മൈക്രോസോഫ്റ്റ് ഹോളോലെൻസ്

മൈക്രോസോഫ്റ്റ് വികസിപ്പിച്ചെടുത്തതും നിർമ്മിച്ചതുമായ ഒരു ജോഡി മിക്സഡ് റിയാലിറ്റി സ്മാർട്ട് ഗ്ലാസുകളാണ് മൈക്രോസോഫ്റ്റ് ഹോളോ ലെൻസ്, പ്രോജക്റ്റ് ബരാബൂ എന്നാണ് ഇത് അറിയപ്പെടുന്നത്.

വിൻഡോസ് 10 കമ്പ്യൂട്ടർ ഓപ്പറേറ്റിംഗ് സിസ്റ്റത്തിന് കീഴിൽ വിൻഡോസ് മിക്സ്ഡ് റിയാലിറ്റി പ്ലാറ്റ്ഫോം പ്രവർത്തിക്കുന്ന ആദ്യത്തെ ഹെഡ്-മൗണ്ടഡ് ഡിസ്പ്ലേയാണ് ഹോളോ ലെൻസ്. ഹോളോ ലെൻസിൽ ഉപയോഗിക്കുന്ന ട്രാക്കിംഗ് സാങ്കേതികവിദ്യ 2010 ൽ അവതരിപ്പിച്ച മൈക്രോസോഫ്റ്റിന്റെ എക്സ്ബോക്സ് ഗെയിമിംഗ് കൺസോളിനുള്ള ആഡ്-ഓൺ ആയ കിനെറ്റിൽ അതിന്റെ മുൻരൂപം കണ്ടെത്താൻ കഴിയും.ഹോളോ ലെൻസിന്റെ പ്രീ-പ്രൊഡക്ഷൻ പതിപ്പ്, ഡവലപ്മെന്റ് പതിപ്പ്, എന്നിവ മാർച്ച് 30, 2016 ന് ഇറക്കി, ഇത് യുണൈറ്റഡ് സ്റ്റേറ്റ്സിലെയും കാനഡയിലെയും ഡവലപ്പർമാർക്ക് 3000 ഡോളർ വിലയ്ക്ക് നൽകാൻ ഉദ്ദേശിക്കുന്നു.ഹോളോ ലെൻസിലെ ആശയത്തെയും ഹാർഡ്‌വെയറിനെയും അടിസ്ഥാനമാക്കി മൈക്രോസോഫ്റ്റുമായി സഹകരിച്ച് സാംസങും അസൂസും മൈക്രോസോഫ്റ്റിന് സ്വന്തമായി ഒരു മിക്സഡ്-റിയാലിറ്റി ഉൽപ്പന്നങ്ങൾ നിർമ്മിക്കാൻ സഹായിക്കുന്നു.2016 ഒക്ടോബർ 12 ന് മൈക്രോസോഫ്റ്റ് ഹോളോ ലെൻസിന്റെ ആഗോള തലത്തിൽ വിതരണം ചെയ്യുമെന്ന് പ്രഖ്യാപിക്കുകയും ഓസ്‌ട്രേലിയ, അയർലൻഡ്, ഫ്രാൻസ്, ജർമ്മനി, ന്യൂസിലാന്റ്, യുണൈറ്റഡ് കിംഗ്ഡം എന്നിവിടങ്ങളിൽ പ്രീഓർഡറിനായി ഹോളോ ലെൻസ് ലഭ്യമാകുമെന്ന് പരസ്യപ്പെടുത്തുകയും ചെയ്തു.ബിറ്റ്‌ലോക്കർ സുരക്ഷ പോലുള്ള എന്റർപ്രൈസ് സവിശേഷതകളുള്ള ഒരു വാണിജ്യ സ്യൂട്ടും (വിൻഡോസിന്റെ പ്രോ പതിപ്പിന് സമാനമാണ്) ഉണ്ട്. മെയ് 2017 വരെ ഈ സ്യൂട്ട് 5,000 ഡോളറിനാണ് വിറ്റഴിച്ചത്.ക്ലയന്റുകൾക്ക് മുഴുവൻ നിക്ഷേപം നടത്താതെ തന്നെ ഹോളോലെൻസ് വാടകയ്ക്ക് കൊടുക്കുവാൻ മൈക്രോസോഫ്റ്റ് തീരുമാനിച്ചു. ഹോളോലൻസ് വാടകയ്ക്ക് നൽകുന്നതിന് മൈക്രോസോഫ്റ്റ് അബ്കോമന്റ്സ് എന്ന കമ്പനിയുമായെ പങ്കാളിയാക്കി.

