ആർക്കെപ്പിസ്കോപ്പ

ക്രൈസ്തവ സഭകളിൽ മേൽപ്പട്ടക്കാരുടെ അധികാര ശ്രേണിയിലെ ഒരു പദവിയാണ് ആർക്കെപ്പിസ്കോപ്പ അഥവാ ആർച്ചുബിഷപ്പ് (ഇംഗ്ലീഷ്: Archbishop).

ഒന്നിലധികം എപ്പിസ്കോപ്പമാരുടെ അഥവാ ബിഷപ്പുമാരുടെ തലവനാണ് ആർക്കെപ്പിസ്കോപ്പ. സാധാരണഗതിയിൽ ഒരു ആർച്ചുബിഷപ്പ് മെത്രാപ്പോലീത്ത എന്ന പദവികൂടി വഹിക്കുന്നു. എന്നാൽ ഈ രണ്ട് പദവികളും വ്യത്യസ്തമാണ്. പ്രധാന ബിഷപ്പ് എന്ന അർത്ഥം വരുന്ന ആർക്കിഎപിസ്കോപ്പോസ് (ഗ്രീക്ക്: ἀρχιεπίσκοπος) എന്ന ഗ്രീക്ക് പദത്തിൽ നിന്നാണ് ഈ പദത്തിന്റെ ഉൽഭവം. മെത്രാപ്പോലീത്ത എന്ന പദവിയിൽ നിന്ന് വ്യത്യസ്തമായി ആർച്ചുബിഷപ്പ് പദവി നൽകപ്പെടുന്നതിന് നിശ്ചിതമായ യോഗ്യതകൾ ഇല്ല. മെത്രാപ്പോലീത്ത മെത്രാസന പ്രവിശ്യയുടെ അദ്ധ്യക്ഷനാണ്. എന്നാൽ ആർക്കെപ്പിസ്കോപ്പ ഒരുഗണം ബിഷപ്പുമാരുടെ തലവനോ അല്ലെങ്കിൽ സ്ഥാനം കൊണ്ട് സാധാരണ ബിഷപ്പുമാരെക്കാൾ ഉന്നതനോ ആണ് എന്ന് അർത്ഥമാക്കുന്നു.

ചില സഭകളിൽ ആർക്കെപ്പിസ്കോപ്പ എന്ന പദവി മെത്രാപ്പോലീത്ത സ്ഥാനത്തേക്കാൾ ഉന്നതമാണ്. ഗ്രീസിലെ ഓർത്തഡോക്സ് സഭ ഇതിന് ഉദാഹരണമാണ്. എന്നാൽ കത്തോലിക്കാ സഭ തുടങ്ങി മറ്റ് ഒട്ടുമിക്ക സഭകളിലും ആർക്കെപ്പിസ്കോപ്പ എന്നത് മെത്രാപ്പോലീത്ത എന്ന പദവിയേക്കാൾ അല്പം താഴെയുള്ളതാണ്. സ്ഥാനിക ആർക്കെപിസ്കോപ്പമാർ (ഇംഗ്ലീഷ്: Titular archbishop), വ്യക്ത്യാധിഷ്ഠിത ആർക്കെപിസ്കോപ്പ (ഇംഗ്ലീഷ്: Archbishop ad personam) മുതലായ സ്ഥാനങ്ങൾ ഉള്ളവർക്ക് മെത്രാപ്പോലീത്തമാർക്ക് ഉള്ളതുപോലെ മെത്രാസന പ്രവിശ്യയോ മറ്റ് ബിഷപ്പുമാരുടെ മേൽ വ്യവസ്ഥാപിതമായ അധികാരങ്ങളോ ഇല്ല.

അവലംബം

Tags:

ഇംഗ്ലീഷ് ഭാഷഎപ്പിസ്കോപ്പഗ്രീക്ക് ഭാഷമെത്രാപ്പോലീത്തമേൽപ്പട്ടക്കാരൻ

🔥 Trending searches on Wiki മലയാളം:

ഡെൽഹിയൂസുഫ്മസാല ബോണ്ടുകൾചന്ദ്രയാൻ-3Wyomingമാമ്പഴം (കവിത)എയ്‌ഡ്‌സ്‌പുത്തൻ പാനഅഴിമതിനവരസങ്ങൾപൊഖാറവാരാഹിതൃപ്രയാർ ശ്രീരാമസ്വാമിക്ഷേത്രംചിക്കുൻഗുനിയഇന്ത്യയുടെ ഭരണഘടനകേരളത്തിലെ ലോകസഭാമണ്ഡലങ്ങൾബുദ്ധമതംവിവിധ രാജ്യങ്ങളിലെ ഔദ്യോഗിക ഭാഷകളുടെ പട്ടികആഗ്നേയഗ്രന്ഥിപൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രക്ഷോഭങ്ങൾവടക്കൻ പാട്ട്വയനാട്ടുകുലവൻകമ്യൂണിസംആത്മഹത്യശ്രീനാരായണഗുരുആഇശഇന്ത്യവൈദ്യശാസ്ത്രംകേരള സാഹിത്യ അക്കാദമി പുരസ്കാരം 2009നവഗ്രഹങ്ങൾസുബൈർ ഇബ്നുൽ-അവ്വാംകലാനിധി മാരൻഖൈബർ യുദ്ധംസ്ഖലനംഅസിത്രോമൈസിൻമസ്ജിദുന്നബവിശോഭനപൗലോസ് അപ്പസ്തോലൻപ്ലേറ്റ്‌ലെറ്റ്യൂദാ ശ്ലീഹാന്യുമോണിയഉലുവഇക്‌രിമഃപ്ലീഹബെംഗളൂരുഓമനത്തിങ്കൾ കിടാവോനടത്തംശുഭാനന്ദ ഗുരുകൃഷ്ണഗാഥഅല്ലാഹുഒന്നാം ഇന്ത്യൻ സ്വാതന്ത്ര്യ സമരം (1857)നറുനീണ്ടിഅൽ ഗോർതത്ത്വചിന്താപരമായ യാഥാർത്ഥ്യവാദംക്രിയാറ്റിനിൻബ്ലെസിവാസ്കോ ഡ ഗാമഅയമോദകംപുലയർഔഷധസസ്യങ്ങളുടെ പട്ടികആർത്തവവിരാമംഹെപ്പറ്റൈറ്റിസ്-ബിബദർ പടപ്പാട്ട്ഒമാൻഇന്ത്യയുടെ പ്രധാനമന്ത്രിമാരുടെ പട്ടികഇന്ത്യൻ പ്രീമിയർ ലീഗ്തിരുവനന്തപുരംവേലുത്തമ്പി ദളവവാഴചിയ വിത്ത്പൗരത്വ ഭേദഗതി ആക്റ്റ്, 2019മലയാളം ടെലിവിഷൻ ചാനലുകളുടെ പട്ടിക4ഡി ചലച്ചിത്രംഅബൂബക്കർ സിദ്ദീഖ്‌പ്രാചീനകവിത്രയം🡆 More