വെള്ളപോക്ക്

വെള്ളപോക്ക് അഥവാ അസ്ഥിസ്രാവം എന്നത് സ്ത്രീകളുടെ യോനിയിലൂടെ പുറന്തള്ളപ്പെടുന്ന കട്ടിയുള്ളതു വെളുത്തതോ മഞ്ഞയോ പച്ചയോ നിറത്തിലുമുള്ള സ്രവങ്ങൾ ആണ്.

ഇംഗ്ലീഷ് : Leukorrhea അഥവാ fluor albus. ഇതിന് നിരവധി കാരണങ്ങൾ ഉണ്ട്. പ്രധാന കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നത് അന്തർഗ്രന്ഥിസ്രാവം അഥവാ ഹോർമോണുകളുടെ അസന്തുലനമാണ്.

യോനീനാളത്തിനുണ്ടാവുന്ന അണുബാധ മൂലം ഇതിന്റെ അളവ് ഗണ്യമായി കൂടി എന്നു വരാം. എല്ലാ കാലത്തും ഒരാളിൽ ഇത് കാണപ്പെട്ടു എന്നു വരില്ല. ചിലപ്പോൾ വർഷങ്ങളോളം ഉണ്ടാകാനിടയുള്ള ഇത് യാതൊരു സൂചനയുമില്ലാതെ പെട്ടന്ന് അപ്രത്യക്ഷമായി എന്നും വരാം. അധിക കാലം കാണപ്പെടുന്ന സമയത്ത് ഇതിനു മഞ്ഞ നിറവും ദുർഗന്ധവും ഉണ്ടാകാം. പ്രത്യേകിച്ച് അസുഖകാരിയല്ലാത്ത ഈ അവസ്ഥ യോനിയുടെയോ യോനീനാളത്തിന്റെയോ നീർവീഴ്ചയുമായി ബന്ധപ്പെട്ടിരിക്കുന്നു.

കാരണങ്ങൾ

വെള്ളപ്പോക്ക് ഒരു അസുഖാവസ്ഥയല്ല. സാധാര സ്ത്രീകളിലും ഇത് മറ്റു ലക്ഷണങ്ങൾ ഒന്നുമില്ലാതെ തന്നെ ഉണ്ടാവാറുണ്ട്. എന്നാൽ അമിതമായും ദുർഗന്ധത്തോടു കൂടെയും കാണപ്പെടുന്നത് യോനിയുടേയോ യോനീമുഖത്തിന്റേയോ അണുബാധമൂലമാണ്. ലൈംഗികരോഗങ്ങൾ ആണ് മറ്റൊരു കാരണം. അർബ്ബുദം ഇതിനുള്ള മറ്റൊരു കാരണമാണ്.

Leukorrhea
Diagram showing leukorrhea infection
സ്പെഷ്യാലിറ്റിSynonyms = Fluor albus, Whites

നിർധാരണം

സൂക്ഷ്മദർശിനിയിലൂടെ അസ്ഥിസ്രാവം കണ്ടെത്താൻ സാധിക്കും വെളുത്ത രക്താണുക്കൾ കാണപ്പെടുന്നതാണ് നിർധാരണത്തിനു സഹായിക്കുന്നത്.

വർഗ്ഗീകരണം

സാധാരണ വെള്ളപോക്ക്

ഇത് സ്ത്രീകളിൽ വളരെ സാധാരണമായ അവസ്ഥയാണ്. ഒരു പ്രത്യേക കാരണമില്ലാതെ വരുകയും അപ്രത്യക്ഷമാകുകയും ചെയ്യുന്നു. ശരീരത്തിന്റെ പ്രതിരോധാവസ്ഥയുമായി ഇതിനെ ബന്ധപ്പെടുത്തിവരുന്നു. യോനിയിലെ അമ്ലാവസ്ഥയുടെ സന്തുലനത്തിനുകാരണമായി ഇതിനെ കരുതിവരുന്നു. ഈസ്റ്റ്രജൻ ഹോർമോണിന്റെ അളവ് വർദ്ധിക്കുന്നത് ഫിസിയോളജിക് ലൂക്കോറിയ എന്ന അവസ്ഥയ്ക്ക് കാരണമാകുന്നു. പ്രസവത്തിനു ശേഷം ചിലപ്പോൾ കുഞ്ഞു പെൺകുട്ടികളിലും വെള്ള പോക്ക് ഉണ്ടാവാറുണ്ട്. ഗർഭിണികളിൽ കണ്ടുവരുന്ന വെള്ളപോക്ക് ഈസ്റ്റ്രജന്റെ പ്രഭാവം മൂലമാണെന്നു കണ്ടെത്തിയിട്ടുണ്ട്.

നീർവീഴ്ചമൂലമുള്ള വെള്ളപോക്ക്

യോനീനാളത്തിലുണ്ടാവുന്ന നീർവീഴ്ചമൂലമുണ്ടാകുന്ന വെള്ളപോക്ക് സാധാരണയിൽ നിന്ന് വ്യത്യസ്തമായി മഞ്ഞനിറത്തിൽ കാണപ്പെടുന്നു. കൂടാതെ ദുർഗന്ധവുമുണ്ടാവാം. ലൈംഗികമായി പകരുന്ന അസുഖങ്ങൾ മൂലവും ഇത് ഉണ്ടാവാം.

പ്രസവത്തിനുശേഷം പുറംവേദനയുടെ അകമ്പടിയോടെ ഉണ്ടാവുന്ന രക്തം കലർന്ന അസ്ഥിസ്റാവത്തിനു കാരണം ഗർഭാശയം ചുരുങ്ങാൻ സമയമെടുക്കുന്നതുകൊണ്ടാണ്. വെറ്റ് സ്മിയർ, ഗ്രാം സ്റ്റെയിനിങ്ങ്, കൾചർ, പാപ് സ്മിയർ തുടങ്ങി ബയോപ്സിവരെ ചിലപ്പോൾ ഇവയുടെ കാരണം കണ്ടെത്താൻ വേണ്ടിവരാറുണ്ട്.