മൈക്രോസോഫ്റ്റ് ഹോളോലെൻസ്
മൈക്രോസോഫ്റ്റ് ഹോളോലെൻസ്
ഡെവലപ്പർMicrosoft
ManufacturerMicrosoft
ഉദ്പന്ന കുടുംബംWindows 10
തരംMixed reality augmented reality head-mounted display smartglasses
Generation2
പുറത്തിറക്കിയ തിയതി
  • മാർച്ച് 30, 2016 (2016-03-30) (Development Edition)

(Development Edition 2) announced May 2, 2019

  • N/A (Consumer version)
ആദ്യത്തെ വില$3,000 $5,000 (Commercial Suite)
ഓപ്പറേറ്റിംഗ് സിസ്റ്റംWindows Mixed Reality
സി.പി.യുIntel 32-bit (1GHz)
സ്റ്റോറേജ് കപ്പാസിറ്റി64 GB (flash memory)
മെമ്മറി
ഡിസ്‌പ്ലേ2.3 megapixel widescreen head-mounted display
ഇൻ‌പുട്
  • Inertial measurement unit (Accelerometer, gyroscope, and magnetometer)
  • 4 sensors
  • 1 120°×120° depth camera
കണ്ട്രോളർ ഇൻ‌പുട്Gestural commands via sensors and HPU
ക്യാമറ2.4 MP
ടച്ച് പാഡ്Side Panel
കണക്ടിവിറ്റി
ഭാരം579 g (1.28 lb)
പിന്നീട് വന്നത്HoloLens 2
വെബ്‌സൈറ്റ്ഔദ്യോഗിക വെബ്സൈറ്റ്

2019 ഫെബ്രുവരി 24 ന് സ്പെയിനിലെ ബാഴ്‌സലോണയിൽ നടന്ന മൊബൈൽ വേൾഡ് കോൺഗ്രസിൽ ഹോളോ ലെൻസ് 2 പ്രഖ്യാപിച്ചു, പ്രീഓഡർ ചെയ്താൽ 3500 ഡോളറിന് ലഭ്യമാണ്.

വിവരണം

ക്രമീകരിക്കാവുന്ന, കുഷ്യൻ ഉള്ള അകത്തെ ഹെഡ്‌ബാൻഡുമായി ബന്ധിപ്പിച്ചിരിക്കുന്ന ഒരു ഹെഡ്-മൗണ്ടഡ് ഡിസ്പ്ലേ യൂണിറ്റാണ് ഹോളോലെൻസ്, അത് ഹോളോലെൻസിനെ മുകളിലേക്കും താഴേക്കും അതുപോലെ മുന്നോട്ടും പിന്നോട്ടും ചരിക്കാൻ കഴിയും.ഈ യൂണിറ്റ് ധരിക്കുന്നതിന്, ഉപയോക്താവ് അവരുടെ തലയിൽ ഹോളോലെൻസ് ഘടിപ്പിക്കുന്നു, ഹെഡ്‌ബാൻഡിന്റെ പിൻഭാഗത്ത് ഒരു അഡ്ജസ്റ്റ്‌മെന്റ് വീൽ ഉപയോഗിച്ച് ക്രൗണിന് ചുറ്റും സുരക്ഷിതമാക്കുന്നു, സൗകര്യത്തിനായി വിസർ ചരിക്കുന്നതിന് മുമ്പ് കണ്ണുകളുടെ മുൻഭാഗത്തേക്ക് യൂണിറ്റിന്റെ ഭാരം തുല്യമാക്കുകയും വിതരണം ചെയ്യുകയും ചെയ്യുന്നു . യൂണിറ്റിന്റെ മുൻവശത്ത് പ്രോസസ്സറുകൾ, ക്യാമറകൾ, പ്രൊജക്ഷൻ ലെൻസുകൾ എന്നിവയുൾപ്പെടെ നിരവധി സെൻസറുകളും അനുബന്ധ ഹാർഡ്‌വെയറുകളും ഉണ്ട്. വൈസറിന് നിറം നൽകിയിരിക്കുന്നു; വൈസറിൽ ഒരു ജോടി സുതാര്യമായ കോമ്പിനർ ലെൻസുകൾ ഘടിപ്പിച്ചിരിക്കുന്നു, അതിൽ പ്രൊജക്റ്റ് ചെയ്ത ചിത്രങ്ങൾ താഴത്തെ പകുതിയിൽ പ്രദർശിപ്പിക്കും. ഹോളോലെൻസ് ഇന്റർപപ്പില്ലറി ഡിസ്റ്റൻസ്(IPD)അല്ലെങ്കിൽ ഉപയോക്താവിന്റെ കാഴ്ചയിലേക്ക് കാലിബ്രേറ്റ് ചെയ്തിരിക്കണം.

