ഐ.എസ്.ഒ. 8601

തിയ്യതി, സമയം എന്നിവ സംബന്ധമായ വിവരങ്ങൾ കാര്യക്ഷമമായി കൈമാറ്റം ചെയ്യപ്പെടുന്നതിനുവേണ്ടി നിർമ്മിക്കപ്പെട്ടിട്ടുള്ള ഒരു അന്തർദേശീയ മാനദണ്ഡമാണ്‌ ഐ.എസ്.ഒ.

8601 (ISO 8601). ഇന്റർനാഷണൽ ഓർഗനൈസേഷൻ ഫോർ സ്റ്റാൻഡേർഡൈസേഷൻ (International Organization for Standardization അഥവാ ISO) ആണിത് പുറത്തിറക്കിയിരിക്കുന്നത്. തിയ്യതി, സമയങ്ങളുടെ സാംഖ്യിക രൂപകങ്ങൾ രാജ്യന്തരപരിധികൾക്കപ്പുറം കൈമാറ്റം ചെയ്യപ്പെടുമ്പോഴുണ്ടായേക്കാവുന്ന അർത്ഥഭ്രംശങ്ങളും ആശയകുഴപ്പങ്ങളും പിഴവുകളും ഒഴിവാക്കുക എന്നതാണ്‌ ഈ അന്തർദേശിയ മാനദണ്ഡം കൊണ്ട് ഉന്നം വയ്ക്കുന്നത്. തിയ്യതി-സമയത്തിലെ ഏറ്റവും വലിയ സംജ്ഞയായ വർഷം ആദ്യം വരുന്ന വിധത്തിലാണ്‌ ഇതിൽ സംജ്ഞകൾ നിരത്തപ്പെടുന്നത്, ഏറ്റവും വലുതിൽ തുടങ്ങി അടുത്ത വലുത് എന്ന രീതിയിൽ ഏറ്റവും ചെറിയ സംജ്ഞയായ നിമിഷം അവസാനം വരുന്നു. കൂടാതെ സമയമേഖലകൾക്കപ്പുറമുള്ള കൈമാറ്റത്തിന്‌ കോർഡിനേറ്റഡ് യൂണിവേഴ്സൽ ടൈമുമായുള്ള വ്യത്യാസം അവസാനം ചേർക്കാനുള്ള സൗകര്യവും ഇതിൽ ഉൾപ്പെടുത്തിയിരിക്കുന്നു.

Current date and time expressed according to ISO 8601 [refresh]
Dateഫലകം:ISO date
Date and time in UTC2024-04-26T11:27:15+00:00
2024-04-26T11:27:15Z
20240426T112715Z
Week2024-W17
Week with weekday2024-W17-5
Date without year--04-26
Ordinal date2024-117
തിയ്യതിക്കുള്ള ഉദാഹരണം:
2024-04-26
യു.ടി.സി. യിലുള്ള തിയ്യതിയും സമയവും വെവ്വേറെയായ രൂപത്തിലുള്ള ഉദാഹരണം:
2024-04-26 11:27Z
യു.ടി.സി. യിലുള്ള തിയ്യതിയും സമയവും സം‌യോജിത രൂപത്തിലുള്ള ഉദാഹരണം:
2024-04-26T11:27Z
ആഴ്ച സംഖ്യയുൾപ്പെടുന്ന തിയ്യതിക്കുള്ള ഉദാഹരണം:
2024-W17-5
തിയ്യതി വർഷത്തിലെ ക്രമസംഖ്യയിൽ:
2024-117

പൊതുവായ തത്ത്വങ്ങൾ

  • തിയ്യതിയുടെയും സമയത്തിന്റെയും വിലകൾ ക്രമീകരിക്കപ്പെട്ടിരിക്കുന്നത് ഏറ്റവും വലുതിൽ നിന്നും ചെറുതിലേക്ക് എന്ന രീതിയിലാണ്‌: വർഷം, മാസം (അല്ലെങ്കിൽ ആഴ്ച), ദിവസം, മണിക്കൂർ, മിനുട്ട്, നിമിഷം, നിമിഷത്തിന്റെ ഘടകങ്ങൾ. അതായത് അവയുടെ ക്രമം സംഭവിക്കുന്നതിനനുസരിച്ചാണ്‌.
  • തിയ്യതിയിലേയും സമയത്തിലേയും വിലകക്ക് നിശ്ചിത എണ്ണം അക്കങ്ങൾ ഉണ്ട്, എണ്ണം തികയ്ക്കാൻ മുൻപിൽ അധികമായി പൂജ്യങ്ങൾ ചേർക്കേണ്ടതാണ്‌.
  • രൂപകങ്ങൾ രണ്ടുവിധത്തിൽ കാണിക്കാവുന്നതാണ്‌ - ഏറ്റവും കുറഞ്ഞ എണ്ണം അക്കങ്ങളും വേർതിരിക്കൽ ചിഹ്നങ്ങളും ഉപയോഗിച്ചുള്ള അടിസ്ഥാന രീതിയും എളുപ്പത്തിലുള്ള മനുഷ്യവായനയ്ക്ക് സഹായകമായ രീതിയിൽ വേർതിരിക്കൽ ചിഹ്നങ്ങൾ ഉപയോഗിച്ചുള്ള വിപുലീകരിക്കപ്പെട്ട രീതിയും. തിയ്യതി വിലകൾക്കിടയിൽ (വർഷം, മാസം, ആഴ്ച, ദിവസം) ഹൈഫണും സമയ വിലകൾക്കിടയിൽ (മണിക്കൂർ, മിനുട്ട്, സെക്കൻഡ്) കോളനും വേർതിരിക്കൽ ചിഹ്നങ്ങളായി ഉപയോഗിക്കുന്നു. ഉദാഹരണത്തിന്‌ 2009 ലെ ആദ്യമാസത്തിലെ ആറാമത്തെ ദിവസം വിപുലീകരിച്ച രീതിയിൽ "2009-01-06" എന്നും അടിസ്ഥാന രൂപത്തിൽ "20090106" എന്നും വ്യക്തതയോടെ എഴുതാവുന്നതാണ്‌. വിപുലീകരിച്ച രീതിക്കാണ്‌ അടിസ്ഥാന രീതിയേക്കാൾ കൂടുതൽ പ്രാമുഖ്യം കാരണം അവ എളുപ്പത്തിലുള്ള മനുഷ്യവായനയ്ക്ക് സഹായകമാകുന്നു എന്നതുകൂടാതെ മാനദണ്ഡവുമായി പരിചിതമല്ലാത്തവർക്ക് അടിസ്ഥാന രീതിയിലെ ചില രൂപങ്ങൾ ആശയകുഴപ്പമുണ്ടാകാനിടയുള്ളതുമാണ്‌.

