്പെട്ടിരിക്കുന്നവർ
    ഇന്ത്യ ഇന്ത്യ
    ഇന്ത്യാ-പാകിസ്താൻ യുദ്ധം 1947 കശ്മീർ എന്ന നാട്ടുരാജ്യം
             
    പാകിസ്താൻ പാകിസ്താൻ
    ഇന്ത്യാ-പാകിസ്താൻ യുദ്ധം 1947 ഗോത്രവർഗ്ഗ വിഭാഗങ്ങൾ
    ഇന്ത്യാ-പാകിസ്താൻ യുദ്ധം 1947 Furqan Force
    പടനായകരും മറ്റു നേതാക്കളും
    ഇന്ത്യാ-പാകിസ്താൻ യുദ്ധം 1947 ഫീൽഡ് മാർഷൽ കെ.എം കരിയപ്പ
    ഇന്ത്യാ-പാകിസ്താൻ യുദ്ധം 1947 ലെഫ്.ജെ. എസ്.എം. ശ്രീനാഗേഷ്
    ഇന്ത്യാ-പാകിസ്താൻ യുദ്ധം 1947 മേജർ ജനറൽ കെ.എസ്. തിമ്മയ്യ
    ഇന്ത്യാ-പാകിസ്താൻ യുദ്ധം 1947 Maj.Gen. കൽവന്ത് സിങ്ങ്
    ഇന്ത്യാ-പാകിസ്താൻ യുദ്ധം 1947 മേജർ ജനറൽ അക്ബർ ഖാൻ
    ഇന്ത്യാ-പാകിസ്താൻ യുദ്ധം 1947 ബ്രി.ജനറൽ അയൂബ് ഖാൻ
    ഇന്ത്യാ-പാകിസ്താൻ യുദ്ധം 1947 എയർ കമാണ്ടർ മുക്താർ ഡോഗർ
    ഇന്ത്യാ-പാകിസ്താൻ യുദ്ധം 1947 കോമഡോർ എഹ്.എം.എസ് ചൗധരി
    ഇന്ത്യാ-പാകിസ്താൻ യുദ്ധം 1947 Mirza Basheer-ud-Din
            Mahmood Ahmad
    നാശനഷ്ടങ്ങൾ
    1,500 പേർ കൊല്ലപ്പെട്ടു.
    3,152 പേർക്ക് പരിക്കേറ്റു.
    1,500 നും 2,633 നും ഇടയിൽ ആളുകൾ കൊല്ലപ്പെട്ടു
    4,668 പേർക്ക് പരിക്കേറ്റു.

    പുതിയ രാജ്യങ്ങൾക്കിടയിൽ നടന്ന ഇന്ത്യാ-പാക് യുദ്ധങ്ങളിൽ ആദ്യ യുദ്ധമായിരുന്നു ഇത്. സ്വാതന്ത്ര്യത്തിനധികം നാൾ കഴിയും മുമ്പേ ഇന്ത്യയിൽ നിന്നും കാശ്മീർ പിടിച്ചടക്കാനായി വസീരിസ്താനിൽ നിന്നുള്ള ഗോത്രവർഗ്ഗക്കാരെയുപയോഗിച്ച് പാകിസ്താൻ ഇന്ത്യക്ക് നേരേ ആക്രമണം ആരംഭിച്ചതോടെയാണ് യുദ്ധത്തിന്റെ ആരംഭം.. ഈ യുദ്ധത്തിന്റെ ഫലം ഇപ്പോഴും ഇരുരാജ്യങ്ങളുടെ ഭരണകാര്യങ്ങളിൽ പ്രതിഫലിക്കുന്നു.