വശത്തിന്റെ താഴത്തെ അരികുകളിൽ, ഉപയോക്താവിന്റെ ചെവിക്ക് സമീപം, ഒരു ജോടി ചെറുതും ചുവന്നതുമായ 3ഡി ഓഡിയോ സ്പീക്കറുകൾ ഉണ്ട്. സാധാരണ ശബ്ദ സംവിധാനങ്ങൾക്കെതിരെ മത്സരിക്കുന്ന സ്പീക്കറുകൾ ബാഹ്യ ശബ്ദങ്ങളെ തടസ്സപ്പെടുത്തുന്നില്ല, മാത്രമല്ല പരിസ്ഥിതിയോടൊപ്പം തന്നെ വെർച്വൽ ശബ്ദങ്ങൾ കേൾക്കാൻ ഉപയോക്താവിനെ അനുവദിക്കുന്നു.തലയുമായി ബന്ധപ്പെട്ട ട്രാൻസ്ഫർ ഫംഗ്‌ഷനുകൾ ഉപയോഗിച്ച്, ഹോളോലെൻസ് ബൈനറൽ ഓഡിയോ ജനറേറ്റുചെയ്യുന്നു, ഇതിന് സ്പേഷ്യൽ ഇഫക്റ്റുകൾ അനുകരിക്കാനാകും; അതായത്, ഉപയോക്താവിന്, വെർച്വൽ പിൻപോയിന്റിൽ നിന്നോ ലൊക്കേഷനിൽ നിന്നോ വരുന്നതുപോലെ, ഒരു ശബ്‌ദം മനസ്സിലാക്കാനും കണ്ടെത്താനും കഴിയും.

മുകളിലെ അറ്റത്ത് രണ്ട് ജോഡി ബട്ടണുകൾ ഉണ്ട്: ഇടത് ചെവിക്ക് മുകളിൽ ബ്രൈറ്റ്നസ്സ് ബട്ടണുകൾ ഉണ്ട്, വലതു ചെവിക്ക് മുകളിൽ വോളിയം ബട്ടണുകളും സ്ഥിതിചെയ്യുന്നു. തൊട്ടടുത്തുള്ള ബട്ടണുകൾ വ്യത്യസ്ത ആകൃതിയിലാണ്-ഒരു കോൺകേവ്, ഒരു കോൺവെക്സ്-അതുവഴി ഉപയോക്താവിന് അവയെ സ്പർശനത്തിലൂടെ വേർതിരിച്ചറിയാൻ കഴിയും.

ഇടത് കൈയുടെ അറ്റത്ത് ഒരു പവർ ബട്ടണും, ചെറിയ വ്യക്തിഗത എൽഇഡി(LED)നോഡുകൾ, സിസ്റ്റം സ്റ്റാറ്റസ് സൂചിപ്പിക്കാൻ ഉപയോഗിക്കുന്നു, അതുപോലെ തന്നെ പവർ മാനേജ്‌മെന്റിനും, ബാറ്ററി ലെവലും പവർ/സ്റ്റാൻഡ്‌ബൈ മോഡും സൂചിപ്പിക്കുന്നു. യുഎസ്ബി 2.0(USB 2.0)മൈക്രോ-ബി റെസ്പെറ്റക്കിൾ താഴെയുള്ള എഡ്ജിൽ സ്ഥിതിചെയ്യുന്നു.വലതു കൈയുടെ താഴത്തെ അറ്റത്ത് 3.5 എംഎം ഓഡിയോ ജാക്ക് സ്ഥിതിചെയ്യുന്നു.