വിരബാധമൂലമുള്ള വെള്ളപോക്ക്

ട്രിക്കോമോണാ വകുപ്പിൽ പെടുന്ന വിരയുടെ ശല്യം മൂലം ഉണ്ടാവുന്ന വെള്ളപോക്കാണിത്. എരിച്ചിൽ, ചൊറിച്ചിൽ പതയോടുകൂടിയ വെള്ളയോ മഞ്ഞയോ ആയ സ്രവം എന്നിവയാണ് ലക്ഷണങ്ങൾ.

ചികിത്സ

ലൈംഗികരോഗങ്ങൾ മൂലമുണ്ടാവുന്ന വെള്ളപോക്കിനെ കണ്ടെത്തി ചികിത്സിക്കണം. മെട്രോനിഡസോൾ പോലുള്ള ആന്റിബയോട്ടിക്കുകൾ ഉപയോഗിക്കാറുണ്ട്. ക്ലിന്റാമൈസിൻ, റ്റിനിഡസോൾ എന്നിവയും ഉപയോഗിച്ചു വരുന്നു.

റഫറൻസുകൾ

Tags:

വെള്ളപോക്ക് കാരണങ്ങൾവെള്ളപോക്ക് നിർധാരണംവെള്ളപോക്ക് വർഗ്ഗീകരണംവെള്ളപോക്ക് ചികിത്സവെള്ളപോക്ക് റഫറൻസുകൾവെള്ളപോക്ക്യോനിഹോർമോൺ

🔥 Trending searches on Wiki മലയാളം:

ദേശീയ മനുഷ്യാവകാശ കമ്മീഷൻ (ഇന്ത്യ)ആയുർവേദംഇന്ത്യയിലെ രാഷ്ട്രീയകക്ഷികളുടെ പട്ടികക്ഷേത്രപ്രവേശന വിളംബരംഇന്ത്യയുടെ രാഷ്ട്രപതിമാരുടെ പട്ടികപഞ്ചവത്സര പദ്ധതികൾ (ഇന്ത്യ)യോനിആലപ്പുഴ ലോക്‌സഭാ നിയോജകമണ്ഡലംചോതി (നക്ഷത്രം)വാസ്കോ ഡ ഗാമദ്രൗപദി മുർമുമേയ്‌ ദിനംതുർക്കിമലയാളംഎസ്.കെ. പൊറ്റെക്കാട്ട്വീണ പൂവ്എളമരം കരീംകേരള ശാസ്ത്രസാഹിത്യ പരിഷത്ത്ഋഗ്വേദംരാജീവ് ചന്ദ്രശേഖർവി.ടി. ഭട്ടതിരിപ്പാട്പൗലോസ് അപ്പസ്തോലൻആഗോളതാപനംവൃത്തം (ഛന്ദഃശാസ്ത്രം)നഥൂറാം വിനായക് ഗോഡ്‌സെആരോഗ്യംഇന്ത്യൻ തിരഞ്ഞെടുപ്പ് കമ്മീഷൻചേലാകർമ്മംകേരളത്തിലെ നിയമസഭാമണ്ഡലങ്ങളുടെ പട്ടികപൗരത്വ ഭേദഗതി ആക്റ്റ്, 2019സഞ്ജു സാംസൺപാലക്കാട്ശോഭ സുരേന്ദ്രൻഹലോവൈക്കം മുഹമ്മദ് ബഷീർദമയന്തിഇസ്‌ലാംആന്റോ ആന്റണിപത്തനംതിട്ട ലോക്‌സഭാ നിയോജകമണ്ഡലംഐക്യ അറബ് എമിറേറ്റുകൾസിന്ധു നദീതടസംസ്കാരംകേരളാ ഭൂപരിഷ്കരണ നിയമംമുഹമ്മദ്ചങ്ങമ്പുഴ കൃഷ്ണപിള്ളകൊൽക്കത്ത നൈറ്റ് റൈഡേർസ്സോണിയ ഗാന്ധിഗുദഭോഗംലോക മലേറിയ ദിനംഇന്ത്യൻ നാഷണൽ ലീഗ്കേരള പബ്ലിക് സർവീസ് കമ്മീഷൻകടുവഉങ്ങ്abb67ഷെങ്ങൻ പ്രദേശംഇന്ത്യയിലെ നദികൾഇന്തോനേഷ്യഇന്ത്യയുടെ പ്രധാനമന്ത്രിമാരുടെ പട്ടികആനന്ദം (ചലച്ചിത്രം)നവരത്നങ്ങൾനാഷണൽ എലിജിബിലിറ്റി കം എൻട്രൻസ് ടെസ്റ്റ് (നീറ്റ്)ഇന്ത്യയുടെ ദേശീയപതാകകൂടൽമാണിക്യം ക്ഷേത്രംനെറ്റ്ഫ്ലിക്സ്വിമോചനസമരംപുന്നപ്ര-വയലാർ സമരംകൊഞ്ച്വള്ളത്തോൾ പുരസ്കാരം‌ശോഭനആനി രാജകേരളത്തിലെ പാമ്പുകൾഇന്ത്യവെള്ളിവരയൻ പാമ്പ്എലിപ്പനിമിലാൻഅക്കിത്തം അച്യുതൻ നമ്പൂതിരിതൈറോയ്ഡ് ഗ്രന്ഥിതൃശ്ശൂർഡി. രാജചേനത്തണ്ടൻ🡆 More