ഡി.സി. ബുക്സ്

മലയാളത്തിലെ ഒരു പുസ്തകപ്രസിദ്ധീകരണ സ്ഥാപനമാണ് ഡിസി ബുക്‌സ്.

ഇന്ത്യയിൽ ആദ്യമായി ഐ.എസ്.ഒ സർട്ടിഫിക്കറ്റ് ലഭിച്ച പ്രസാധകരായ ഡി സി ബുക്‌സിന് അമ്പതോളം പുസ്തകശാലകളാണുള്ളത്. കേരളത്തിലെ കോട്ടയം ആസ്ഥാനമായി പ്രവർത്തിക്കുന്ന ഡി സി ബുക്‌സ് കഥ, കവിത, നോവൽ, ബാലസാഹിത്യം, നിഘണ്ടു, ആത്മകഥ, ഓർമ്മക്കുറിപ്പ് തുടങ്ങി എല്ലാ മേഖലകളിലെയും പുസ്തകങ്ങൾ പ്രസിദ്ധികരിക്കുന്നുണ്ട്..

ഡി.സി. ബുക്സ്
ഡി.സി. ബുക്സ്
സ്ഥാപിതം 1974
സ്ഥാപക(ൻ/ർ) ഡി.സി. കിഴക്കേമുറി
സ്വരാജ്യം ഇന്ത്യ
ആസ്ഥാനം കോട്ടയം
ഒഫീഷ്യൽ വെബ്‌സൈറ്റ് www.dcbooks.com
ഡി.സി. ബുക്സ്
ഡി.സി. ബുക്സ്, കോട്ടയം

തുടക്കം

1974 ൽ ആഗസ്റ്റ് 29 ന് സ്വാതന്ത്ര്യസമരസേനാനിയായ ഡി സി കിഴക്കെമുറിയാണ് ഡി സി ബുക്‌സിന് തുടക്കമിട്ടത്. കോട്ടയം ബസേലിയസ് കോളജിനടുത്തുള്ള് എം.ഡി കൊമേഴ്‌സ്യൽ സെന്ററിന്റെ രണ്ടാം നിലയിലെ ഒരു കെട്ടിടത്തിൽ അഡ്വ. എൻ. കൃഷ്ണയ്യർ ഭദ്രദീപം കൊളുത്തി ഡി സി ബുക്‌സ് ഉദ്ഘാടനം ചെയ്തു. 1975 ഏപ്രിൽ 30ന് ഡി സി ബുക്‌സിന്റെ ആദ്യ പുസ്തകം ടി. രാമലിംഗംപിള്ളയുടെ മലയാള ശൈലി നിഘണ്ടു പുറത്തുവന്നു. തുടർന്ന് 1975 ആഗസ്റ്റിൽ ആശാന്റെ പദ്യകൃതികൾ പ്രസിദ്ധീകരിച്ചു. .1975ൽ ബുക് ക്ലബ്ബ് ആരംഭിച്ചു. ഭാരതവിജ്ഞാനകോശം പരമ്പരയാണ് ബുക്ക് ക്ലബ്ബിൽ ആദ്യമായി പ്രസിദ്ധപ്പെടുത്തിയത്.ഇംഗ്ലീഷ്-ഇംഗ്ലീഷ്-മലയാളം നിഘണ്ടു പ്രീ പബ്ലിക്കേഷൻ വ്യവസ്ഥയിൽ 1976 ൽ പ്രസിദ്ധപ്പെടുത്തി. 1977ൽ കറന്റ് ബുക്‌സ്, ഡിസി ബുക്‌സിന്റെ സഹോദര സ്ഥാപനമായി മാറി. മൺമറഞ്ഞവരുടെ ജീവചരിത്രപരമ്പര (160 വാല്യങ്ങൾ) 1980 ൽ പ്രസിദ്ധീകരണം ആരംഭിച്ചു. ലോകസാഹിത്യത്തിലെ ക്ലാസിക് കൃതികളുടെ സംഗൃഹീത പുനരാഖ്യാനം 'വിശ്വസാഹിത്യമാല' പ്രസിദ്ധപ്പെടുത്തി. ഇന്ത്യൻഭാഷകളിലെ ആദ്യത്തെ ഡെസ്‌ക് എൻസൈക്ലോപീഡിയ അഖിലവിജ്ഞാനകോശം 1988 ൽ പ്രസിദ്ധപ്പെടുത്തി.