ഹാർഡ്‌വെയർ

മൈക്രോസോഫ്റ്റ് ഹോളോലെൻസ് 
മൈക്രോസോഫ്റ്റ് ഹോളോ ലെൻസ് ധരിച്ച വ്യക്തി

ഹോളോലെൻസിൽ ഒരു ഇനർഷ്യൽ മെഷർമെന്റ് യൂണിറ്റ് (IMU) (ഒരു ആക്‌സിലറോമീറ്റർ, ഗൈറോസ്‌കോപ്പ്, ഒരു മാഗ്നെറ്റോമീറ്റർ എന്നിവ ഉൾപ്പെടുന്നു)നാല് "പരിസ്ഥിതി മനസ്സിലാക്കൽ" സെൻസറുകൾ (ഓരോ വശത്തും രണ്ട്), 120°×120° ഉള്ള ഊർജ്ജ-കാര്യക്ഷമമായ ഡെപ്ത് ക്യാമറ വ്യൂ ആംഗിൾ, 2.4-മെഗാപിക്സൽ ഫോട്ടോഗ്രാഫിക് വീഡിയോ ക്യാമറ, നാല് മൈക്രോഫോൺ അറേ, ഒരു ആംബിയന്റ് ലൈറ്റ് സെൻസർ മുതലയാവയും ഉൾപ്പെടുന്നു.

അവലംബം

Tags:

അസൂസ്മിക്സ്ഡ് റിയാലിറ്റിമൈക്രോസോഫ്റ്റ്വിൻഡോസ് 10സാംസങ്

🔥 Trending searches on Wiki മലയാളം:

ലളിതാംബിക അന്തർജ്ജനംതൃക്കടവൂർ ശിവരാജുഗുരുവായൂർ തിരുവെങ്കടാചലപതിക്ഷേത്രംന്യൂനമർദ്ദംഇടുക്കി ജില്ലതിരുവാതിരകളിനവരത്നങ്ങൾപേവിഷബാധഒ.എൻ.വി. കുറുപ്പ്തൈറോയ്ഡ് ഗ്രന്ഥിദൃശ്യംമേടം (നക്ഷത്രരാശി)മാഞ്ചസ്റ്റർ യുണൈറ്റഡ് എഫ്.സി.നിയോജക മണ്ഡലംനിവർത്തനപ്രക്ഷോഭംചോതി (നക്ഷത്രം)മിഥുനം (നക്ഷത്രരാശി)വിവേകാനന്ദൻകായംകുളംസഞ്ജു സാംസൺആനന്ദം (ചലച്ചിത്രം)ആശാൻ സ്മാരക കവിത പുരസ്കാരംമലയാള നോവൽസ്വരാക്ഷരങ്ങൾമുഹമ്മദിബ്‌നു ഇദ്‌രീസിശ്ശാഫിഈസ്വർണവും സാമ്പത്തിക ശാസ്ത്രവുംഫ്രാൻസിസ് ഇട്ടിക്കോരഭരതനാട്യംപൂച്ചവിഷുവെയിൽ തിന്നുന്ന പക്ഷിസ്വയംഭോഗംരോഹുഎംഐടി അനുമതിപത്രംസ്വവർഗ്ഗലൈംഗികതസ്കിസോഫ്രീനിയ2019-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രങ്ങളുടെ പട്ടികശിവം (ചലച്ചിത്രം)എയ്‌ഡ്‌സ്‌രാമായണംഹോമിയോപ്പതിഇ.എം.എസ്. നമ്പൂതിരിപ്പാട്സെറ്റിരിസിൻസി.ടി സ്കാൻകേരള സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻആർട്ടിക്കിൾ 370മുടിയേറ്റ്കശകശവായനദിനംഅഹല്യഭായ് ഹോൾക്കർപഴുതാരചങ്ങമ്പുഴ കൃഷ്ണപിള്ളലൈംഗികന്യൂനപക്ഷംആയില്യം (നക്ഷത്രം)തെസ്‌നിഖാൻകൊളസ്ട്രോൾവടകരബെന്യാമിൻപത്തനംതിട്ട ജില്ലസുഗതകുമാരിആഗോളതാപനംകുറിച്യകലാപംഅഡോൾഫ് ഹിറ്റ്‌ലർഭഗവദ്ഗീതആൻ‌ജിയോപ്ലാസ്റ്റിഇംഗ്ലീഷ് ഭാഷവൈക്കം മുഹമ്മദ് ബഷീർജി സ്‌പോട്ട്2023-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രങ്ങളുടെ പട്ടികഷെങ്ങൻ പ്രദേശംടിപ്പു സുൽത്താൻകുമാരനാശാൻവേലുത്തമ്പി ദളവതിരുമല വെങ്കടേശ്വര ക്ഷേത്രംമലയാളം ടെലിവിഷൻ ചാനലുകളുടെ പട്ടികനരേന്ദ്ര മോദിപൊന്നാനി ലോക്‌സഭാ നിയോജകമണ്ഡലംരമ്യ ഹരിദാസ്🡆 More