അവലംബം

പുറത്തേക്കുള്ള കണ്ണികൾ

Implementation overview

Tags:

ഇന്റർനാഷണൽ ഓർഗനൈസേഷൻ ഫോർ സ്റ്റാൻഡേർഡൈസേഷൻസമയം

🔥 Trending searches on Wiki മലയാളം:

മേയ്‌ ദിനംവിവരാവകാശനിയമം 2005അബൂബക്കർ സിദ്ദീഖ്‌ഇന്ത്യൻ പൗരത്വനിയമംയശസ്വി ജയ്‌സ്വാൾതുളസിഏഷ്യാനെറ്റ് ന്യൂസ്‌കേരളത്തിൽ നിന്നുള്ള പാർലമെന്റംഗങ്ങളുടെ പട്ടികപൂരം (നക്ഷത്രം)രതിസലിലംകൃസരിമന്ത്മുണ്ടിനീര്ദേശീയ പട്ടികവർഗ്ഗ കമ്മീഷൻആടുജീവിതംഓമനത്തിങ്കൾ കിടാവോക്രൊയേഷ്യഇന്ത്യയിലെ ഭാഷകൾഇ.എം.എസ്. നമ്പൂതിരിപ്പാട്തകഴി സാഹിത്യ പുരസ്കാരംമഞ്ഞപ്പിത്തംക്രിസ്റ്റ്യാനോ റൊണാൾഡോഖലീഫ ഉമർമേടം (നക്ഷത്രരാശി)സി. രവീന്ദ്രനാഥ്കാലൻകോഴികേരളത്തിലെ തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പ് 2020ഗർഭകാലവും പോഷകാഹാരവുംവായനപുനലൂർ തൂക്കുപാലംദേവീമാഹാത്മ്യംനവധാന്യങ്ങൾമൺറോ തുരുത്ത്സുകന്യ സമൃദ്ധി യോജനബിഗ് ബോസ് (മലയാളം സീസൺ 5)ഒമാൻസവിശേഷ ദിനങ്ങൾദീപിക പദുകോൺരാമപുരത്തുവാര്യർഅഞ്ചാംപനിവിഭക്തികൊടുങ്ങല്ലൂർകേരള നിയമസഭാ തിരഞ്ഞെടുപ്പ് (2021)മെറ്റാ പ്ലാറ്റ്ഫോമുകൾമലയാള മനോരമ ദിനപ്പത്രംവി.എസ്. അച്യുതാനന്ദൻആനി രാജജ്ഞാനപീഠ പുരസ്കാരംചാന്നാർ ലഹളബാന്ദ്ര (ചലച്ചിത്രം)2019-ലെ ഇന്ത്യയിലെ പൊതുതെരഞ്ഞെടുപ്പ്തെയ്യംനായർഇന്ത്യൻ പാർലമെന്റ്അനിഴം (നക്ഷത്രം)ദീപക് പറമ്പോൽചില്ലക്ഷരംചാലക്കുടി ലോക്‌സഭാ നിയോജകമണ്ഡലംഊട്ടിമലയാളം അക്ഷരമാലപൊന്നാനി ലോക്‌സഭാ നിയോജകമണ്ഡലംവോട്ടിംഗ് യന്ത്രംകരിങ്കുട്ടിച്ചാത്തൻലയണൽ മെസ്സിഅപസ്മാരംഭാരതീയ സ്റ്റേറ്റ് ബാങ്ക്കാനഡപ്രേമം (ചലച്ചിത്രം)മഹിമ നമ്പ്യാർപൗരത്വ ഭേദഗതി ആക്റ്റ്, 2019പറശ്ശിനിക്കടവ് മുത്തപ്പൻ ക്ഷേത്രംഇന്ത്യൻ ഭരണഘടന ഭേദഗതികൾദശപുഷ്‌പങ്ങൾപൂച്ചബുദ്ധമതത്തിന്റെ ചരിത്രംമാധ്യമം ദിനപ്പത്രംകുഞ്ചൻ നമ്പ്യാർവെള്ളാപ്പള്ളി നടേശൻക്രിയാറ്റിനിൻ🡆 More