വൈക്കം മുഹമ്മദ് ബഷീർ, ജി.ശങ്കരക്കുറുപ്പ്, ഒ.വി.വിജയൻ, മാധവിക്കുട്ടി, എസ്.കെ.പൊറ്റെക്കാട്ട്, ഒ.എൻ.വി. കുറുപ്പ്, സുഗതകുമാരി, എം.ടി വാസുദേവൻ നായർ തുടങ്ങി എല്ലാ പ്രമുഖ എഴുത്തുകാരുടെ പുസ്തകങ്ങളും ഡി സി ബുക്‌സ് പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്. ലോകസാഹിത്യത്തിലെ മികച്ച പുസ്തകങ്ങൾ മലയാളത്തിലേക്ക് മൊഴിമാറ്റിയും പ്രസിദ്ധീകരിക്കുന്നു. 1982ൽ നോബൽസമ്മാനം നേടിയ ഗ്രബ്രിയേൽ ഗാർസിയ മാർക്കേസിന്റെ ഏകാന്തതയുടെ നൂറ് വർഷങ്ങൾ 1984 ൽ ഡി സി ബുക്‌സ് പ്രസിദ്ധീകരിച്ചു.

ഇംപ്രിന്റുകൾ

ഡി സി ബുക്‌സ്, സാധന, ഡി സി ലൈഫ്, ലിറ്റ്മസ്, ഐറാങ്ക്, മാമ്പഴം എന്നിങ്ങനെ ആറ് ഇംപ്രിന്റുകളിലായാണ് ഡി സി ബുക്‌സ് പുസ്തകങ്ങൾ പ്രസിദ്ധീകരിക്കുന്നത്. ഡി സി ബുക്‌സ് എന്ന ഇംപ്രിന്റിൽ ഡി സി ക്ലാസിക്‌സ്, സമ്പൂർണ കൃതികൾ, വിവർത്തന കൃതികൾ, തത്ത്വചിന്ത, നാടകം, തിരക്കഥ, കല, സിനിമ, സംഗീതം, പരിസ്ഥിതി, പഠനം, യാത്രാവിവരണം, ആത്മകഥ, ജീവചരിത്രം, ഓർമ്മ, കഥ, കവിത, നോവൽ, സാഹിത്യനിരൂപണം, ഡിക്ഷ്ണറി, നാടോടിവിജ്ഞാനം, ചരിത്രം, എൻസൈക്ലോപീഡിയ എന്നീ വിഭാഗങ്ങളിലുള്ള പുസ്തകങ്ങൾ പ്രസിദ്ധീകരിക്കുന്നു.

പോപ്പുലർ പുസ്തകങ്ങൾക്കുള്ള ഇംപ്രിന്റാണ് ലിറ്റ്മസ്. ജനപ്രിയ നോവലുകൾ, തിരക്കഥകൾ, സെലിബ്രിറ്റികളുടെ ഓർമ്മകൾ, ഡിക്ടറ്റീവ് മാന്ത്രിക നോവലുകൾ, കാർട്ടൂൺ-ഫലിത പുസ്തകങ്ങൾ എന്നിവയാണ് ഇതിലെ വിഭാഗങ്ങൾ. മതം, ഭക്തി, പുരാണം, ജ്യോതിഷം, വാസ്തു, ഹസ്തരേഖാശാസ്ത്രം എന്നീ വിഭാഗങ്ങളിലുള്ള പുസ്തകങ്ങളാണ് സാധന എന്ന ഇംപ്രിന്റിൽ പ്രസിദ്ധീകരിക്കുന്നത്.