    1947 ഒക്ടോബർ 22 ന് പാകിസ്താൻ സേന രാജ്യത്തിന്റെ തെക്ക് കിഴക്കൻഭാഗത്ത് നടന്ന കലാപം അടിച്ചമർത്താനെന്ന വ്യജേന കാശ്മീർ രാജ്യത്തിന്റെ അതിർത്തികടന്നു. പ്രാദേശിക ഗോത്ര വർഗ്ഗക്കാരായ തീവ്രവാദികളും പാകിസ്താൻ സേനയും ശ്രീ നഗർ പിടിച്ചടക്കാനായി നീങ്ങി. പക്ഷേ ഉറിയിൽ എത്തിയപ്പോഴേക്കും അവർക്ക് പ്രതിരോധം നേരിടേണ്ടി വന്നു. കാശ്മീർ രാജാവായിരുന്ന ഹരി സിങ് ഇന്ത്യയോട് സഹായം അഭ്യർത്ഥിക്കുകയും ഇന്ത്യയുമായി ലയനരേഖയിൽ ഒപ്പുവെക്കുകയും ചെയ്തു. ബ്രിട്ടീഷ് ഗവണ്മെന്റും പാകിസ്താൻ സേനയുടെ മുന്നേറ്റം തടഞ്ഞു.

    ആരംഭത്തിൽ കാശ്മീർ നാട്ടുരാജ്യവും ഖൈബർ പ്രാദേശിക ഗോത്ര വർഗ്ഗ തീവ്രവാദികളും തമ്മിലായിരുന്നു യുദ്ധം. പൂഞ്ചിലും മിർപൂർ മേഖലയിലും മുസ്ലീം കലാപത്തെ നേരിടാൻ കാശ്മീർ നാട്ടുരാജ്യത്തിലെ രാജാവ് ഇന്ത്യൻ യൂണിയനുമായി ലയനക്കരാറിൽ ഒപ്പിട്ടു. താമസംവിനാ ഇന്ത്യയും പാകിസ്താനും നേരിട്ട് യുദ്ധത്തിൽ പ്രവേശിച്ചു. യുദ്ധാവസാനസമയത്ത് ഇരുസൈന്യങ്ങളും നിന്നിരുന്ന രേഖ നിലവിലെ നിയന്ത്രണരേഖയായി മാറി.

    ഇന്ത്യാവിഭജനം

    ഇന്ത്യൻ ഇൻഡിപെന്റൻസ് ആക്ട് 1947 ന്റെ ഫലമായി ബ്രിട്ടീഷ് ഇന്ത്യയെ ഇന്ത്യയെന്നും പാകിസ്താനെന്നും രണ്ടായി മുറിച്ചു. ആക്ടിന്റെ വകുപ്പ് 2 (4), 1947 ആഗസ്ത് 15 ഓടെ ബിട്ടീഷ് ഇന്ത്യയിൽ ബ്രിട്ടന്റെ മേധാവിത്വം അവസാനിക്കുകയും നാട്ടുരാജ്യങ്ങൾക്ക് ഇന്ത്യയിലോ പാകിസ്താനിലോ ചേരുവാനോ അല്ലെങ്കിൽ സ്വതന്ത്രമായി നിൽക്കുവാനോ ഉള്ള അധികാരം നൽകി. സ്വാതന്ത്ര്യത്തിനു തൊട്ടുമുമ്പ് കാശ്മീരിലെ രാജാവിന് ഇന്ത്യയിൽ നിന്നും പാകിസ്താനിൽ നിന്നും തങ്ങളുടെ രാജ്യത്തോടൊപ്പം ലയനക്കരാറിൽ ഒപ്പിടാനായി സമ്മർദ്ധം നേരിടേണ്ടി വന്നു. ഈ സാഹചര്യത്തിൽ കാശ്മീർ മഹാരാജാവ് ഹരിസിങ് തന്റെ രാജ്യം സ്വതന്ത്ര്യമായി നിൽക്കട്ടെ എന്ന് തീരുമാനിച്ചു. പൂഞ്ച്, മിർപൂർ മേഖലയിൽ നിന്നുള്ള മുസ്ലീം കലാപത്തെ പാകിസ്താൻ പിന്തുണച്ചതോടെ:18 ഗോത്രവർഗ്ഗക്കാരും പാകിസ്താൻ സേനയും കാശ്മീർ അതിർത്തി കടന്നു ഈ സമയം ഹരിസിങ് ഇന്ത്യയുടെ സഹായം അഭ്യർത്ഥിച്ചു. തങ്ങളോടൊപ്പം കൂടിയാൽ സഹായിക്കാൻ തയ്യാറാണെന്ന ഇന്ത്യയുടെ വ്യവസ്ഥ അവസാനം ഹരിസിങ് അംഗീകരിക്കുകയും ലയനക്കരാറിൽ ഒപ്പിട്ട് കാശ്മീർ ഇന്ത്യയുടെ ഭാഗമാവുകയും ചെയ്തതോടെ ഇന്ത്യൻ സൈന്യം കാശ്മീരിലെ നുഴഞ്ഞുകയറ്റക്കാരുമായി യുദ്ധമാരംഭിക്കുകയും ചെയ്തു.

