സമാധാനം പരമേശ്വരൻ

സ്വാതന്ത്ര്യ സമര സേനാനിയും രാഷ്ട്രീയ, സമാധാന പ്രവർത്തകനുമായിരുന്നു സമാധാനം പരമേശ്വരൻ(12 ജനുവരി 1916 - 30 ജൂൺ 1994).

ലോക സമാധാന കൗൺസിലിന്റെ ജോയിന്റ് സെക്രട്ടറിയായിരുന്നു.

സമാധാനം പരമേശ്വരൻ
സമാധാനം പരമേശ്വരൻ

ജീവിതരേഖ

മലബാറിലെ വളാഞ്ചേരി വെള്ളാട്ടു തറവാട്ടിൽ രാമക്കുറുപ്പിന്റെയും നാരായണിയമ്മയുടെയും മകനാണ്. വിദ്യാർത്ഥിയായിരിക്കുമ്പോഴേ കോൺഗ്രസ് വോളണ്ടിയറായി. മദ്യഷാപ്പുകൾ പിക്കറ്റു ചെയ്തതിനും വിദേശ വസ്തുക്കളുടെ ബഹിഷ്കരണത്തിനും ജയിലിലായി. ഹിന്ദി ഖാദി പ്രചരണത്തിലും സജീവമായിരുന്നു. സഖാവ് പി. കൃഷ്ണപിള്ളയുടെ നിർദേശാനുസരണം ബനാറസ് കാശി വിദ്യാപീഠത്തിൽ വിദ്യാർത്ഥിയായി, ശാസ്ത്രി ബിരുദം നേടി. കാശി വിദ്യാപീഠത്തിലെ ബനാറസ് സ്റ്റുഡന്റ്സ് ഫെഡറേഷൻ ജനറൽ സെക്രട്ടറിയായിരുന്നു. 1940 ൽ യു.പി യിൽ നിന്നു സർക്കാർ പുറത്താക്കി. പിന്നീട് കേരള സ്റ്റുഡന്റ് ഫെഡറേഷന്റെ സംഘാടകനായി. 1942 മുതൽ 1947 വരെ അഖിലേന്ത്യാ സ്റ്റുഡന്റ്സ് ഫെഡറേഷന്റെ ജോയിന്റ് സെക്രട്ടറിയായിരുന്നു. 1949 ൽ കമ്മ്യൂണിസ്റ്റ് നേതാക്കൾ അറസ്റ്റ് ചെയ്യപ്പെട്ടപ്പോൾ ഒളിവിൽ പോയെങ്കിലും അറസ്റ്റ് ചെയ്യപ്പെട്ടു. വെല്ലൂർ ജയിലിൽ തടവിലായി. 1951 ൽ മദ്രാസ് പീസ് കമ്മിറ്റി സംഘടിപ്പിച്ചു. ഇന്തോ സോവിയറ്റ് കൾച്ചറൽ സൊസൈറ്റി, ഇന്ത്യാ - ചൈനീസ് അസോസിയേഷൻ മുതലായവയുമായി സഹകരിച്ചു പ്രവർത്തിച്ചു. 1954ൽ അഖിലേന്ത്യ സമാധാന സമ്മേളനം മദിരാശിയിൽ സംഘടിപ്പിച്ചു. അണുവായുധത്തിനു യുദ്ധത്തിനുമെതിരെയുള്ള പ്രചരണ പ്രവർത്തനങ്ങളിലേർപ്പെട്ടു. ആൾ ഇന്ത്യാ പീസ് കൗൺസിലിന്റെ അഖിലേന്ത്യാ സെക്രട്ടറിയായി ഡൽഹി കേന്ദ്രീകരിച്ചു പ്രവർത്തിച്ചു. ലോക സമാധാന കൗൺസിലിന്റെ ജോയിന്റ് സെക്രട്ടറിയായി. ലോക സമാധാന കൗൺസിലിന്റെ വിയന്ന, ഹെൽസിങ്കി, സ്റ്റോക്ക്ഹോം, കൊളംബോ, മോസ്കോ, ബർലിൻ സമ്മേളനങ്ങളിൽ ഇന്ത്യയെ പ്രതിനിധീകരിച്ചു. പീസ് പരമേശ്വരൻ എന്ന പേരിലറിയപ്പെട്ടു. 1959 ൽ സെക്രട്ടറി സ്ഥാനം രാജിവെച്ചു. 1960ൽ രാഷ്ട്രീയ ജീവിതം അവസാനിപ്പിച്ചു. 1962ൽ സി.ഐ.സി.സി ബുക്ക് ഹൗസ് ആരംഭിച്ചു. വിശ്വ സാഹിത്യത്തിലെ പ്രമുഖ കൃതികൾ പ്രസിദ്ധപ്പെടുത്തി. 1994 ജൂൺ 30ന് പ്രസിൽ ജോലിയിലായിരിക്കുമ്പോൾ ഹൃദയ സ്തംഭനം മൂലം അന്തരിച്ചു.