ദൈനംദിന ജീവിതവുമായി ബന്ധപ്പെട്ടുള്ള പുസ്തകങ്ങളാണ് ഡി സി ലൈഫ് എന്ന ഇംപ്രിന്റിലാണ് പ്രസിദ്ധീകരിക്കുന്നത്. സെൽഫ് ഹെൽപ്/സെൽഫ് മാനേജ്‌മെന്റ്, ഓഹരി, വാഹനം, പാചകം, കുടുംബശാസ്ത്രം, മൃഗസംരക്ഷണം, സൗന്ദര്യസംരക്ഷണം, കൃഷി, മനഃശാസ്ത്രം, ലൈംഗിക ശാസ്ത്രങ്ങൾ, ശിശുസംരക്ഷണം, യോഗ എന്നീ വിഭാഗങ്ങളിലുള്ള പുസ്തകങ്ങൾ ഈ ഇംപ്രിന്റിലാണ് പ്രസിദ്ധീകരിക്കുന്നത്.

മത്സരപരീക്ഷകൾക്കുള്ള പുസ്തകങ്ങളും കോളജ് - സ്‌കൂൾ റഫറൻസുകളും ഐറാങ്ക് എന്ന ഇംപ്രിന്റ് വഴി പ്രസിദ്ധീകരിക്കുന്നു. കുട്ടികൾക്കുള്ള കഥകൾ, കവിത, നാടകം, നോവൽ, ആക്ടിവിറ്റി ബുക്‌സ്, പോപ്പുലർ സയൻസ് പുസ്തകങ്ങൾ എന്നിവ മാമ്പഴം ഇംപ്രിന്റിലൂടെ പ്രസിദ്ധീകരിക്കുന്നു.

പ്രി പബ്ലിക്കേഷൻ

ഇന്ത്യയിൽ പ്രി പബ്ലിക്കേഷൻ വ്യവസ്ഥയിൽ ബൃഹദ്ഗ്രന്ഥങ്ങൾ പ്രസിദ്ധപ്പെടുത്തുന്ന പ്രസാധകർ ഡി സി ബുക്‌സാണ്. ഋഗ്വേദ ഭാഷാഭാഷ്യം, ലോകരാഷ്ട്രങ്ങൾ, വിശ്വസാഹിത്യതാരാവലി, ലോക ഇതിഹാസ കഥകൾ, പതിനെട്ടുപുരാണങ്ങൾ എന്നിവ ഡി സി ബുക്‌സ് പ്രസിദ്ധപ്പെടുത്തിയ ബൃഹദ്പുസ്തകങ്ങളിൽ ചിലതാണ്.

പുരസ്‌കാരങ്ങൾ

അച്ചടി മികവിനും പ്രസിദ്ധീകരണ മികവിനുമായി സംസ്ഥാനതലത്തിലും ദേശീയതലത്തിലും വിവിധ വർഷങ്ങളിൽ നിരവധി പുരസ്‌കാരങ്ങൾ ഡി.സി.ബുക്‌സ് നേടിയിട്ടുണ്ട്.