    അവലംബം

    Tags:

    ഇന്ത്യഇന്ത്യാ വിഭജനംകശ്മീർപാകിസ്താൻ

    🔥 Trending searches on Wiki മലയാളം:

    രാജ്യങ്ങളുടെ പട്ടികറോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർആലത്തൂർ ലോക്‌സഭാ നിയോജകമണ്ഡലംപി. ഭാസ്കരൻഅബ്ദുന്നാസർ മഅദനിടൈഫോയ്ഡ്എറണാകുളം ലോക്‌സഭാ നിയോജകമണ്ഡലംകാക്കവി.പി. സിങ്മുപ്ലി വണ്ട്ചില്ലക്ഷരംമൂന്നാർമഹാത്മാ ഗാന്ധിഇന്ത്യൻ രൂപകരയാൽ ചുറ്റപ്പെട്ട രാജ്യംഗൂഗിൾസോഷ്യലിസംഅനിഴം (നക്ഷത്രം)ഇലക്ട്രോണിക് വോട്ടിംഗ് ഇന്ത്യയിൽതിരുവിതാംകൂർ ഭരണാധികാരികൾകറുത്ത കുർബ്ബാനമലബന്ധംബെന്നി ബെഹനാൻഭാരതീയ സ്റ്റേറ്റ് ബാങ്ക്മഹാഭാരതംഭൂമിമന്നത്ത് പത്മനാഭൻഅരുണ ആസഫ് അലിവാഗ്‌ഭടാനന്ദൻപറയിപെറ്റ പന്തിരുകുലംവിചാരധാരകന്നി (നക്ഷത്രരാശി)പാത്തുമ്മായുടെ ആട്ദൃശ്യംദി ആൽക്കെമിസ്റ്റ് (നോവൽ)അയക്കൂറഇന്ത്യയിലെ സംസ്ഥാനങ്ങളും കേന്ദ്രഭരണപ്രദേശങ്ങളുംവി. മുരളീധരൻചിത്രശലഭംമാലി (സാഹിത്യകാരൻ)ഫലംഅമേരിക്കൻ ഐക്യനാടുകൾഅബ്രഹാംടി.എൻ. ശേഷൻമുഗൾ സാമ്രാജ്യംആവേശം (ചലച്ചിത്രം)ശിവസേനThushar Vellapallyകേരള നിയമസഭാ തിരഞ്ഞെടുപ്പ് (2021)കേരള നിയമസഭാ തിരഞ്ഞെടുപ്പ് (2016)നീതി ആയോഗ്കണ്ണൂർ ലോക്സഭാമണ്ഡലംമലയാളഭാഷാചരിത്രംകേരളത്തിലെ ജില്ലകളുടെ പട്ടികകൂദാശകൾതിരുവനന്തപുരം പത്മനാഭസ്വാമിക്ഷേത്രംഅതിരപ്പിള്ളി വെള്ളച്ചാട്ടംകേരളത്തിലെ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനംനാമംകോടിയേരി ബാലകൃഷ്ണൻഅസിത്രോമൈസിൻഉങ്ങ്ലിവർപൂൾ എഫ്.സി.ജെ.സി. ഡാനിയേൽ പുരസ്കാരംബദ്ർ യുദ്ധംമൗലികാവകാശങ്ങൾഖസാക്കിന്റെ ഇതിഹാസംആഗോളതാപനംഇടതുപക്ഷംമനുഷ്യ ശരീരംസന്ധി (വ്യാകരണം)ചേനത്തണ്ടൻബുദ്ധമതത്തിന്റെ ചരിത്രം🡆 More