ധാരാളം വിദേശ പുസ്തകങ്ങൾ മലയാളത്തിലേക്ക് പരിഭാഷപ്പെടുത്തിയ സുഭദ്രാ പരമേശ്വരനായിരുന്നു ഭാര്യ.

അവലംബം

Tags:

🔥 Trending searches on Wiki മലയാളം:

ശാലിനി (നടി)സദ്ദാം ഹുസൈൻഇന്ത്യയിലെ തിരഞ്ഞെടുപ്പ് നിയമങ്ങൾസോണിയ ഗാന്ധിസംഘകാലംവീഡിയോഹീമോഗ്ലോബിൻഇല്യൂമിനേറ്റികഞ്ചാവ്വിഷാദരോഗംകൃസരിവാഗമൺകൂറുമാറ്റ നിരോധന നിയമംകേരളത്തിലെ നാടൻ കളികൾഅസ്സലാമു അലൈക്കുംഭൂമിപൃഥ്വിരാജ്ഫഹദ് ഫാസിൽആയില്യം (നക്ഷത്രം)പത്മജ വേണുഗോപാൽനവരസങ്ങൾചക്കജനാധിപത്യംതിരഞ്ഞെടുപ്പ് ബോണ്ട്വി.ടി. ഭട്ടതിരിപ്പാട്കേരളത്തിലെ ലോകസഭാമണ്ഡലങ്ങൾമാധ്യമം ദിനപ്പത്രംനെൽവയൽ-നീർത്തട സംരക്ഷണ നിയമംന്യുമോണിയചെമ്പരത്തിഷെങ്ങൻ പ്രദേശംക്ഷേത്രപ്രവേശന വിളംബരംവെള്ളരിപഞ്ചവത്സര പദ്ധതികൾ (ഇന്ത്യ)ഒ.വി. വിജയൻഅമേരിക്കൻ സ്വാതന്ത്ര്യസമരംപോവിഡോൺ-അയഡിൻതൃശ്ശൂർ ലോക്‌സഭാ നിയോജകമണ്ഡലംചന്ദ്രൻഫ്രാൻസിസ് ജോർജ്ജ്വാട്സ്ആപ്പ്മലയാളംരണ്ടാം ലോകമഹായുദ്ധംരാഷ്ട്രീയംഎം.ടി. വാസുദേവൻ നായർദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിമലബാർ കലാപംധ്യാൻ ശ്രീനിവാസൻഎൻ. ബാലാമണിയമ്മഉങ്ങ്ജി. ശങ്കരക്കുറുപ്പ്ആഗോളവത്കരണംഎളമരം കരീംഒന്നാം കേരളനിയമസഭആറ്റിങ്ങൽ ലോക്‌സഭാ നിയോജകമണ്ഡലംഇന്ത്യയിലെ അടിയന്തരാവസ്ഥ (1975)കേരളത്തിലെ പൊതുവിദ്യാഭ്യാസംമോസ്കോമലമുഴക്കി വേഴാമ്പൽചോതി (നക്ഷത്രം)കാലാവസ്ഥപൂരിഹെൻറിയേറ്റാ ലാക്സ്രക്താതിമർദ്ദംവിഷ്ണുമുകേഷ് (നടൻ)കണ്ണൂർ ലോക്സഭാമണ്ഡലംമൗലികാവകാശങ്ങൾആണിരോഗംപുകവലിയുടെ ആരോഗ്യ ഫലങ്ങൾസി. രവീന്ദ്രനാഥ്സ്വാതി പുരസ്കാരംഈഴവമെമ്മോറിയൽ ഹർജിഅക്കിത്തം അച്യുതൻ നമ്പൂതിരിതിരുവിതാംകൂർ ഭരണാധികാരികൾഅപസ്മാരംജ്ഞാനപീഠം നേടിയ സാഹിത്യകാരന്മാരുടെ പട്ടികവി.പി. സിങ്🡆 More