  • എഫ്.ഐ.പി അവാർഡ് ഫോർ എക്‌സലൻസ് ഇൻ ബുക്ക് പ്രൊഡക്ഷൻ (പൊതുവിഭാഗം) - ദർശനം (1984)
  • എഫ്.ഐ.പി അവാർഡ് (പേപ്പർ ബാക്ക് ഇൻ മലയാളം -രണ്ടാം സ്ഥാനം ) - യോഗവിദ്യ (1984)
  • മികച്ച രൂപകല്പ്പനയ്ക്കും അച്ചടിക്കുമുള്ള മലയാള പുസ്തക സമിതി അവാർഡ് (പൊതു വിഭാഗം- രണ്ടാം സ്ഥാനം) - 1984
  • മലയാള പുസ്തക സമിതി അവാർഡ് (പൊതുവിഭാഗം) - ആത്മരോദനം (1986)
  • എഫ്.ഐ.പി അവാർഡ് ഫോർ എക്‌സലൻസ് ഇൻ പബ്ലിഷിങ് (പൊതുവിഭാഗം) - ഗാന്ധിദർശനം (1987)
  • എഫ്.ഐ.പി അവാർഡ് ഫോർ എക്‌സലൻസ് ഇൻ പബ്ലിഷിങ് (1987)
  • എഫ്.ഐ.പി അവാർഡ് ഫോർ എക്‌സലൻസ് ഇൻ പബ്ലിഷിങ് ( റഫറൻസ് ബുക്ക് -1987)
  • നാലാമത് കോട്ടയം അന്താരാഷ്ട്ര പുസ്തകമേള ബസ്റ്റ് ഡിസ്‌പ്ലേ അവാർഡ് (1988)
  • മലയാള പുസ്തക സമിതി അവാർഡ് (പൊതുവിഭാഗം ) - ശാർങ്ഗകപ്പക്ഷികൾ (1988)
  • അഞ്ചാമത് കോട്ടയം അന്താരാഷ്ട്ര പുസ്തകമേള ബെസ്റ്റ് പ്രൊഡക്ഷൻ അവാർഡ് (രണ്ടാം സ്ഥാനം) -1989
  • മലയാള പുസ്തക സമിതി അവാർഡ് (പൊതുവിഭാഗം)- നിരൂപണരംഗം (1989)
  • മികച്ച രൂപകല്പ്പനയ്ക്കും അച്ചടിക്കുമുള്ള മലയാള പുസ്തക സമിതി അവാർഡ് (കുട്ടികളുടെ പുസ്തകം- രണ്ടാം സ്ഥാനം) - കാന്തിത്തുടിപ്പുകൾ (1990-91)
  • മികച്ച രൂപകല്പ്പനയ്ക്കും അച്ചടിക്കുമുള്ള മലയാള പുസ്തക സമിതി അവാർഡ് (പൊതുവിഭാഗം - രണ്ടാം സ്ഥാനം) - അയ്യപ്പപ്പണിക്കരുടെ ലേഖനങ്ങൾ (1990-91)
  • ഏഴാമത് കോട്ടയം അന്താരാഷ്ട്ര പുസ്തകമേള അവാർഡ് ഫോർ എക്‌സലൻസ് ഇൻ ബുക്ക് പ്രൊഡക്ഷൻ (രണ്ടാം സ്ഥാനം - 1991)
  • കോട്ടയം അന്താരാഷ്ട്ര പുസ്തകമേള അവാർഡ് ഫോർ ബുക്ക് പ്രൊഡക്ഷൻ (1992)
  • അക്ഷര അവാർഡ് (1993)
  • ഒൻപതാമത് കോട്ടയം അന്താരാഷ്ട്ര പുസ്തകമേള ബെസ്റ്റ് പ്രൊഡക്ഷൻ അവാർഡ് (രണ്ടാം സ്ഥാനം- 1993)
  • പതിനൊന്നാമത് കോട്ടയം അന്താരാഷ്ട്ര പുസ്തകമേള ഫെയർ പ്രമോഷൻ അവാർഡ് (1995)
  • പതിനൊന്നാമത് കോട്ടയം അന്താരാഷ്ട്ര പുസ്തകമേള എക്‌സലൻസ് ഇൻ ബുക്ക് പ്രമോഷൻ (മലയാളം - രണ്ടാം സ്ഥാനം) -1995
  • പതിനൊന്നാമത് കോട്ടയം അന്താരാഷ്ട്ര പുസ്തകമേള എക്‌സലൻസ് ഇൻ ബുക്ക് പ്രൊഡക്ഷൻ - 1995
  • പതിനൊന്നാമത് കോട്ടയം അന്താരാഷ്ട്ര പുസ്തകമേള എക്‌സലൻസ് ഇൻ ബുക്ക് പ്രൊഡക്ഷൻ (ഇംഗ്ലീഷ് - രണ്ടാം സ്ഥാനം) - 1995
  • പതിനൊന്നാമത് കോട്ടയം അന്താരാഷ്ട്ര പുസ്തകമേള ബസ്റ്റ് ഡിസ്‌പ്ലേ (പൊതുവിഭാഗം - 1995)
  • എംജി യൂണിവേഴ്‌സിറ്റി റോളിങ് ട്രോഫി എക്‌സലൻസ് ഇൻ ബുക്ക് പ്രൊഡക്ഷൻ (1995, 1997, 1999)
  • മികച്ച ബാലസാഹിത്യകൃതിയുടെ അച്ചടിയ്ക്കുള്ള ഭീമ ബാലസാഹിത്യ അവാർഡ് - 1995, 1996
  • എഫ്.ഐ.പി അവാർഡ് ഫോർ എക്‌സലൻസ് ഇൻ ബുക് പ്രൊഡക്ഷൻ - (1995-96)
  • എഫ്.ഐ.പി ഡിസ്റ്റിങ്ഗ്വിഷ്ഡ് പബ്ലിഷിങ് അവാർഡ്- 1996
  • എഫ്.ഐ.പി അവാർഡ് ഫോർ എക്‌സലൻസ് ഇൻ ബുക്ക് പ്രൊഡക്ഷൻ - 1997
  • എഫ്.ഐ.പി അവാർഡ് ഫോർ ഡിസ്റ്റിങ്ഗ്വിഷ്ഡ് ബുക്ക് സെല്ലർ - 1997
  • പതിമൂന്നാമത് കോട്ടയം അന്താരാഷ്ട്ര പുസ്തകമേള ബസ്റ്റ് ഡിസ്‌പ്ലേ അവാർഡ് - 1997
  • പതിമൂന്നാമത് കോട്ടയം അന്താരാഷ്ട്ര പുസ്തകമേള ബസ്റ്റ് ബുക്ക് പ്രിന്റഡ് ഇൻ ലെറ്റർ പ്രസ് - ജാലവിദ്യ (1997)
  • എംജി യൂണിവേഴ്‌സിറ്റി റോളിങ് ട്രോഫി എക്‌സലൻസ് ഇൻ ബുക്ക് പ്രൊഡക്ഷൻ - വെയിൽ തിന്നുന്ന പക്ഷി (1997)
  • പതിമൂന്നാമത് കോട്ടയം അന്താരാഷ്ട്ര പുസ്തകമേള ബസ്റ്റ് കവർ ഡിസൈൻ - പെരുങ്കളിയാട്ടം (1997)
  • പതിമൂന്നാമത് കോട്ടയം അന്താരാഷ്ട്ര പുസ്തകമേള എക്‌സലൻസ് എൻ ബുക്ക് പ്രൊഡക്ഷൻ - നവയാത്രകൾ (1998)
  • പതിനഞ്ചാമത് കോട്ടയം അന്താരാഷ്ട്ര പുസ്തകമേള അവാർഡ് ഫോർ എക്‌സലൻസ് ഇൻ ബുക്ക് പ്രൊഡക്ഷൻ - ഇരുപതാം നൂറ്റാണ്ട് വർഷാനുപാത ചരിത്രം (2001)
  • പതിനേഴാമത് കോട്ടയം അന്താരാഷ്ട്ര പുസ്തകമേള ബസ്റ്റ് കവർ ഡിസൈൻ - ഒ. വി വിജയന്റെ കഥകൾ (2001)
  • പതിനേഴാമത് കോട്ടയം അന്താരാഷ്ട്ര പുസ്തകമേള ബസ്റ്റ് ഡിസ്‌പ്ലേ പവലിയൻ (2001)

അവലംബങ്ങൾ

സ്രോതസ്സുകൾ

  • കാലത്തിന്റെ നാൾവഴി

പുറം കണ്ണികൾ

Tags:

ഡി.സി. ബുക്സ് തുടക്കംഡി.സി. ബുക്സ് ഇംപ്രിന്റുകൾഡി.സി. ബുക്സ് പ്രി പബ്ലിക്കേഷൻഡി.സി. ബുക്സ് പുരസ്‌കാരങ്ങൾഡി.സി. ബുക്സ് അവലംബങ്ങൾഡി.സി. ബുക്സ് സ്രോതസ്സുകൾഡി.സി. ബുക്സ് പുറം കണ്ണികൾഡി.സി. ബുക്സ്

🔥 Trending searches on Wiki മലയാളം:

മണ്ണാറശ്ശാല ക്ഷേത്രംസെറ്റിരിസിൻമുഗൾ സാമ്രാജ്യംജവഹർലാൽ നെഹ്രുശ്രീനാരായണഗുരുമില്ലറ്റ്കേരളകലാമണ്ഡലംവി.എസ്. സുനിൽ കുമാർപൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രക്ഷോഭങ്ങൾമലയാളി മെമ്മോറിയൽസിന്ധു നദീതടസംസ്കാരംരണ്ടാം ലോകമഹായുദ്ധംഭാരതീയ ജനതാ പാർട്ടികത്തോലിക്കാസഭഏപ്രിൽ 27മലയാളംടി.പി. ചന്ദ്രശേഖരൻ വധക്കേസ്‌എം.ആർ.ഐ. സ്കാൻപൗരത്വ ഭേദഗതി ആക്റ്റ്, 2019ജോയ്‌സ് ജോർജ്തൃശ്ശൂർ വടക്കുന്നാഥ ക്ഷേത്രംചൂരചേനത്തണ്ടൻമലപ്പുറംമേയ്‌ ദിനംകേരള സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻപഞ്ചവത്സര പദ്ധതികൾ (ഇന്ത്യ)വിമോചനസമരംവിക്കിപീഡിയകേരളത്തിലെ നാടൻ കളികൾവൃഷണംബെന്നി ബെഹനാൻവോട്ട്സംഘകാലംകൂവളംപ്രിയങ്കാ ഗാന്ധിജി. ശങ്കരക്കുറുപ്പ്ശംഖുപുഷ്പംകള്ളിയങ്കാട്ട് നീലിഇല്യൂമിനേറ്റിമഹിമ നമ്പ്യാർചിലപ്പതികാരംകേരള നവോത്ഥാനംഓടക്കുഴൽ പുരസ്കാരംതുഞ്ചത്തെഴുത്തച്ഛൻശ്രീനിവാസൻപാർവ്വതിഭഗവദ്ഗീതപറയിപെറ്റ പന്തിരുകുലംകേരളത്തിലെ ജാതി സമ്പ്രദായംരാമൻചാറ്റ്ജിപിറ്റികേന്ദ്രഭരണപ്രദേശംപുണർതം (നക്ഷത്രം)കമ്യൂണിസംവോട്ടിംഗ് മഷിഅയ്യങ്കാളിഅരണട്രാൻസ് (ചലച്ചിത്രം)പുകവലിയുടെ ആരോഗ്യ ഫലങ്ങൾ2024ലെ ലോക്‌സഭാ തെരഞ്ഞെടുപ്പ് (തമിഴ്നാട്)അണ്ഡംമഹാത്മാ ഗാന്ധികുടജാദ്രിവി. ജോയ്ദേശാഭിമാനി ദിനപ്പത്രംരാഷ്ട്രീയംമുകേഷ് (നടൻ)കുടുംബാസൂത്രണംമലിനീകരണംഷെങ്ങൻ പ്രദേശംഔട്ട്‌ലുക്ക്.കോംഇന്ത്യയുടെ ദേശീയപതാകബിഗ് ബോസ് (മലയാളം സീസൺ 4)അറബി ഭാഷജർമ്മനി🡆 More